കൊച്ചി 'SELECT' ചെയ്ത് എംജി മോട്ടോർസ്; കേരളത്തിലെ ആദ്യ എക്സ്പീരിയൻസ് സെൻ്റർ

ഇന്ത്യൻ വാഹന വിപണിയിലേക്ക് 2019-ൽ ഹെക്ടർ എന്ന മോഡൽ അവതരിപ്പിച്ച് കൊണ്ടായിരുന്നു മോറിസ് ഗാരേജ് എന്ന ബ്രാൻഡിൻ്റെ അരങ്ങേറ്റം.7 വർഷങ്ങൾക്ക് ശേഷം എംജി മോട്ടോർ ഇന്ത്യ JSW ഗ്രൂപ്പുമായി കൈകോർത്തതോടെ എതിരാളികളുടെ പേടിസ്വപ്നമായി ബ്രാൻഡ് മാറുകയും ചെയ്തു. JSW ഉം SAIC മോട്ടോറും ചേർന്ന്, ഇന്ത്യയുടെ വളരെ വേഗത്തിൽ വളരുന്ന വാഹന മേഖലയിൽ പുതിയൊരു കുതിച്ചുചാട്ടം നടത്തി എന്നതാണ് പ്രധാന കാര്യം. ഈ സംയുക്ത സംരംഭത്തിലൂടെ പ്രാദേശികവൽക്കരണത്തിലും ഇന്ത്യയിലുടനീളം ശക്തമായ ഒരു ഓട്ടോമോട്ടീവ് ഇക്കോസിസ്റ്റം വികസിപ്പിക്കുന്നതിലും കമ്പനി വിജയിച്ചു. 2025 ലെ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിൽ, സൈബർസ്റ്റർ ഇലക്ട്രിക് റോഡ്‌സ്റ്റർ പ്രദർശിപ്പിച്ചുകൊണ്ട് പ്രീമിയം വിഭാഗത്തിലേക്ക് കൂടി ചുവടുവച്ചു.

ഉപഭോക്താക്കൾക്ക് വേണ്ടി മറ്റൊരു എക്സ്പീരിയൻസ് നൽകുന്നതിന് വേണ്ടി തങ്ങളുടെ വിൽപ്പന ചാനലായ എംജി സെലക്ട് ഡീലർഷിപ്പുകൾ വഴി ആണ് വാഹനം നിരത്തിലെത്തിക്കാൻ ബ്രാൻഡ് തീരുമാനിച്ചത്. അതിൻ്റെ ഭാഗമായി രാജ്യത്ത് തങ്ങളുടെ എംജി സെലക്ട് എന്ന എക്സ്പീരിയൻസ് സെൻ്ററുകൾ തുടങ്ങി. ഇപ്പോഴിതാ കാത്തിരിപ്പുകൾക്ക് ഒടുവിൽ കേരളത്തിൽ ആദ്യത്തെ സെൻ്റർ കൊച്ചിയിൽ ആരംഭിച്ചിരിക്കുകയാണ്.

mg launched experience centre in kochi

എംജി സെലക്ട് എക്സ്പീരിയൻസ് സെന്ററുകളിലൂടെ ഇന്ത്യയിലെ കാർ പ്രേമികൾക്ക് മികച്ച അനുഭവങ്ങൾ, വ്യക്തിഗതമായ സേവനങ്ങൾ, കൂടുതൽ പുതുമ, സുസ്ഥിരത എന്നിവയെല്ലാം സംയോജിപ്പിച്ച ഐക്കണിക് മോഡൽ ലൈനപ്പുകൾ നൽകുക എന്നതാണ് കമ്പനി ലക്ഷ്യമിടുന്നത്. വ്യത്യസ്തമായ അഭിരുചിയും പുരോഗമന കാഴ്ചപ്പാടും ഉള്ള കേരളത്തിലേക്ക് കൊണ്ടുവരുന്നതിൽ തങ്ങൾക്ക് അഭിമാനമുണ്ടെന്നാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര പറഞ്ഞത്.

എക്സ്പീരിയൻസ് സെന്റർ വഴി, ഓരോ ഉപഭോക്താവിന്റെയും ജീവിതശൈലിയും അതോടൊപ്പം തന്നെ ആഗ്രഹങ്ങളും മനസ്സിലാക്കുകയും ഒരു ആഡംബര കാർ പ്രേമികൾക്കായി ഒരു കമ്മ്യൂണിറ്റി ഹബ് സൃഷ്ടിക്കാൻ കൂടിയാണ് ഞങ്ങൾ ആഗ്രഹിക്കുന്നത് എന്നാണ് എംജി സെലക്ട് കൊച്ചിയിലെ ഡീലർ പ്രിൻസിപ്പൽ തോമസ് അലക്സ് അഭിപ്രായപ്പെട്ടത്.

mg launched experience centre in kochi

കൊച്ചിയിൽ സൗത്ത് കളമശ്ശേരിയിലെ മെട്രോ പില്ലർ നമ്പർ 328 ലെ മാഗ്ന ഹൗസിൽ ആണ് എംജി സെലക്ട് എക്സ്പീരിയൻസ് സെൻ്റർ ആരംഭിച്ചിരിക്കുന്നത്. സെലക്ട് എക്സ്പീരിയൻസ് സെന്റർ ഇന്ത്യയിലെ 13 പ്രധാന നഗരങ്ങളിലായി 14 എക്സ്ക്ലൂസീവ് സെന്‍ററുകളുണ്ട്. എംജി M9 പ്രസിഡൻഷ്യൽ ലിമോസിൻ, എംജി സൈബർസ്റ്റർ എന്നിങ്ങനെ രണ്ട് ആഡംബര മോഡലുകളാണ് പ്രധാനമായി സെലക്ട് എക്സ്പീരിയൻസ് സെൻ്ററിലൂടെ വിൽപ്പനയ്ക്കെത്തുന്നത്.

90kWh ശേഷിയുള്ള നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് എംപിവിയിലെ NMC സെൽ കെമിസ്ട്രി ഉപയോഗിക്കുന്നവ ഉയർന്ന ഊർജ സാന്ദ്രതയാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 245 bhp പവറിൽ 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

mg launched experience centre in kochi

ബ്രാൻഡിന്റെ ആന്തരിക പരിശോധന ഫലങ്ങൾ പ്രകാരം എംജി M9 ഇവിക്ക് സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകാനും സാധിക്കും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 160kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ എംപിവി ചാർജാവാൻ വെറും 90 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരിക. വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന 11kW AC ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ വേണ്ടിവരും.

69.90 ലക്ഷം രൂപയുടെ പ്രാരംഭ വിലയ്ക്കാണ് M9 പ്രസിഡൻഷ്യൽ ഇലക്ട്രിക് കാറിനെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ വിപണിയിൽ എത്തിച്ചിരിക്കുന്നത്. ലെവൽ 2 ADAS സ്യൂട്ട്, 360-ഡിഗ്രി സറൗണ്ട് വ്യൂ ക്യാമറ, 7 എയർബാഗുകൾ, മുന്നിലും പിന്നിലും ഡിസ്ക് ബ്രേക്കുകൾ, ഒരു ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം (ESP), ഒരു ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം (TPMS) തുടങ്ങിയവ സേഫ്റ്റി ഫീച്ചറുകൾ കൂടി ഒരുക്കിയിരിക്കുന്നതിനാൽ സുരക്ഷിതമായി യാത്ര ചെയ്യാം.

mg launched experience centre in kochi

75 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് റോഡ്‌സ്റ്ററാണ് എംജി സൈബർസ്റ്റർ. അത്യാധുനിക രൂപകല്‍പ്പനയും, നൂതന സാങ്കേതികവിദ്യയും, മികച്ച പ്രകടനവും, ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. സിസര്‍ ഡോറുകളും സോഫ്റ്റ് ടോപ്പും കണ്‍വെര്‍ട്ടബിള്‍ കാറിനെ സെഗ്മെന്റില്‍ വേറിട്ടതാക്കുന്നു. 510PS പവറും 725Nm ടോര്‍ക്കുമുള്ള എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് കാറുകളില്‍ ഒരു സ്പോര്‍ട്സ് കാറിന്റെ അനുഭവം നല്‍കുന്നു. വേഗതയ്ക്കും പ്രീമിയം ഫീച്ചറുകള്‍ക്കുമൊപ്പം ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യവും നല്‍കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

യെല്ലേ, റെഡ്, ഗ്രേ, ബ്ലാക്ക് എന്നീ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. കൂടാതെ, ബ്ലാക്ക്, മെറൂണ്‍ എന്നീ രണ്ട് റൂഫ് ഓപ്ഷനുകളും ഉണ്ട്. ഇന്ത്യന്‍ പെര്‍ഫോമന്‍സ് ഇവി വിപണിയിലെ എംജി സൈബര്‍സ്റ്ററിന്റെ പ്രീമിയം സ്ഥാനമാണ് ഇതിന്റെ വില സൂചിപ്പിക്കുന്നത് എന്ന് വളരെ വ്യക്തമാണ്. ഈ രണ്ട് മോഡലുകളും എംജിയുടെ എക്സ്പീരിയൻസ് സെൻ്ററുകളിൽ ചെന്ന് കാണുകയും അടുത്തറിയാനുമുളള അവസരം കളയരുതെന്ന് പ്രത്യേകം ഓർമിപ്പിക്കുകയാണ്.

More from DriveSpark

Article Published On: Friday, August 22, 2025, 15:57 [IST]
English summary
Mg motor india inaugurates latest experience centre mg select in kochi details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X