ഇവി കൊണ്ട് ഇനി ഏത് മലയിലോട്ടും പോകാം! വിൻഡ്സർ ഇവിയുടെ പുതിയ റെക്കോർഡ്
ഇലക്ട്രിക് വാഹനവുമായി ദൂരയാത്ര പോകുമ്പോൾ വ്യക്തമായ പ്ലാനിങ്ങ് ഇല്ലെങ്കിൽ വഴിയിൽകിടന്നേക്കാം, എന്നാൽ ലേ മുതൽ കന്യാകുമാരി വരെ 3757 കിലോമീറ്റർ ഒരു വിൻഡ്സർ ഇവിയിൽ പോകാൻ ധൈര്യമുണ്ടോ നിങ്ങൾക്ക്. എന്നാൽ ഇനി ഒട്ടും പേടിക്കാതെ പോകാൻ സാധിക്കുമെന്ന് കമ്പനി തെളിയിച്ചിരിക്കുകയാണ്. ലേ മുതൽ കന്യാകുമാരി വരെയുള്ള വെല്ലുവിളി നിറഞ്ഞ യാത്ര വെറും 83 മണിക്കൂറും 43 മിനിറ്റും കൊണ്ട് എംജി വിൻഡ്‌സർ പൂർത്തിയാക്കിയതോടെ ജെഎസ്ഡബ്ല്യു എംജി മോട്ടോർ ഇന്ത്യക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഏഷ്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടംപിടിച്ചിരിക്കുകയാണ്.
മൗണ്ടൻ ഗോട്ട് എന്ന പ്രൊഫഷണലുകളുടെ ഒരു സംഘം ആണ് ഈ യാത്ര നടത്തിയത്, വിശാലമായ ഭൂപ്രദേശങ്ങളിലൂടെ സഞ്ചരിച്ചു കൊണ്ട് ലഡാക്കിലെ ഉയർന്ന ഉയരത്തിലും, പരുക്കൻ, വരണ്ട ഭൂപ്രകൃതിയിലും, ഉഷ്ണമേഖലാ തെക്കൻ തീരത്തേക്ക് വിൻഡ്‌സറിലുടെ വളരെ എളുപ്പത്തിൽ സഞ്ചരിക്കാൻ സാധിച്ചു. ഈ യാത്രയിലൂടെ എംജി വിൻഡ്‌സറിന്റെ വിശ്വാസ്യത,സ്ഥിരതയുള്ള പ്രകടനം എന്നിവയെല്ലാം തന്നെ പ്രകടമായിട്ടുണ്ട്.

ഞാൻ ആദ്യമേ സൂചിപ്പിച്ചത് പോലെ ഒരു ഇലക്ട്രിക് വാഹനത്തിലെ ദീർഘയാത്രകളെക്കുറിച്ചുള്ള മിഥ്യാധാരണകളെ പൊളിച്ചെഴുതുകയും ഇന്ത്യയുടെ അതിവേഗ ചാർജിംഗ് അടിസ്ഥാന സൗകര്യങ്ങൾ പ്രദർശിപ്പിക്കുകയും ചെയ്തുകൊണ്ട് എംജി വിൻഡ്‌സർ 20 ചാർജിംഗ് സ്റ്റോപ്പുകളാണ് എടുത്തത്. ഇ-ഹബ് ബൈ എംജി ആപ്പ് വഴിയാണ് ഈ ചാർജിംഗ് പോയിന്റുകൾ കണ്ടെത്തിയത്. 36 പ്രമുഖ ചാർജ്-പോയിന്റ് ഓപ്പറേറ്റർമാരുമായുള്ള പങ്കാളിത്തത്തിലൂടെ ഇന്ത്യയിലുടനീളമുള്ള 13,000-ത്തിലധികം ഇവി ചാർജിംഗ് പോയിൻ്റുകൾ കണ്ടെത്താൻ സാധിക്കും.
2024 സെപ്റ്റംബറിൽ പുറത്തിറങ്ങിയതിനുശേഷം, എംജി വിൻഡ്‌സർ ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് വാഹനമാണ്. പരമ്പരാഗത സെഗ്‌മെന്റേഷനെ മറികടക്കുന്ന ഒരു ഫ്യൂച്ചറിസ്റ്റിക് 'എയ്‌റോഗ്ലൈഡ്' ഡിസൈൻ ആണ് പ്രത്യേകത. അകത്ത്, അസാധാരണമായ സുഖസൗകര്യങ്ങൾ ഉറപ്പാക്കുന്ന 'എയ്‌റോ ലോഞ്ച്' സീറ്റുകളുള്ള ബിസിനസ് ക്ലാസ് സുഖസൗകര്യങ്ങൾ ആണ് വാഗ്ദാനം ചെയ്യുന്നത്.

എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ താങ്ങാനാവുന്ന വില, പ്രായോഗികത, പ്രീമിയം ഫീച്ചറുകള്‍ എന്നിവയാണ് വിന്‍ഡ്‌സര്‍ ഇവിയെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ആധുനിക സാങ്കേതികവിദ്യ, ആഡംബര സവിശേഷതകള്‍, വിശ്വസനീയമായ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് എന്നിവയും എംജി വിന്‍ഡ്‌സര്‍ ഇവിക്ക് മുതല്‍ക്കൂട്ടായി മാറി. എംജി വിന്‍ഡ്‌സര്‍ ഇവി നിരവധി മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, V2L, V2V കണക്റ്റിവിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
കൂടാതെ ആംബിയന്റ് ലൈറ്റിംഗ്, ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, ഫ്രണ്ട് സീറ്റ് വെന്റിലേഷന്‍, 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, നാല് സ്പീക്കറുകള്‍, നാല് ട്വീറ്ററുകള്‍, സബ് വൂഫര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, വുഡന്‍ ഫിനിഷ്, 604 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നീ സവിശേഷതകൾ ഇതിൽ കമ്പനി ഒരുക്കുന്നു.
എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, കണക്റ്റഡ് ഡിആര്‍എല്‍, പവേര്‍ഡ് ടെയില്‍ഗേറ്റ്, 18 ഇഞ്ച് അലോയ് വീലുകള്‍, ഗ്ലാസ് ആന്റിന, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ സവിശേഷതകളും ഈ വാഹനത്തില്‍ ലഭ്യമാണ്.എംജി വിന്‍ഡ്‌സര്‍ പ്രോ ഇവിയില്‍ 52.9 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്നു. ഇത് ഫുള്‍ ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








