സെലിബ്രിറ്റികള്‍ കണ്ണുവെക്കുന്ന അടുത്ത ഐറ്റം! ഏറ്റവും സ്‌പോര്‍ട്ടിയറായ മെയ്ബാക്ക് പുറത്തിറങ്ങി
മെര്‍സിഡീസ് മെയ്ബാക്ക് മോഡലുകള്‍ക്ക് ഇന്ത്യയില്‍ ആരാധകര്‍ ഏറെയാണ്. അള്‍ട്രാ-ലക്ഷ്വറി വിഭാഗത്തില്‍ തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനായി മെര്‍സിഡീസ്-ബെന്‍സ് തിങ്കളാഴ്ച ഇന്ത്യയിലെ മെയ്ബാക്ക് ശ്രേണി വിപുലീകരിച്ചു. ജര്‍മന്‍ ആഡംബര കാര്‍ നിര്‍മ്മാതാക്കള്‍ മെയ്ബാക്ക് SL 680 മോണോഗ്രാം സീരീസ് 4.2 കോടി രൂപ എക്‌സ്-ഷോറൂം വിലയിലാണ് രാജ്യത്ത് അവതരിപ്പിച്ചത്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കാര്‍ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണ്. അടുത്ത വര്‍ഷം ആദ്യം കാറിന്റെ ഡെലിവറികള്‍ ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. മെയ്ബാക്കിന്റെ രണ്ടാമത്തെ കണ്‍വെര്‍ട്ടിബിള്‍ മോഡലാണ് SL 680, എന്നാല്‍ ഇന്ത്യയിലെ ആദ്യത്തേതാണ്.
ഈ 2 ഡോര്‍ കണ്‍വെര്‍ട്ടിബിളിന് മുമ്പ് മെയ്ബാക്ക് നിരയില്‍ എസ്‌യുവികളും സെഡാനുകളുമാണ് ഉണ്ടായിരുന്നത്. ആഡംബരവും സ്പോര്‍ട്ടിനസും സംയോജിപ്പിച്ച് ഉപഭോക്താവിന് ഏറ്റവും മികച്ചത് വാഗ്ദാനം ചെയ്യാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കോണ്‍ട്രാസ്റ്റിംഗ് ബ്ലാക്ക് ഷെയ്ഡുമായി റെഡ്, വൈറ്റ് നിറങ്ങളിലാണ് മെയ്ബാക്ക് SL 680 മോണോഗ്രാം സീരീസ് വാങ്ങാന്‍ സാധിക്കുക. ഈ രണ്ട് കളര്‍ കോമ്പോകളും ഈ മോഡലിന്റെ ബോഡി സ്‌റ്റൈലില്‍ ആകര്‍ഷകമായി കാണപ്പെടുന്നു.

ഈ കാറിന്റെ ഡിസൈന്‍ വശം പരിശോധിക്കുമ്പോള്‍ പ്രീമിയം മെയ്ബാക്ക് ഗ്രില്ലും ബമ്പറും ഫ്രണ്ട് ഫാസിയക്ക് അലങ്കാരമായുണ്ട്. നിരവധി മെയ്ബാക്ക് ലോഗോസ് ബോണറ്റിലും ബമ്പറിന്റെ താഴത്തെ ഭാഗത്തിലും കാണാം. സ്ലീക്കര്‍-ഷാര്‍പ്പ് എല്‍ഇഡി ഹെഡ്ലൈറ്റുകളാണ് കാറിന്റെ മറ്റൊരു പ്രത്യേകത. വശങ്ങളിലേക്ക് നീങ്ങിയാല്‍ മെയ്ബാക്ക് ഡിസൈനിലുള്ള 21 ഇഞ്ച് അലോയ് വീലുകള്‍ നല്‍കിയിരിക്കുന്നു. എല്‍ഇഡി ടെയില്‍ലൈറ്റുകളും ഡിഫ്യൂസറിന് ചുറ്റും ധാരാളം ക്രോം ഘടകങ്ങളും ഉള്ളതിനാല്‍ പിന്‍ഭാഗം വളരെ സ്പോര്‍ട്ടിയറായി കാണപ്പെടുന്നു.
മെയ്ബാക്ക്-നിര്‍ദ്ദിഷ്ട ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന സ്റ്റിയറിംഗ് വീലും അപ്‌ഹോള്‍സ്റ്ററിയും SL 680 മോണോഗ്രാമിന്റെ ഇന്റീരിയറിന് തനതായ ഒരു ലുക്ക് നല്‍കുന്നതോടൊപ്പം ലക്ഷ്വറി ഫീല്‍ ഉയര്‍ത്തുന്നു. ലംബമായി സ്ഥാപിച്ചിരിക്കുന്ന വലിയ 11.9 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ്, 12.3 ഇഞ്ച് ഡിജിറ്റല്‍ ഡ്രൈവര്‍ ഡിസ്‌പ്ലേ, പ്രീമിയം സോഫ്റ്റ്-ടച്ച് ലെതര്‍ മെറ്റീരിയലുകള്‍, മള്‍ട്ടി-കളര്‍ ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനുകളുള്ള പവര്‍ സീറ്റുകള്‍ എന്നിവയാണ് കണ്‍വെര്‍ട്ടബിളിന്റെ അകത്ത് വരുന്ന മറ്റ് പ്രധാന സവിശേഷതകള്‍.

മെയ്ബാക്ക് SL 680 മോണോഗ്രാം സീരീസിന് 4 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V8 എഞ്ചിനാണ് തുടിപ്പേകുന്നത്. ഈ എഞ്ചിന്‍ ഏകദേശം 582 bhp പവറും 800 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കും. 9-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ വഴി നാല് വീലുകളിലേക്കും പവര്‍ അയയ്ക്കുന്നു. കാര്‍ വെറും 4.1 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഉയര്‍ന്ന വേഗത മണിക്കൂറില്‍ 259 കിലോമീറ്ററായി ഇലക്ട്രോണിക്കലി പരിമിതപ്പെടുത്തിയിട്ടുണ്ട്.
മെയ്ബാക്ക് SL 680 മോണോഗ്രാം സീരീസിന് ഇന്ത്യയില്‍ നേരിട്ടുള്ള എതിരാളികളില്ല. എന്നിരുന്നാലും, ബെന്റ്‌ലി കോണ്ടിനെന്റല്‍ GT കണ്‍വെര്‍ട്ടിബിള്‍, പോര്‍ഷ 911 ടര്‍ബോ S കണ്‍വെര്‍ട്ടിബിള്‍ തുടങ്ങിയ മോഡലുകളുമായി ഇത് മത്സരിക്കും. S 680 നൈറ്റ് സീരീസ്, GLS 600 നൈറ്റ് സീരീസ്, EQS 680 നൈറ്റ് സീരീസ്, EQS മെയ്ബാക്ക് എസ്യുവി, തദ്ദേശീയമായി നിര്‍മ്മിച്ച 580 ലിമോസിന്‍ എന്നിവയടക്കം വൈവിധ്യമാര്‍ന്ന മോഡലുകള്‍ വരുന്ന മെയ്ബാക്ക് റേഞ്ച് ഇപ്പോള്‍ കൂടുതല്‍ വലുതായിരിക്കുകയാണ്.
ഡ്രൈവിംഗ് ആവേശം കുറയ്ക്കാത്ത ഒരു ആഡംബര കാര്‍ തേടുന്ന സമ്പന്നര്‍ക്ക് ഈ ടു-ഡോര്‍ കണ്‍വെര്‍ട്ടിബിള്‍ മെര്‍സിഡീസ്-മേബാക്ക് SL 680 മോണോഗ്രാം ഒരു മികച്ച ചോയ്‌സാണ്. മെയ്ബാക്കിന്റെ ഏറ്റവും സ്‌പോര്‍ട്ടിയറായ കാര്‍ കണ്ടിട്ട് നിങ്ങള്‍ക്ക് എന്ത് തോന്നുന്നു. നിങ്ങളുടെ അഭിപ്രായങ്ങള്‍ കമന്റ് ബോക്‌സിലൂടെ ഞങ്ങളുമായി പങ്കുവെക്കൂ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








