പണ്ടേ ദുർബല കൂടെ വിലയും കൂട്ടി! ഈ വർഷം എംജി വില വർധിപ്പിക്കുന്നത് രണ്ടാം തവണ

ഏതൊരു സെഗ്മെൻ്റിലും മുട്ടി നിൽക്കാൻ മോഡലുകളുളള ബ്രാൻഡുകളിൽ ഒന്നാണ് മോറിസ് ഗാരേജ്. ബ്രാൻഡിൻ്റെ ഫ്ലാഗ്ഷിപ്പ് മോഡലാണ് ഗ്ലോസ്റ്റർ. ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണർ പോലുള്ള വമ്പൻമാരുമായി മുഖാമുഖം നിന്ന് കോർക്കാൻ ഈ മോഡലിന് ചങ്കൂറ്റം ഉണ്ട്. എന്നാൽ ബ്രാൻഡിൻ്റെ ഇടയ്ക്കുള്ള വില വർധന ജനങ്ങൾക്ക് ദഹിക്കുന്നില്ല എന്നതാണ് സത്യം. തലക്കെട്ടിൽ പറഞ്ഞത് പോലെ വിൽപ്പനയിൽ വളരെ ദുർബലമായി നിൽക്കുമ്പോൾ വിലയും കൂടെ വർധിപ്പിച്ചാൽ എങ്ങനെ വാഹനം വിറ്റുപോകാനാണ്. എംജി ഗ്ലോസ്റ്ററിൻ്റെ ഏതൊക്കെ മോഡലുകൾക്കാണ വില വർധിപ്പിച്ചിരിക്കുന്നതെന്ന് വിശദമായി തന്നെ നോക്കിയാലോ. മറ്റ് മോഡലുകൾക്കും വില വർധിപ്പിച്ചോ എന്ന് അറിയണ്ടേ.

എംജി ഗ്ലോസ്റ്ററിന്റെ എൻട്രി ലെവൽ ഷാർപ്പ് 7 സീറ്റർ 2.0 ടർബോ 2WD പതിപ്പിന്റെ വില 1.51 ലക്ഷം രൂപയായിട്ടാണ് കമ്പനി ഉയർത്തിയിരിക്കുന്നത്. അതേസമയം എസ്‌യുവിയുടെ 7 സീറ്റർ 2.0 ടർബോ 2WD മോഡൽ സാവി 6 സീറ്റർ 2.0 ടർബോ 2WD, ബ്ലാക്ക്സ്റ്റോം 6 സീറ്റർ 2.0 ടർബോ 2WD എന്നിവയ്ക്ക് 150,000 രൂപയാണ് കമ്പനി വില വർധിപ്പിച്ചിരിക്കുന്നത്.

mg revised price of mg gloster

പുതുക്കിയ വില പ്രകാരം ഗ്ലോസ്റ്റർ എസ്‌യുവി വാങ്ങണമെങ്കിൽ 41.07 ലക്ഷം രൂപ മുതൽ 46.24 ലക്ഷം രൂപ വരെയാണ് കൈയിൽ നിന്നും ചിലവാക്കേണ്ടി വരിക. ഇതുകൂടാതെ വാഹനത്തിൽ മറ്റ് പരിഷ്ക്കാരങ്ങളൊന്നും കമ്പനി നടപ്പിലാക്കിയിട്ടില്ല. 2.0 ലിറ്റർ ടർബോ ഡീസൽ, 2.0 ലിറ്റർ ട്വിൻ-ടർബോ ഡീസൽ എന്നിങ്ങനെ രണ്ട് എഞ്ചിൻ ഓപ്ഷനുകളാണ് എംജി ഗ്ലോസ്റ്ററിന്റെ ഹൃദയം.

എസ്‌യുവിയുടെ ടർബോ ഡീസൽ പതിപ്പിന് 161 bhp പവറിൽ പരമാവധി 375 Nm torque വരെ വികസിപ്പിക്കാൻ ശേഷിയുള്ളതാണ്. അതേസമയം ഗ്ലോസ്റ്ററിന്റെ ട്വിൻ-ടർബോ പതിപ്പ് 215 bhp കരുത്തിൽ 480 Nm torque ആണ് ഉത്പാദിപ്പിക്കുന്നത്. രണ്ട് എഞ്ചിനുകളും 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സുമായാണ് വരുന്നത്.

mg revised price of mg gloster

ഫുൾ-സൈസ് എസ്‌യുവിയിൽ മാനുവൽ ഗിയർബോക്‌സ് ഓപ്ഷൻ ഇല്ലെന്ന് സാരം. 360-ഡിഗ്രി ക്യാമറ, ബ്ലൈൻഡ്‌സ്‌പോട്ട് ഡിറ്റക്ഷനോടുകൂടിയ ലെവൽ 1, ഓട്ടോമേറ്റഡ് എമർജൻസി ബ്രേക്കിംഗ് (AEB), ഹീറ്റഡ് സീറ്റുകൾ, വയർലെസ് ചാർജിംഗ്, ഒരു എയർ ഫിൽട്ടർ, കണക്റ്റഡ് ടെക്‌ എന്നീ സവിശേഷതകളും മറ്റുമാണ് ഗ്ലോസ്റ്ററിലുള്ളത്.

തെരഞ്ഞെടുക്കുന്ന വേരിയന്റുകളെ ആശ്രയിച്ച് ആറ്, ഏഴ് സീറ്റുകളിലും വാഹനം വീട്ടിലെത്തിക്കാം. ഇന്ത്യൻ വിപണിയിലെ ഫുൾ-സൈസ് എസ്‌യുവി വിഭാഗത്തിൽ ടൊയോട്ട ഫോർച്യൂണർ, സ്‌കോഡ കൊഡിയാക്, ജീപ്പ് മെറിഡിയൻ, ഇസൂസു MU-X, നിസാൻ X-ട്രെയിൽ തുടങ്ങിയ വമ്പൻമാരോടാണ് എംജി ഗ്ലോസ്റ്റർ മത്സരിക്കുന്നത്. എംജി മജസ്റ്ററിൻ്റെ രൂപത്തിൽ ഒരു പുതിയ ടോപ്പ്-സ്പെക്ക് വേരിയന്റ് ഗ്ലോസ്റ്റർ നിരയിലേക്ക് വരാനിരിക്കുകയാണ്.

mg revised price of mg gloster

ഇവി നിരയിലേക്ക് എംജിയുടെ ഭീമനെ ഇറക്കി വിട്ടിരിക്കുകയാണ് ബ്രാൻഡ്.കിയ കാർണിവലിന്റേയും ടൊയോട്ട വെൽഫയറിന്റേയുമെല്ലാം അന്തകനായി ഒന്നാന്തരമൊരു ഇലക്ട്രിക് എംപിവിയാണ് എംജി ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. ഇക്കഴിഞ്ഞ 2025 ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച M9 ഇവിയാണ് കക്ഷി. എംജി സെലക്‌ട് എന്ന പ്രീമിയം ഡീലർഷിപ്പുകളിലൂടെ മാത്രം വിപണനത്തിനായി എത്തുന്ന M9 അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് ലിമോസിൻ മോഡലിനായുള്ള ഔദ്യോഗിക ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ് കമ്പനിയിപ്പോൾ.

വാഹനം വാങ്ങാൻ താത്പര്യമുള്ള ഉപഭോക്താക്കൾക്ക് 51,000 രൂപ ടോക്കൺ തുക നൽകി എംജി സെലക്ട് വെബ്‌സൈറ്റ് വഴി ഈ പുതിയ ആഡംബര വാഹനം മുൻകൂട്ടി ബുക്ക് ചെയ്യാം. ബുക്കിംഗ് ആരംഭിച്ചതോടെ അധികം വൈകാതെ അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് ലിമോസിൻ നിരത്തുകളിലേക്ക് എത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത് എംജി മോട്ടോർസിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായി ഇടംപിടിക്കാൻ ഒരുങ്ങുന്ന കാറിന് ഏകദേശം 65 ലക്ഷം രൂപയോളമാണ് എക്സ്ഷോറൂം വില പ്രതീക്ഷിക്കുന്നത്.

5,200 mm നീളവും 2,000 mm വീതിയും 1,800 mm ഉയരവുമുള്ള എംജി M9 ഈ വിഭാഗത്തിൽ കിയ കാർണിവൽ, ടൊയോട്ട വെൽഫയർ തുടങ്ങിയ എതിരാളികളോടാവും ഏറ്റുമുട്ടുക. ഇതിനായി 3,200 mm വലിപ്പമുള്ള വീൽബേസാണ് കാറിൽ ഒരുക്കിയിരിക്കുന്നത്. ആയതിനാൽ അകത്തെല്ലാം അന്യായ സ്പേസായിരിക്കും കാറിനുണ്ടാവുകയെന്ന് ചുരുക്കം. കാഴ്ച്ചയിലായാലും ആരേയും മോഹിപ്പിക്കുന്ന വിധത്തിലാണ് M9 ഇവി പണികഴിപ്പിച്ചിരിക്കുന്നത്.

പൂർണ വീതിയുള്ള എൽഇഡി ലൈറ്റ് ബാർ, ക്രോം അലങ്കാരങ്ങൾ, വെർട്ടിക്കൽ ഡ്രോപ്പ്-ഡൗൺ ടെയിൽ ലാമ്പുകൾ എന്നിവ ഉൾക്കൊള്ളുന്ന എക്സ്റ്റീരിയർ ശരിക്കും ആഡംബരത്തം തുളുമ്പുന്നതാണ്. കൂടാതെ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റുള്ള റൂഫ് സ്‌പോയിലറും മുകളിൽ ഇന്റഗ്രേറ്റഡ് ബ്രേക്ക് ലൈറ്റും വരെ കൊടുത്തിരിക്കുന്നതും അതിമനോഹരമാണ്. ഇൻ്റീരിയറാണ് M9 അൾട്രാ-ലക്ഷ്വറി ഓൾ-ഇലക്ട്രിക് ലിമോസിന്റെ ഏറ്റവും വലിയ പ്രത്യേകത.

7-സീറ്റർ അല്ലെങ്കിൽ 8-സീറ്റർ ഓപ്ഷനിൽ ഇലക്ട്രിക് എംപിവി തെരഞ്ഞെടുക്കാനാവും. പ്രസിഡൻഷ്യൽ ലിമോസിൻ എന്ന് വിളിക്കപ്പെടുന്ന എംജി M9 ഇവിയുടെ അകത്തളം ഫസ്റ്റ് ക്ലാസ് സുഖസൗകര്യങ്ങളും നൂതന സവിശേഷതകളും വാഗ്ദാനം ചെയ്യുന്നതിനായാണ് രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. 16-വേ അഡ്ജസ്റ്റ്‌മെന്റുള്ള പ്രസിഡൻഷ്യൽ സീറ്റുകൾ, 8 മസാജ് മോഡുകൾ, വെന്റിലേഷൻ, ഹീറ്റിംഗ് സംവിധാനങ്ങളെല്ലാം സീറ്റിൽ ലഭിക്കും.

64-കളർ ആംബിയന്റ് ലൈറ്റിംഗ് സിസ്റ്റം, 12-സ്പീക്കർ പ്രീമിയം സൗണ്ട് സജ്ജീകരണം, ഡ്യുവൽ യാച്ച്-സ്റ്റൈൽ പനോരമിക് സൺറൂഫ്, പവർഡ് റിയർ-സ്ലൈഡിംഗ് ഡോറുകൾ, റിയർ എന്റർടൈൻമെന്റ് സ്‌ക്രീനുകൾ എന്നിവയാണ് എംജി M9 ഇലക്ട്രിക് എംപിവിയിലെ മറ്റ് പ്രധാന സവിശേഷതകൾ. വലിയ ആഡംബര വാഹനമായതിനാൽ തന്നെ സേഫ്റ്റിയുടെ കാര്യത്തിലും ആള് വിട്ടുവീഴ്ച്ചയൊന്നും വരുത്തിയിട്ടില്ല എന്നതാണ് ഏറ്റവും പ്രധാന ഹൈലൈറ്റ്.

ലെവൽ 2 ADAS, 7 എയർബാഗുകൾ, 360-ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, പാർക്കിംഗ് സെൻസറുകൾ എന്നിവയെല്ലാം കാറിനെ അടിപൊളിയാക്കുന്ന കാര്യങ്ങളാണ്. 90kWh ലിഥിയം ബാറ്ററി പായ്ക്കുമായാണ് എംജി M9 ഇവി വിപണനത്തിന് എത്തുക. 245 bhp കരുത്തിൽ പരമാവധി 350 Nm torque ഉത്പാദിപ്പിക്കുന്ന ഫ്രണ്ട്-വീൽ-ഡ്രൈവ് മോട്ടോറുമായാണ് ബാറ്ററി ഘടിപ്പിച്ചിരിക്കുന്നത്.

സിംഗിൾ ചാർജിൽ WLTP സൈക്കിൾ സാക്ഷ്യപ്പെടുത്തിയ 430 കിലോമീറ്റർ റേഞ്ച് വരെയാണ് എംജി M9 വാഗ്ദാനം ചെയ്യുന്നത്. ഫാസ്റ്റ് ചാർജിംഗിനുള്ള പിന്തുണയോടെ ബാറ്ററി വെറും 30 മിനിറ്റിനുള്ളിൽ 30 ശതമാനം മുതൽ 80 ശതമാനം വരെ ചാർജ് ചെയ്യാനും സാധിക്കും. രാജ്യത്തെ ആജ്യത്തെ ഇലക്ട്രിക് ലിമോസിൻ കാറായതിനാൽ തന്നെ അവതരണം ശ്രദ്ധയാകർഷിക്കും. സിനിമാ താരങ്ങൾക്കും വലിയ വ്യവസായി പ്രമുഖരുമെല്ലാം M9 ഇവി വാങ്ങാൻ എത്തുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, May 18, 2025, 17:43 [IST]
English summary
Mg motor india has revised the price of mg gloster with immediate effect details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X