ബെൻസിൻ്റെ സ്റ്റീയറിങ്ങിന് മുട്ടൻ പണി; തിരികെ വിളിച്ചത് ഈ മൂന്ന് മോഡലുകൾ
ആറ്റുനോറ്റ് ഒരു ആഡംബര വാഹനം വാങ്ങുമ്പോൾ അത് തകരാർ മൂലം തിരികെ വിളിച്ചാൽ എന്ത് സങ്കടമായിരിക്കും. അതും മെർസിഡീസ് ബെൻസ് തങ്ങളുടെ മൂന്ന് മോഡലുകൾ തിരികെ വിളിച്ചിരിക്കുകയാണ്. GLC AMG, C-Class AMG, GLC എന്നിങ്ങനെ മൂന്ന് മോഡലുകളാണ് തിരികെ വിളിച്ചിരിക്കുന്നത്. ബെൻസ് ഉടമകൾ ശ്രദ്ധിക്കേണ്ട ചില തീയതികൾ കൂടി ഓർമിപ്പിക്കുകയാണ്. 2022 സെപ്റ്റംബർ 19-ന് നിർമ്മിച്ച സ്റ്റാൻഡേർഡ് GLC യും അത് പോലെ തന്നെ 2023 സെപ്റ്റംബർ 20-ന് നിർമ്മിച്ച C-ക്ലാസ് AMG മോഡലിൻ്റേയും ഓരോ യൂണിറ്റ് വീതമാണ് തിരികെ വിളിച്ചിരിക്കുന്നത്.
അതിനൊപ്പം തന്നെ 2024 ജൂലൈ 17 നും 2025 ജനുവരി 31 നും ഇടയിൽ നിർമ്മിച്ചിരിക്കുന്ന GLC AMG യുടെ രണ്ട് യൂണിറ്റുകളും തിരികെ വിളിച്ചിട്ടുണ്ട്. ഇതിൻ്റെയൊക്കെ കാരണം എന്താണെന്നായിരിക്കുമല്ലോ നിങ്ങളുടെ മനസിലുള്ള ചോദ്യം. ഈ മൂന്ന് മോഡലുകളുടേയും സ്റ്റീയറിങ്ങ് കപ്ലിംഗിലുളള തകരാറാണ് വാഹനങ്ങൾ തിരികെ വിളിക്കാൻ കാരണമെന്നാണ് മെർസിഡീസ് ബെൻസിൻ്റെ ഔദ്യോഗിക അറിയിപ്പിൽ പറയുന്നത്. ഇതുവഴി വാഹനത്തിൻ്റെ സ്റ്റീയറിബിളിറ്റി നഷ്ടപ്പെടുകയും വാഹനത്തിൻ്റെ നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യം വരുന്നു.

പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിൽ മെർസിഡീസ് ബെൻസ് GLC സ്വന്തമാക്കാം. 75.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന GLC 300 4MATIC പെട്രോൾ, 76.90 ലക്ഷം രൂപ എക്സ്ഷോറൂം വില വരുന്ന 220d 4MATIC ഡീസൽ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാണ് മെർസിഡീസ് GLC ഇന്ത്യയിൽ വാങ്ങാനാവുക.
വാഹനത്തിന്റെ ഏറ്റവും പുതിയ മോഡൽ കഴിഞ്ഞ വർഷമാണ് ഇന്ത്യൻ വിപണിയിൽ എത്തുന്നത്. 2.0 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനാണ് ബെൻസിന്റെ GLC 300 പതിപ്പിന് തുടിപ്പേകാൻ എത്തിയിരിക്കുന്നത്. ഇത് 254 bhp പവറിൽ പരമാവധി 400 Nm torque വരെ ഉത്പാദിപ്പിക്കാൻ ശേഷിയുള്ളതാണ്.

ബെൻസിൻ്റെ മറ്റ് ചില വിശേഷങ്ങളിലേക്ക് നോക്കിയാൽ ഇന്ത്യയില്‍ 200,000 പാസഞ്ചര്‍ വാഹനങ്ങള്‍ പ്രാദേശികമായി അസംബിള്‍ ചെയ്യുന്ന ആദ്യത്തെ ആഡംബര കാര്‍ ബ്രാന്‍ഡ് എന്ന അസുലഭ നേട്ടമാണ് മെര്‍സിഡീസ് ബെന്‍സ് സ്വന്തമാക്കിയിരിക്കുന്നത്. ചക്കന്‍ പ്ലാന്റില്‍ നിന്ന് മെര്‍സിഡീസിന്റെ ഫ്ലാഗ്ഷിപ്പ് ഇവി മോഡലായ EQS എസ്‌യുവി പുറത്തിറക്കിയതോടെയാണ് ഈ നാഴികക്കല്ല് പിന്നിട്ടത്.
1995-ലാണ് മെര്‍സിഡീസ് ഇന്ത്യയില്‍ കാര്‍ അസംബ്ലിംഗ് ആരംഭിച്ചത്. ആദ്യത്തെ 50,000 യൂണിറ്റുകള്‍ അസംബിള്‍ ചെയ്യാനായി കമ്പനി 19 വര്‍ഷമെടുത്തു (1995-2014). എന്നിരുന്നാലും, വെറും 9 വര്‍ഷത്തിനുള്ളില്‍ മെര്‍സിഡീസ് 100,000 കാറുകള്‍ എന്ന ഉല്‍പ്പാദന നാഴികക്കല്ല് മറികടന്നു. 2023-ല്‍ മെര്‍സിഡീസ് ഇന്ത്യയില്‍ 1.5 ലക്ഷം കാറുകളുടെ ഉത്പാദനം എന്ന റെക്കോര്‍ഡ് മറികടന്നു.
2022-ലാണ് മെര്‍സിഡീസ് ഇന്ത്യയില്‍ ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിന് തുടക്കമിട്ടത്. ഇപ്പോള്‍ പ്രധാനമായും കമ്പനി ഇവികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഗ്ലോബല്‍ ലൈനപ്പിലുള്ള മോഡലുകള്‍ ഒന്നിന് പിറകെ ഒന്നായി കമ്പനി ഇന്ത്യയില്‍ എത്തിക്കുന്ന തിരക്കിലാണ്. ഒരു പതിറ്റാണ്ട് കൊണ്ട് മെര്‍സിഡീസിന്റെ ഇന്ത്യയിലെ കാര്‍ ഉത്പാദനം 470 ശതമാനമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ മെര്‍സിഡീസ് വാഹന നിര്‍മാണശാല പെട്രോള്‍/ഡീസല്‍ കാറുകളും ഇലക്ട്രിക് കാറുകളും ഒരേ സ്ഥലത്ത് ഉത്പാദിപ്പിക്കാന്‍ പ്രാപ്തമാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








