ഫോർച്യൂണറിനെ വെല്ലുന്ന ലുക്കും ഫീച്ചറുകളും! എന്നിട്ടും നവംബറിൽ MG GLOSTER വാങ്ങിയത് 10-ൽ താഴെ പേർ
ഇന്ത്യൻ വാഹന വിപണിയിൽ എംജി മോട്ടോഴ്സിന്റെ പ്രകടനം ഒരു മിക്സഡ് കണക്കുകൾ ആണ് എന്ന് വേണമെങ്കിൽ പറയാം. കാരണം ബ്രൻഡിൻ്റെ എല്ലാ മോഡലുകളും മികച്ച വിൽപ്പന കാഴ്ച്ചവയ്ക്കുന്നില്ല. വിൻഡ്‌സർ ഇവി മികച്ച വിൽപ്പന നേട്ടം കൈവരിക്കുമ്പോൾ, പ്രീമിയം എസ്‌യുവിയായ ഗ്ലോസ്റ്റർ വിൽപ്പനയിൽ കാര്യമായി പിന്നിലാണ്. ഈ മോഡലിന്റെ സമീപകാല കണക്കുകൾ പരിശോധിക്കുമ്പോൾ മോഡലിൻ്റെ ഡിമാൻ്റിൽ കാര്യമായ ഇടിവ കാണാൻ കഴിയുന്നുണ്ട്. എംജി വിൻഡ്‌സർ ഇവി അവതരിപ്പിച്ചതുമുതൽ ഇന്ത്യൻ ഇലക്ട്രിക് വാഹന വിഭാഗത്തിൽ എംജിക്ക് ശ്രദ്ധേയമായ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട്, കമ്പനിയുടെ ഏറ്റവും പ്രചാരമുള്ള ഇവി മോഡലായി മാറാൻ വിൻഡ്സറിന് കഴിഞ്ഞു.
എന്നാൽ, എംജി ഗ്ലോസ്റ്ററിന് കഴിഞ്ഞ ഏതാനും മാസങ്ങളായി വിപണിയിൽ തിരിച്ചടിയുണ്ടായിട്ടുണ്ടെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. നവംബറിൽ കേവലം 5 യൂണിറ്റുകൾ മാത്രമാണ് വിറ്റഴിച്ചത്, ഇത് കഴിഞ്ഞ ആറ് മാസത്തെ ഏറ്റവും മോശം പ്രകടനമായി കാണുന്നു. ഗ്ലോസ്റ്ററിന്റെ മുൻ മാസങ്ങളിലെ വിൽപ്പന പരിശോധിച്ചാൽ ജൂൺ-34, ജൂലൈ-16, ഓഗസ്റ്റ്-13, സെപ്റ്റംബർ-35, ഒക്ടോബർ-9 എന്നിങ്ങനെയാണ്.

നിലവിൽ 38.33 ലക്ഷം രൂപ മുതൽ 43.17 ലക്ഷം രൂപ വരെ വില വരുന്ന ഈ 2WD/4WD എസ്‌യുവിയുടെ ഉയർന്ന വില വിൽപ്പന കുറയാനുള്ള ഒരു കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്. മെറ്റാലിക് ബ്ലാക്ക്, മെറ്റാലിക് ആഷ് നിറങ്ങളിൽ ലഭ്യമായ ഗ്ലോസ്റ്ററിന് ഡാർക്ക് തീമിലുള്ള എക്സ്റ്റീരിയർ ഘടകങ്ങളുണ്ട് (റൂഫ്, സ്മോക്ക്ഡ് ടെയിൽ ലൈറ്റുകൾ, റൂഫ് റെയിലുകൾ, വിൻഡോ സൈഡ്, ഫെൻഡർ, ഫോഗ് ലൈറ്റ് ഭാഗങ്ങൾ).
ഡ്യുവൽ പനോരമിക് സൺറൂഫ്, മസാജും വെന്റിലേഷനുമുള്ള 12 തരത്തിൽ ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, സാൻഡ്, ഇക്കോ, സ്പോർട്ട്, നോർമൽ, റോക്ക്, സ്നോ, മഡ് തുടങ്ങിയ ഡ്രൈവിംഗ് മോഡുകൾ, ബ്ലാക്ക് സ്റ്റോം പതിപ്പ് എന്നിവ അകത്തും പുറത്തുമുള്ള പ്രധാന സവിശേഷതകളായി എടുത്തു പറയേണ്ടതാണ്.

എംജി ഗ്ലോസ്റ്ററിന് കരുത്ത് പകരുന്നത് 2.0 ലിറ്റർ ടർബോ ഡീസൽ എൻജിൻ ആണ്, സിംഗിൾ ടർബോയും ട്വിൻ ടർബോയും ഉൾപ്പെടുന്ന രണ്ട് വകഭേദങ്ങളിലായി ഗ്ലോസ്റ്റർ ലഭ്യമാണ് കേട്ടോ. ട്വിൻ ടർബോ വേർഷൻ 215 bhp പവർയും 480 Nm ടോർക്കും പുറപ്പെടുവിക്കും. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായിട്ടാണ് എഞ്ചിൻ ജോടിയാക്കിയിരിക്കുന്നത്.
MG ഗ്ലോസ്റ്ററിൻ്റെ മറ്റൊരു പ്രധാന സവിശേഷത അതിന്റെ അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS) ആണ്. അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ,ഫോർവേഡ് കൊളീഷൻ മുന്നറിയിപ്പും ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗും,ലെയ്ൻ ഡിപ്പാർച്ചർ മുന്നറിയിപ്പ്,ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ,ഓട്ടോമാറ്റിക് പാർക്കിംഗ് അസിസ്റ്റ് ഇതോടൊപ്പം തന്നെ 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം, i-SMART കണക്റ്റഡ് കാർ ടെക്, പ്രീമിയം സൗണ്ട് സിസ്റ്റം എന്നിവയെല്ലാം ഗ്ലോസ്റ്ററിലെ നിങ്ങളുടെ ഡ്രൈവിങ്ങിനെ കൂടുതൽ രസകരവും സുരക്ഷിതവും ആക്കുന്നു.

മൂന്ന് നിരകളുള്ള വിശാലമായ സീറ്റിംഗ്, പ്രീമിയം മെറ്റീരിയലുകൾ, മുന്നിലെ രണ്ട് വെന്റിലേറ്റഡ് ആൻഡ് ഹീറ്റഡ് സീറ്റുകൾ എന്നിവയെല്ലാം തന്നെ നിങ്ങളുടെ യാത്രയെ കൂടുതൽ സുഖപ്രദമാക്കുന്നു. രണ്ടാം നിരയിൽ ക്യാപ്റ്റൻ സീറ്റുകളും, വിശാലമായ പനോരമിക് സൺറൂഫ്, ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ 3-സോൺ ക്ലൈമറ്റ് കണ്ട്രോൾ എന്നിവയെല്ലാം നിങ്ങളുടെ യാത്രയെ വിമാനത്തിൻ്റെ ഫസ്റ്റ് ക്ലാസിന് തുല്യമാക്കുന്നു.
ഡ്രൈവ്സ്പാർക്കിൻ്റെ നിരീക്ഷണ വീക്ഷണ കോണിൽ നിന്നു കൊണ്ട് പറയാനുളളത് എന്താണെന്ന് വച്ചാൽ എംജി ഗ്ലോസ്റ്ററിനെ സംബന്ധിച്ചിടത്തോളം ഉയർന്ന വില തന്നെയാണ് വാഹനത്തിൻ്റെ വിൽപ്പനയിൽ ഇടിവ് വരുന്നതിൻ്റെ പ്രധാന കാരണം. അത് അല്ലാതെ വാഹനത്തിന് ഒരു തരത്തിലുമുളള കുറവും ഇല്ല എന്ന് തന്നെ പറയാം. ഗ്ലോസ്റ്റർ ഒരു ടെസ്റ്റ് ഡ്രൈവ് ചെയ്താൽ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടുമെന്ന കാര്യം ഉറപ്പാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








