ഇവി സ്പോർട്സ് കാറിനോട്ട് മുട്ടാൻ സാധിക്കുമോ? എംജി സൈബർസ്റ്ററും ബിഎംഡബ്ല്യും Z4 തമ്മിലൊരു താരതമ്യം

രാജ്യത്തെ വേഗതയേറിയ ഇവി സ്പോർട്സ് കാർ അവതരിപ്പിച്ച് എംജി ഞെട്ടിച്ചതിൽ നിന്നും വണ്ടിപ്രാന്തൻമാർ വിമുക്തരായിട്ടില്ല. വണ്ടിപ്രാന്തൻമാർ ഏറെ കാത്തിരുന്ന എംജിയുടെ ഇവി സ്പോർട്സ് കാർ ഏഷ്യയിലെ ഏറ്റവും വേഗതയേറിയ കാറായി എംജി സൈബർസ്റ്റർ ലാൻഡ് സ്പീഡ് റെക്കോർഡ് സൃഷ്ടിച്ചിരുന്നു.എംജി സൈബർസ്റ്റർ വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിലെത്തിയാണ് നേട്ടം സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുന്നത്. കംപ്ലീറ്റ്ലി ബിൽറ്റ്-അപ്പ് യൂണിറ്റായി (CBU) അതായത് സമ്പൂർണ ഇറക്കുമതി വാഹനമായാണ് ജർമൻ ആഡംബര വാഹന നിർമാതാക്കൾ ഈ കാറിനെ രാജ്യത്ത് എത്തിക്കുന്നത്. സ്കൈസ്‌ക്രാപ്പർ ഗ്രേ, പോർട്ടിമാവോ ബ്ലൂ ഓപ്ഷനുകൾ ഉൾപ്പെടെ 7 കളർ ഓപ്ഷനുകളിലും ഈ മോഡൽ ലഭ്യമാകും.

ഇനി ബിഎംഡബ്ല്യുവിൻ്റെ കിടിലൻ മോഡലായ Z4 -ൻ്റെ വിശേഷങ്ങളിലേക്ക് നോക്കിയാൽ 89.30 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിലെത്തുന്ന ഈ ഓപ്പൺ-ടോപ്പ് ടൂ-സീറ്റർ റോഡ്സ്റ്റർ മോഡലിന് കൊച്ചിയിൽ ഏകദേശം 1.16 കോടി രൂപയോളമാണ് ഓൺ-റോഡ് വില വരുന്നത്. ഇൻഡിവിജുവൽ രജിസ്ട്രേഷനായി തന്നെ 20.50 ലക്ഷം രൂപയോളം വരുമ്പോൾ ഇൻഷുറൻസിനായി 3.72 ലക്ഷം രൂപയോളം വരും ചെലവ്.

mg cyberster vs bmw z4 sports car

ഏഷ്യയിലെ ഏറ്റവും വേഗമേറിയ കാർ എന്ന ബഹുമതിയുമായി വിൽപ്പനയ്ക്ക് എത്തിയിരിക്കുന്ന സൈബർസ്റ്റർ ഇവിക്ക് 72.49 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി മുടക്കേണ്ടി വരിക. ഇലക്ട്രിക് സ്‌പോർട്‌സ് കാർ മുൻകൂട്ടി ബുക്ക് ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമേ ഈ വില ബാധകമാകൂ. റിസർവേഷൻ ചെയ്യാത്തവർക്ക് എംജി സൈബർസ്റ്റർ സ്വന്തമാക്കണമെങ്കിൽ 74.99 ലക്ഷം രൂപയാണ് എക്സ്ഷോറൂം വിലയായി നൽകേണ്ടി വരിക.

2,690 mm വീൽബേസുള്ള ഒരു ഡെഡിക്കേറ്റഡ് ഇലക്ട്രിക് വെഹിക്കിൾ പ്ലാറ്റ്‌ഫോമിലാണ് പണികഴിപ്പിച്ചിരിക്കുന്നത്. 20 ഇഞ്ച് സ്റ്റാഗർഡ് അലോയ് വീലുകളും പവർ-ഓപ്പറേറ്റിംഗ് സിസർ ഡോറുകളും, ഫുൾ-വിഡ്ത്ത് ലൈറ്റ്ബാറും യൂണിയൻ-ജാക്ക് ഇൻസ്പൈറായ ഡീറ്റെയിലിംഗും ഉൾക്കൊള്ളുന്ന ടെയിൽ ലാമ്പ് സിഗ്നേച്ചറുകളും വശ്യമായ സൌന്ദര്യം നൽകുന്നുണ്ട് താനും. പുതിയ എംജി സൈബർസ്റ്റർ ഇലക്ട്രിക് റോഡ്സ്റ്റർ ഇന്ത്യയിൽ നാല് എക്സ്റ്റീരിയർ കളർ ഓപ്ഷനുകളിലാവും വാഗ്‌ദാനം ചെയ്യുക.

mg cyberster vs bmw z4 sports car

സമകാലിക ബിഎംഡബ്ല്യു ഡിസൈൻ ഭാഷയുടെ സ്പർശത്തോടുകൂടിയ സ്‌പോർട്ടി, അഗ്രസീവ് സ്റ്റൈലിംഗാണ് Z4 M40i അവതരിപ്പിക്കുന്നത്. പുതിയ കിഡ്നി ഗ്രിൽ, വലിയ എയർ ഇൻലെറ്റുകൾ, ലംബമായി അടുക്കിയ എൽഇഡി ഹെഡ്‌ലൈറ്റുകൾ, വീൽ ആർച്ചുകൾക്ക് മുകളിലൂടെ നീണ്ടുകിടക്കുന്ന നീളമുള്ള ബോണറ്റ് എന്നിവയാണ് ആഡംബര കാറിന്റെ പ്രധാന ഡിസൈൻ ഹൈലൈറ്റുകൾ.

M40i വേരിയൻ്റിന് സെറിയം ഗ്രേ പെയിൻ്റ് ചെയ്ത ഗ്രില്ലും മിറർ ക്യാപ്പുകളും ട്രപസോയ്ഡൽ എക്‌സ്‌ഹോസ്റ്റ് സിസ്റ്റവും വരെ കമ്പനി സമ്മാനിച്ചിട്ടുണ്ട്. ഈ ഓപ്പൺ-ടോപ്പ് സ്‌പോർട്‌സ് കാറിന് 19 ഇഞ്ച് M അലോയ് വീലുകളാണ് ലഭിക്കുന്നത്. തുണികൊണ്ടുള്ള സോഫ്റ്റ് ടോപ്പ് ഒരു ബട്ടൺ അമർത്തി പ്രവർത്തിക്കാൻ വെറും 10 സെക്കൻഡ് മതി. പുതിയ ബിഎംഡബ്ല്യു Z4 റോഡ്‌സ്റ്റർ ഇൻ്റീരിയറിലും ഏറെ വ്യത്യസ്‌തമുള്ളതാണ്.

mg cyberster vs bmw z4 sports car

ബിഎംഡബ്ല്യുവിന്റെ 7.0 വേർഷൻ വരുന്ന കണക്റ്റഡ് സവിശേഷതകളുള്ള 10.25 ഇഞ്ച് ഹൈ-റെസല്യൂഷൻ ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേ ഇൻഫോടെയ്ൻമെൻ്റ് സിസ്റ്റം, 10.25 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേയുള്ള ബിഎംഡബ്ല്യു ലൈവ് കോക്ക്പിറ്റ്, 3D മാപ്പുകളുള്ള ജിപിഎസ് സംവിധാനം, ടച്ച് കൺട്രോളർ, ആപ്പിൾ കാർപ്ലേ, പാർക്കിംഗ്, ഡ്രൈവിംഗ് അസിസ്റ്റൻ്റ് ഫംഗ്ഷൻ തുടങ്ങിയ ഡ്രൈവർ അസിസ്റ്റൻ്റ് ഫീച്ചറുകളും കാറിന്റെ പ്രത്യേകതകളാണ്.

എംജി സൈബർസ്റ്ററിന്റെ ഇന്റീരിയറിൽ രണ്ട് 7 ഇഞ്ച് ഡിജിറ്റൽ സ്‌ക്രീനുകളും 10.25 ഇഞ്ച് സെൻട്രൽ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവുമുണ്ട്. അപ്ഹോൾസ്റ്ററിയിൽ സ്യൂഡ്, വീഗൻ ലെതർ എന്നിവയാണ് കലർത്തിയിരിക്കുന്നത്. കൂടാതെ ഡ്യുവൽ-സോൺ ക്ലൈമറ്റ് കൺട്രോൾ, PM 2.5 ഫിൽട്ടർ, ബോസ് ഓഡിയോ സിസ്റ്റം, പാഡിൽ ഷിഫ്റ്ററുകൾ തുടങ്ങിയ സവിശേഷതകളും കാറിൽ ഒരുക്കിയിട്ടുണ്ട്.

mg cyberster vs bmw z4 sports car

സ്‌പോർട്ടി അപ്പീൽ നൽകുന്ന പെർഫോമൻസ്-സ്റ്റൈൽ സീറ്റിംഗ്, ഇന്റഗ്രേറ്റഡ് ഓഡിയോ, ഡിസ്‌പ്ലേ കൺട്രോളുകളുള്ള ഫ്ലാറ്റ്-ബോട്ടം മൾട്ടിഫംഗ്ഷൻ സ്റ്റിയറിംഗ് വീൽ, ലോഞ്ച് കൺട്രോളിനായി സമർപ്പിച്ചിരിക്കുന്ന റോട്ടറി സെലക്ടർ, എന്നിവയാണ് എംജി സൈബർസ്റ്റർ ഇലക്ട്രിക് സ്പോർട്‌സ് കാറിന്റെ അകത്തളത്തിലെ മറ്റ് പ്രധാന ഫീച്ചറുകൾ. സേഫ്റ്റിയിലും ഫീച്ചറുകളിലും വരെ കിടിലമായിരിക്കും എംജിയുടെ റോഡ്സ്റ്റർ.

More from DriveSpark

Article Published On: Thursday, July 31, 2025, 21:56 [IST]
English summary
Mg cyberster and bmw z4 detailed comparison all details explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X