ഇത് കാറോ അതോ തീയറ്ററോ! ഈ ബെന്‍സ് ഇറങ്ങിയാല്‍ ആദ്യം വാങ്ങുക അംബാനിയാകും
ഒരു പുത്തന്‍ വാഹനം പുറത്തിറക്കുന്നതിന് മുമ്പ് അവയുടെ കണ്‍സെപ്റ്റ് പതിപ്പ് അവതരിപ്പിക്കുന്ന പതിവ് വണ്ടിക്കമ്പനികള്‍ക്കുണ്ട്. കണ്‍സെപ്റ്റ് പതിപ്പുകളില്‍ ചിലത് പ്രൊഡക്ഷന്‍ രൂപത്തിലെത്തുമ്പോള്‍ ചില പ്രൊജക്ടുകള്‍ കമ്പനികള്‍ ഉപേക്ഷിക്കും. അതുകൊണ്ട് തന്നെ ചില കണ്‍സെപ്റ്റ് പതിപ്പുകളുടെ അവതരണം വാഹനപ്രേമികള്‍ക്കിടയില്‍ വലിയ പ്രതീക്ഷകള്‍ സൃഷ്ടിക്കാറുണ്ട്. ഇപ്പോള്‍ ലോകോത്തര ആഡംബര കാര്‍ ബ്രാന്‍ഡ് ആയ മെര്‍സിഡീസ് ബെന്‍സ് അതിസമ്പന്നരെ ലക്ഷ്യം വെച്ച് കൊണ്ട് ഇപ്പോള്‍ ഒരു കണ്‍സെപ്റ്റ് മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്. വിഷന്‍ വി എന്ന പേരില്‍ അവതരിപ്പിച്ച ഈ മിനി-വാന്‍ ടൈപ്പ് വാഹനത്തെ കുറിച്ചുള്ള വിശേഷങ്ങള്‍ ആണ് ഇനി പറയാന്‍ പോകുന്നത്.
2025 ലെ ഷാങ്ഹായ് മോട്ടോര്‍ ഷോയിലാണ് മെര്‍സിഡീസ്-ബെന്‍സ് വി കണ്‍സെപ്റ്റ് കാര്‍ അവതരിപ്പിച്ചത്. ഭാവിയിലെ ഇലക്ട്രിക് വാനുകള്‍ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ആഗോള വേദിയാണിത്. ആഡംബരപൂര്‍ണ്ണമായ എക്‌സ്റ്റീരിയറും ലോഞ്ച് സമാനമായ ഇന്റീരിയറുമുള്ള ഈ ഇലക്ട്രിക് വാന്‍ മെര്‍സിഡീസില്‍ നിന്ന് വരാന്‍ പോകുന്ന ഒരു അതിശയിപ്പിക്കുന്ന ഉല്‍പ്പന്നമാണ്. മെര്‍സിഡീസിന്റെ പുതിയ VAN.EA (വാന്‍ ഇലക്ട്രിക് ആര്‍ക്കിടെക്ചര്‍) പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയാണ് പുതിയ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

വിഷന്‍ വി കണ്‍സെപ്റ്റ് മെര്‍സിഡീസ് വി-ക്ലാസ് എക്സിക്യൂട്ടീവ് W223 എസ്-ക്ലാസ് മെയ്ബാക്ക് എസ്680 ആഡംബര സെഡാന്‍ എന്നിവയുടെ ഒരു ഹൈബ്രിഡ് പോലെയാണ് കാണപ്പെടുന്നത്. ഈ കണ്‍സെപ്റ്റ് വാനിന്റെ രൂപകല്‍പ്പനയെക്കുറിച്ച് പറയുകയാണെങ്കില്‍ മുന്‍വശത്തെ വലിയ ക്ലോസ്ഡ് ഗ്രില്‍ ലൈറ്റിംഗ് കൊണ്ട് അലങ്കരിച്ചിരിക്കുന്നു. താഴത്തെ ബമ്പറില്‍ അഗ്രസീവ് ക്രീസുകള്‍ കാണാം. ഹെഡ്്ലൈറ്റുകള്‍ ഒരു ലൈറ്റ് ബാര്‍ ഉപയോഗിച്ച് കണക്റ്റ് ചെയ്തിരിക്കുന്നു.
കൂടാതെ 3 പോയിന്റഡ് സ്റ്റാര്‍ ആകൃതിയിലുള്ള ഇന്റഗ്രേറ്റഡ് എല്‍ഇഡി ഡിആര്‍എല്ലുകളും പരമ്പരാഗത സ്ഥാനങ്ങളില്‍ തന്നെ നല്‍കിയിരിക്കുന്നു. V-ക്ലാസിന് സമാനമായ സിലൗറ്റിലാണ് ഈ മോഡല്‍ വരുന്നതെങ്കിലും വിന്‍ഡോ ഏരിയ എക്‌സ്റ്റന്റഡ് വീല്‍ബേസുള്ള സലൂണിന് സമാനമാണ്. മെയ്ബാക്കിലേതിന് സമാനമായ അലോയ് വീല്‍ ഡിസൈനും മനോഹരമായി കാണപ്പെടുന്നു.

ഫുള്‍ ക്വാഡ് എല്‍ഇഡി ടെയില്‍ ലൈറ്റ് കൊണ്ടാണ് പിന്‍ഭാഗം അലങ്കരിച്ചിരിക്കുന്നത്. പിന്നില്‍ ഒരു ചെറിയ പോളറൈസേഷന്‍ ഉണ്ട്. മെര്‍സിഡീസ് ലോഗോയ്ക്ക് താഴെ V എന്ന അക്ഷരം കാണാം. റൂഫില്‍ സോളാര്‍ പാനലുകള്‍ നല്‍കിയതിനൊപ്പം ഇരു ബമ്പറിലുകളിലും ക്രോം പൂശിയിട്ടുണ്ട്. ഈ കണ്‍സെപ്റ്റ് വാഹനത്തിന്റെ ഏറ്റവും ആകര്‍ഷകമായ ഭാഗം ഇതിന്റെ ഇന്റീരിയര്‍ തന്നെയാണ്.
പ്രത്യേകിച്ച്, വാഹനത്തിന്റെ ഇന്റീരിയറില്‍ മറ്റൊരു കാറിലും കാണാത്ത നിരവധി സവിശേഷതകള്‍ ഉണ്ട്.അകത്തളത്തില്‍ കൂടുതല്‍ വെന്റിലേഷനായ ഇന്റീരിയര്‍ തീം വൈറ്റ് കളറിലാണ് വരുന്നത്. മറ്റ് മെര്‍സിഡീസ് വാഹനങ്ങളെപ്പോലെ ഇതിന് 3-സ്പോക്ക് സ്റ്റിയറിംഗ് വീലും നല്‍കിയിട്ടുണ്ട്. ട്രിപ്പിള്‍ സ്‌ക്രീന്‍ ലേഔട്ട് ആധിപത്യം പുലര്‍ത്തുന്ന ഡാഷ് ബോര്‍ഡ് ആണ് ഈ മോഡലില്‍ ലഭിക്കുന്നത്. സുതാര്യമായ ഡോര്‍ പാനലുകളും ആംറെസ്റ്റ് ഏരിയയും ലഭിക്കുന്നു.

മെര്‍സിഡീസ്-ബെന്‍സ് വിഷന്‍ വി കണ്‍സെപ്റ്റിന്റെ രണ്ടാം നിര സീറ്റുകാര്‍ക്ക് ലോഞ്ച് സമാനമായ സൗകര്യങ്ങളാണ് ലഭിക്കുന്നത്. ഡ്രൈവര്‍, പാസഞ്ചര്‍ ഏരിയകള്‍ വേര്‍തിരിക്കുന്നതിന് ഒരു ഗ്ലാസ് പാര്‍ട്ടീഷന്‍ മതില്‍ നല്‍കിയിട്ടുണ്ട്. ഇതുകൂടാതെ, 65 ഇഞ്ച് 4K സ്‌ക്രീന്‍, 42 ഡോള്‍ബി അറ്റ്മോസ് സ്പീക്കറുകള്‍, പ്രൊജക്ടറുകള്‍ എന്നിവയും ബെന്‍സ് ഈ കാറില്‍ സജ്ജീകരിച്ചിട്ടുണ്ട്.
ഇതിനുപുറമെ, ഗെയിമുകള്‍ കളിക്കാനും മറ്റ് വിനോദങ്ങള്‍ക്കുമുള്ള സൗകര്യവും ഈ വാഹനത്തില്‍ ലഭ്യമാണ്. പ്രത്യേകിച്ച് ഈ കാറില്‍ നല്‍കിയിരിക്കുന്ന 65 ഇഞ്ച് സ്‌ക്രീന്‍ 'തീയറ്റര്‍' അനുഭവം സമ്മാനിക്കും. വലിപ്പം വെച്ച് നോക്കുമ്പോള്‍ ഈ കാറില്‍ 7 മുതല്‍ 8 സീറ്റുകള്‍ വരെ ഉള്‍ക്കൊള്ളിക്കാം. എന്നാല്‍ നിലവില്‍ കണ്‍സെപ്റ്റ് പതിപ്പ് 4 സീറ്റര്‍ലേഔട്ടിലാണ് വരുന്നത്. മുന്നില്‍ ഡ്രൈവറോടൊപ്പം ഒരു യാത്രക്കാരനും പിന്നില്‍ രണ്ട് പേര്‍ക്ക് ഇരിക്കാനുമുള്ള തരത്തിലാണ് സീറ്റിംഗ് സജ്ജീകരണം.
ഉപഭോക്താക്കള്‍ക്ക് ഏറ്റവും സുഖകരമായ യാത്രാനുഭവം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഈ സീറ്റിംഗ് സജ്ജീകരണം വാഗ്ദാനം ചെയ്തിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ധനികരായ ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഒരു കണ്‍സെപ്റ്റ് ഇവി മെര്‍സിഡീസ് ബെന്‍സ് രൂപപ്പെടുത്തിയിരിക്കുന്നത്. കമ്പനി ഉടന്‍ തന്നെ ഇത് ആഗോള വിപണിയില്‍ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 2026-ല്‍ ഈ മോഡല്‍ പ്രൊഡക്ഷന് കയറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ വാഹനം ഇന്ത്യയിലെത്തിയാല്‍ മുകേഷ് അംബാനിയടക്കമുള്ള ശതകോടീശ്വരന്‍മാര്‍ ഉറപ്പായും വാങ്ങിയേക്കും.


Click it and Unblock the Notifications








