നവരാത്രി സീസണിൽ കാശ് വാരി മെർസിഡീസ് ബെൻസ്; റെക്കോർഡ് വിൽപ്പന എത്രയെന്നറിയാമോ
നവരാത്രി സീസണിൽ ചെറിയ ബ്രാൻഡുകൾ മാത്രമല്ല ആഡംബര മോഡലുകൾക്കും ചാകര തന്നെയാണ് എന്ന് മെർസിഡീസ് ബെൻസ് തെളിയിച്ചിരിക്കുകയാണ്. 2026 സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ മെർസിഡീസ് ബെൻസ് 5119 യൂണിറ്റുകളാണ് വിറ്റഴിച്ചിരിക്കുന്നത്, പക്ഷേ നവരാത്രിയുടെ 9 ദിവസങ്ങളിൽ മാത്രം 2500 യൂണിറ്റുകളാണ് വിറ്റു പോയത്. അത് കൊണ്ട് തന്നെ 2025 സെപ്റ്റംബറിൽ കമ്പനിക്ക് 36 ശതമാനം വളർച്ച കൈവരിക്കാൻ ഇത് കാരണമായി എന്ന് വേണം പറയാൻ. അത് കൊണ്ട് തന്നെ മെർസിഡീസിൻ്റെ എക്കാലത്തേയും റെക്കോർഡ് വിൽപ്പനയ്ക്കാണ് ഇത് വഴി വച്ചത്.
അതിനൊപ്പം തന്നെ രാജ്യത്തെ ജിഎസ്ടി ഇളവും കമ്പനിയുടെ വിൽപ്പനയെ വളരെ അനുകൂലമായി തന്നെ ബാധിച്ചിട്ടുണ്ട് എന്നത് എടുത്തു പറയേണ്ട കാര്യമാണിത്. ഇന്ത്യൻ വിപണിയിൽ തങ്ങളുടെ കാറുകളുടെ വില 11 ലക്ഷം രൂപ വരെ കുറച്ചതായി കമ്പനി പത്രക്കുറിപ്പിലൂടെ ഔദ്യോഗികമായി അറിയിച്ചിരുന്നു. നേരത്തെ ഇന്ത്യയിൽ മെർസിഡീസ് ബെൻസ് കാറുകൾ 48 ശതമാനം നികുതി വിഭാഗത്തിലായിരുന്നുവെങ്കിൽ പുതിയ ജിഎസ്ടി 2.0 പ്രകാരം 40 ശതമാനം നികുതി സ്ലാബിലേക്ക് ജർമൻ കാറുകൾ മാറിയിട്ടുണ്ട്.

അതേസമയം മെർസിഡീസ് ബെൻസ് ഇലക്ട്രിക് കാറുകൾക്കുണ്ടായിരുന്ന 5 ശതമാനം ജിഎസ്ടി നിരക്ക് അതേപടി തുടരും. അതിനാൽ ഇവികളുടെ വിലയിൽ മാറ്റമൊന്നും ഉണ്ടാകില്ലെന്ന കാര്യവും ബ്രാൻഡ് പ്രത്യേകം അറിയിച്ചിട്ടുണ്ട്. ഏറ്റവും കൂടുതൽ വിറ്റഴിയപ്പെുന്ന എസ്-ക്ലാസ് S 450 4മാറ്റിക് മോഡലിന് പരമാവധി 11 ലക്ഷം രൂപയുടെ വിലക്കുറവ് ലഭിക്കും.
സെപ്റ്റംബർ 22 മുതൽ മുമ്പത്തെ 1.99 കോടി രൂപയിൽ നിന്ന് 1.88 കോടി രൂപയായി എസ്-ക്ലാസിന്റെ വില കുറയുമെന്ന് സാരം. അടുത്തതായി ബ്രാൻഡിന്റെ ഫ്ലാഗ്ഷിപ്പ് എസ്‌യുവി മോഡലായ GLS 450d AMG ലൈനിന് ഇപ്പോൾ 10 ലക്ഷം രൂപയോളം വില കുറയുന്നതായിരിക്കും. ജിഎസ്ടി 2.0 പ്രഖ്യാപിക്കുന്നതിന് മുമ്പുള്ള 1.44 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1.34 കോടി രൂപയാവും പുതുക്കിയ വില.

മറുവശത്ത് GLE 450 4മാറ്റിക്കിന്റെ വില 8 ലക്ഷം രൂപ കുറച്ചിട്ടുണ്ട്. മുമ്പത്തെ 1.15 കോടി രൂപയിൽ നിന്ന് ഇപ്പോൾ എക്സ്ഷോറൂം വില 1.07 കോടി രൂപയായി മാറിയിട്ടുണ്ട്. ജർമൻ ബ്രാൻഡിന്റെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലായ മെർസിഡീസ് ബെൻസ് ഇ-ക്ലാസ് LWB 450 4മാറ്റിക്കിന് 6 ലക്ഷം രൂപയാണ് കുറഞ്ഞിരിക്കുന്നത്. 91 ലക്ഷം രൂപ മാത്രം മുടക്കിയാൽ വാഹനം മുറ്റത്തെത്തിക്കാനാവും.
ഇ-ക്ലാസ് മോഡലുകൾക്ക് 97 ലക്ഷം രൂപയായിരുന്നു മുമ്പത്തെ വില. ജിഎസ്ടിക്ക് മുമ്പുള്ള സി-ക്ലാസ് 300 AMG ലൈൻ പതിപ്പിന് 68 ലക്ഷമായരുന്നു വിലയെങ്കിൽ ഇനി മുതൽ 64.30 ലക്ഷം രൂപയുണ്ടെങ്കിൽ സെഡാൻ സ്വന്തമാക്കാനാവും. 3.70 ലക്ഷം രൂപയുടെ വിലക്കുറവാണ് സംഭവിച്ചിരിക്കുന്നതെന്ന് ചുരുക്കം. പുതിയ ജിഎസ്ടി സ്ലാബുകൾ നടപ്പിലാക്കുന്നതിന് മുമ്പ് ഇന്ത്യയിൽ 79.25 ലക്ഷം രൂപയ്ക്ക് വിറ്റഴിക്കപ്പെട്ട സി-ക്ലാസ് GLC 300 4മാറ്റിക് എസ്‌യുവിക്ക് 73.95 ലക്ഷം മുടക്കിയാൽ മതിയാവും.

പുതിയ ജിഎസ്ടി നിരക്കുകൾ പ്രകാരം ബെൻസിന്റെ സ്പോർട് യൂട്ടിലിറ്റി വാഹനത്തിന് 5.30 ലക്ഷം രൂപയോളമാണ് വിലക്കുറവ് സംഭവിക്കാൻ പോവുന്നത്. എൻട്രി ലെവൽ എ-ക്ലാസ് സെഡാന് 2.60 ലക്ഷം രൂപയുടെ വിലക്കുറവാണ് സംഭവിക്കാൻ പോവുന്നത്. മുമ്പ് ഇതിന്റെ വില 48.55 ലക്ഷം രൂപയായിരുന്നുവെങ്കിൽ ഇനി മുതൽ 45.95 ലക്ഷം രൂപയുണ്ടേൽ വണ്ടി സ്വന്തമാക്കാം.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








