എംജിയുടെ രക്ഷകരായി വിൻഡ്സർ ഇവിയും കൊമറ്റും; പോയ മാസം റെക്കോർഡ് വിൽപ്പനയുമായി ബ്രാൻഡ്

ഓഗസ്റ്റ് മാസം എംജി മോട്ടോർസിനെ സംബന്ധിച്ച് റെക്കോർഡ് വിൽപ്പന കൈവരിക്കാൻ സാധിച്ചുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിൽ തന്നെ മുന്നിൽ നിന്ന് നയിച്ചത് വിൻഡ്സർ ഇവിയാണ് എന്നതാണ് പ്രത്യേകത. 2024-ൽ ഓഗസ്റ്റ് മാസം 4,323 മാത്രം യൂണിറ്റുകൾ വിറ്റഴിച്ചപ്പോൾ 52 ശതമാനം വളർച്ച നേടി ഈ വർഷം അത് 6,587 എന്ന കണക്കിലേക്ക് എത്താൻ സാധിച്ചു. വിൻഡ്സർ ഇവിയാണ് മുന്നിൽ നിൽക്കുന്നതെങ്കിലും കൊമറ്റ് ഇവിക്കും ധാരാളം ആവശ്യക്കാരുണ്ടായിരുന്നു എന്നാണ് കമ്പനി പുറത്ത് വിട്ട റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നത്. കൊമറ്റ് ഇവിക്ക് ഓഗസ്റ്റിൽ ലഭിച്ചത് മുൻമാസത്തേക്കാൾ 21 ശതമാനം വളർച്ചയാണ്. വിൻഡ്സർ ഇവിയുടെ ഡിമാൻ്റ് വർധിച്ചു കൊണ്ടേയിരിക്കുകയാണ്.

ഹാച്ച്ബാക്ക്, എംപിവി, കോംപാക്റ്റ് എസ്‌യുവി എന്നിവയുടെ സവിശേഷതകള്‍ സംയോജിപ്പിക്കുന്ന ഒരു അതുല്യ രൂപകല്‍പ്പനയാണ് എംജി വിന്‍ഡ്‌സര്‍ ഇവിക്കുള്ളത്. മുന്‍വശത്ത് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളുമുള്ള സ്പ്ലിറ്റ് ലൈറ്റിംഗ് ഡിസൈന്‍, ഇല്യുമിനേറ്റഡ് എംജി ലോഗോ എന്നിവ ഇതിന് ലഭിക്കുന്നു. കാറിന്റെ വശങ്ങളില്‍ മനോഹരമായ ലൈനുകളും വലിയ വിന്‍ഡോകളും അലോയ് വീലുകളും കാണാം.

mg sells over 6000 units in august

ചില ട്രിമ്മുകളില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക്ഡ് ഔട്ട് പില്ലറുകള്‍ ഫ്ലോട്ടിംഗ് റൂഫ് ലുക്ക് നല്‍കുന്നു. പിന്നില്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് സ്‌പോയിലര്‍, റിയര്‍ വിന്‍ഡോ എന്നിവ ഇവിയുടെ ലുക്കിന് ചാരുതയേകുന്നു. ഡാക്ക് തീമും ബ്രോണ്‍സ്, വുഡ് ആക്‌സെന്റുകള്‍ എന്നിവ ചേരുന്ന ഇവിയുടെ അകത്തളം വിശാലമാണ്. പനോരമിക് ഗ്ലാസ് റൂഫ് ഈ വിശാലത വര്‍ധിപ്പിക്കുന്നു.

വിന്‍ഡ്സറിന്റെ എല്ലാ വേരിയന്റുകളിലും ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 38 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഈ ഇലക്ട്രിക് പവര്‍ട്രെയിന്‍ 134 bhp പവറും 200 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വിന്‍ഡ്സര്‍ പ്രോ വേരിയന്റുകളില്‍ വലിയ 52.9 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ക്ലെയിംഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെയാണ്. അതേസമയം പ്രോ വേരിയന്റിന്റെ പവര്‍ ഔട്ട്പുട്ടുകളില്‍ മാറ്റമില്ല.

mg sells over 6000 units in august

എക്‌സൈറ്റ് (38kWh), എക്‌സ്‌ക്ലൂസീവ് (38kWh), എസെന്‍സ് (38kWh), എക്‌സ്‌ക്ലൂസീവ് പ്രോ (52.9kWh), എസെന്‍സ് പ്രോ (52.9kWh) എന്നീ അഞ്ച് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമായ വിന്‍ഡ്‌സര്‍, ഫിക്സഡ് ബാറ്ററി ഓപ്ഷനും ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സബ്‌സ്‌ക്രിപ്ഷനും ഓപ്ഷനും നല്‍കുന്നുണ്ട്. ഇവി ഉടമസ്ഥാവകാശം എളുപ്പമാക്കിയ ബാസ് സ്‌കീമാണ് വിന്‍ഡ്സര്‍ ഹിറ്റാകാനുള്ള ഒരു കാരണം. ബാസ് തിരഞ്ഞെടുക്കുന്നവര്‍ക്ക്, എക്‌സൈറ്റ് (38kWh) വേരിയന്റിന്റെ വില 10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. കിലോമീറ്ററിന് 3.9 രൂപയാണ് ബാറ്ററി വാടക.

ഇനി കുഞ്ഞൻ ഇവിയുടെ കാര്യത്തിലേക്ക് വന്നാൽ എംജി കോമെറ്റ് ഇവി ഇലക്ട്രിക് കാറില്‍ 4 സ്പീക്കറുകള്‍, കീലെസ് എന്‍ട്രി തുടങ്ങിയ സവിശേഷതകളും ഉണ്ട്. തരക്കേടില്ലാത്ത റേഞ്ചും കൈനിറയെ ഫീച്ചറുകളും കിട്ടുന്ന എംജി കോമറ്റ് ഇവിയുടെ എന്‍ട്രി ലെവല്‍ വേരിയന്റിന് വെറും 7,49,800 രൂപയാണ് വില. ഇത് എക്‌സ്-ഷോറൂം വിലയാണ്. എന്നാല്‍ നിങ്ങള്‍ ഈ കാര്‍ ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വാങ്ങുകയാണെങ്കില്‍ ഇതിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കും.

mg sells over 6000 units in august

അതായത് ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ നിരക്കില്‍ നല്‍കുന്ന പരിപാടിയാണിത്. ബാസ് സ്‌കീം പ്രകാരം എംജി കോമെറ്റ് ഇവിയുടെ പ്രാരംഭ വില വെറും 4.99 ലക്ഷം രൂപയാണ്. എന്നാല്‍ ഈ സ്‌കീം പ്രകാരം നിങ്ങള്‍ ഒരു എംജി കോമെറ്റ് ഇവി ഇലക്ട്രിക് കാര്‍ വാങ്ങുകയാണെങ്കില്‍ കിലോമീറ്ററിന് 3.10 രൂപ ബാറ്ററി വാടക നല്‍കേണ്ടിവരുമെന്നത് ശ്രദ്ധിക്കേണ്ടതാണ്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Monday, September 1, 2025, 20:34 [IST]
English summary
Mg sells over 6000 units in august windsor ev and comet ev leads sales details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X