80 വർഷത്തെ കരുത്തിന് ലക്ഷ്വറി ടച്ച്; മെർസിഡീസ് യൂണിമോഗിന്റെ പുതിയ അവതാരം

ഓഫ്-റോഡ് വാഹനങ്ങളുടെ ലോകത്ത് പ്രത്യേക സ്ഥാനമുള്ള ഒരു മോഡലാണ് മെർസിഡീസ് ബെൻസ് യൂണിമോഗ്. ഈ ഇതിഹാസ വാഹനത്തിന്റെ 80-ാം വാർഷികം ആഘോഷിക്കുന്നതിന് മുന്നോടിയായി മോഡലിന്റെ ഒരു ആഡംബര പതിപ്പ് അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി. സാധാരണയായി കഠിനമായ ജോലികൾക്കും അത്യന്തം ബുദ്ധിമുട്ടുള്ള ഓഫ്-റോഡ് സാഹചര്യങ്ങൾക്കും വേണ്ടി മാത്രം ഉപയോഗിച്ചിരുന്ന യൂണിമോഗിന്റെ രൂപവും ഭാവവുമെല്ലാംതന്നെ ഈ പതിപ്പിൽ മാറ്റിയിട്ടുണ്ട്. ഇതിലൂടെ യൂണിമോഗിന്റെ ഉപയോഗപരിധി പരമ്പരാഗത ജോലികളിൽ നിന്ന് പുറത്തേക്ക് വ്യാപിപ്പിക്കുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. മാത്രവുമല്ല ഈ മോഡലിലൂടെ ലക്ഷ്വറി ഓഫ്-റോഡ് വാഹനങ്ങളുടെ ലോകത്ത് ഒരു പുതിയ മാനദണ്ഡം സൃഷ്ടിക്കുക കൂടി ചെയ്യുന്നുണ്ട്.

ആഡംബര യൂണിമോഗ് ഹെൽഗെത്ത് എഞ്ചിനീയറിംഗുമായി ചേർന്നാണ് വികസിപ്പിച്ചിരിക്കുന്നുത്. ഇത് അതിൻ്റെ ശക്തമായ മെക്കാനിക്കൽ അടിസ്ഥാനം നിലനിർത്താൻ സഹായിക്കുന്നുണ്ട്. അതിനൊപ്പം ഒരു ആധുനിക ലക്ഷ്വറി അനുഭവം കൂടി നൽകുന്നു. സാധാരണ യൂണിമോഗ് പ്രതിസന്ധി നിറഞ്ഞ ഭൂപ്രദേശങ്ങളിൽ സഞ്ചരിക്കാൻ രൂപകൽപ്പന ചെയ്തതാണ്. എന്നാൽ പുതിയ പതിപ്പിൽ ഈ ഓഫ്-റോഡ് ശേഷി പൂർണ്ണമായും നിലനിർത്തികൊണ്ട് തന്നെ ആധുനിക സീറ്റുകൾ, പ്രീമിയം ഇന്റീരിയർ, ആംബിയന്റ് ലൈറ്റിംഗ്, ടെക്നോളജി ഫീച്ചറുകൾ എന്നിവ ചേർത്തിട്ടുണ്ട്.

Mercedes Luxury Unimog

വാഹനത്തിന് ദൃശ്യപരവും ആഡംബരപരവുമായ നിരവധി അപ്‌ഗ്രേഡുകളും നൽകിയിരിക്കുന്നു. എങ്കിലും അതിന്റെ മെക്കാനിക്കൽ അടിസ്ഥാനവും ശക്തിയും യൂണിമോഗ് YU 4023 മോഡലിലാണ് നിലനിൽക്കുന്നത്. അതായത് പോർട്ടൽ ആക്‌സിലുകൾ, തിരഞ്ഞെടുക്കാവുന്ന ഓൾ-വീൽ ഡ്രൈവ്, മുന്നിലും പിന്നിലും ലോക്കിംഗ് ഡിഫറൻഷ്യലുകൾ എന്നിവ ഇപ്പോഴും കഠിന ഭൂപ്രദേശങ്ങളിലും വാഹനം എളുപ്പത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്നു. ഇതാണ് ഇതിന്റെ ഓഫ്-റോഡ് കരുത്തിന്റെ അടിസ്ഥാനം.

സ്റ്റാൻഡേർഡ് യൂണിമോഗ് എഞ്ചിനുകൾക്ക് പകരം ഈ ലക്ഷ്വറി പതിപ്പിന് മെർസിഡീസ് ബെൻസ് OM 936 ആറ് സിലിണ്ടർ ഡീസൽ എഞ്ചിൻ നൽകിയിരിക്കുന്നു. ഇത് ഏകദേശം 300 bhp പവർ ഉത്പാദിപ്പിക്കുന്നുണ്ട്. ബാഹ്യ രൂപകൽപ്പനയിൽ ആഡംബര മെർസിഡീസ് യൂണിമോഗ് വളരെ ആകർഷകമാണ്. ഇതിന് മാറ്റ് ഗ്രേ പെയിന്റ് നൽകിയിരിക്കുന്നത് ഒരു സുതാര്യവും ആധുനികവുമായ ലുക്ക് ലഭ്യമാക്കിയിട്ടുണ്ട്.

Mercedes Luxury Unimog

മാത്രവുമല്ല 20 ഇഞ്ച് അലുമിനിയം ബീഡ്‌ലോക്ക് വീലുകൾ വാഹനത്തിന് കഠിനമായ ഓഫർ-റോഡ് സാഹചര്യങ്ങളിലും മികച്ച സഞ്ചാരം നൽകാൻ സഹായിക്കുന്നുണ്ട്. സാധാരണ യൂണിമോഗ് മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് കൂടുതൽ സമകാലികവും ആകർഷകവുമായ രൂപം പ്രദർശിപ്പിക്കുന്നു. കൂടാതെ ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസ്, പോർട്ടൽ ആക്‌സിലുകൾ, ലോക്കിംഗ് ഡിഫറൻഷ്യലുകൾ എന്നിവ വാഹനത്തിന്റെ ശേഷി ശക്തമായി നിലനിർത്തുന്നവയാണ്.

ലൈറ്റിംഗ് സിസ്റ്റത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആദ്യ മോഡലിൽ നിന്ന് വ്യത്യസ്തമായി മെർസിഡീസിൻ്റെ ഡിജിറ്റൽ മിറർക്യാം സിസ്റ്റം സ്ഥാപിച്ചിരിക്കുന്നു. ഇത് ചെറിയ വഴികളിലും, അസമമായ ഭൂപ്രദേശങ്ങളിലും സഞ്ചരിക്കുമ്പോൾ ബ്ലൈൻഡ് സ്പോട്ടുകൾ കുറക്കുകയും ഡ്രൈവർക്ക് കൂടുതൽ വിശാലമായ ദൃശ്യപരത നൽകാൻ സഹായിക്കുന്നുണ്ട്. മാത്രവുമല്ല ഡിജിറ്റൽ മിറർക്യാമുകൾക്ക് മുന്നിൽ നിന്നുള്ള ദൃശ്യങ്ങൾ ക്യാബിനിലെ ഡിസ്‌പ്ലേയിൽ കാണിക്കപ്പെടുന്നതിനാൽ അതിലൂടെ ഡ്രൈവർക്ക് സുരക്ഷിതവും കൂടുതൽ കൃത്യവുമായ ഡ്രൈവിംഗ് അനുഭവം ലഭിക്കുന്നു.

Mercedes Luxury Unimog

കൂടാതെ മുന്നിലും പിന്നിലും സ്ഥാപിച്ച എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലൈറ്റുകളും യൂണിമോഗിന്റെ ആധുനികവും പ്രീമിയവും ആയ രൂപത്തെ ശക്തിപ്പെടുത്തുന്നു. അകത്ത് ഡബിൾ-ക്യാബ് ഡിസൈനിലാണ് ഒരുക്കിയിരിക്കുന്നത്. അതിനാൽ നാല് യാത്രക്കാർക്ക് വരെ സുഖമായി ഇരിക്കാൻ കഴിയും. സാധാരണയായി കാണുന്ന കഠിനവും വ്യാവസായികവുമായ ഇന്റീരിയറിന് പകരം ഇവിടെ ഉയർന്ന നിലവാരമുള്ള ലെതർ സീറ്റുകൾ, കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, ലെതർ ഫ്ലോർ മാറ്റുകൾ എന്നിവ ഉപയോഗിച്ച് പൂർണമായും പ്രീമിയം അനുഭവം നൽകുന്നുണ്ട്.

ക്യാബിനിലുടനീളം നൽകിയിരിക്കുന്ന ആംബിയന്റ് എൽഇഡി ലൈറ്റിംഗ് രാത്രി യാത്രകളിൽ പോലും ഒരു ലക്ഷ്വറി എസ്‌യുവി പോലെയുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു. ഈ ഇന്റീരിയർ അപ്‌ഗ്രേഡുകൾ വെറും ആഡംബരത്തിനായി മാത്രമല്ല. മറിച്ച് ദീർഘസമയം വാഹനത്തിനുള്ളിൽ ചെലവഴിക്കേണ്ട സാഹചര്യങ്ങളിൽ യാത്രക്കാരുടെ സുഖസൗകര്യം വർധിപ്പിക്കാനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഉയർന്ന സുഖനിലവാരം ആവശ്യപ്പെടുന്ന പ്രത്യേക ഉപഭോക്തൃ ഉപയോഗങ്ങൾക്ക് യൂണിമോഗ് എത്രത്തോളം അനുയോജ്യമാകാമെന്ന് ഇതിലൂടെ തന്നെ വ്യക്തമാണ്.

More from DriveSpark

Article Published On: Sunday, December 21, 2025, 8:00 [IST]
English summary
Mercedes benz luxury unimog truck revealed
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X