ക്ലച്ച് പിടിച്ച് എംജി സെലക്ട്! രണ്ട് മാസം കൊണ്ട് വിറ്റത് 256 എംജി സൈബർസ്റ്റർ
പെട്രോൾ,ഡീസൽ,ഇവി എന്നിങ്ങനെ എല്ലാ സെഗ്മെൻ്റിലും എംജി തങ്ങളുടെ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വേഗതയേറിയ എംജി സൈബർസ്റ്റർ ഇപ്പോൾ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന സ്‌പോർട്‌സ് കാറായി മാറിയിരിക്കുകയാണെന്ന് ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ പ്രഖ്യാപിച്ചിരിക്കുകയാണ്. 2025 ജൂലൈയിൽ ലോഞ്ച് ചെയ്തതിനുശേഷം വെറും രണ്ട് മാസം കൊണ്ട് കമ്പനിയുടെ ആഡംബര റീട്ടെയിൽ ചാനലായ എംജി സെലക്ട് വഴി 256 യൂണിറ്റുകളാണ് രാജ്യത്ത് വിറ്റഴിച്ചിരിക്കുന്നത്. കേരളത്തിൽ കൊച്ചിയിലാണ് എംജി സെലക്ട് ഷോറൂം ആരംഭിച്ചത്. രാജ്യത്ത് 14 സെലക്ട് എക്സ്പീരിയൻസ് സെൻ്ററുകളാണ് ബ്രാൻഡ് ആരംഭിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആഡംബര ഇവി വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയത് ഞങ്ങളുടെ മോഡലുകൾക്ക് ലഭിച്ച അഭൂതപൂർവമായ പ്രതികരണത്തിന്റെ തെളിവാണെന്നാണ് എംജി സെലക്ടിന്റെ മേധാവി മിലിന്ദ് ഷാ അഭിപ്രായപ്പെട്ടത്. എംജി സൈബർസ്റ്ററും എംജി എം9 പ്രസിഡൻഷ്യൽ ലിമോസിനും ഓപ്പൺ-ടോപ്പ് പെർഫോമൻസ് ആണെങ്കിലും വിട്ടുവീഴ്ചയില്ലാത്ത ആഡംബരത്തിൻ്റെ കാര്യത്തിലും, ഉപഭോക്താക്കൾക്ക് മികച്ച അനുഭവം നൽകാൻ സാധിച്ചതിൽ ഞങ്ങൾക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യെല്ലേ, റെഡ്, ഗ്രേ, ബ്ലാക്ക് എന്നീ നാല് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളില്‍ ഈ വാഹനം ലഭ്യമാണ്. കൂടാതെ, ബ്ലാക്ക്, മെറൂണ്‍ എന്നീ രണ്ട് റൂഫ് ഓപ്ഷനുകളും ഉണ്ട്. ഇന്ത്യന്‍ പെര്‍ഫോമന്‍സ് ഇവി വിപണിയിലെ എംജി സൈബര്‍സ്റ്ററിന്റെ പ്രീമിയം സ്ഥാനമാണ് ഇതിന്റെ വില സൂചിപ്പിക്കുന്നത്.
140mm ഗ്രൗണ്ട് ക്ലിയറന്‍സുള്ള ലോ പ്രൊഫൈലുമായി വരുന്ന എംജി സൈബര്‍സ്റ്ററിന്റെ മുന്‍വശത്ത്, ബൈ-ഫങ്ഷണല്‍ എല്‍ഇഡി പ്രൊജക്ടറുകളും, ഡിആര്‍എല്ലുകളും, ഫ്രണ്ട് സ്പ്ലിറ്ററും, ഗ്രില്ലില്‍ സ്ഥാപിച്ചിട്ടുള്ള എംജി ലോഗോയും ഉണ്ട്. വശങ്ങളില്‍ 20-ഇഞ്ച് വീലുകള്‍ നല്‍കിയിരിക്കുന്നു. മുന്‍വശത്ത് 245mm ടയറുകളും പിന്‍വശത്ത് 275mm ടയറുകളും നല്‍കിയിരിക്കുന്നു.

ആല്‍ക്കന്റാര, ലെതര്‍ അപ്‌ഹോള്‍സ്റ്ററിയോട് കൂടിയ ഒരൊറ്റ ഇന്റീരിയര്‍ ഓപ്ഷനാണ് സൈബര്‍സ്റ്ററില്‍ നല്‍കിയിരിക്കുന്നത്. രണ്ട് സീറ്റുകളും എട്ട് രീതിയില്‍ ഇലക്ട്രിക്കലായി ക്രമീകരിക്കാന്‍ സാധിക്കും. ഡ്രൈവിംഗിന് ആവശ്യമായ സൗകര്യവും, സപ്പോര്‍ട്ടും ഇത് നല്‍കുന്നു. ചുവന്ന ലെതറില്‍ പൊതിഞ്ഞ ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിംഗ് വീലില്‍ മോഡ് കണ്‍ട്രോളുകളും, പാഡില്‍ ഷിഫ്റ്ററുകളും ഉള്‍ക്കൊള്ളുന്നു. മികച്ച ഓഡിയോ നിലവാരത്തിനായി ഒരു ബോസ് സറൗണ്ട് സൗണ്ട് സിസ്റ്റവും ഇതില്‍ ഉണ്ട്.
510 PS പവറും 725 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവല്‍-മോട്ടോര്‍ ഇലക്ട്രിക് ഡ്രൈവ്‌ട്രെയിനാണ് എംജി സൈബര്‍സ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്നത്. 77kWh ബാറ്ററി പായ്ക്കുമായി വരുന്ന ഈ ഇവി 3.2 സെക്കന്‍ഡിനുള്ളില്‍ 0-100km/h വേഗത കൈവരിക്കും. വാഹനത്തിന്റെ ലോ പ്രൊഫൈല്‍ നിലനിര്‍ത്താന്‍ ബാറ്ററി നേര്‍ത്ത രീതിയിലാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

റിയര്‍ വീലുകളിലേക്ക് 60:40 എന്ന അനുപാതത്തിലും ഫ്രണ്ട് വീലുകളിലേക്ക് 40:60 എന്ന അനുപാതത്തിലുമാണ് പവര്‍ വിതരണം ചെയ്യുന്നത്. മികച്ച ഹാന്‍ഡ്‌ലിംഗിനായി 50:50 വെയിറ്റ് ഡിസ്ട്രിബ്യൂഷനും നല്‍കിയിരിക്കുന്നു. ഇന്ത്യന്‍ റോഡുകളുടെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് സൈബര്‍സ്റ്ററിന്റെ ടോപ് സ്പീഡ് പരിമിതപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ട്രാക്ഷന്‍, സ്റ്റെബിലിറ്റി കണ്‍ട്രോള്‍ സിസ്റ്റങ്ങള്‍ പ്രാദേശിക ആവശ്യത്തിന് അനുസരിച്ച് ക്രമീകരിച്ചിരിക്കുന്നു.
കൊച്ചിയിൽ സൗത്ത് കളമശ്ശേരിയിലെ മെട്രോ പില്ലർ നമ്പർ 328 ലെ മാഗ്ന ഹൗസിൽ ആണ് എംജി സെലക്ട് എക്സ്പീരിയൻസ് സെൻ്റർ ആരംഭിച്ചത്. സെലക്ട് എക്സ്പീരിയൻസ് സെന്റർ ഇന്ത്യയിലെ 13 പ്രധാന നഗരങ്ങളിലായി 14 എക്സ്ക്ലൂസീവ് സെന്‍ററുകളുണ്ട്. എംജി M9 പ്രസിഡൻഷ്യൽ ലിമോസിൻ, എംജി സൈബർസ്റ്റർ എന്നിങ്ങനെ രണ്ട് ആഡംബര മോഡലുകളാണ് പ്രധാനമായി സെലക്ട് എക്സ്പീരിയൻസ് സെൻ്ററിലൂടെ വിൽപ്പനയ്ക്കെത്തുന്നത്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








