ബാറ്ററി വാടക പരിപാടി കേറി കൊളുത്തി! ഇന്ത്യയില്‍ എംജിക്ക് 1 ലക്ഷം ഇവി ഉടമകളായി

കഴിഞ്ഞ മാസം അതായത് 2025 ഒക്‌ടോബറില്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ റെക്കോഡ് വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഉത്സവകാല ഡിമാന്‍ഡിനൊപ്പം ചരക്കുസേവന നികുതി ഇളവ് കൂടി ചേര്‍ന്നതോടെ കഴിഞ്ഞ മാസം ഇന്ത്യയില്‍ 4.70 ലക്ഷം പാസഞ്ചര്‍ വാഹനങ്ങളാണ് വിറ്റുപോയത്. രാജ്യത്തെ ഒരുവിധം കമ്പനികള്‍ എല്ലാം കഴിഞ്ഞ മാസം മികച്ച വില്‍പ്പന നേടിയപ്പോള്‍ നേരിയ തോതില്‍ ഇടിവ് നേരിട്ട പ്രമുഖ കമ്പനിയാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. ഇന്ത്യയിലെ മുന്‍നിര ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായി ഉയര്‍ന്ന് വരുന്നതിനിടെയാണ് എംജിക്ക് 2025 ഒക്ടോബറില്‍ സമ്മിശ്ര ഫലങ്ങള്‍ രേഖപ്പെടുത്തിയത്.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വില്‍പ്പനയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും രാജ്യത്ത് 1 ലക്ഷം ഇലക്ട്രിക് വാഹന ഉടമകളെ നേടിയെടുത്ത് എംജി ഒരു സുപ്രധാന നേട്ടം കൈവരിച്ചു. ടാറ്റ മോട്ടോര്‍സിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ കമ്പനി മാത്രമാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ (JSW MG Motor India).

mg1 lakh ev sales

2023 ഓഗസ്‌റ്റോടെ ടാറ്റയുടെ 1 ലക്ഷം ഇവികള്‍ ഇന്ത്യന്‍ നിരത്തുകളില്‍ എത്തിയിരുന്നു. മാത്രമല്ല ഈ വര്‍ഷം ഫെബ്രുവരിയില്‍ ഉടമകളുടെ എണ്ണം 2 ലക്ഷം പിന്നിടുകയും ചെയ്തു. എംജിയുടെ പുത്തന്‍ നേട്ടത്തെ കുറിച്ചും പോയ മാസത്തെ വില്‍പ്പന കണക്കുകളെ കുറിച്ചും വിശദമായി ചുവടെ വായിക്കാം.

2025 ഒക്ടോബറില്‍ എംജി മോട്ടോര്‍ മൊത്തം 6,397 യൂണിറ്റുകളാണ് വിറ്റഴിച്ചത്. 2024 ഒക്‌ടോബറില്‍ വിറ്റ 7,045 യൂണിറ്റുകളെ അപേക്ഷിച്ച് 648 യൂണിറ്റുകളുടെ കുറവ് രേഖപ്പെടുത്തി. വാര്‍ഷികാടിസ്ഥാനത്തില്‍ വില്‍പ്പന ഇടിവ് 9.19% ശതമാനമാണ്. മുന്‍ മാസമായ 2025 സെപ്റ്റംബറുമായി താരതമ്യം ചെയ്യുമ്പോഴും വില്‍പ്പന 4.91 ശതമാനം കുറഞ്ഞിട്ടുണ്ട്. ഉത്സവ സീസണ്‍ തുടങ്ങുന്ന സെപ്റ്റംബര്‍ മാസം എംജിയുടെ വില്‍പ്പന 6,728 യൂണിറ്റായിരുന്നു.

എന്നിരുന്നാലും, 2025 ജനുവരി മുതല്‍ ഒക്ടോബര്‍ വരെയുള്ള മൊത്തം വില്‍പ്പനയില്‍ 27% വാര്‍ഷിക വളര്‍ച്ച നേടാന്‍ കമ്പനിക്ക് സാധിച്ചിട്ടുണ്ട്. എംജിയുടെ പ്രീമിയം വിഭാഗമായ എംജി സെലക്ട് സീരീസ് മികച്ച പ്രകടനം കാഴ്ചവെച്ചു. സൈബര്‍സ്റ്റര്‍ ഇലക്ട്രിക് റോഡ്സ്റ്റര്‍, M9 പ്രസിഡന്‍ഷ്യല്‍ എംപിവി തുടങ്ങിയ ആഡംബര മോഡലുകള്‍ ഉള്‍പ്പെടുന്ന ഈ വിഭാഗം ഒക്ടോബറില്‍ 62% പ്രതിമാസ വളര്‍ച്ച നേടി. ഇത് രാജ്യത്ത് ആഡംബര ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സ്വീകാര്യത വര്‍ധിച്ച് വരികയാണെന്നതിന് തെളിവാണ്.

ബ്രാന്‍ഡിന്റെ ഇവികള്‍ വലിയ വിജയമാകുമ്പോള്‍ ഒരു വശത്ത് ഐസി എഞ്ചിന്‍ കാറുകള്‍ക്ക് വിപണിയില്‍ കാലിടറുകയാണ്. വില്‍പ്പനയിലെ നേരിയ ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ ബ്രാന്‍ഡിന് സന്തോഷം നല്‍കിക്കൊണ്ട് രാജ്യത്തെ എംജി ഇവി ഉടമകളുടെ എണ്ണം 1 ലക്ഷം എന്ന നിര്‍ണായക നാഴികക്കല്ല് പിന്നിട്ടു. ഇതോടെ ഇന്ത്യയിലെ ഏറ്റവും വിജയകരമായ ഇലക്ട്രിക് കാര്‍ ബ്രാന്‍ഡുകളിലൊന്നായി എംജി മാറി. ZS ഇവിയായിരുന്നു കമ്പനി ആദ്യം ഇന്ത്യയിലെത്തിച്ച ഇലക്ട്രിക് കാര്‍.

2020-ല്‍ പുറത്തിറങ്ങി ZS ഇവിക്ക് പക്ഷേ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിച്ചില്ല. പിന്നീട് കോമെറ്റ് ഇവിയിലൂടെ നഗരങ്ങളിലെ ഉപഭോക്താക്കള്‍ക്ക് പുതിയ അനുഭവം സമ്മാനിച്ച് എംജി പതുക്കെ ഗിയര്‍ മാറ്റാന്‍ തുടങ്ങി. രാജ്യത്ത് ഏറ്റവും കുറഞ്ഞ വിലയില്‍ വില്‍ക്കുന്ന ഇലക്ട്രിക് കാര്‍ ആണ് എംജി കോമെറ്റ് ഇവി. പക്ഷേ ഗെയിംചേഞ്ചറായി മാറിയത് 1 വര്‍ഷം മുമ്പ് വിപണിയില്‍ എത്തിയ വിന്‍ഡ്‌സര്‍ ഇവിയാണ്.

വിന്‍ഡ്‌സറിലൂടെ എംജി പയറ്റിയ പുത്തന്‍ വില നിര്‍ണയ പദ്ധതി കേറിയങ്ങ് കൊളുത്തി. ബാറ്ററി ആസ് എ സര്‍വീസ് (BaaS) എന്ന പരിപാടി ഉപഭോക്താക്കള്‍ക്കിടയില്‍ വലിയ താല്‍പര്യം ജനിപ്പിച്ചു. ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ അഥവാ ബാറ്ററിക്ക് വാടക നല്‍കുന്ന രീതിയാണ് ഇത്. വാഹനത്തിന്റെ പ്രാരംഭ വില ഗണ്യമായി കുറയ്ക്കാന്‍ സഹായിക്കുന്ന ബാസ് സ്‌കീം കാരണം വിന്‍ഡ്‌സര്‍ ഇവി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി മാറി.

മാസങ്ങളായി ഇന്ത്യയിലെ ബെസ്റ്റ് സെല്ലര്‍ ഇവി വിന്‍ഡ്‌സര്‍ ആണ്. മാത്രമല്ല, തങ്ങളുടെ വില്‍പ്പനയുടെ 70-80 ശതമാനം ഇലക്ട്രിക് വാഹനങ്ങളാക്കി മാറ്റുക എന്ന് എംജി ലക്ഷ്യം വെച്ചിരുന്നു. ഇപ്പോള്‍ കമ്പനിയുടെ പ്രതിമാസ വില്‍പ്പനയുടെ 70 ശതമാനത്തിലധികം സംഭാവന ചെയ്യുന്നത് ഇലക്ട്രിക് കാറുകളാണ്. ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ എംജിയുടെ വിപണി വിഹിതം 35 ശതമാനമായി ഉയര്‍ന്നതായി കമ്പനി അറിയിച്ചു.

2024 അവസാനത്തില്‍ ഇത് 26 ശതമാനം മാത്രമായിരുന്നു. 2025-2026 കലണ്ടര്‍ വര്‍ഷത്തിന്റെ ആദ്യത്തെ 6 മാസം (ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ) എംജി 26,640 ഇലക്ട്രിക് വാഹനങ്ങള്‍ വിതരണം ചെയ്തു. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ ഈ കാലയളവിനേക്കാള്‍ 220 ശതമാനമാണ് വില്‍പ്പന വളര്‍ച്ച. എംജിയുടെ ഈ വില്‍പ്പന ഇടിവ് താല്‍ക്കാലികമാണെന്നും വരും മാസങ്ങളില്‍ കമ്പനി ശക്തമായി തിരിച്ചുവരുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

More from DriveSpark

Article Published On: Tuesday, November 4, 2025, 9:00 [IST]
English summary
Mg motor india sold 1 lakh electric cars since entering ev market in january 2020 details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X