സെലിബ്രിറ്റികളുടെ അടുത്ത ലക്ഷ്യം ഇവൻ തന്നെ; GLB ലക്ഷ്വറി എസ്‌യുവിയുമായി മെർസിഡീസ് ബെൻസ്

ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ മെർസിഡീസ് ബെൻസ് തങ്ങളുടെ പുതിയ തലമുറ GLB ലക്ഷ്വറി എസ്‌യുവി അവതരിപ്പിച്ചിരിക്കുകയാണ്. 2025 ഡിസംബർ 10-ന് പുറത്തിറങ്ങിയ ഈ 7 സീറ്റർ വാഹനം ICE, EV പവർട്രെയിൻ ഓപ്ഷനുകളിൽ ലഭ്യമാണ് എന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. 2025-ന്റെ തുടക്കത്തിൽ ഇന്ത്യയിൽ വിൽപ്പന നിർത്തിയ മുൻതലമുറ GLB, പുതിയ മോഡലായ CBU വഴി തിരിച്ചെത്തിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.CLA സീരീസിന് ഉപയോഗിക്കുന്ന മെർസിഡസിന്റെ MMA പ്ലാറ്റ്‌ഫോമിലാണ് പുതിയ GLB ഡിസൈൻ ചെയ്തിരിക്കുന്നത്. ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകൾ മനസ്സിൽ കണ്ടാണ് ബ്രാൻഡ് പുതിയ മോഡൽ ഡിസൈൻ ചെയ്തത് എന്ന് വ്യക്തമാണ്.

ആഗോളതലത്തിൽ രണ്ട് ഇലക്ട്രിക് വേരിയൻ്റുകളിലും ഒരു മൈൽഡ്-ഹൈബ്രിഡ് സംവിധാനത്തിലും എസ്‌യുവി ലഭ്യമാകും. ഇന്ത്യയിൽ, 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് പെട്രോൾ പവർട്രെയിനുമായിട്ടാവും GLB ആദ്യം എത്തുക. പുതിയ CLA-ക്ക് സമാനമായ ബ്രാൻഡിന്റെ ഡിസൈൻ ഭാഷയാണ് GLB-ക്ക് നൽകിയിരിക്കുന്നത് എന്ന് ഒറ്റ നോട്ടത്തിൽ തന്നെ മനസിലാകും.

Mercedes Benz New Generation Glb Luxury Suv Launched

മുൻവശത്ത് കണക്റ്റഡ് DRL-കളോടുകൂടിയ ത്രീ-പോയിന്റഡ് സ്റ്റാർ LED ട്വിൻ പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, ഉയരമുള്ള നോസ്, വലിയ ഗ്രിൽ എന്നിവയെല്ലാം നൽകിയിട്ടുണ്ട്. ICE പതിപ്പുകളിൽ ചെറിയ ക്രോം സ്റ്റാറുകൾ കാണാം. കട്ടിയുള്ള D-പില്ലറും റാപ്പറൗണ്ട് ഗ്ലാസും സവിശേഷതയാണ്. പിൻഭാഗത്തേക്ക് നോക്കിയാൽ സ്റ്റാർ ആകൃതിയിലുള്ള LED സിഗ്നേച്ചറുകളോടുകൂടിയ ഇൻവെർട്ടഡ് കണക്റ്റഡ് ടെയിൽ ലാമ്പുകളുണ്ട്.

CLA-യിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ഇൻ്റീരിയറിൽ പ്രീമിയം ഡ്യുവൽ-ടോൺ ഡാഷ്‌ബോർഡും മിക്ക ഫീച്ചറുകളും നിയന്ത്രിക്കുന്ന മൂന്ന് കണക്റ്റഡ് MBUX ടച്ച്‌സ്‌ക്രീനുകളും കാണാം. സ്റ്റിയറിംഗ്-മൗണ്ടഡ് കൺട്രോളുകളും ലൈറ്റിംഗോടുകൂടിയ പനോരമിക് സൺറൂഫും ഇൻ്റീരിയറിൻ്റെ ഭംഗി വർധിപ്പിക്കുന്ന കാര്യങ്ങളാണ്.16 സ്പീക്കറുകളുള്ള പ്രീമിയം ബർമെസ്റ്റർ 3D സറൗണ്ട് സിസ്റ്റമാണ് GLB-യിൽ നൽകിയിരിക്കുന്നത്.

Mercedes Benz New Generation Glb Luxury Suv Launched

Guard 360 സുരക്ഷാ സ്യൂട്ട് ഉൾപ്പെടുന്ന ഈ മോഡലിന്റെ ഇൻ്റീരിയറിനെ ആഡംബരവും ടെക്നോളജി കൊണ്ട് മികച്ചതാക്കാൻ ബ്രാൻഡിന് സാധിച്ചിട്ടുണ്ട്. ഇത് യാത്രക്കാർക്ക് സുഖകരവും സുരക്ഷിതവുമായ ഒരനുഭവമാണ് ഉറപ്പാക്കുന്നത്. പുതിയ മെർസിഡസ് GLB-യിൽ 1.5 ലിറ്റർ നാല് സിലിണ്ടർ എഞ്ചിനും 8-സ്പീഡ് DCT ഗിയർബോക്സും ചേർന്ന 48-വോൾട്ട് മൈൽഡ്-ഹൈബ്രിഡ് പെട്രോൾ സെറ്റപ്പ് ലഭ്യമാകും.

EV വേരിയൻ്റ് പുറത്തിറക്കിയ ശേഷം പൂർണ്ണ സ്പെസിഫിക്കേഷനുകൾ വെളിപ്പെടുത്താനാണ് മെർസിഡീസ് ബെൻസ് പദ്ധതിയിടുന്നത്. ഈ ഹൈബ്രിഡ് ഓപ്ഷൻ ഇന്ത്യ പോലുള്ള വിപണിയിൽ വലിയ സ്വീകാര്യത നേടും എന്ന് കമ്പനിക്ക് വളരെ വ്യക്തമായിഅറിയാം. പുതിയ മെർസിഡസ് GLB EV-ക്ക് 85kWh ബാറ്ററി പാക്ക് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് 631 കിലോമീറ്റർ വരെ റേഞ്ച് നൽകുമെന്നാണ് കമ്പനിയുടെ അവകാശവാദം. സ്റ്റാൻഡേർഡ് 2WD വേരിയന്റ് 272 hp കരുത്തും 335 Nm ടോർക്കും വാഗ്ദാനം ചെയ്യുന്നു. AWD വേരിയന്റായ GLB 350 4Matic-ന് 353 hp കരുത്തും 515 Nm ടോർക്കുമാണ്.പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗതയിലേക്ക് കേവലം 5.5 സെക്കൻഡ് കൊണ്ട് എത്താൻ സാധിക്കും. ഇവി മോഡലിന് 614 km റേഞ്ചാണ് അവകാശപ്പെടുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Wednesday, December 10, 2025, 12:03 [IST]
English summary
Mercedes benz new generation glb luxury suv launch details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X