വാങ്ങിയത് വെറും 16 പേര്‍! മികച്ച ഫാമിലി കാറായിട്ടും ഫോര്‍ച്യൂണര്‍ എതിരാളിയുടെ കച്ചോടം കുറയുന്നത് എന്തുകൊണ്ട്?

ഇന്ത്യക്കാരുടെജനപ്രിയ ഫോറിന്‍ ബ്രാന്‍ഡ് ആണ് എംജി മോട്ടോര്‍. ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാന്‍ഡ് ഇന്ത്യയിലെത്തിക്കുന്ന ഇലക്ട്രിക് കാറുകള്‍ ചൂടപ്പം പോലെയാണ് വിറ്റുപോകുന്നത്. അതേസമയം ബ്രാന്‍ഡിന്റെ ഐസി എഞ്ചിന്‍ കാറുകളുടെ വില്‍പ്പന മന്ദഗതിയിലാണ്. എംജിയുടെ മോഡല്‍ തിരിച്ചുള്ള വില്‍പ്പന കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഫുള്‍സൈസ് എസ്‌യുവിയായ ഗ്ലോസ്റ്റര്‍ വില്‍ക്കാന്‍ കമ്പനി പാടുപെടുകയാണ്. ജൂലൈ മാസത്തെ വില്‍പ്പന കണക്കുകളിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഫോര്‍ച്യൂണര്‍ എതിരാളിയുടെ മോശം വില്‍പ്പനയ്ക്ക് കാരണമെന്താണ് എന്ന് ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

തുടക്കത്തില്‍ പറഞ്ഞ പോലെ എംജിയുടെ ഇലക്ട്രിക് കാറുകള്‍ ഇന്ത്യയില്‍ ജനപ്രിയമാണ്. എംജി വിന്‍ഡ്സര്‍ ഇവിയെന്ന ഒറ്റ മോഡല്‍ കഴിഞ്ഞ 10 മാസമായി രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ എന്ന നേട്ടം സ്വന്തമാക്കിയിരിക്കുന്നു. 2025 ജൂലൈ മാസത്തില്‍ മാത്രം 4000 യൂണിറ്റുകള്‍ക്ക് മുകളിലായിരുന്നു വിന്‍ഡ്‌സര്‍ ഇവിയുടെ വില്‍പ്പന. അതേ സമയം, എംജി ഗ്ലോസ്റ്ററിന്റെ വില്‍പ്പന തപ്പിത്തടയുകയാണ്.

mg gloster

കൃത്യമായ പറഞ്ഞാല്‍ കഴിഞ്ഞ മാസം ഗ്ലോസ്റ്റര്‍ വാങ്ങാന്‍ വെറും 16 പേര്‍ മാത്രമാണ് എംജി ഷോറൂമില്‍ എത്തിയത്. കാറിന്റെ വില്‍പ്പന 91 ശതമാനം കുറഞ്ഞു. മികച്ച സവിശേഷതകളും എഞ്ചിനും സജ്ജീകരിച്ചെത്തുന്ന ഒരു കാര്‍ ആണ് ഗ്ലോസ്റ്റര്‍. 30+ ഫീച്ചറുകളുള്ള ADAS ടെക്, കണക്റ്റഡ് കാര്‍ ടെക്നോളജി, 360-ഡിഗ്രി ക്യാമറ, ബ്ലൈന്‍ഡ്സ്പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവല്‍ 1, ഓട്ടോമേറ്റഡ് എമര്‍ജന്‍സി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകള്‍, വയര്‍ലെസ് ചാര്‍ജിംഗ് എന്നീ സവിശേഷതകളും ഗ്ലോസ്റ്ററിലുണ്ട്.

12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് ഡിസ്പ്ലേ, ആംബിയന്റ് ലൈറ്റിംഗ്, സോഫ്റ്റ്-ടച്ച് മെറ്റീരിയലുകളുള്ള പ്രീമിയം ഡാഷ്ബോര്‍ഡ്, ഡ്യുവല്‍ പാന്‍ സണ്‍റൂഫ്, ഓട്ടോമാറ്റിക് പാര്‍ക്കിംഗ് അസിസ്റ്റ്, ഡ്രൈവ് മോഡുകള്‍, 12-വേ പവര്‍ അഡ്ജസ്റ്റ് ചെയ്യാവുന്ന സീറ്റ്, ലംബര്‍ അഡ്ജസ്റ്റ്മെന്റ്, സീറ്റ് മെമ്മറി ഫംഗ്ഷന്‍, വെന്റിലേറ്റഡ് സിറ്റുകള്‍, PM 2.5 എയര്‍ പ്യൂരിഫയര്‍, ഓട്ടോ-ഡിമ്മിംഗ് IRVM, 360-ഡിഗ്രി ക്യാമറ, 12-സ്പീക്കര്‍ പ്രീമിയം ഓഡിയോ സിസ്റ്റം തുടങ്ങിയ അത്യാധുനിക ഫീച്ചറുകള്‍ ഇതില്‍ ഒരുക്കിയിരിക്കുന്നു.

mg gloster interior

2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ ട്വിന്‍-ടര്‍ബോ ഡീസല്‍ എന്നിങ്ങനെ രണ്ട് എഞ്ചിന്‍ ഓപ്ഷനുകളാണ് ഗ്ലോസ്റ്ററിനുള്ളത്. ഗ്ലോസ്റ്റര്‍ ടര്‍ബോ ഡീസല്‍ 161 bhp പവറില്‍ പരമാവധി 375 Nm ടോര്‍ക്ക് വരെ നല്‍കുന്നു. അതേസമയം ട്വിന്‍-ടര്‍ബോ എഞ്ചിന്‍ 215 bhp പവറും 480 Nm ടോര്‍ക്കും സൃഷ്ടിക്കുന്ന തരത്തില്‍ ട്യൂണ്‍ ചെയ്തിരിക്കുന്നു. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ബന്ധിപ്പിച്ചിരിക്കുന്നു. മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ കമ്പനി നല്‍കുന്നില്ല.

ഓഫ്-റോഡിംഗ് കഴിവുകള്‍ വര്‍ധിപ്പിക്കുന്ന 2WD അല്ലെങ്കില്‍ 4WD കോണ്‍ഫിഗറേഷനും എംജി ഗ്ലോസ്റ്ററിലുണ്ട്. വിവിധ തരം പ്രതലങ്ങളില്‍ മികച്ച ഓഫ്-റോഡ് ശേഷി കൈവരിക്കുന്നതിനായി ഒന്നിലധികം ടെറൈന്‍ മോഡുകളും വാഹനത്തിലുണ്ട്. ട്വിന്‍-ടര്‍ബോ പതിപ്പില്‍ മാത്രമാണ് 4X4 ഡ്രൈവ്ട്രെയിന്‍ സംവിധാനം എംജി വാഗ്ദാനം ചെയ്യുന്നത്. ഇന്ത്യയില്‍ എംജി വില്‍ക്കുന്ന ഏറ്റവും മികച്ച കാറുകളില്‍ ഒന്നാണ് ഇത്.

mg gloster safety features

ടൊയോട്ട ഫോര്‍ച്യൂണര്‍, ജീപ്പ് മെറിഡിയന്‍, സ്‌കോഡ കൊഡിയാക് തുടങ്ങി മോഡലുകളുമായാണ് എംജി ഗ്ലോസ്റ്റര്‍ ഏറ്റുമുട്ടുന്നത്. നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ 39.57 ലക്ഷം മുതല്‍ 44.74 ലക്ഷം രൂപ വരെയാണ് ഈ കാറിന്റെ വില. ഉയര്‍ന്ന വിലയാണ് ഗ്ലോസ്റ്ററിന്റെ വില്‍പ്പന കുറയാനുള്ള ഒരു കാരണം. വിപണിയില്‍ നിന്ന് കടുത്ത മത്സരം നേടുന്നുണ്ടെങ്കിലും വളരെക്കാലമായി ഇത് അപ്ഡേറ്റിന് വിധേയമായിട്ടില്ല. ഈ കാര്‍ അപ്ഡേറ്റ് ചെയ്താല്‍ വില്‍പ്പന തീര്‍ച്ചയായും വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

കുടുംബത്തോടൊപ്പം യാത്ര ചെയ്യാന്‍ അനുയോജ്യമായ ഒരു കാറായിട്ടാണ് എംജി ഗ്ലോസ്റ്റര്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. വലിയ ഫാമിലി കാറുകള്‍ക്ക് നിലവില്‍ ഇന്ത്യയില്‍ വലിയ സ്വീകാര്യതയുണ്ട്. എന്നിരുന്നാലും ഈ കാര്‍ പുതുക്കാന്‍ എംജി ഇതുവരെ പദ്ധതിയിട്ടിട്ടില്ല. ഫോര്‍ച്യൂണര്‍ പോലെ ഒരു മഹാമേരുവിനെതിരെ പടവെട്ടുന്ന കാറിന് ഉയര്‍ന്ന വിലയും തിരിച്ചടിയാണ്.

ഈ കാറിന്റെ വില അല്‍പ്പം കുറയ്ക്കാന്‍ തീരുമാനിച്ചാല്‍ വില്‍പ്പന വര്‍ധിക്കുമെന്ന് പ്രതീക്ഷിക്കാം. ഫുള്‍സൈസ് എസ്‌യുവി വിഭാഗത്തില്‍ മജസ്റ്റര്‍ എന്ന ഒരു പുത്തന്‍ മോഡല്‍ എംജി പുറത്തിറക്കാന്‍ പോകുന്നുണ്ട്. ഈ മോഡല്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അധികം വൈകാതെ മജസ്റ്റര്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Thursday, August 21, 2025, 11:41 [IST]
English summary
Mg gloster sales report july 2025 delivered just 16 units price specs feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X