കുഞ്ഞൻ ഇവി വേണേൽ കാശ് കൂടുതൽ കൊടുക്കണം; വില കൂട്ടിയത് എത്രയെന്നറിയാമോ

ഇലക്ട്രിക് വാഹനങ്ങൾക്ക് വലിയ ഡിമാൻ്റാണ് ഉള്ളതെങ്കിലും കുഞ്ഞൻ ഇവികൾക്ക് ഒരുപാട് ആവശ്യക്കാരുണ്ട് എന്നതാണ് സത്യം. അതിൽ വിജയിച്ചത് എംജിയാണ്. കുഞ്ഞൻ ഇവി സെഗ്മെൻ്റിലേക്ക് കോമെറ്റ് എത്തിയതോടെ ഇവി ആരാധകർക്ക് എത്തിപിടിക്കാൻ കഴിയുന്ന മോഡലായി മാറി. എംജി കോമെറ്റിന്റെ കുറഞ്ഞ വിലയും ഒതുക്കമുള്ള വലിപ്പവും കാരണം സെലിബ്രിറ്റികള്‍ അടക്കമുള്ളവര്‍ വരെ അതിവേഗം ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടിട്ടുണ്ട്. നേരത്തെ വാഹനത്തിന് 6.99 ലക്ഷമായിരുന്നു ഇന്ത്യയിൽ മുടക്കേണ്ടി വന്നിരുന്ന എക്സ്ഷോറൂം വില.ഇപ്പോഴിതാ കളം അറിഞ്ഞ് കളിക്കുകയാണ് ബ്രാൻഡ്. ഡിമാൻ്റ് വർധിച്ചതോടെ വാഹനത്തിൻ്റെ വിലയും വർധിപ്പിച്ചിരിക്കുകയാണ്. വർധിപ്പിച്ച വില എത്രയാണെന്ന് അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

എക്സിക്യൂട്ടീവ്, എക്സൈറ്റ്, എക്സ്ക്ലൂസീവ്, 100-ഇയർ എഡിഷൻ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് എംജി കോമെറ്റ് ഇവി ലഭിക്കുന്നക്. ഇവയിൽ എക്സിക്യൂട്ടീവ് എന്ന് വിളിക്കപ്പെടുന്ന എൻട്രി ലെവൽ മോഡലിന്റെ വിലയിൽ മാറ്റമില്ലാതെ തന്നെ തുടരുന്നുണ്ട്. ടോപ്-സ്പെക്ക് 100-ഇയർ എഡിഷനും ഫാസ്റ്റ് ചാർജറുള്ള എക്സ്ക്ലൂസീവ് വേരിയൻ്റിനുമാണ് 19,000 രൂപ വീതം വില വർധിപ്പിച്ചിരിക്കുന്നത്.

ഇലക്ട്രിക് കാറുകള്‍ കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനായി എംജി മോട്ടോർ ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) പ്രോഗ്രാമിന് തുടക്കമിടുകയും ചെയ്‌തതോടെയാണ് മൈക്രോ ഇലക്ട്രിക് കാറിന് 4.99 ലക്ഷമായി വില കുറഞ്ഞത്. പേര് സൂചിപ്പിക്കുന്ന പോലെ ബാറ്ററി വാങ്ങുന്നതിന് പകരം കിലോമീറ്ററിന് നിശ്ചിത തുകയ്ക്ക് വാടകയ്ക്ക് എടുക്കുന്ന പ്രോഗ്രാമാണ് BaaS. അതായത് കാറിനൊപ്പം പണം മുടക്കി ബാറ്ററി വാങ്ങേണ്ടതില്ല.

പകരം ഡ്രൈവ് ചെയ്യുന്ന ദൂരത്തെ അടിസ്ഥാനമാക്കി ഉപഭോക്താക്കള്‍ ബാറ്ററി ഉപയോഗത്തിന് വാടക നൽകിയാൽ മതിയാവും. കിലോമീറ്ററിന് 2.50 രൂപയാണ് വാടകയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. അതായത് 4.99 ലക്ഷം രൂപ മുടക്കി കോമെറ്റ് വാങ്ങിയാൽ ഓടിക്കുന്ന ഓരോ കിലോമീറ്ററിനും 2.50 രൂപയാണ് ബാറ്ററി വാടകയായി കൊടുത്താൽ മതിയെന്ന് സാരം. കുടുംബത്തിലെ രണ്ടാമത്തെ കാറായോ അല്ലെങ്കിൽ വീട്ടിലെ സ്ത്രീകൾക്കായി ചെറിയ വണ്ടി നോക്കുന്നവർക്കോ എല്ലാം പറ്റിയ വണ്ടിയാണിത്.

കാഴ്ച്ചയിലും ഡിസൈനിലും ആരേയും കൊതിപ്പിക്കുന്ന രൂപമാണ് എംജി കോമെറ്റ് ഇവിക്കുള്ളത്. മുന്നിലും പിന്നിലും എൽഇഡി ലൈറ്റ് ബാറുകൾ, ഇലുമിനേറ്റഡ് എംജി ലോഗോ, ഫോഗ് ലാമ്പുകൾ, എൽഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകൾ എന്നിവ കോംപാക്‌ട് രൂപത്തിന് പ്രീമിയം ടച്ച് നൽകുന്നുണ്ട്. എംജി കോമെറ്റ് 3-ഡോർ വാഹനമാണ്. പിൻവശത്തേക്ക് ആളുകൾക്ക് എളുപ്പത്തിൽ പ്രവേശിക്കാൻ അനുവദിക്കുന്ന വിധത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

രണ്ട് മുതിർന്നവർക്കും രണ്ട് കുട്ടികൾക്കും യാത്രാ ചെയ്യാൻ ആവശ്യമായ രീതിയിലാണ് വാഹനം വരുന്നത്. വേണമെങ്കിൽ പിന്നിൽ മുതിർന്നവർക്കും ഇരിക്കാമെന്ന് മാത്രം. എംജി കോമെറ്റ് ഇവിയുടെ അകത്തളവും ഗംഭീരമായാണ് പണികഴിപ്പിച്ചിരിക്കുന്നത്. മോഡേൺ ഫീച്ചറുകളാൽ സമ്പന്നമായ ഇന്റീരിയറിൽ ചതുരാകൃതിയിലുള്ള എയർ വെൻ്റുകൾ, ബ്ലോക്കി കപ്പ്‌ഹോൾഡറുകൾ, ഡോർ ഇൻസെർട്ടുകൾ, ഡ്യുവൽ 10.25 ഇഞ്ച് സ്‌ക്രീനുകൾ എന്നിവയെല്ലാം വളരെ പ്രായോഗികമാക്കുന്ന ഫീച്ചറുകളാണ്.

യാത്രകൾ ആനന്ദകരമാക്കാൻ i-സ്മാർട്ട് സിസ്റ്റത്തിൽ 55-ലധികം കണക്റ്റഡ് കാർ ഫീച്ചറുകളും 100-ൽ അധികം വോയ്‌സ് കമാൻഡുകളും എംജി കോമെറ്റിൽ ലഭ്യമാണ്. 2-സ്‌പോക്ക് സ്റ്റിയറിങ് വീൽ, വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ, കീലെസ് എൻട്രി, പുഷ്-ബട്ടൺ സ്റ്റാർട്ട്, ഡിജിറ്റൽ കീ, പവർ വിൻഡോകൾ, ഗ്രേ ഇന്റീരിയർ തീം, ലെതർ പൊതിഞ്ഞ സ്റ്റിയറിംഗ് വീൽ എന്നിവയാണ് മറ്റ് പ്രധാന സവിശേഷതകൾ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, January 30, 2025, 11:25 [IST]
English summary
Mg motor india tweaked the price of comet all details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X