ഗ്ലോസ്റ്റർ അല്ല ഇവൻ എംജിയുടെ 'മോൺസ്റ്റർ'! ഫോർച്ച്യൂണറിനെ മുട്ടുകുത്തിക്കാൻ ഇവൻ ധാരാളം
പവർഫുൾ എസ്‌യുവി എന്നാൽ എല്ലാവർക്കും അത് ടൊയോട്ട ഫോർച്ച്യൂണറാണ്. എന്നാൽ അതിനെ പോലും വെല്ലുന്ന ഒരു പവർ പായ്ക്ക് എസ്‌യുവി എംജിയുടെ പക്കലുണ്ട്. തലക്കെട്ടിൽ പറഞ്ഞത് പോലെ മോൺസ്റ്റർ എന്ന് വെറുതെ പറഞ്ഞതല്ല കേട്ടോ, എല്ലാ അർത്ഥത്തിലും എംജി ഗ്ലോസ്റ്റർ ഒരു മോൺസ്റ്റ എസ്‌യുവി തന്നെയാണ്. വലിപ്പത്തിലും ഫീച്ചറിലും എല്ലാം എതിരാളിയായ ഫോർച്ച്യൂണറിനെ വെല്ലാൻ ഇവൻ പ്രാപ്തമാണ് എന്ന് ഇത് ഓടിക്കുന്ന നിമിഷം തന്നെ നിങ്ങൾക്ക് മനസിലാകും.പ്രത്യേകിച്ച് കുടുംബവുമായി പോകാൻ മികച്ച എസ്‌യുവി എന്ന് തന്നെ പറയാം. ഡ്രൈവിങ്ങിലാണെങ്കിലും വെറുതെ കോ-ഡ്രൈവർ സീറ്റിലിരുന്നാലും നിങ്ങൾക്ക് വാഹനത്തിൻ്റെ പവർ അനുഭവിക്കാൻ സാധിക്കും.
വാഹനത്തിൻ്റെ എടുത്ത് പറയേണ്ട കാര്യം റോഡ് പ്രസൻസാണ്. റോഡിലൂടെ പോകുന്നത് കാണുന്ന നിമിഷം തന്നെ അതിന്റെ ലുക്കിൽ ആരായാലും വീണും പോകും.വലിയ ക്രോം ഗ്രിൽ, സ്മാർട്ട് LED ഹെഡ്‌ലാമ്പുകൾ, ബോണറ്റിലെ ബോൾഡ് ക്യാരകടർ ലൈനുകൾ, സ്റ്റൈലിഷ് അലോയ് വീലുകൾ എന്നിവയെല്ലാ തന്നെ ഗ്ലോസ്റ്ററിൻ്റെ ആഡംബരവും കരുത്തും എടുത്തു കാട്ടുന്നുണ്ട്. വലിപ്പത്തിൽ അൽപ്പം കൊമ്പനായത് കൊണ്ട് തന്നെ ഉള്ളിൽ കൂടുതൽ വിശാലമായ ക്യാബിൻ ലഭിക്കുന്നുണ്ട്.

വലിപ്പം കൂടുമ്പോൾ വാഹനത്തിന് സ്റ്റെബിളിറ്റി കുറയുമെന്ന് പറയുന്നവരെ ഗ്ലോസ്റ്ററിൽ ഒരു ട്രിപ്പ് അങ്ങ് കൊണ്ടുപോകുമ്പോൾ പറഞ്ഞത് തിരുത്തി പറഞ്ഞിരിക്കും.ട്രിപ്പിൻ്റെ കാര്യം പറഞ്ഞപ്പോഴാണ് ഏത് മലയും കുന്നും കയറാൻ പ്രാപ്തമാണ് നമ്മുടെ ഇ മോൺസ്റ്റർ. അതിന് എംജി ഗ്ലോസ്റ്ററിന് കരുത്ത് പകരുന്നത് 2.0 ലിറ്റർ ടർബോ ഡീസൽ എൻജിൻ ആണ്, സിംഗിൾ ടർബോയും ട്വിൻ ടർബോയും ഉൾപ്പെടുന്ന രണ്ട് വകഭേദങ്ങളിലായി ഗ്ലോസ്റ്റർ ലഭ്യമാണ് കേട്ടോ. ട്വിൻ ടർബോ വേർഷൻ 215 bhp പവർയും 480 Nm ടോർക്കും പുറപ്പെടുവിക്കും.
8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്. അഡ്വാൻസ്ഡ് 4WD സിസ്റ്റത്തിനൊപ്പം തന്നെ സ്നോ,മഡ്,സാൻഡ്,റോക്ക്,ഇക്കോ,സ്പോർട്ട് എന്നിങ്ങനെ ആറ് ഡ്രൈവ് മോഡുകളാണ് ലഭിക്കുന്നത്. അത് കൊണ്ട് തന്നെ ഏത് വഴിയിലൂടേയും ആത്മവിശ്വാസ്തോടെ തന്നെ നിങ്ങൾക്ക് നിങ്ങളുടെ മോൺസ്റ്ററുമായി പോകാൻ സാധിക്കുന്നു.

MG ഗ്ലോസ്റ്ററിൻ്റെ മറ്റൊരു പ്രധാന സവിശേഷത അതിന്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ആണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ,ഫോർവേഡ് കൊളീഷൻ മുന്നറിയിപ്പും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗും,ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്,ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ,ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ്
ഇതോടൊപ്പം തന്നെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, i-SMART കണക്റ്റഡ് കാർ ടെക്, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ഗ്ലോസ്റ്ററിലെ നിങ്ങളുടെ ഡ്രൈവിങ്ങിനെ കൂടുതൽ രസകരവും സുരക്ഷിതവും ആക്കുന്നു.
ഗ്ലോസ്റ്ററിലെ യാത്രയുടെ സുഖം പറയുകയാണെങ്കിൽ മൂന്ന് നിരകളുള്ള വിശാലമായ സീറ്റിംഗ്, പ്രീമിയം മെറ്റീരിയലുകൾ, മുന്നിലെ രണ്ട് വെന്റിലേറ്റഡ് ആൻഡ് ഹീറ്റഡ് സീറ്റുകൾ എന്നിവയെല്ലാം തന്നെ നിങ്ങളുടെ യാത്രയെ കൂടുതൽ സുഖപ്രദമാക്കുന്നു. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും, വിശാലമായ പനോരമിക് സൺറൂഫ്, ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ 3-സോൺ ക്ലൈമറ്റ് കണ്ട്രോൾ എന്നിവയെല്ലാം നിങ്ങളുടെ യാത്രയെ വിമാനത്തിൻ്റെ ഫസ്റ്റ് ക്ലാസിന് തുല്യമാക്കുന്നു.

എതിരാളികളുടെ കാര്യത്തിലേക്ക് വന്നാൽ ടൊയോട്ട ഫോർച്യൂണർ,സ്കോഡ കൊഡിയാക് പോലുള്ള പ്രധാന എതിരാളികളുള്ള സെഗ്മെന്റിൽ, എംജി ഗ്ലോസ്റ്റർ ഫീച്ചറുകൾ കൊണ്ട് സമ്പന്നമായ ക്യാബിൻ, അധുനിക ടെക്‌നോളജി, ട്വിൻ ടർബോ എൻജിൻ,വിമാനത്തിലെ ഫസ്റ്റ് ക്ലാസിന് തുല്യമായ യാത്ര എന്നിവ കൊണ്ട് എതിരാളികളെക്കാൾ മുന്നിൽ തന്നെയുണ്ട്. അത് കൊണ്ട് തന്നെ മുടക്കുന്ന കാശിന് ഒരു മുതൽക്കൂട്ട് തന്നെയായിരിക്കും നിങ്ങൾക്ക് എംജിയുടെ ഗ്ലോസ്റ്റർ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








