നൈറ്റ് സീരിസ് മോഡലുമായി മെർസിഡീസ്; സെലിബ്രിറ്റികളുടെ ഗാരേജിലേക്ക് പുതിയ ഐറ്റം കൂടി എത്തുമെന്ന് ഉറപ്പ്
ഓട്ടോ എക്സ്പോയിൽ ആഡംബര വാഹന നിർമാതാക്കളുടെ സ്റ്റാളിലേക്ക് ആയിരുന്നു ഏവരുടേയും കണ്ണുകൾ പോയത്. അതിൽ പ്രമുഖർ മെർസിഡീസ് ബെൻസ് ആയിരുന്നു.മെർസിഡീസ്-ബെൻസ് ഇന്ത്യ തങ്ങളുടെ ആഡംബര എസ്‌യുവികളായ മെയ്‌ബാക്ക് GLS 600 എസ്‌യുവിയുടെയും ഓൾ-ഇലക്‌ട്രിക് EQS 680 എസ്‌യുവിയുടെയും നൈറ്റ് സീരീസ് വകഭേദങ്ങൾ പുറത്തിറക്കിരുന്നു. മെയ്‌ബാക്ക് GLS 600 നൈറ്റ് സീരീസിൻ്റെ വിലയിലേക്ക് നോക്കിയാൽ 3.71 കോടി രൂപയാണ് എക്സ്ഷോറൂം വിലയായി പറയുന്നത്. അതേസമയം 2025 ലെ ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോയിൽ അവതരിപ്പിച്ച EQS 680 ന് 2.63 കോടി രൂപയാണ് എക്സ്ഷോറൂം വില.
എസ്‌യുവികൾ പ്രധാനമായും അവയുടെ സ്റ്റാൻഡേർഡ് എതിരാളികളേക്കാൾ കോസ്മെറ്റിക് മാറ്റങ്ങൾ വരുത്തിയാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മെയ്ബാക്ക് ജിഎൽഎസ് 600-നുള്ള നൈറ്റ് സീരീസിന് മങ്ങിയ നിറങ്ങളും മിനിമൈസ് ചെയ്ത ക്രോം ട്രിമ്മും ഉള്ള ലളിതമായിട്ടാണ് നൽകിയിരിക്കുന്നത്. മെയ്ബാക്ക് മോഡലുകളുടെ സാധാരണ സിഗ്നേച്ചർ ഡ്യുവൽ-ടോൺ പെയിന്റ് സ്കീം എസ്‌യുവിയിൽ കമ്പനി നിലനിർത്തുന്നുണ്ട്.

മുകൾ ഭാഗത്ത് സിൽവറും താഴെ ഭാഗത്ത് ഒനിക്സ് ബ്ലാക്ക് നിറവുമാണ് ഇതിൽ ഉൾപ്പെടുന്നത്. കറുത്ത പുറം ഘടകങ്ങളിൽ ഗ്രില്ലും ഹെഡ്‌ലൈറ്റുകളിൽ റോസ് ഗോൾഡ് ആക്സന്റുകളും കമ്പനി പുതിയ എഡീഷനിൽ നൽകിയിട്ടുണ്ട്. മെയ്ബാക്ക് ലോഗോകൾ നിറഞ്ഞ ബെസ്പോക്ക് 23 ഇഞ്ച് കറുത്ത അലോയ് വീലുകളും ഇതിനൊപ്പം ലഭിക്കുന്നു. ഇരുണ്ട ലേഔട്ടോടെ ക്യാബിൻ എക്സ്റ്റീിയർ ലുക്ക് വർധിപ്പിക്കുന്നു.
അതേസമയം ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു എക്സ്ക്ലൂസീവ് നൈറ്റ് സീരീസ് ആനിമേഷൻ ഉൾപ്പെടുന്നുണ്ട്. 12.3 ഇഞ്ച് ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും, പിൻ സീറ്റ് ട്വിൻ 11.6 ഇഞ്ച് ഡിസ്‌പ്ലേകൾ, 590-വാട്ട് ബർമെസ്റ്റർ സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെ മെയ്ബാക്ക് ജിഎൽഎസിൽ നിന്നുള്ള സ്റ്റാൻഡേർഡ് സവിശേഷതകൾ ആയി കമ്പനി അവശേഷിപ്പിച്ചിരിക്കുന്നത് കാണാം.

550 bhp പരമാവധി കരുത്ത് നൽകുന്ന അതേ 4.0-ലിറ്റർ ട്വിൻ-ടർബോചാർജ്ഡ് വി8 എഞ്ചിനാണ് മെയ്ബാക്ക് ജിഎൽഎസ് 600 നൈറ്റ് സീരീസിനും കരുത്ത് പകരുന്നത്. ഇന്റഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേറ്റർ (ISG) 22 bhp കരുത്തും 250 Nm torque ഉം അധികമായി ഉത്പാദിപ്പിക്കുന്നുണ്ട്. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനും ഓൾ-വീൽ ഡ്രൈവും ജോടിയാക്കിയ എഞ്ചിന്റെ സംയോജിത പീക്ക് ടോർക്ക് 770 Nm ആണ്.
ഓപ്ഷണൽ എക്സ്ട്രാകളിൽ ഉൾപ്പെടുന്ന ഇ-ആക്ടീവ് ബോഡി കൺട്രോൾ ആക്റ്റീവ് എയർ സസ്‌പെൻഷൻ, ഫോൾഡിംഗ് റിയർ ടേബിളുകൾ, റിയർ-സീറ്റ് എന്റർടെയ്ൻമെന്റ്, ബർമെസ്റ്റർ 3D സറൗണ്ട് സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, പവർ അഡ്ജസ്റ്റ് ചെയ്യാവുന്ന വ്യക്തിഗത പിൻസീറ്റുകൾ, റെഫ്രിജറേറ്റഡ് കമ്പാർട്ട്‌മെന്റ്, ഷാംപെയ്ൻ ഫ്ലൂട്ട് ഹോൾഡർ മുതലായവയും മെയ്‌ബയുടെ ആഡംബരത്തം വർധിപ്പിക്കുന്നുണ്ട്.
സ്റ്റിയറിംഗ് അസിസ്റ്റ്, ബ്രേക്ക് അസിസ്റ്റ് വിത്ത് ക്രോസ് ട്രാഫിക് ഫങ്ഷന്‍ തുടങ്ങിയവ നല്‍കിയിട്ടുള്ള ലെവല്‍ ടു ഓട്ടോണമസ് സംവിധാനങ്ങൾ സേഫ്റ്റി വർധിപ്പിക്കാനായി GLS 600 മെയ്‌ബയിൽ ഉപയോഗിച്ചിട്ടുമുണ്ട്. ഓട്ടോ എക്സ്പോയിൽ ആഡംപര വാഹനങ്ങളാണ് കൂടുതലും ശ്രദ്ധ ആകർഷിച്ചത് എന്ന കാര്യത്തിൽ ഒരു സംശയവുമില്ല.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








