എംജിയുടെ ഈ രണ്ട് കാറുകൾ സ്വന്തമാക്കണോ; 4 മാസം മാത്രം വെയിറ്റ് ചെയ്താൽ മതിയെന്ന് ബ്രാൻഡ്

എംജി മോട്ടോർസ് രാജ്യത്ത് തങ്ങളുടെ സെലക്ട് എന്ന ആഡംബര ഷോറൂം ആരംഭിച്ചതോടെ വിൽപ്പനയിൽ വലിയ മാറ്റങ്ങളാണ് വന്നത്. സ്പോർട്സ് കാർ സെഗ്മെൻ്റിലെ സൈബർസ്റ്റർ എന്ന മോഡലും അത് പോലെ തന്നെ M9 ലിമോസിൻ മോഡലുമാണ് സെലക്ട് ഷോറൂമിൽ വിൽക്കുന്നത്. 4 മാസം കൊണ്ട് 256 യൂണിറ്റുകൾക്ക് മുകളിൽ വിൽപ്പന നടത്തിയിരുന്നു. ഇപ്പോഴിതാ രണ്ട് മോഡലുകളുടേയും വെയിറ്റിങ്ങ് പീരിയഡ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്. നാല് മാസം കാത്തിരുന്നാൽ എംജി സെലക്ട് വഴി രണ്ട് വാഹനങ്ങളും സ്വന്തമാക്കാം. കേരളത്തിൽ കൊച്ചിയിലാണ് എംജിയുടെ സെലക്ട് ഷോറൂമുളളത്.

രാജ്യത്ത് 14 സെലക്ട് എക്സ്പീരിയൻസ് സെൻ്ററുകളാണ് ബ്രാൻഡ് ആരംഭിച്ചിരിക്കുന്നത്. യെല്ലേ, റെഡ്, ഗ്രേ, ബ്ലാക്ക് എന്നീ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ എംജി സൈബർസ്റ്റർ ലഭ്യമാണ്. കൂടാതെ, ബ്ലാക്ക്, മെറൂണ്‍ എന്നീ രണ്ട് റൂഫ് ഓപ്ഷനുകളും ഉണ്ട്. ആല്‍ക്കന്റാര, ലെതര്‍ അപ്‌ഹോള്‍സ്റ്ററിയോട് കൂടിയ ഒരൊറ്റ ഇന്റീരിയര്‍ ഓപ്ഷനാണ് സൈബര്‍സ്റ്ററില്‍ നല്‍കിയിരിക്കുന്നത്.

mg cybester and m9 waiting period

140mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള ലോ പ്രൊഫൈലുമായി വരുന്ന എംജി സൈബര്‍സ്റ്ററിന്റെ മുന്‍വശത്ത്, ബൈ-ഫങ്ഷണല്‍ എല്‍ഇഡി പ്രൊജക്ടറുകളും, ഡിആര്‍എല്ലുകളും, ഫ്രണ്ട് സ്പ്ലിറ്ററും, ഗ്രില്ലില്‍ സ്ഥാപിച്ചിട്ടുള്ള എംജി ലോഗോയും ഉണ്ട്. വശങ്ങളില്‍ 20-ഇഞ്ച് വീലുകള്‍ നല്‍കിയിരിക്കുന്നു. മുന്‍വശത്ത് 245mm ടയറുകളും പിന്‍വശത്ത് 275mm ടയറുകളും നല്‍കിയിരിക്കുന്നു.

രണ്ട് സീറ്റുകളും എട്ട് രീതിയില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാന്‍ സാധിക്കും. ഡ്രൈവിംഗിന് ആവശ്യമായ സൗകര്യവും, സപ്പോര്‍ട്ടും ഇത് നല്‍കുന്നു. ചുവന്ന ലെതറില്‍ പൊതിഞ്ഞ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലില്‍ മോഡ് കണ്‍ട്രോളുകളും, പാഡില്‍ ഷിഫ്റ്ററുകളും ഉള്‍ക്കൊള്ളുന്നു. മികച്ച ഓഡിയോ നിലവാരത്തിനായി ഒരു ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റവും ഇതില്‍ ഉണ്ട്.

510 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍-മോട്ടോര്‍ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനാണ് എംജി സൈബര്‍സ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. 77kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ ഇവി 3.2 സെക്കന്‍ഡിനുള്ളില്‍ 0-100km/h വേഗത കൈവരിക്കും. വാഹനത്തിന്റെ ലോ പ്രൊഫൈല്‍ നിലനിര്‍ത്താന്‍ ബാറ്ററി നേര്‍ത്ത രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

5,200 mm നീളവും 2,000 mm വീതിയും 1,800 mm ഉയരവുമുള്ള എംജി M9 ഈ വിഭാഗത്തിൽ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ എതിരാളികളോടാവും ഏറ്റുമുട്ടുക. ഇതിനായി 3,200 mm വലിപ്പമുള്ള വീൽബേസാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. ആയതിനാൽ അകത്തെല്ലാം അന്യായ സ്പേസായിരിക്കും കാറിനുണ്ടാവുകയെന്ന് ചുരുക്കം. കാഴ്ച്ചയിലായാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് M9 ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

7-സീറ്റർ അല്ലെങ്കിൽ 8-സീറ്റർ ഓപ്ഷനിൽ ഇലക്ട്രിക് എംപിവി തെരഞ്ഞെടുക്കാനാവും. പ്രസിഡൻഷ്യൽ ലിമോസിൻ എന്ന് വിളിക്കപ്പെടുന്ന എംജി M9 ഇവിയുടെ അകത്തളം ഫസ്റ്റ് ക്ലാസ് സുഖസൗകര്യങ്ങളും നൂതന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 16-വേ അഡ്ജസ്റ്റ്‌മെന്റുള്ള പ്രസിഡൻഷ്യൽ സീറ്റുകൾ, 8 മസാജ് മോഡുകൾ, വെന്റിലേഷൻ, ഹീറ്റിംഗ് സംവിധാനങ്ങളെല്ലാം സീറ്റിൽ ലഭിക്കും.

ലെവൽ 2 ADAS, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം കാറിനെ അടിപൊളിയാക്കുന്ന കാര്യങ്ങളാണ്. 90kWh ലിഥിയം ബാറ്ററി പായ്ക്കുമായാണ് എംജി M9 ഇവി വിപണനത്തിന് എത്തുക. 245 bhp കരുത്തിൽ പരമാവധി 350 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-വീൽ-ഡ്രൈവ് മോട്ടോറുമായാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, October 16, 2025, 16:24 [IST]
English summary
Mg cyberster and m9 waiting period revealed all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X