ലോഞ്ചിന് മുന്നേ ഇൻ്റീരിയർ ചിത്രങ്ങൾ പുറത്ത്; ബെൻസ് GLC ഇലക്ട്രിക്കിൽ കിടിലൻ ഇൻഫോടെയ്ൻമെൻ്റ് ഡിസ്പ്ലേ
മെർസിഡീസ് ബെൻസിന് എന്നും ആരാധകരുണ്ട്. അത് ഏത് മോഡലാണെങ്കിലു അങ്ങനെ തന്നെ. വിവിധ എക്സ്പോകളിലാണ് ബ്രാൻഡ് തങ്ങളുടെ പുതിയ മോഡലുകളെല്ലാം അവതരിപ്പിക്കുന്നത്. ഇപ്പോൾ വാഹന വിപണി കാത്തിരിക്കുന്ന മോഡലാണ് ഇലക്ട്രിക് ജിഎൽസി വേരിയൻ്റ്. മ്യൂണിച്ചിൽ നടക്കുന്ന IAA മൊബിലിറ്റി 2025-ൽ ലോഞ്ച് ചെയ്യുന്നതിന് മുന്നോടിയായി മെർസിഡീസ് ബെൻസ് തങ്ങളുടെ വരാനിരിക്കുന്ന മോഡലിൻ്റെ ഇൻ്റീരിയറിലെ ചിത്രം പരസ്യപ്പെടുത്തിയിരിക്കുകയാണ്. കണ്ടവരെല്ലാം അത്ഭുതം എന്നല്ലാതെ പറയാൻ സാധ്യതയില്ല, കാരണം ഇൻഫോടെയ്ൻമെൻ്റിൻ്റെ ചിത്രം കണ്ട് അക്ഷരാർത്ഥത്തിൽ വാഹന വിപണി കണ്ണുത്തളളിയിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.
ഇത്രമാത്രം ഞെട്ടാൻ എന്താണ് ഇൻ്റീരിയറിൽ കാണുന്നത് എന്നായിരിക്കും ആലോചിക്കുന്നത്. പുതിയ MBUX ഹൈപ്പർസ്‌ക്രീനാണ് സംഭവം. 39.1 ഇഞ്ച് വലിപ്പമുള്ള ഇത് ഒരു മെഴ്‌സിഡസിൽ ഇതുവരെ ഘടിപ്പിച്ചിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ഡിസ്‌പ്ലേയാണ് എന്നാണ് നിർമാതാക്കളുടെ അവകാശവാദം സത്യം പറഞ്ഞാൽ ഡാഷ്ബോർഡിൻ്റെ രണ്ട് പില്ലറുകൾക്കിടയിലുളള സ്ഥലം സ്ക്രീൻ മൂലം നിറഞ്ഞിരിക്കുകയാണ് എന്ന് വേണമെങ്കിൽ പറയാം.

മെർസിഡീസിൻ്റെ ഏറ്റവും പുതിയ വാർത്തകളിലേക്ക് വന്നാൽ 1.30 കോടി എക്‌സ്-ഷോറൂം വിലയിൽ EQS 580 4Matic മോഡലിന് പുതിയ സെലിബ്രേഷന്‍ എഡിഷനിലൂടെ ഒരു അപ്ഡേറ്റ് നൽകിയിരുന്നു. ലൈറ്റിംഗ് യൂണിറ്റുകള്‍ക്ക് ചുറ്റുമുള്ള കൂടുതല്‍ ഡീറ്റെയില്‍ഡ് ആയ സറൗണ്ട്‌സും എയ്റോ അലോയ് വീലുകള്‍ക്കായുള്ള പുതിയ രൂപകല്‍പ്പനയും ഇതില്‍ ഉള്‍പ്പെടുന്നു.
അകത്തേക്ക് കടന്നാല്‍ ഏറ്റവും പ്രധാന ഹൈലൈറ്റ് 38 ഡിഗ്രി വരെ ചാരിയിരിക്കുന്ന 'എക്‌സിക്യൂട്ടീവ് സീറ്റുകള്‍' ആണ്. മള്‍ട്ടി-കണ്ടൂര്‍ മസാജ് ഫംഗ്ഷണാലിറ്റി, ലംബര്‍ സപ്പോര്‍ട്ട്, പിന്നില്‍ നിന്ന് ഫ്രണ്ട് പാസഞ്ചര്‍ സീറ്റിന്റെ ഇലക്ട്രോണിക് ക്രമീകരണം അനുവദിക്കുന്ന ഒരു ഷോഫര്‍ പാക്കേജ് എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഡിസൈനര്‍ സീറ്റ് ബെല്‍റ്റ് ബക്കിളുകള്‍ക്കൊപ്പം കംപ്ലീറ്റ് നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ക്യാബിന്‍ ആകര്‍ഷണം കൂടുതല്‍ ഉയര്‍ത്തുന്നു.
നാവിഗേഷന്‍ നിര്‍ദേശങ്ങളോടൊപ്പം ലൈവ് ക്യാമറ ഇമേജുകള്‍ ഓവര്‍ലേ ചെയ്യുന്ന മെര്‍സിഡീസ്-ബെന്‍സിന്റെ MBUX ഓഗ്മെന്റഡ് റിയാലിറ്റി നാവിഗേഷന്‍ സിസ്റ്റമാണ് EQS 580 സെലിബ്രേഷന്‍ എഡിഷനില്‍ സജ്ജീകരിച്ചിരിക്കുന്നത്. യാത്രക്കാരുടെ മൊത്തത്തിലുള്ള കംഫര്‍ട്ട് കൂട്ടാന്‍ ലക്ഷ്യമിട്ടുള്ള ENERGIZING കംഫര്‍ട്ട് പാക്കേജും ഇതില്‍ മെർസിഡീസ് ബെൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്.
റിയര്‍ സീറ്റ് കംഫര്‍ട്ട് പാക്കേജ്, പിന്നില്‍ നിന്ന് ഇലക്ട്രോണിക് സീറ്റ് ക്രമീകരണങ്ങള്‍ പ്രാപ്തമാക്കുന്ന ഒരു ഡ്രൈവര്‍ പാക്കേജ്, ഫുള്‍ നാപ്പ ലെതര്‍ അപ്‌ഹോള്‍സ്റ്ററി, അഡാപ്റ്റീവ് ലൈറ്റിംഗുള്ള ഡ്യുവല്‍-പ്രൊജക്ടര്‍ ഹെഡ്ലാമ്പുകള്‍, സംയോജിത AR നാവിഗേഷന്‍ പ്രവര്‍ത്തനക്ഷമതയുള്ള സിഗ്‌നേച്ചര്‍ MBUX ഹൈപ്പര്‍സ്‌ക്രീന്‍ എന്നിവയാണ് സെലിബ്രേഷന്‍ എഡിഷനിലെ പ്രധാന കൂട്ടിച്ചേര്‍ക്കലുകളായി എടുത്തു പറയേണ്ടത്.
പവര്‍ട്രെയിന്‍ വശം നോക്കുമ്പോള്‍ ഓള്‍-വീല്‍ ഡ്രൈവ് ശേഷിയുള്ള ഇരട്ട ഇലക്ട്രിക് മോട്ടോറുകളാണ് ഇലക്ട്രിക് സെഡാന് കരുത്ത് പകരുന്നത്. സെലിബ്രേഷന്‍ എഡിഷന്റെ പെര്‍ഫോമന്‍സ് കണക്കുകളില്‍ മാറ്റമൊന്നുമില്ല. 800 കിലോമീറ്ററിലധികം (ARAI) സര്‍ട്ടിഫൈഡ് റേഞ്ച് ഇത് വാഗ്ദാനം ചെയ്യുന്നത് തുടരുന്നു. ഇന്ത്യയിലെ ഏതൊരു ഇലക്ട്രിക് വാഹനത്തിനും ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ഡ്രൈവിംഗ് റേഞ്ച് കണക്കാണിത്. 2025 മെയ് വരെ കമ്പനിയുടെ ഇലക്ട്രിക് വാഹന വില്‍പ്പനയില്‍ 73 ശതമാനം വളര്‍ച്ച കൈവരിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








