ഫോർച്യൂണർ എതിരാളിക്ക് കുറഞ്ഞത് ₹3.04 ലക്ഷം വരെ! എംജി എസ്‌യുവികളുടെ പുതിയ വിലകള്‍ അറിയാം

ചരക്കുസേവന നികുതിയിലെ പരിഷ്‌കാരങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തില്‍ ഇപ്പോള്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യയുടെ ഐസിഇ എസ്‌യുവികളുടെ വിലകള്‍ കുറച്ചിരിക്കുകയാണ്. ഹെക്ടര്‍, ആസ്റ്റര്‍, ഗ്ലോസ്റ്റര്‍ തുടങ്ങിയ മോഡലുകള്‍ ഇനി മുതല്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാകും. ഇലക്ട്രിക് കാറുകളുടെ 5 ശതമാനം ജിഎസ്ടി നിരക്കുകളില്‍ മാറ്റമൊന്നും വരുത്തിയിട്ടില്ല. അതിനാല്‍ വിന്‍ഡ്സര്‍ ഇവി, ZS ഇവി, കോമെറ്റ് ഇവി, സൈബര്‍സ്റ്റര്‍, എംജി M9 തുടങ്ങിയ ഇവികള്‍ പഴയ വിലയില്‍ തന്നെ ലഭിക്കും. എംജി എസ്‌യുവികളുടെ വിലക്കുറവും പുതിയ വിലകളും ഈ ലേഖനത്തില്‍ വിശദമായി പരിശോധിക്കാം.

എംജി ഗ്ലോസ്റ്റര്‍

ഫോര്‍ച്യൂണര്‍ എതിരാളിയായ ഗ്ലോസ്റ്ററിനാണ് ഗണ്യമായ വിലക്കിഴിവ്. വലിയ വാഹനങ്ങള്‍ക്കുള്ള ജിഎസ്ടിയില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടില്ലെങ്കിലും സെസ് ഒഴിവാക്കിയത് കാരണം ഗ്ലോസ്റ്റര്‍ ഇപ്പോള്‍ കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ ലഭ്യമാണ്. ഗ്ലോസ്റ്റര്‍, 2.0 ലിറ്റര്‍ ടര്‍ബോ ഡീസല്‍, 2.0 ലിറ്റര്‍ ട്വിന്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. ഗ്ലോസ്റ്റര്‍ സാവി 2.0 ലിറ്റര്‍ 7 സീറ്റര്‍ 4WD വേരിയന്റിനാണ് ഏറ്റവും ഉയര്‍ന്ന വിലക്കിഴിവ്.

mg gloster

3.04 ലക്ഷം രൂപ കുറഞ്ഞ് ഇതിന്റെ വില 42.49 ലക്ഷം രൂപയായി. 39.21 ലക്ഷം രൂപ വിലയുണ്ടായിരുന്ന സാവി 2.0 ലിറ്റര്‍ 6 സീറ്റര്‍ 4WD വേരിയന്റിന് 2.62 ലക്ഷം രൂപ കുറഞ്ഞ് 36.59 ലക്ഷം രൂപയായി. ഗ്ലോസ്റ്റര്‍ 2WD വേരിയന്റുകള്‍ക്ക് 2.84 ലക്ഷം മുതല്‍ 2.89 ലക്ഷം രൂപ വരെയാണ് കുറവ് ലഭിച്ചത്. ഇവയുടെ വിലകള്‍ ഇപ്പോള്‍ 39.80 ലക്ഷം രൂപ മുതല്‍ 40.46 ലക്ഷം രൂപ വരെയാണ്.

No MG Gloster 2.0 L Diesel Old Price, Old GST
In Rs Lakh
New Price, New GST
In Rs Lakh
Diff
In Rs
% Cut
1 Savvy 6S 4WD 39.21 36.59 2,62,000 7.16
2 Savvy 7S 2WD 42.64 39.80 2,84,000 7.14
3 Savvy 6S 2WD 42.64 39.80 2,84,000 7.14
4 Savvy 6S 2WD (O) 43.35 40.46 2,89,000 7.14
5 Savvy 6S 2WD DS 43.35 40.46 2,89,000 7.14
6 Savvy 7S 4WD 45.53 42.49 3,04,000 7.15

എംജി ഹെക്ടര്‍

എംജി ഹെക്ടര്‍ 5 സീറ്റര്‍ മോഡലുകള്‍ക്ക് 50,000 രൂപ മുതല്‍ 1.49 ലക്ഷം രൂപ വരെയാണ് കുറവ് വന്നിരിക്കുന്നത്. 1.5 ലിറ്റര്‍ പെട്രോള്‍, 2.0 ലിറ്റര്‍ ഡീസല്‍ എഞ്ചിന്‍ ഓപ്ഷനുകളിലാണ് ഹെക്ടര്‍ ലഭ്യമാകുന്നത്. ബേസ് വേരിയന്റായ സ്‌റ്റൈല്‍ 1.5 ലിറ്റര്‍ പെട്രോള്‍ എംടി മോഡലിന് 50,000 രൂപ കുറഞ്ഞ് 14 ലക്ഷം രൂപയായി. നേരത്തെ ഇത് 14.50 ലക്ഷം രൂപയായിരുന്നു.

ഹെക്ടര്‍ ഷൈന്‍ പ്രോ 1.5 ലിറ്റര്‍ പെട്രോള്‍ സിവിടി വേരിയന്റിന് 62,000 രൂപ കുറഞ്ഞ് 17.20 ലക്ഷം രൂപയായി. മുമ്പ് ഇത് 17.82 ലക്ഷം രൂപയായിരുന്നു. ഹെക്ടര്‍ ഷാര്‍പ്പ് പ്രോ 1.5 ലിറ്റര്‍ പെട്രോള്‍ സിവിടി ജിഇ വേരിയന്റിന് 76,000 രൂപ കുറഞ്ഞ് 21.31 ലക്ഷം രൂപയായി. നേരത്തെ 22.07 ലക്ഷം രൂപയായിരുന്നു ഇതിന്റെ വില.

No MG Hector 1.5 L Petrol Old Price,
Old GST
In Rs Lakh
New Price,
New GST
In Rs Lakh
Diff
In Rs
% Cut
1 Style MT 14.50 14.00 50,000 3.57
2 Shine Pro MT 16.42 15.85 57,000 3.60
3 Select Pro MT 16.75 16.17 58,000 3.59
4 Smart Pro MT 17.50 16.89 61,000 3.61
5 Shine Pro CVT 17.82 17.20 62,000 3.60
6 Select Pro CVT 18.15 17.52 63,000 3.60
7 Sharp Pro MT 19.00 18.34 66,000 3.60
8 Sharp Pro CVT 20.40 19.69 71,000 3.61
9 Sharp Pro CVT BE 20.72 20.00 72,000 3.60
10 Savvy Pro CVT 21.50 20.76 74,000 3.56
11 Sharp Pro CVT GE 22.07 21.31 76,000 3.57
No MG Hector 2.0 L Diesel Old Price,
Old GST
In Rs Lakh
New Price,
New GST
In Rs Lakh
Diff
In Rs
% Cut
1 Shine Pro MT 18.52 17.28 1,24,000 7.18
2 Select Pro MT 18.85 17.59 1,26,000 7.16
3 Smart Pro MT 19.60 18.29 1,31,000 7.16
4 Sharp Pro MT 21.10 19.69 1,41,000 7.16
5 Sharp Pro MT BE 21.42 19.99 1,43,000 7.15
6 Sharp Pro MT GE 22.25 20.76 1,49,000 7.18

ഹെക്ടര്‍ ഡീസല്‍ വേരിയന്റുകളില്‍ ഷൈന്‍ പ്രോ 2.0 ലിറ്റര്‍ ഡീസല്‍ എംടി മോഡലിന് 1.24 ലക്ഷം രൂപ കുറഞ്ഞ് 17.28 ലക്ഷം രൂപയായി. ഏറ്റവും കൂടുതല്‍ വില കുറഞ്ഞിരിക്കുന്നത് ഷാര്‍പ്പ് പ്രോ 2.0 ലിറ്റര്‍ ഡീസല്‍ എംടി ജിഇ വേരിയന്റാണ്. ഇത് വാങ്ങുന്നവര്‍ക്ക് 1.49 ലക്ഷം രൂപയാണ് ലാഭിക്കാനുക. 20.76 ലക്ഷം രൂപയാണ് ഇതിന്റെ പുതിയ വില.

എംജി ഹെക്ടര്‍ പ്ലസ്

എംജി ഹെക്ടര്‍ 6 സീറ്റര്‍ വേരിയന്റുകള്‍ക്ക് 68,000 രൂപ മുതല്‍ 1.45 ലക്ഷം രൂപ വരെയാണ് വില കുറഞ്ഞത്. ഏറ്റവും ഉയര്‍ന്ന വിലക്കിഴിവ് ലഭിച്ചത് ഷാര്‍പ്പ് പ്രോ 2.0 ലിറ്റര്‍ ഡീസല്‍ എംടി വേരിയന്റിനാണ്. ഇതിന് 1.45 ലക്ഷം രൂപ കുറഞ്ഞതോടെ പുതിയ വില 20.25 ലക്ഷം രൂപയായി. പെട്രോള്‍ ബേസ് എംടി വേരിയന്റിന്റെ വില 19.60 ലക്ഷം രൂപയില്‍ നിന്ന് 18.92 ലക്ഷം രൂപയായി കുറഞ്ഞു.

No MG Hector Plus 1.5 L Petrol
7S
Old Price,
Old GST
In Rs Lakh
New Price,
New GST
In Rs Lakh
Diff
In Rs
% Cut
1 Select Pro MT 17.35 16.75 60,000 3.58
2 Sharp Pro MT 19.60 18.92 68,000 3.59
3 Sharp Pro CVT 21.00 20.27 73,000 3.60
4 Sharp Pro CVT BE 21.32 20.58 74,000 3.60
5 Savvy Pro CVT 22.10 21.34 76,000 3.56

ഷാര്‍പ്പ് പ്രോ പെട്രോള്‍ സിവിടി, സാവി പ്രോ പെട്രോള്‍ സിവിടി വേരിയന്റുകള്‍ക്ക് യഥാക്രമം 73,000 രൂപയും 76,000 രൂപയും കുറഞ്ഞു. ഇവയുടെ പുതിയ വിലകള്‍ യഥാക്രമം 20.27 ലക്ഷം രൂപയും 21.34 ലക്ഷം രൂപയുമാണ്. എംജി ഹെക്ടര്‍ 7 സീറ്റര്‍ വേരിയന്റുകള്‍ക്ക് 60,000 രൂപ മുതല്‍ 1.47 ലക്ഷം രൂപ വരെയാണ് കുറവ് ലഭിക്കുന്നത്.

ഷാര്‍പ്പ് പ്രോ 2.0 ലിറ്റര്‍ ഡീസല്‍ എംടി ബിഇ, ഷാര്‍പ്പ് പ്രോ 2.0 ലിറ്റര്‍ ഡീസല്‍ എംടി ജിഇ വേരിയന്റുകള്‍ക്ക് 1.47 ലക്ഷം രൂപയുടെ കിഴിവ് ലഭിച്ചു. ഇവയുടെ പുതിയ വിലകള്‍ യഥാക്രമം 20.55 ലക്ഷം രൂപയും 20.48 ലക്ഷം രൂപയുമാണ്.

No MG Hector Plus 2.0 L Diesel
7S
Old Price,
Old GST
In Rs Lakh
New Price,
New GST
In Rs Lakh
Diff
In Rs
% Cut
1 Style MT 17.20 16.05 1,15,000 7.17
2 Select Pro MT 19.45 18.15 1,30,000 7.16
3 Sharp Pro MT 21.70 20.25 1,45,000 7.16
4 Sharp Pro MT GE 21.95 20.48 1,47,000 7.18
4 Sharp Pro MT BE 22.02 20.55 1,47,000 7.15

പെട്രോള്‍ വേരിയന്റുകളില്‍ സെലക്ട് പ്രോ 1.5 ലിറ്റര്‍ പെട്രോള്‍ എംടി മോഡലിന് 60,000 രൂപ കുറഞ്ഞു. ഇതിന്റെ പുതിയ വില 16.75 ലക്ഷം രൂപയാണ്. ഷാര്‍പ്പ് പ്രോ 1.5 ലിറ്റര്‍ പെട്രോള്‍ സിവിടിക്ക് 73,000 രൂപ കുറഞ്ഞ് 20.27 ലക്ഷം രൂപയായി.

എംജി ആസ്റ്റര്‍

എംജി ആസ്റ്റര്‍ മോഡലുകള്‍ക്ക് 35,000 രൂപ മുതല്‍ 54,000 രൂപ വരെയാണ് വില കുറഞ്ഞത്. സ്പ്രിന്റ് 1.5 ലിറ്റര്‍ പെട്രോള്‍ എംടി വേരിയന്റ് ഇപ്പോള്‍ 9.65 ലക്ഷം രൂപയ്ക്ക് ലഭ്യമാണ്. നേരത്തെ ഇതിന്റെ വില 10 ലക്ഷം രൂപയായിരുന്നു. സെലക്ട് 1.5 ലിറ്റര്‍ പെട്രോള്‍ എംടി ബിഇ, ഷാര്‍പ്പ് പ്രോ 1.5 ലിറ്റര്‍ പെട്രോള്‍ എംടി എന്നിവയ്ക്ക് 48,000 രൂപ വീതം കുറഞ്ഞു.

No MG Astor Petrol Old Price, Old GST
In Rs Lakh
New Price, New GST
In Rs Lakh
Diff
In Rs
% Cut
1 Sprint MT 10.00 9.65 35,000 3.63
2 Shine MT 11.60 11.20 40,000 3.57
3 Select MT 12.70 12.26 44,000 3.59
4 Select MT BE 13.78 13.30 48,000 3.61
5 Sharp Pro MT 13.80 13.32 48,000 3.60
6 Select CVT 13.90 13.42 48,000 3.58
7 Sharp Pro CVT 15.00 14.48 52,000 3.59
8 Savvy Pro CVT 15.70 15.16 54,000 3.56

ഇവയുടെ പുതിയ വിലകള്‍ യഥാക്രമം 13.30 ലക്ഷം രൂപയും 13.32 ലക്ഷം രൂപയുമാണ്. സിവിടി വേരിയന്റുകളില്‍ സാവി പ്രോ 1.5 ലിറ്റര്‍ പെട്രോള്‍ സിവിടിക്ക് 54,000 രൂപയുടെ ഏറ്റവും ഉയര്‍ന്ന കിഴിവ് ലഭിച്ചു. ഇതിന്റെ പ്രാരംഭ വില ഇപ്പോള്‍ 15.16 ലക്ഷം രൂപയാണ്.

More from DriveSpark

Article Published On: Monday, September 22, 2025, 11:02 [IST]
English summary
Mg hector astor gloster becomes more accessible after gst reductions check new variant wise price
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X