വെൽഫയറും കാർണിവലും സൈഡാകും; സെലിബ്രിറ്റികളുടെ ഗാരേജ് ഭരിക്കാൻ പോകുന്നത് എംജിയുടെ ഈ ആഡംബരനൗക
ആഡംബര എംപിവികൾ സെലിബ്രിറ്റികളുടേയും ബിസിനസ് പ്രമുഖരുടേയും പ്രിയപ്പെട്ട സെഗ്മെൻ്റാണ്. എന്നാൽ അതിൽ തന്നെ വിരലിൽ എണ്ണാൻ കഴിയുന്ന മോഡലുകളാണ് വിപണിയിലുളളത്. ഏത് സെലിബ്രിറ്റികളുടേയും ഗാരേജിൽ കാണാൻ കഴിയുന്ന മോഡലുകളാണ് ടൊയോട്ട വെൽഫയർ അല്ലെങ്കിൽ കിയ കാർണിവൽ. എന്നാൽ ഇനി മുതൽ പണക്കാരുടെ ഗാരേജ് ഭരിക്കാൻ പോകുന്നത് എംജിയുടെ M9 പ്രസിഡൻഷ്യൽ ലിമോസിൻ എന്ന മോഡലായിരിക്കും. എംജി മോട്ടോർസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായി ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറിന് ഏകദേശം 65 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്. വില പ്രഖ്യാപിക്കുന്നതിന് മുൻപേ ഡീലർഷിപ്പിൽ വാഹനം എത്തിയതിൻ്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയൽ വൈറലാണ്.
5,200 mm നീളവും 2,000 mm വീതിയും 1,800 mm ഉയരവുമുള്ള എംജി M9 ഈ വിഭാഗത്തിൽ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ എതിരാളികളോടാവും ഏറ്റുമുട്ടുക. ഇതിനായി 3,200 mm വലിപ്പമുള്ള വീൽബേസാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. ആയതിനാൽ അകത്തെല്ലാം അന്യായ സ്പേസായിരിക്കും കാറിനുണ്ടാവുകയെന്ന് ചുരുക്കം. കാഴ്ച്ചയിലായാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് M9 ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ, ക്രോം അലങ്കാരങ്ങൾ, വെർട്ടിക്കൽ ഡ്രോപ്പ്-ഡൗൺ ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന എക്സ്റ്റീരിയർ ശരിക്കും ആഡംബരത്തം തുളുമ്പുന്നതാണ്. കൂടാതെ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റുള്ള റൂഫ് സ്‌പോയിലറും മുകളിൽ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റും വരെ കൊടുത്തിരിക്കുന്നതും അതിമനോഹരമാണ്. ഇൻ്റീരിയറാണ് M9 അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് ലിമോസിന്റെ ഏറ്റവും വലിയ പ്രത്യേകത.
7-സീറ്റർ അല്ലെങ്കിൽ 8-സീറ്റർ ഓപ്ഷനിൽ ഇലക്ട്രിക് എംപിവി തെരഞ്ഞെടുക്കാനാവും. പ്രസിഡൻഷ്യൽ ലിമോസിൻ എന്ന് വിളിക്കപ്പെടുന്ന എംജി M9 ഇവിയുടെ അകത്തളം ഫസ്റ്റ് ക്ലാസ് സുഖസൗകര്യങ്ങളും നൂതന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 16-വേ അഡ്ജസ്റ്റ്‌മെന്റുള്ള പ്രസിഡൻഷ്യൽ സീറ്റുകൾ, 8 മസാജ് മോഡുകൾ, വെന്റിലേഷൻ, ഹീറ്റിംഗ് സംവിധാനങ്ങളെല്ലാം സീറ്റിൽ ലഭിക്കും.

64-കളർ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, 12-സ്പീക്കർ പ്രീമിയം സൗണ്ട് സജ്ജീകരണം, ഡ്യുവൽ യാച്ച്-സ്റ്റൈൽ പനോരമിക് സൺറൂഫ്, പവർഡ് റിയർ-സ്ലൈഡിംഗ് ഡോറുകൾ, റിയർ എന്റർടൈൻമെന്റ് സ്‌ക്രീനുകൾ എന്നിവയാണ് എംജി M9 ഇലക്ട്രിക് എംപിവിയിലെ മറ്റ് പ്രധാന സവിശേഷതകൾ. വലിയ ആഡംബര വാഹനമായതിനാൽ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും ആള് വിട്ടുവീഴ്ച്ചയൊന്നും വരുത്തിയിട്ടില്ല.
ലെവൽ 2 ADAS, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം കാറിനെ അടിപൊളിയാക്കുന്ന കാര്യങ്ങളാണ്. 90kWh ലിഥിയം ബാറ്ററി പായ്ക്കുമായാണ് എംജി M9 ഇവി വിപണനത്തിന് എത്തുക. 245 bhp കരുത്തിൽ പരമാവധി 350 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-വീൽ-ഡ്രൈവ് മോട്ടോറുമായാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്.

സിംഗിൾ ചാർജിൽ WLTP സൈക്കിൾ സാക്ഷ്യപ്പെടുത്തിയ 430 കിലോമീറ്റർ റേഞ്ച് വരെയാണ് എംജി M9 വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ ബാറ്ററി വെറും 30 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. രാജ്യത്തെ ആജ്യത്തെ ഇലക്ട്രിക് ലിമോസിൻ കാറായതിനാൽ തന്നെ അവതരണം ശ്രദ്ധയാകർഷിക്കും. സിനിമാ താരങ്ങൾക്കും വലിയ വ്യവസായി പ്രമുഖരുമെല്ലാം M9 ഇവി വാങ്ങാൻ എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








