3 സെക്കൻഡിൽ 100 കിലോമീറ്റർ വേഗത; 520 കി.മി റേഞ്ചുളള എംജിയുടെ 2 സീറ്റർ റോഡ്സ്റ്റർ ഷോറൂമിലെത്തിയിട്ടുണ്ടേ

ഇവി തെരഞ്ഞെടുക്കുന്നവർ മുണഗണന കൊടുക്കുന്നത് റേഞ്ചിനാണ്, എന്നാൽ പവറും റേഞ്ചും ഒരുപോലെ കിട്ടുന്ന ഒരു കിടിലൻ റോഡ്സ്റ്റർ മോഡലാണ് എംജി 2025 ഓട്ടോ എക്സ്പോയിൽ അവതരിപ്പിച്ചത്. എംജിയുടെ ഇലക്ട്രിക മോഡലുകളൊന്നും നിസാരക്കാരല്ല, ടാറ്റയെ പോലും കടത്തി വെട്ടി വിൻഡ്സർ ഇവിക്ക് മുന്നിൽ എത്താൻ കഴിഞ്ഞിരുന്നു. എംജിയുടെ ഒരു കിടിലൻ ഇലക്ട്രിക് സ്പോർട്സ് കാറാണ് സൈബർസ്റ്റർ. ഏഷ്യയിലെ ഏറ്റവും വേഗതയേറിയ കാറായി എംജി സൈബർസ്റ്റർ ലാൻഡ് സ്പീഡ് റെക്കോർഡ് സൃഷ്ടിച്ചത് വലിയ വാർത്തയായിരുന്നു. എംജി സെലക്ട് എന്ന പ്രത്യേക ഡീലർഷിപ്പുകളിലൂടെയായിരിക്കും വിൽപ്പന എന്ന് ബ്രാൻഡ് ആദ്യേമ അറിയിച്ചിരുന്നു. ഇപ്പോഴിതാ വാഹനങ്ങൾ ഡീലർഷിപ്പുകളിൽ എത്തിയിരിക്കുകയാണ്.

മോട്ടോറുകൾ ഓരോ ആക്‌സിലും ഘടിപ്പിച്ചിരിക്കുന്നതിനാൽ നാല് വീലുകൾക്കും ഒരുപോലെ പവർ നൽകാൻ കഴിയും. അങ്ങനെ ഏറ്റവും പുതിയ എംജി സൈബർസ്റ്ററിന് 528 bhp കരുത്തിൽ പരമാവധി 725 Nm torque വരെ ഉത്പാദിപ്പിക്കാനാവുമെന്നാണ് കമ്പനി പറയുന്നത്. വെറും 3.2 സെക്കൻഡിനുള്ളിൽ നിശ്ചലാവസ്ഥയിൽ നിന്ന് മണിക്കൂറിൽ 100 ​​കിലോമീറ്റർ വേഗത കൈവരിക്കാൻ ഇവിക്കാവുന്നതിനാൽ കാല് കൊടുത്താൽ പറക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

mg cyberster arrived showrooms

77 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് എംജി സൈബർസ്റ്ററിന്ഖറെ ഹൃദയം. ഇത് സിംഗിൾ ചാർജിൽ 570 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്. ആഗോള വിപണിയിൽ ബ്രാൻഡ് ഒരു റിയർ-വീൽ ഡ്രൈവ് പതിപ്പും വിൽക്കുന്നുണ്ടെങ്കിലും ഇത് ഇന്ത്യയിലേക്ക് എത്തില്ല കേട്ടോ. 64 kWh ബാറ്ററി പായ്ക്ക് ഘടിപ്പിച്ചിരിക്കുന്ന മോഡലിന് 519 കിലോമീറ്റർ റേഞ്ചാണ് കമ്പനി അവകാശപ്പെടുന്നത്.

ഇതിലെ ഇലക്ട്രിക് മോട്ടോർ പരമാവധി 295 bhp പവർ ഔട്ട്പുട്ട് ഉത്പാദിപ്പിക്കാനാണ് ട്യൂൺ ചെയ്‌തിരിക്കുന്നത്. വലിപ്പത്തിന്റെ കാര്യത്തിലേക്ക് വന്നാൽ മൊത്തത്തിൽ ഇതിന് 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവും 2,689 മില്ലീമീറ്റർ വീൽബേസുമാണ് എംജിയുടെ ഇലക്ട്രിക് സ്പോർട്‌സ് കാറിനുള്ളത്. സേഫ്റ്റിയിലും ഫീച്ചറുകളിലും വരെ കിടിലനായിരിക്കും നമ്മുടെ കക്ഷി.

mg cyberster arrived showrooms

ഇലക്ട്രിക് റോഡ്സ്റ്റർ ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ഇവിയാണെന്ന് ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്ഥിരീകരിച്ചിരുന്നു. എംജി സൈബർസ്റ്റർ വെറും 3.2 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വേഗതയിലെത്തിയാണ് നേട്ടം സ്വന്തം പേരിൽ എഴുതി ചേർത്തിരിക്കുന്നത്. ഈ പുതിയ ഡീലർഷിപ്പുകൾ വഴി ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ M9 ഇവി ലിമോസിനും വിപണനം ചെയ്യും.

ഡിജിറ്റൽ ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണത്താൽ അകത്തളം വേറിട്ടുനിൽക്കും. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ഡാഷ്‌ബോർഡിനെ സെന്റർ കൺസോളുമായി സംയോജിപ്പിക്കുന്ന ഒരു അധിക സ്‌ക്രീൻ, എയർ കണ്ടീഷനിംഗ് നിയന്ത്രണങ്ങൾ എന്നിവയാണ് ട്രിപ്പിൾ സ്‌ക്രീനുകളിൽ ഉൾപ്പെടുന്നത്തിയിരിക്കുന്നത്. സ്‌പോർട്‌സ് സീറ്റുകളും മൾട്ടി-സ്‌പോക്ക് ഫ്ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലും കൂടിയാവുമ്പോൾ ഇന്റീരിയറിന്റെ ഗാംഭീര്യം കൂടും.

mg cyberster arrived showrooms

കൂടാതെ ഇലക്ട്രിക്കലി പ്രവർത്തിപ്പിക്കാവുന്നതും മടക്കാവുന്നതുമായ റൂഫ്, മെമ്മറി ഫംഗ്ഷനോടുകൂടിയ ആറ് വിധത്തിൽ ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന ഹീറ്റഡ് സീറ്റുകൾ, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം എന്നിവ എംജി സൈബർസ്റ്ററിന്റെ മറ്റ് സവിശേഷതകളാണ്. സുരക്ഷ മെച്ചപ്പെടുത്തുന്ന ലെവൽ-2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റംസ് (ADAS) സ്യൂട്ടും ഇവിയുടെ കൂട്ടിനായി എത്തും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, June 30, 2025, 16:04 [IST]
English summary
Mg motor india has started dispatching units of the cyberster details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X