ഇതൊക്കെ കണ്ടാൽ ആരായാലും വണ്ടി വാങ്ങിപോകും! കൂടുതൽ എക്സ്പീരിയൻസ് സെൻ്ററുമായി ബ്രാൻഡ്

ആഢംബര കാർ വിപണിയിൽ തങ്ങളുടേതായ സ്ഥാനം ഉറപ്പിക്കാൻ ലക്ഷ്യമിട്ട് കൊണ്ട്, ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ 'എംജി സെലക്ട്' ആഢംബര ഡീലർഷിപ്പുകൾ വികസിപ്പിക്കുകയാണ്. ഇന്ത്യയിലെ 14 പ്രധാന നഗരങ്ങളിലായി 15 എംജി സെലക്ട് എക്സ്പീരിയൻസ് ഷോറൂമുകളിലൂടെ കമ്പനി ഇപ്പോൾ മികച്ച അനുഭവം ഉപഭോക്താക്കളിലേക്ക് ഇറങ്ങി ചെല്ലുകയാണ്. എംജി സെലക്ട് എക്‌സ്പീരിയൻസ് സെൻ്ററുകളിൽ എംജി എം9 പ്രസിഡൻഷ്യൽ ലിമോസിൻ (M9 Presidential Limousine), എംജി സൈബർസ്റ്റർ (Cyberster) എന്നീ മുൻനിര മോഡലുകൾ മാത്രമാണ് ഇപ്പോൾ വിൽക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയാൻ തുടർന്ന് വായിക്കാൻ മറക്കരുതേ.

ഒരു ആർട്ട് ഗാലറി മാതൃകയിൽ രൂപകൽപ്പന ചെയ്ത ഈ എക്സ്പീരിയൻസ് സെൻ്ററിൽ കയറിയാൽ ആരായാലും വാഹനം ബുക്ക് ചെയ്ത് പോകും. അത്തരത്തിലൊരു അനുഭവമാണ് എംജി സെലക്ടിൽ നിങ്ങൾക്ക് ലഭിക്കുന്നത്. 1,000-ൽ അധികം വാഹനങ്ങൾ വിറ്റഴിച്ച് എംജി സെലക്ട്, ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയെ രാജ്യത്തെ രണ്ടാമത്തെ വലിയ ആഢംബര ഇവി (EV) ബ്രാൻഡാക്കി മാറ്റാൻ സാധിച്ചിട്ടുണ്ട്.

Mg Motors Inaugrated 15th Mg Select Experience Centre

എംജിയുടെ കാറുകൾക്കുള്ള ഡിമാൻ്റും, 2024-നേക്കാൾ 2025-ൽ രേഖപ്പെടുത്തിയ 32 ശതമാനത്തിൻ്റെ വളർച്ചയും ഈ നേട്ടത്തിന് കരുത്തേകിയിട്ടുണ്ട്. സൈബർസ്റ്റർ ഇന്ത്യയിൽ നിലവിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന സ്പോർട്‌സ് കാറാണ്. എംജി മോട്ടോറിന്റെ വേഗതയേറിയ മോഡലായ സൈബർസ്റ്ററിന് 3.2 സെക്കൻഡിനുള്ളിൽ 0-100kmph വേഗത കൈവരിക്കാനാകും. സൈബർസ്റ്ററിന്റെ എക്സ്-ഷോറൂം വില ₹74.99 ലക്ഷമാണ്. എം9 പ്രസിഡൻഷ്യൽ ലിമോസിൻ കാറിന് ₹69.90 ലക്ഷം എക്സ്-ഷോറൂം വിലയുണ്ട്.

പതിനഞ്ചാമത്തെ എംജി സെലക്ട് സെൻ്റർ ജയ്പൂരിൽ അടുത്തിടെ തുറന്നിരിക്കുകയാണ്. ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടർ അനുരാഗ് മെഹ്‌റോത്ര ഇതേക്കുറിച്ച് പറഞ്ഞത് "രാജ്യത്തെ രണ്ടാമത്തെ വലിയ ആഢംബര ഇലക്ട്രിക് വാഹന ബ്രാൻഡായി ഞങ്ങൾ ഉയർന്നത് ഒരു പ്രത്യേക ആത്മവിശ്വാസം വളർത്തുന്നുവെന്നും പുത്തൻ കാലഘട്ടത്തിലേക്ക് ജനങ്ങളെ അടുപ്പിക്കാൻ സാധിക്കുന്നുവെന്നുമാണ്.

Mg Motors Inaugrated 15th Mg Select Experience Centre

90kWh ശേഷിയുള്ള നിക്കൽ മാംഗനീസ് കൊബാൾട്ട് (NMC) ബാറ്ററി പായ്ക്കാണ് എംജി M9 ഇവിയിൽ ഘടിപ്പിച്ചിരിക്കുന്നത്. ലിഥിയം-അയൺ ഫോസ്ഫേറ്റ് ബാറ്ററികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇലക്ട്രിക് എംപിവിയിലെ NMC സെൽ കെമിസ്ട്രി ഉപയോഗിക്കുന്നവ ഉയർന്ന ഊർജ സാന്ദ്രതയാണ് വാഗ്ദാനം ചെയ്യുന്നത്. ഫ്രണ്ട് ആക്‌സിലിൽ ഘടിപ്പിച്ചിരിക്കുന്ന മോട്ടോർ 245 bhp പവറിൽ 350 Nm ടോർക്ക് വരെ ഉത്പാദിപ്പിക്കാനും ശേഷിയുള്ളതാണ്.

ബ്രാൻഡിന്റെ ആന്തരിക പരിശോധന ഫലങ്ങൾ പ്രകാരം എംജി M9 ഇവിക്ക് സിംഗിൾ ചാർജിൽ 548 കിലോമീറ്റർ റേഞ്ച് വരെ നൽകാനും സാധിക്കും. ചാർജിംഗിന്റെ കാര്യത്തിലേക്ക് വന്നാൽ 160kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ എംപിവി ചാർജാവാൻ വെറും 90 മിനിറ്റ് സമയം മാത്രമാണ് വേണ്ടി വരിക. വീട്ടിലോ ഓഫീസിലോ ഇൻസ്റ്റാൾ ചെയ്യാൻ കഴിയുന്ന 11kW AC ചാർജർ ഉപയോഗിക്കുകയാണെങ്കിൽ 0-100 ശതമാനം ചാർജ് ചെയ്യാൻ ഏകദേശം 10 മണിക്കൂർ വേണ്ടിവരും.

75 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ പുറത്തിറക്കിയിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും താങ്ങാവുന്ന വിലയില്‍ ലഭ്യമാകുന്ന ഇലക്ട്രിക് റോഡ്‌സ്റ്ററാണ് എംജി സൈബർസ്റ്റർ. അത്യാധുനിക രൂപകല്‍പ്പനയും, നൂതന സാങ്കേതികവിദ്യയും, മികച്ച പ്രകടനവും, ഈ വാഹനത്തിന്റെ പ്രത്യേകതയാണ്. 510PS പവറും 725Nm ടോര്‍ക്കുമുള്ള എംജി സൈബര്‍സ്റ്റര്‍ ഇലക്ട്രിക് കാറുകളില്‍ ഒരു സ്പോര്‍ട്സ് കാറിന്റെ അനുഭവം നല്‍കുന്നു. വേഗതയ്ക്കും പ്രീമിയം ഫീച്ചറുകള്‍ക്കുമൊപ്പം ഡ്രൈവര്‍ക്ക് കൂടുതല്‍ സൗകര്യവും നല്‍കുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Thursday, December 4, 2025, 8:00 [IST]
English summary
Mg motors inaugurated 15th mg select experience centre all you need to know
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X