ഇന്ത്യക്കാരോടുള്ള മെര്‍സിഡീസിന്റെ സ്‌നേഹം കണ്ടോ! മാമോത്ത് ബാറ്ററിയുമായി സ്‌പെഷ്യല്‍ 5-സീറ്റര്‍ എസ്‌യുവി എത്തി

2024-ല്‍ ഒരു ഡസനിലേറെ കാറുകള്‍ പുറത്തിറക്കിയ ജനപ്രിയ ആഡംബര കാര്‍ ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സ് ഇന്ത്യക്കാരെ സന്തോഷിപ്പിച്ചിരുന്നു. പുതുവര്‍ഷം പിറന്നതോടെ ജര്‍മന്‍ ബ്രാന്‍ഡില്‍ നിന്നുള്ള പുത്തന്‍ ലോഞ്ചുകള്‍ വരിവരിയായി വരികയാണ്. അല്‍പ്പം കൂടി താങ്ങാവുന്ന വിലയില്‍ കിട്ടുന്ന EQS 450 എസ്‌യുവി വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. മെര്‍സിഡീസ് EQS എസ്‌യുവി ഫാമിലിയിലെ എന്‍ട്രി ലെവല്‍ മോഡലാണ് ഇത്. സഹോദരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഇന്ത്യക്കാരെ ആകര്‍ഷിക്കാനായി 5 സീറ്റര്‍ ലേഔട്ടിലാണ് കാര്‍ വരുന്നത്. മെര്‍സിഡീസ് EQS 450 ഇലക്ട്രിക് എസ്‌യുവിക്ക് 1.28 കോടി രൂപയാണ് വില.

2.25 കോടി രൂപ വില വരുന്ന EQS 680 എസ്‌യുവിയും 1.43 കോടി രൂപ വില വരുന്ന EQS 580 എസ്‌യുവിയും 7 സീറ്റര്‍ ലേഔട്ടിലാണ് വാങ്ങാന്‍ സാധിക്കുക. എക്‌സ്‌ഷോറൂം വിലയാണിത്. പുതിയ EQS 450 എസ്‌യുവിയിലൂടെ ഫ്‌ലാഗ്ഷിപ്പ് ഇലക്ട്രിക് എസ്‌യുവിയുടെ വില കുറച്ച് കൊണ്ട് വന്നിരിക്കുകയാണ് ബ്രാന്‍ഡ്. അതിന്റെ കാരണം കാര്‍ ഇന്ത്യയില്‍ വെച്ച് അസംബിള്‍ ചെയ്യുന്നു എന്നതാണ്.

mercedes eqs 450 launched

കംപ്ലീറ്റ്‌ലി നോക്ക്ഡൗണ്‍ (സികെഡി) കിറ്റുകളായി എത്തുന്ന കാര്‍ കമ്പനിയുടെ ചക്കന്‍ പ്ലാന്റില്‍ അസംബിള്‍ ചെയ്യുന്നതിനാല്‍ നികുതി ഇനത്തില്‍ വലിയ തുക ലാഭിക്കാനാകുന്നു. വലിപ്പം നോക്കുമ്പോള്‍ മെര്‍സിഡീസ് EQS 450 5-സീറ്റര്‍ എസ്‌യുവിക്ക് 5,125 mm നീളവും 1,959 mm വീതിയും 1,718 mm ഉയരവും 3,210 mm വീല്‍ബേസുമുണ്ട്.

EQS 580 Sഎസ്‌യുവിക്ക് സമാനമായ എയറോഡൈനാമിക് സ്വൂപ്പി EQS ഡിസൈന്‍ ഭാഷയിലാണ് പുത്തന്‍ എന്‍ട്രി ലെവല്‍ മോഡലും വരുന്നത്. ട്രിപ്പിള്‍-സ്ലാറ്റ് സെറ്റപ്പുള്ള സംയോജിത എല്‍ഇഡി ഡിആര്‍എല്ലുകളുമായി വരുന്ന ആംഗുലാര്‍ എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ ഇതിന് ലഭിക്കുന്നു. എല്‍ഇഡി ലൈറ്റ് ബാര്‍ രണ്ട് ഹെഡ്ലൈറ്റുകളെയും ബന്ധിപ്പിക്കുന്നു.

mercedes eqs 450

വലിയ മെര്‍സിഡീസ് ത്രീ-പോയിന്റഡ് സ്റ്റാര്‍ ലോഗോയോടുകൂടിയ ഗ്ലോസ്-ബ്ലാക്ക് ഇഫക്റ്റില്‍ പൂര്‍ത്തിയാക്കിയ ക്ലോസ്ഡ് ഓഫ് ഗ്രില്ലാണ് മുന്‍വശത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. വലിയ അലോയ് വീലുകള്‍, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍, റിയര്‍ സ്പോയിലര്‍, കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റിയര്‍ ബമ്പറിലെ സില്‍വര്‍ എലമെന്റുകള്‍ എന്നിവയാണ് മറ്റ് പ്രധാന എക്‌സ്റ്റീരിയര്‍ ഹൈലൈറ്റുകള്‍.

മൂന്നാം നിര സീറ്റുകള്‍ ഒഴിവാക്കിയതിനാല്‍ റിയര്‍ ബെഞ്ച് സീറ്റുകള്‍ക്ക് പിന്നില്‍ ഒരു വലിയ ബൂട്ട് ഉണ്ട്. 651 ലിറ്ററാണ് ഇലക്ട്രിക് എസ്‌യുവിയുടെ ബൂട്ട് കപാസിറ്റി. 12.3 ഇഞ്ച് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ഫ്രണ്ട് പാസഞ്ചര്‍ സ്‌ക്രീനും 17.7 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റും ഒറ്റ പാനലില്‍ കൊണ്ടുവരുന്ന 56 ഇഞ്ച് ഹൈപ്പര്‍ സ്‌ക്രീനാണ് അകത്തെ പ്രധാന ആകര്‍ഷണം.

5 സ്പീക്കര്‍ ബര്‍മെസ്റ്റര്‍ ഓഡിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, മള്‍ട്ടി സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സോഫ്റ്റ് ക്ലോസ് ഡോറുകള്‍, പുഡില്‍ ലാമ്പുകള്‍, പ്രകാശമുള്ള റണ്ണിംഗ് ബോര്‍ഡുകള്‍, ലെവല്‍ 2 ADAS, 9 എയര്‍ബാഗുകള്‍ എന്നിവയടക്കം നിരവധി നൂതന ഫീച്ചറുകള്‍ സ്റ്റാന്‍ഡേര്‍ഡാണ്.

പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ മെര്‍സിഡീസ് EQS 450 എസ്‌യുവിയില്‍ 122 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വില്‍പ്പനക്കെത്തുന്ന ഇലക്ട്രിക് കാറുകളിലെ ഏറ്റവും വലിയ ബാറ്ററി പായ്ക്ക് ആണിത്. ഇത് ഒറ്റ ചാര്‍ജില്‍ 820 കിലോമീറ്റര്‍ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.

mercedes eqs 450

537 bhp പവറും 858 Nm ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ള രണ്ട് ഇലക്ട്രിക് മോട്ടോറുകളാണ് കരുത്ത്. ഈ കാര്‍ വെറും 4.7 സെക്കന്‍ഡിനുള്ളില്‍ 0-100 kmph വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. 200 kW DC ചാര്‍ജര്‍ ഉപയോഗിച്ച് 31 മിനിറ്റില്‍ ബാറ്ററി 10-80% ചാര്‍ജ് ചെയ്യാം.

എന്‍ട്രി ലെവല്‍ EQS എസ്‌യുവിയുടെ ബുക്കിംഗ് ആരംഭിച്ചതായും ഫെബ്രുവരി മുതല്‍ ഡെലിവറികള്‍ ആരംഭിക്കുമെന്നും മെര്‍സിഡീസ് പറയുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ പുറത്തിറക്കിയ EQS 580 എസ്‌യുവി ഇതിനകം വിറ്റുതീര്‍ന്നുവെന്നും അടുത്ത ബാച്ച് ഈ വര്‍ഷം ഏപിലില്‍ എത്തുമെന്നും ബ്രാന്‍ഡ് അറിയിച്ചു. EQS 580 വലിയ കുടുംബങ്ങളെ ഉദ്ദേശിച്ചുള്ളതാണെങ്കില്‍ കൂടുതല്‍ റേഞ്ച് പരിഗണിക്കുന്നവരെ ലക്ഷ്യം വെച്ചാണ് EQS 450 കൊണ്ടുവന്നത്. ബിഎംഡബ്ല്യു iX, ഔഡി Q8 e-ട്രോണ്‍ എന്നിവയാണ് എതിരാളികള്‍.

More from DriveSpark

Article Published On: Thursday, January 9, 2025, 14:51 [IST]
English summary
Mercedes benz launched affordable eqs 450 in india with 5 seater layout check price range features
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X