പണക്കാരെ സങ്കടത്തിലാഴ്ത്തി മെർസിഡീസ് ബെൻസ്; C ക്ലാസിൻ്റെ ഈ രണ്ട് മോഡലുകൾ ഇനിയില്ല
മെർസിഡീസ് ബെൻസ് എന്ന് കേൾക്കുമ്പോൾ തന്നെ സി ക്ലാസ് വേരിയൻ്റാണ് എല്ലാവരുടേയു മനസിലേക്ക് വരുന്നത്. സി ക്ലാസിനെ സംബന്ധിച്ചിടത്തോളം ബ്രാൻഡിൻ്റെ ഒരു എൻട്രി ലെവൽ എന്ന് പറയാൻ പറ്റില്ല പക്ഷേ എല്ലാവർക്കും വാങ്ങണമെന്ന് ആഗ്രഹമുള്ള താങ്ങാനാവുന്ന വിലയിൽ വാങ്ങാൻ പറ്റുന്ന വേരിയൻ്റ് എന്ന് വേണമെങ്കിൽ പറയാം അല്ലേ. എന്നാൽ ബെൻസ് ആരാധകരെ കണ്ണീരിലാഴ്ത്തുന്ന ഒരു തീരുമാനം എടുത്തിരിക്കുകയാണ്. അത് മറ്റൊന്നുമല്ല മെർസിഡീസ് ബെൻസിൻ്റെ സി ക്ലാസ് വേരിയൻ്റുകളിൽ നിന്ന് രണ്ട് മോഡലുകളെ നീക്കി ലൈനപ്പ് പുതുക്കിയിരിക്കുകയാണ്. ചുരുക്കത്തിൽ ബെൻസ് സി ക്ലാസിൻ്റെ C200, C220d മോഡലുകൾ ഇനി ഉണ്ടാവില്ല.
C200, C200d, പുതിയ C300 AMG ലൈന്‍ എന്നീ മൂന്ന് ട്രിമ്മുകളിലായിരുന്നു പുതുക്കിയ C-ക്ലാസ് വാഗ്ദാനം ചെയ്തുകൊണ്ടിരുന്നത്. പഴയ ഡീസല്‍-പവേര്‍ഡ് C300d AMG ലൈനിന് പകരമായാണ് പുതിയ C300 AMG ലൈന്‍ ചേര്‍ത്തത്.പുതിയ C 300-ന് 69 ലക്ഷം രൂപയാണ് വില. ഹീറ്റഡ്, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍, 360 ഡിഗ്രി ക്യാമറ, 6 ഫാസ്റ്റ് ചാര്‍ജിംഗ് യുഎസ്ബി C പോര്‍ട്ടുകള്‍, അഡാപ്റ്റീവ് ഹൈ ബീം അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1.5 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ ടര്‍ബോ-പെട്രോള്‍ എന്നീ മൂന്ന് എഞ്ചിന്‍ ഓപ്ഷനുകളിലാണ് സി-ക്ലാസ് ലഭ്യമാക്കിയിരുന്നത്. രണ്ടാമത്തെ ഡീസല്‍ എഞ്ചിന്‍ കൂട്ടത്തില്‍ പുതിയതാണ്. 255 bhp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തില്‍ ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. 9് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ സ്റ്റാന്‍ഡേര്‍ഡായി വരുന്നുണ്ട്.
യൂറോ NCAP ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയ സി-ക്ലാസ് സേഫ്റ്റിയുടെ കാര്യത്തിലും പുലിയാണ്. ബിഎംഡബ്ല്യു 3 സീരീസ്, ഔഡി A4 എന്നിവയാണ് എതിരാളികള്‍. ഡിസൈന്‍, ലക്ഷ്വറി, യാത്രാസുഖം എന്നിവയുള്‍പ്പെടെ മിക്കവാറും എല്ലാ മേഖലകളിലും ഈ കാര്‍ മികച്ച് നില്‍ക്കുന്നു. അതുകൊണ്ട് തന്നെ ആഡംബരം തുളുമ്പുന്ന ഒരു കാര്‍ തേടുന്നവരുടെ ആദ്യ ചോയ്‌സുകളില്‍ ഒന്നായി മെര്‍സിഡീസ് ബെന്‍സ് സി-ക്ലാസ് മാറുന്നത്.

ബ്രാൻഡിൻ്റെ മറ്റ് വിശേഷങ്ങളിലേക്ക് നോക്കിയാൽ മെർസിഡീസ് ബെൻസിൻ്റെ ലൈനപ്പിൽ അത്യാവശം ഡിമാൻ്റുളള മോഡലാണ് ഇ ക്ലാസ്. നിലവില്‍ E 200, E 220d, E 450 എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് ഓഫര്‍ ചെയ്യുന്നത്. ഇ-ക്ലാസ് E 200 വേരിയന്റിന് 78.50 ലക്ഷം രൂപയാണ് വില. അതേസമയം ഇ-ക്ലാസ് E 220d വേരിയന്റിന് 81.50 ലക്ഷം രൂപയും ഇ-ക്ലാസ് E 450 വേരിയന്റിന് 92.50 ലക്ഷം രൂപയുമാണ് വില. എക്‌സ്‌ഷോറൂം വിലയാണിത്.
വർധിപ്പിച്ച വിലകൾ നോക്കിയാൽ E200,E220d എന്നീ രണ്ട് വേരിയൻ്റുകൾക്ക് ഒരു ലക്ഷം രൂപയാണ് വർധിപ്പിച്ചിരിക്കുന്നത്. 2.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് ഈ കാറിന്റെ ഹൃദയം. പരമാവധി 197 PS പവറും 320 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന തരത്തിലാണ് ഈ എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്. പെട്രോള്‍ എഞ്ചിന്‍ 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേര്‍ത്തിരിക്കുന്നു.

ഇന്ത്യന്‍ വിപണിയില്‍ ഔഡി A6, ബിഎംഡബ്ല്യു 5 സീരീസ് എന്നിവയുള്‍പ്പെടെയുള്ള കാറുകളോടാണ് മെര്‍സിഡീസ് ബെന്‍സ് ഇ-ക്ലാസ് മത്സരിക്കുന്നത്. ഇരട്ട സ്‌ക്രീനുകൾ, ആംബിയൻ്റ് ലൈറ്റിംഗ്, പ്രീമിയം സൗണ്ട് സിസ്റ്റം, ലെതർ അപ്‌ഹോൾസ്റ്ററി എന്നിവയും അതിലേറെയും ഉള്ള ഒരു ഉയർന്ന ഇൻ്റീരിയറും വാഹനത്തിൽ ലഭിക്കുന്നു.മെര്‍സിഡീസ് ബെന്‍സ് E-ക്ലാസിന്റെ ടോപ് സ്‌പെക് വേരിയന്റിന് 3.0 ലിറ്റര്‍ ഇന്‍ലൈന്‍-6 സിലിണ്ടര്‍ ഡീസല്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








