ബെൻസ് ജി ക്ലാസിന് സംഭവിച്ചതറിഞ്ഞോ? ഇനി ഷോറൂമിൽ തിക്കും തിരക്കും കൂടുമെന്നുറപ്പ്

മെർസിഡീസ് ബെൻസ് എന്നാൽ അതൊരും ക്ലാസ് ആണ്. ബെൻസിൽ വന്നിറങ്ങുമ്പോഴുളള ലുക്കും ആത്മവിശ്വാസവും അതൊന്ന് വേറെ തന്നെയാണ്. ഹാച്ച്ബാക്ക് മുതൽ അങ്ങ് ബിഗ് എസ്‌യുവി വരെ ബ്രാൻഡിൻ്റെ ലൈനപ്പിലുണ്ട്. ഇപ്പോഴിതാ ജി ക്ലാസിന് ഒരു ഡീസൽ പവർട്രെയിൻ കൂടി നൽകിയിരിക്കുകയാണ് ബ്രാൻഡ്. 2. കോടി രൂപ വില വരുന്ന മോഡൽ കൂടി എത്തിയതോടെ ലൈനപ്പ് ഒന്ന് കൂടി കൊഴുത്തു എന്ന് വേണം പറയാൻ. 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് സിസ്റ്റവുമായി വരുന്ന പുതിയ 3.0 -ലിറ്റർ ഇൻലൈൻ സിക്സ് സിലിണ്ടർ ഡീസൽ എഞ്ചിനാണ് G 450d കരുത്ത്. 367 bhp പവറും 750 Nm ടോർക്കും ഈ യൂണിറ്റ് പുറപ്പെടുവിക്കും.

വേഗതയിലേക്ക് വന്നാൽ മണിക്കൂറിൽ 210 കിലോമീറ്റർ സ്പീഡിൽ പായാൻ കഴിവുളള ജി ക്ലാസിന് വെറും 5.8 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. ഇനി ഇൻ്റീരിയറിലേക്ക് നോക്കിയാൽ നാപ്പ ലെതർ അപ്ഹോൾസ്റ്ററി, മെറ്റാലിക് ട്രിം ഇൻസേർട്ടുകൾ, കസ്റ്റമൈസ് ചെയ്യാവുന്ന ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉൾക്കൊള്ളുന്ന AMG ലൈൻ ഇന്റീരിയർ തീം സ്റ്റാൻഡേർഡായി തന്നെ ബ്രാൻഡ് വാഗ്ദാനം ചെയ്യുന്നുണ്ട്.

Mercedes benz launched g 450 d

12.3 ഇഞ്ച് സ്‌ക്രീനുകൾ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, ഡോൾബി അറ്റ്‌മോസ് ബർമെസ്റ്റർ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, 18 സ്പീക്കറുകൾ എന്നിവയെല്ലാം ഇതിൽ ലഭിക്കുന്നുണ്ട്. ഇതിനെല്ലാം പുറമേ ഏറ്റവും വലിയ പ്രത്യേക എന്താണെന്ന് വച്ചാൽ ഇതോടെ ഇന്ത്യയിൽ G-ക്ലാസ് ഡീസൽ, പെട്രോൾ, ഇലക്ട്രിക് (EQG) എന്നിങ്ങനെ മൂന്ന് പവർട്രെയിൻ ഓപ്ഷനുകളിൽ ലഭിക്കുമെന്നതാണ്.

ലോകത്തിലെ ഏറ്റവും പ്രശസ്തമായ എസ്‌യുവി മോഡലുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന മെർസിഡീസ് G 580 EQ എന്ന ഇലക്ട്രിക് ജി-വാഗണായി ഇന്ത്യയിൽ മുടക്കേണ്ടി വരുന്ന എക്സ്ഷോറൂം വില 3 കോടി രൂപയാണ് കേട്ടോ. എല്ലാ തരത്തിലും കരുത്തുറ്റത്, എല്ലാ തരത്തിലും ആഡംബരപൂർണം തുടങ്ങിയ വിശേഷണങ്ങളോടെയാണ് എസ്‌യുവി പിറവിയെടുത്തിരിക്കുന്നതും. ഇവിയാണല്ലോ ഓഫ്-റോഡിംഗിന് പറ്റുമോയെന്ന ചോദ്യങ്ങളൊന്നും ഇങ്ങോട്ട് വേണ്ട താനും.

Mercedes benz launched g 450 d

G 580 ബോക്സി രൂപഘടന കണ്ടാൽ ഇലക്ട്രിക്കാണെന്നേ പറയില്ല. EQ ബാഡ്ജുകൾക്ക് പുറമേ എയർ കർട്ടനുകളുള്ള ഭാഗികമായി ഉയർത്തിയ ഹുഡ്, പുതിയ A-പില്ലർ ഡിസൈൻ, റൂഫ് ഫ്രണ്ടിൽ ഒരു സ്‌പോയിലർ ലിപ്, റിയർ വീൽ-ആർച്ച് ഫ്ലെയറുകളിൽ എയർ കർട്ടനുകൾ എന്നിവയുടെ രൂപത്തിലാണ് ഇലക്ട്രിക് എസ്‌യുവിക്ക് വ്യത്യാസം വരുന്നുണ്ടേ. ഇതെല്ലാം എയറോഡൈനാമിക്‌സിനും ക്യാബിൻ നോയ്‌സ് കുറയ്ക്കുന്നതിനും സഹായിക്കുമെന്നും ബെൻസ് പറയുന്നു.

CBU അഥവാ കംപ്ലീറ്റിലി ബിൽറ്റപ്പ് യൂണിറ്റായാണ് മെർസിഡീസ് ജി-വാഗൺ ഇലക്ട്രിക് ഇന്ത്യയിലേക്ക് എത്തുന്നത്.അത് കൊണ്ട് തന്നെ ചിലവ് കൂടും. 117 kWh ബാറ്ററി പായ്ക്ക് ഉപയോഗിച്ചിരിക്കുന്ന വാഹനത്തിന് സിംഗിൾ ചാർജിൽ ഏകദേശം 420 കിലോമീറ്റർ റേഞ്ച് നൽകാൻ കഴിയും. 200kW വരെ ചാർജിംഗ് വേഗതയാണ് ഇലക്ട്രിക് എസ്‌യുവിക്കുള്ളത്. ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ G 580 റീചാർജ് ചെയ്യാൻ 32 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരിക.

Mercedes benz launched g 450 d

എസ്‌യുവിയുടെ ഓഫ്-റോഡ് കഴിവുകളിലേക്ക് നോക്കിയാൽ 850 മില്ലീമീറ്റർ വാട്ടർ-വേഡിംഗ് ശേഷിയാണ് ഏറ്റവും പ്രധാനം. കൂടാതെ 35 ഡിഗ്രി വരെ കുത്തനെയുള്ള ചരിവുകളിൽ പോലും ഇവിക്ക് ഗംഭീര സ്ഥിരതയുള്ളതായും കമ്പനി അവകാശപ്പെടുന്നു. കൂടാതെ 20.3 ഡിഗ്രി റാമ്പ് ആംഗിൾ, 30.7 ഡിഗ്രി റിയർ ആംഗിൾ, 32 ഡിഗ്രി അപ്രോച്ച് ആംഗിൾ എന്നിവയുമുണ്ട്. 250 മില്ലീമീറ്റർ ഗ്രൗണ്ട് ക്ലിയറൻസോടെ വരുന്ന G 580 ലോകത്തിലെ ഏറ്റവും ഉയരം കൂടിയ എസ്‌യുവികളിൽ ഒന്ന് കൂടിയാണ് എന്നതാണ് ഹൈലൈറ്റ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, October 15, 2025, 19:20 [IST]
English summary
Mercedes benz launched g 450d priced 2 9 crores all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X