എംജിയുടെ വില വര്‍ധനവില്‍ നിരാശരാണോ? നിലവിലുള്ളതിനേക്കാള്‍ കുറഞ്ഞ വിലയില്‍ വാങ്ങാന്‍ ഐഡിയ പറഞ്ഞുതരാം

2026 ജനുവരിയില്‍ ഉല്‍പ്പന്നങ്ങള്‍ക്ക് വില വര്‍ധനവ് പ്രഖ്യാപിച്ച വാഹന നിര്‍മാതാക്കളില്‍ ഒന്നാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഇലക്ട്രിക് വാഹനങ്ങളും ഐസി എഞ്ചിന്‍ വാഹനങ്ങളുമടങ്ങുന്ന വിപുലമായ പോര്‍ട്‌ഫോളിയോയുള്ള എംജി 2026 ജനുവരി 1 മുതല്‍ വാഹന വില വര്‍ധിപ്പിക്കാന്‍ പോകുകയാണെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. ജിഎസ്ടി 2.0 പരിഷ്‌കാരങ്ങളെ തുടര്‍ന്നുണ്ടായ വിക്കുറവില്‍ ആശ്വസിച്ചിരുന്ന ജനങ്ങളെ നിരാശരാക്കുന്ന വാര്‍ത്തയായിരുന്നു ഇത്. എംജി തങ്ങളുടെ എല്ലാ മോഡലുകള്‍ക്കും 2 ശതമാനം വരെ ഏകീകൃത വര്‍ധനവാണ് നടപ്പിലാക്കുക. വര്‍ധിച്ച ഉല്‍പ്പാദനച്ചെലവുകളും സാമ്പത്തിക വെല്ലുവിളികളുമാണ് കടുത്ത തീരുമാനമെടുക്കാന്‍ കാരണമായതെന്ന് കമ്പനി വ്യക്തമാക്കുന്നു.

പുതുവര്‍ഷത്തിലെ വിലവര്‍ധനവ് എംജി ഇന്ത്യയില്‍ വില്‍ക്കുന്ന എല്ലാ മോഡലുകളെയും ബാധിക്കും. ജനപ്രിയ മോഡലുകളായ ഹെക്ടര്‍, ഗ്ലോസ്റ്റര്‍, വിന്‍ഡ്‌സര്‍ ഇവി, കോമെറ്റ് ഇവി എന്നിവ ഇതില്‍ ഉള്‍പ്പെടും. ജനുവരിയില്‍ വില കൂടുമെന്ന് കേട്ട് നിരാശപ്പെട്ടിരിക്കുന്നവര്‍ക്ക് പക്ഷേ അതില്‍ നിന്ന് രക്ഷനേടാന്‍ ഒരു അവസരമുണ്ട്. എംജി കാറുകള്‍ക്ക് നിലവില്‍ ഡീലര്‍ കിഴിവുകള്‍ ലഭ്യമായതിനാല്‍ വര്‍ഷാവസാനം നടത്തുന്ന പര്‍ച്ചേസുകള്‍ ഉപഭോക്താക്കള്‍ക്ക് ലാഭകരമാണ്. അതിനെ കുറിച്ച് വിശദമായി വായിക്കാം.

mg motor india car range

അടുത്ത കാലത്തായി ഉല്‍പ്പാദന, വിതരണ ശൃംഖലാ ചെലവുകളില്‍ കാര്യമായ വര്‍ധനവുണ്ടായതായാണ് എംജി സൂചിപ്പിക്കുന്നത്. എക്‌സ്-ഷോറൂം വിലയില്‍ മാറ്റം വരുത്താതെ ഇന്‍പുട് ചെലവുകളില്‍ അടക്കമുള്ള വര്‍ധനവിന്റെ ഭാരം പൂര്‍ണമായി വഹിക്കാന്‍ കഴിയില്ലെന്നാണ് എംജി മോട്ടോര്‍ ഇന്ത്യ പറയുന്നത്. പണപ്പെരുപ്പത്തിന്റെ ആഘാതം നേരിടുന്ന മറ്റ് വാഹന നിര്‍മ്മാതാക്കളും സമാന നീക്കങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് എംജിയുടെയും ഈ നടപടി.

പുതുവര്‍ഷത്തില്‍ വില പുതുക്കുന്ന ആദ്യ മാസ്-മാര്‍ക്കറ്റ് കാര്‍ നിര്‍മ്മാതാക്കളാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. അടുത്തിടെയാണ് ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റ് കൊണ്ടുവന്ന് എംജി തങ്ങളുടെ പോര്‍ട്ട്ഫോളിയോ പരിഷ്‌കരിച്ചത്. പുതുക്കിയ വിലയും സവിശേഷതകളുമായി പുറത്തിറങ്ങിയ 2026 ഹെക്ടര്‍ ഫെയ്‌സ്‌ലിഫ്റ്റ് വിലവര്‍ധനവിന് മുമ്പും മിഡ്-സൈസ് എസ്‌യുവി വിഭാഗത്തില്‍ മത്സരശേഷിയോടെ നിലകൊള്ളുന്നു. നിലവില്‍, നിരവധി എംജി വാഹനങ്ങള്‍ക്ക് പ്രൊമോഷണല്‍ ഡിസ്‌കൗണ്ടുകളും ആനുകൂല്യങ്ങളും ലഭിക്കുന്നുണ്ട്.

mg hector facelift

ജനുവരിയിലെ വില വര്‍ധനവ് പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ഈ ആനുകൂല്യങ്ങള്‍ പ്രയോജനപ്പെടുത്തി പര്‍ച്ചേസ് പുത്തന്‍ കാര്‍ വീട്ടിലെത്തിക്കാന്‍ ഡീലര്‍മാര്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നു. പെട്രോള്‍, ഇലക്ട്രിക് വാഹനങ്ങള്‍ ഉള്‍പ്പെടെ എംജിയുടെ എല്ലാ മോഡലുകളിലും വരുന്ന 2 ശതമാനം വര്‍ധനവ്, ഉല്‍പ്പാദനച്ചെലവുകളും സാമ്പത്തിക ഘടകങ്ങളും ഇന്ത്യന്‍ വിപണിയിലെ വാഹന വിലനിര്‍ണയത്തെ സ്വാധീനിക്കുന്നു എന്ന് വ്യക്തമാക്കുന്നു.

വില വര്‍ധനവിനെ കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ കമ്പനി നല്‍കിയിട്ടില്ല. എന്നാല്‍, ചെറിയ തിരുത്തലുകള്‍ പോലും ഉപഭോക്തൃ തീരുമാനങ്ങളെ സ്വാധീനിക്കുമെന്നാണ് വ്യവസായ നിരീക്ഷകര്‍ പറയുന്നത്. ഏതായാലും സമീപഭാവിയില്‍ എംജി കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് വില വര്‍ധനവില്‍ നിന്ന് രക്ഷപ്പെടാന്‍ ഇയര്‍ എന്‍ഡ് ഡീലര്‍ ഡിസ്‌കൗണ്ടുകള്‍ പരമാവധി പ്രയോജനപ്പെടുത്താം. ഈ ഓഫറുകള്‍ നിബന്ധനകള്‍ക്ക് വിധേയമായിരിക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കുക.

കലണ്ടര്‍ വര്‍ഷം ആരംഭിക്കുമ്പോള്‍ വില വര്‍ധിക്കുന്നത് കഴിഞ്ഞ കുറച്ച് കാലമായി കണ്ടുവരുന്ന പ്രവണതയാണ്. എന്നാല്‍ ജിഎസ്ടി 2.0 പരിഷ്‌കാരങ്ങള്‍ വഴിയുള്ള ഡിമാന്‍ഡ് നിലനിര്‍ത്താനായി ചില കമ്പനികള്‍ വില വര്‍ധനവ് ആവശ്യമാണെങ്കില്‍ കൂടി അതിന് മുതിരുന്നില്ല. മാരുതിയെയും മഹീന്ദ്രയെയും പോലുള്ള വമ്പന്‍മാര്‍ വില വര്‍ധനവില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് എംജിക്ക് തിരിച്ചടിയാകുമോ എന്ന് കണ്ടറിയണം.

ഹോണ്ട കാര്‍സ് ഇന്ത്യയും ജനുവരി മുതല്‍ വില വര്‍ധിപ്പിക്കാന്‍ ആലോചിക്കുന്നുണ്ട്. എന്നാല്‍ വില വര്‍ധനവിന്റെ കാര്യത്തില്‍ ജാപ്പനീസ് ബ്രാന്‍ഡ് അന്തിമ തീരുമാനം കൈക്കൊണ്ടിട്ടില്ല. അസംസ്‌കൃത വസ്തുക്കളുടെ ഇന്‍പുട്ട് ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് ഈ സാമ്പത്തിക വര്‍ഷം അവസാന പാദത്തില്‍ വില വര്‍ധിപ്പിക്കാനാണ് ടാറ്റാ മോട്ടോര്‍സിന്റെ പദ്ധതി. ജനുവരിയോട് അടുക്കുന്നതോടെ ഏതൊക്കെ കമ്പനികള്‍ വില കൂട്ടുമെന്നും ആരെല്ലാം വില കൂട്ടില്ലെന്നതും സംബന്ധിച്ച് കൃത്യമായ ചിത്രം തെളിയും.

More from DriveSpark

Article Published On: Monday, December 22, 2025, 10:16 [IST]
English summary
Mg motor cars promotional discount must be utilised before upcoming price increase details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X