5 ലക്ഷം പോലും വേണ്ട, ബൈക്കിന് പകരം ഓണത്തിന് ഇലക്ട്രിക് കാര്‍ പോര്‍ച്ചിലെത്തിക്കാം! 230Km റേഞ്ചുമുണ്ട്

ഇന്ത്യന്‍ വിപണിയിലെ ഏറ്റവും ജനപ്രിയമായ കാറുകളില്‍ ഒന്നാണ് എംജി കോമറ്റ് ഇവി (MG Comet EV). കുഞ്ഞന്‍ വലിപ്പത്തിലുള്ള ഈ കോംപാക്ട് ഇവിയാണ് നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കുന്ന ഇലക്ട്രിക് കാര്‍. വലിപ്പം കുറഞ്ഞ കാര്‍ ആണെങ്കിലും ഇതില്‍ നാലുപേര്‍ക്ക് സുഖമായി യാത്ര ചെയ്യാമെന്നതിനാല്‍ ഇന്ത്യയിലെ നഗരപ്രദേശങ്ങളില്‍ കോമെറ്റ് ഇവിക്ക് നല്ല പ്രചാരമുണ്ട്. ഒതുക്കമുള്ള വലിപ്പം കാരണം തിരക്കേറിയ റോഡുകളിലൂടെ ഓടിക്കാന്‍ അനുയോജ്യമാണ് എംജി കോമെറ്റ് ഇവി. അതുകൊണ്ട് തന്നെ ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ എംജി കോമെറ്റ് ഇവിക്ക് നല്ല ഡിമാന്‍ഡ് ഉണ്ട്.

സമ്പന്നരായ ആളുകള്‍ ഒരു ബൈക്ക് പോലെ നാട്ടിലെ ഉപയോഗത്തിന് കോമെറ്റ് വാങ്ങിയിടുന്നുണ്ട്. എംജി കോമെറ്റ് ഇവിയില്‍ 17.4 kWh ബാറ്ററി പായ്ക്ക് ആണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ഘടിപ്പിച്ചിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ കുഞ്ഞന്‍ കാര്‍ 230 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. എംജി മോട്ടോര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരാമര്‍ശിച്ചിരിക്കുന്ന ഡ്രൈവിംഗ് റേഞ്ച് ആണിത്.

mg comet ev

എംജിയുടെ കാറുകള്‍ ആധുനിക സാങ്കേതികവിദ്യകളാല്‍ സമ്പന്നമാണെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. കുറഞ്ഞ വിലയുള്ള കുഞ്ഞന്‍ ഇവി ആണെങ്കിലും കോമെറ്റ് ഇവിയുടെ ക്യാബിനും ഫീച്ചര്‍ സമ്പന്നമാണ്. 10.25 ഇഞ്ച് ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 55-ലധികം കണക്റ്റഡ് കാര്‍ ടെക്നോളജി സവിശേഷതകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

എംജി കോമെറ്റ് ഇവി ഇലക്ട്രിക് കാറില്‍ 4 സ്പീക്കറുകള്‍, കീലെസ് എന്‍ട്രി തുടങ്ങിയ സവിശേഷതകളും ഉണ്ട്. തരക്കേടില്ലാത്ത റേഞ്ചും കൈനിറയെ ഫീച്ചറുകളും കിട്ടുന്ന എംജി കോമറ്റ് ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 7,49,800 രൂപയാണ് വില. ഇത് എക്‌സ്-ഷോറൂം വിലയാണ്. എന്നാല്‍ നിങ്ങള്‍ ഈ കാര്‍ ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വാങ്ങുകയാണെങ്കില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

mg comet ev interior

അതായത് ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ നല്‍കുന്ന പരിപാടിയാണിത്. ബാസ് സ്‌കീം പ്രകാരം എംജി കോമെറ്റ് ഇവിയുടെ പ്രാരംഭ വില വെറും 4.99 ലക്ഷം രൂപയാണ്. എന്നാല്‍ ഈ സ്‌കീം പ്രകാരം നിങ്ങള്‍ ഒരു എംജി കോമെറ്റ് ഇവി ഇലക്ട്രിക് കാര്‍ വാങ്ങുകയാണെങ്കില്‍ കിലോമീറ്ററിന് 3.10 രൂപ ബാറ്ററി വാടക നല്‍കേണ്ടിവരുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

കുറഞ്ഞ വിലയും ഉയര്‍ന്ന സാങ്കേതിക സവിശേഷതകളും കാരണം എംജി കോമറ്റ് ഇവി ഇലക്ട്രിക് കാര്‍ ഇന്ത്യന്‍ വിപണിയില്‍ വളരെ മികച്ച വില്‍പ്പനയാണ് നേടി വന്നിരുന്നത്. എന്നിരുന്നാലും 2025 ജൂലൈയിലെ വില്‍പ്പന കണക്കുകള്‍ എംജി കോമറ്റ് ഇവിക്ക് അത്ര നല്ല സൂചനയല്ല നല്‍കുന്നത്. കഴിഞ്ഞ മാസം എംജി കോമെറ്റ് ഇലക്ട്രിക് കാറിന്റെ വില്‍പ്പന കുറഞ്ഞു.

mg comet ev rear profile

റഷ്‌ലെയ്ന്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച വില്‍പ്പന റിപ്പോര്‍ട്ട് പ്രകാരം 2025 ജൂലൈയില്‍ എംജി 912 എംജി കോമെറ്റ് ഇവികള്‍ മാത്രമാണ് വിറ്റഴിച്ചത്. 12 മാസം മുമ്പ് 2024 ജൂലൈയില്‍ കോമെറ്റ് ഇവിയുടെ വില്‍പ്പന 1,200 യൂണിറ്റ് ആയിരുന്നു. 2024 ജൂലൈയെ അപേക്ഷിച്ച് 2025 ജൂലൈയില്‍ 288 യൂണിറ്റുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഇടിവ് 24 ശതമാനമാണ്.

കഴിഞ്ഞ മാസം എംജിയുടെ മൊത്തം വില്‍പ്പനയുടെ 13.66 ശതമാനം സംഭാവന ചെയ്തത് കോമെറ്റ് ഇവിയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ ഇടിവ് നേരിട്ടെങ്കിലും മുന്‍ മാസമായ 2025 ജൂണുമായി തട്ടിച്ച്‌നോക്കുമ്പോള്‍ കോമെറ്റിന്റെ വില്‍പ്പന 6.54 ശതമാനം കൂടിയിട്ടുണ്ട്. നിലവില്‍ വില്‍പ്പനയില്‍ മാന്ദ്യമുണ്ടെങ്കിലും എംജി കോമറ്റ് ഇവി ഇലക്ട്രിക് കാര്‍ ഉടന്‍ തന്നെ വളര്‍ച്ച കൈവരിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. വളരെ താങ്ങാവുന്ന വിലയില്‍ ഒരു ചെറിയ ഇലക്ട്രിക് കാര്‍ തിരയുന്ന ഉപഭോക്താക്കള്‍ക്ക് എംജി കോമറ്റ് ഇവി ഒരു മികച്ച ഓപ്ഷനായിരിക്കും.

ഇവി വാങ്ങാന്‍ താല്‍പര്യപ്പെടുന്ന പലരും ഉത്സവകാലമായിരിക്കും അതിന് തെരഞ്ഞെടുത്തിരിക്കുക. ഓണമടക്കം ഉത്സവകാലത്ത് ബ്രാന്‍ഡുകള്‍ വാഗ്ദാനം ചെയ്യുന്ന ഡിസ്‌കൗണ്ടുകള്‍ കൂടിയാകുമ്പോള്‍ സ്വാഭാവികമായും വില്‍പ്പന ഉയരും. കോമെറ്റിന് ചെക്ക് വെക്കാനായി വിന്‍ഫാസ്റ്റ് ഒരു കോംപാക്ട് ഇവി പുറത്തിറക്കുന്നുണ്ട്. ഇന്ത്യയില്‍ പേറ്റന്റിന് അപേക്ഷിച്ച വിയറ്റ്‌നാമീസ് ഇവിയുടെ വെല്ലുവിളി നേരിടാന്‍ എംജി എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നമുക്ക് വരുംദിവസങ്ങളില്‍ കാണാം.

More from DriveSpark

Article Published On: Tuesday, August 19, 2025, 17:30 [IST]
English summary
Mg comet ev posted 912 unit sales in 2025 july price specs range feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X