ഫോര്‍ച്യൂണറിന്റെ ഭരണം അവസാനിക്കുമോ? രാഷ്ട്രീയക്കാര്‍ വരിനില്‍ക്കാന്‍ പോകുന്നത് ഈ കാര്‍ വാങ്ങാന്‍
ഓരോ ഓട്ടോ എക്‌സ്‌പോയും ഇന്ത്യയില്‍ വരാനിരിക്കുന്ന പുത്തന്‍ കാറുകളുടെ കര്‍ട്ടന്‍ റെയ്‌സറിനാണ് സാക്ഷ്യം വഹിക്കുന്നത്. പ്രമുഖ വാഹന നിര്‍മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ അവരുടെ ചില ഗ്ലോബല്‍ മോഡലുകള്‍ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. ഐസിഇ, ഇലക്ട്രിക് വാഹനങ്ങള്‍ കമ്പനി പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് എംജിയുടെ പവലിയനില്‍ ഏറെ ശ്രദ്ധയാകര്‍ഷിച്ച ഒരു കാര്‍ ആയിരുന്നു മജസ്റ്റര്‍. ഇത് ഒരു ഫുള്‍സൈസ് എസ്‌യുവിയാണ്. ടൊയോട്ട ഫോര്‍ച്യൂണര്‍ എന്ന അതികായനെ നേരിടാന്‍ എത്തുന്ന എംജി മജസ്റ്റര്‍ എസ്‌യുവി അധികം വൈകാതെ എംജി പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫുള്‍സൈസ് എസ്‌യുവിയെ കുറിച്ച് ഇതുവരെ നമുക്ക് അറിയാവുന്ന ചില കാര്യങ്ങള്‍ പറയാം.
ഇന്ത്യയില്‍ അനുദിനം എസ്‌യുവികള്‍ക്ക് ഡിമാന്‍ഡ് മുതലെടുക്കാനായി തങ്ങളുടെ എസ്‌യുവി പോര്‍ട്‌ഫോളിയോ വലുതാക്കുകയാണ് എംജി. ഗ്ലോസ്റ്ററിന്റെ മുകളിലായി സ്ഥാനം പിടിക്കുമെന്ന് കരുതപ്പെടുന്ന മജസ്റ്റര്‍ ടൊയോട്ട ഫോര്‍ച്യൂണറിന്റെ ഉയര്‍ന്ന പതിപ്പായ ലെജന്‍ഡര്‍ വേരിയന്റുമായി മത്സരിക്കും. വരും മാസങ്ങളില്‍ ഔദ്യോഗികമായി പുറത്തിറങ്ങുന്ന മാജിസ്റ്റര്‍ കാര്‍ നിരവധി അന്താരാഷ്ട്ര വിപണികളില്‍ വിജയം കണ്ടെത്തിയ മാക്‌സസ് T90 മോഡലിന്റെ റീബാഡ്ജ്ഡ് പതിപ്പായിരിക്കും.

ഗ്ലോസ്റ്റര്‍ ഫെയ്‌സ്‌ലിഫ്റ്റിന്റെ രൂപത്തിലായിരിക്കും ഇത് ഇന്ത്യയിലെത്തുക. എന്നാല്‍ ഒരേ സെഗ്മെന്റില്‍ വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ വാഗ്ദാനം ചെയ്യാനുള്ള കമ്പനിയുടെ പദ്ധതിക്ക് അനുസൃതമായി കൂടുതല്‍ പ്രീമിയം സവിശേഷതകളോടെയായിരിക്കും കാര്‍ വരിക. നിലവില്‍ വില്‍പ്പനക്കെത്തുന്ന ഗ്ലോസ്റ്ററിന്റെ കൂടെ തന്നെ മജസ്റ്റര്‍ വില്‍ക്കാനും സാധ്യത കാണുന്നു. ആധുനിക ലുക്ക് വര്‍ദ്ധിപ്പിക്കാനായി നടപ്പാക്കിയ നിരവധി എക്‌സ്റ്റീരിയര്‍ അപ്ഡേറ്റുകളാണ് ഗ്ലോസ്റ്ററില്‍ നിന്ന് മാജിസ്റ്ററിനെ വ്യത്യസ്തമാകുന്നത്.
ബ്ലാക്ക് ഫ്രണ്ട് ഗ്രില്‍, നവീകരിച്ച എല്‍ഇഡി ഡിആര്‍എല്‍, ലംബമായി സ്ഥാപിച്ചിരിക്കുന്ന എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവ പ്രധാന അപ്‌ഡേറ്റുകളില്‍ ഉള്‍പ്പെടുന്നു. വാഹനത്തിന്റെ പിന്‍ഭാഗത്തെ പുനര്‍രൂപകല്‍പ്പന ചെയ്ത എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍ ഭംഗി വര്‍ദ്ധിപ്പിക്കുന്നു. പ്രീമിയം പൊസിഷനിംഗിന് ഊന്നല്‍ നല്‍കുന്നതിനായി മജസ്റ്ററില്‍ നവീകരിച്ച ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, പുതുതായി രൂപകല്‍പ്പന ചെയ്ത ഡ്യുവല്‍-ടോണ്‍ അലോയ് വീലുകള്‍, ഡ്യുവല്‍ എക്സ്ഹോസ്റ്റ് ഔട്ട്ലെറ്റുകള്‍ തുടങ്ങിയ വിവിധ അധിക സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നിരവധി ആധുനിക സൗകര്യങ്ങള്‍ ഇതില്‍ സജ്ജീകരിച്ചിരിക്കുന്നു. പുതിയ 12.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പനോരമിക് സണ്‍റൂഫ്, ഫുള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മസാജ്, എയര്‍ സര്‍ക്കുലേഷന്‍ ഫംഗ്ഷനുകള്‍ ഉള്ള ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍ എന്നിവ അവയില്‍ ചിലതാണ്. കൂടാതെ, ലെവല്‍ 2 ADAS, 360-ഡിഗ്രി ക്യാമറ സിസ്റ്റം, ത്രീ-സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, വിവിധ ഡ്രൈവ് മോഡുകള്‍ എന്നിവ യാത്രക്കാര്‍ക്ക് ആഡംബരപൂര്‍ണവും സുഖകരവുമായ യാത്ര ഉറപ്പാക്കുന്നു.
മജസ്റ്ററിന്റെ ഹുഡിന് കീഴില്‍ ഗ്ലോസ്റ്ററിന്റെ 2.0 ലിറ്റര്‍ ഡ്യുവല്‍ ടര്‍ബോ ഡീസല്‍ എഞ്ചിനായിരിക്കും തുടിപ്പേകുക. 213 bhp പവറും 478 Nm ടോര്‍ക്കും സൃഷ്ടിക്കാന്‍ ശേഷിയുള്ള ഈ എഞ്ചിന്‍ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി ഇണചേരുന്നു. കൂടാതെ ഫോര്‍ വീല്‍ ഡ്രൈവ് സിസ്റ്റം തിരഞ്ഞെടുക്കാനുള്ള ഓപ്ഷനുമുണ്ട്.
എംജി മജിസ്റ്ററിന്റെ ലോഞ്ച് ഇന്ത്യയിലെ ഫുള്‍സൈസ് എസ്‌യുവി വിപണി പുനര്‍നിര്‍വചിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ആഡംബരം സവിശേഷതകള്‍ക്കും നൂതന സാങ്കേതികവിദ്യകള്‍ക്കുമൊപ്പം പെര്‍ഫോമന്‍സ് കൂടി ഒത്തുചേരുന്നതിനാല്‍ ടൊയോട്ട ഫോര്‍ച്യൂണറിന് കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ ഈ കാറിന് സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇന്ത്യയിലെ രാഷ്ട്രീയക്കാരും ബിസിനസുകാരുമെല്ലാം ഫോര്‍ച്യൂണറിന് പിന്നാലെ മാത്രം പോകാതെ ഇനി മുതല്‍ മജസ്റ്ററും പരിഗണിച്ചേക്കും.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








