എംജിയുടെ കിടിലൻ മോഡൽ കിട്ടാൻ ഇത്രയും കാത്തിരിക്കണം; പണപ്പെട്ടി റെഡിയാക്കി വച്ചോളുവെന്ന് ബ്രാൻഡ്

പണക്കാരുടെ പ്രിയപ്പെട്ട ബ്രാൻഡുകളുടെ ലിസ്റ്റിഷ ഇടംപിടിച്ചവരാണ് മോറിസ് ഗാരേജ്. ഫീച്ചറുകൾ കൊണ്ടും യാത്രാസുഖം കൊണ്ടും ഉപഭോക്താക്കളുടെ മനം കവരാൻ സാധിച്ചു. ഓട്ടോ എക്സ്പോയിൽ സൈബർസ്റ്റർ എന്ന 2 സീറ്റർ സ്പോർട്സ് കാറും മാസങ്ങൾക്ക് മുൻപ് അവതരിപ്പിച്ച ഇലക്ട്രിക് എംപിവിയുമായ mg m9 എന്ന മോഡലിനോടും ജനങ്ങൾക്ക് പ്രത്യേകം താൽപ്പര്യം ഉണ്ട് എന്നാണ് ബ്രാൻഡ് പുറത്ത് വിടുന്ന റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. 90kWh ശേഷിയുള്ള നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് എംപിവിയിലെ NMC സെൽ കെമിസ്ട്രി ഉപയോഗിക്കുന്നവ ഉയർന്ന ഊർജ സാന്ദ്രതയാണ് വാഗ്ദാനം ചെയ്യുന്നത്.

ബ്രാൻഡിന്റെ ആന്തരിക പരിശോധന ഫലങ്ങൾ പ്രകാരം എംജി M9 ഇവിക്ക് സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകാനും സാധിക്കും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 160kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ എംപിവി ചാർജാവാൻ വെറും 90 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരിക. വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന 11kW AC ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ വേണ്ടിവരും.

mg m9 and cyberster waiting period revealed

ഇന്റീരിയറിലേക്ക് കയറിയാൽ പിന്നെ ഇറങ്ങാൻ തോന്നാത്ത വിധമാണ് അകത്തളം പണിതെടുത്തിരിക്കുന്നത്. കോഗ്നാക് ബ്രൗൺ നിറത്തിൽ ഒരുക്കിയിരിക്കുന്ന ലെതർ, സ്യൂഡ് എന്നിവയുടെ സംയോജനമാണ് M9 ഇവിയുടെ അകത്തളത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 12.23 ഇഞ്ച് ടച്ച്‌സ്‌ക്രീൻ, ഇൻസ്ട്രുമെന്റേഷൻ ചുമതലകൾ നിറവേറ്റുന്ന 7 ഇഞ്ച് ഡ്രൈവർ ഡിസ്‌പ്ലേ എന്നിവയെല്ലാം ഇലക്ട്രിക് എംപിവിയുടെ ആഡംബരം വർധിപ്പിക്കുന്നുമുണ്ട്.

ഫ്രണ്ടിൽ കൊടുത്തിരിക്കുന്ന ടച്ച്സ്ക്രീൻ വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സ്മാർട്ട്‌ഫോൺ കണക്റ്റിവിറ്റി എന്നിവയേയും സപ്പോർട്ട് ചെയ്യും. കൂടാതെ ജെബിഎൽ സൗണ്ട് സിസ്റ്റം, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ്, വെന്റിലേറ്റഡ്, മസാജ് ഫങ്ഷനുകളുള്ള ഡ്രൈവർ, പാസഞ്ചർ സീറ്റുകൾ, വയർലെസ് ചാർജർ, സിംഗിൾ-പാനൽ സൺറൂഫ്, ഡ്രൈവ് മോഡുകൾ, ഡിജിറ്റൽ IRVM, PM 2.5 എയർ ഫിൽട്ടർ തുടങ്ങിയ ഗംഭീര ഫീച്ചറുകളും എംജി M9 ഇവിയിൽ വാഗ്ദാനം ചെയ്യുന്നുണ്ട്.

mg m9 and cyberster waiting period revealed

ഇനി 2 സീറ്റർ സ്പോർട്സ് കാർ ആയ സൈബർസ്റ്ററിലേക്ക് വന്നാൽ എംജിയുടെ ഒരു കിടിലൻ ഇലക്ട്രിക് സ്പോർട്സ് കാറാണ് സൈബർസ്റ്റർ. ഏഷ്യയിലെ ഏറ്റവും വേഗതയേറിയ കാറായി എംജി സൈബർസ്റ്റർ ലാൻഡ് സ്പീഡ് റെക്കോർഡ് സൃഷ്ടിച്ചത് വലിയ വാർത്തയായിരുന്നു. എംജി സെലക്ട് എന്ന പ്രത്യേക ഡീലർഷിപ്പുകളിലൂടെയായിരിക്കും വിൽപ്പന എന്ന് ബ്രാൻഡ് ആദ്യേമ അറിയിച്ചിരുന്നു.

മോട്ടോറുകൾ ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്നതിനാൽ നാല് വീലുകൾക്കും ഒരുപോലെ പവർ നൽകാൻ കഴിയും. അങ്ങനെ ഏറ്റവും പുതിയ എംജി സൈബർസ്റ്ററിന് 528 bhp കരുത്തിൽ പരമാവധി 725 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവുന്നതിനാൽ കാല് കൊടുത്താൽ പറക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

mg m9 and cyberster waiting period revealed

77 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് എംജി സൈബർസ്റ്ററിന്ഖറെ ഹൃദയം. ഇത് സിംഗിൾ ചാർജിൽ 570 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്. ആഗോള വിപണിയിൽ ബ്രാൻഡ് ഒരു റിയർ-വീൽ ഡ്രൈവ് പതിപ്പും വിൽക്കുന്നുണ്ടെങ്കിലും ഇത് ഇന്ത്യയിലേക്ക് എത്തില്ല കേട്ടോ. 64 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന മോഡലിന് 519 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിലെ ഇലക്ട്രിക് മോട്ടോർ പരമാവധി 295 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. സേഫ്റ്റിയിലും ഫീച്ചറുകളിലും വരെ കിടിലനായിരിക്കും നമ്മുടെ കക്ഷി. ഈ രണ്ട് വാഹനങ്ങളും ഈ വർഷം ഡിസംബറോട് കൂടി ബുക്കിങ്ങ് തീർക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

More from DriveSpark

Article Published On: Thursday, July 10, 2025, 21:10 [IST]
English summary
Mg m9 and cyberster waiting period revealed all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X