11 മാസമായി ടാറ്റക്ക് തലവേദന സൃഷ്ടിക്കുന്ന ഇലക്ട്രിക് കാര്‍! ജനങ്ങള്‍ ഇത് ചോദിച്ച് MG ഷോറൂമിലെത്തുന്നു

ഇലക്ട്രിക് പാസഞ്ചര്‍ കാര്‍ വിപണിയില്‍ ടാറ്റ മോട്ടോര്‍സിന് കട്ട കോംപറ്റീഷന്‍ നല്‍കുന്ന കമ്പനിയാണ് എംജി മോട്ടോര്‍. സമീപകാലത്തായി ചില ഇലക്ട്രിക് കാറുകളിലൂടെയാണ് എംജി വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. വിഖ്യാത ബ്രിട്ടീഷ് ബ്രാന്‍ഡ് ആയ എംജി നിലവില്‍ ചൈനീസ് കമ്പനിയായ SAIC ഗ്രൂപ്പിന് കീഴിലാണ്. 2019 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും കമ്പനിയുടെ ഗതിമാറ്റിക്കൊണ്ടിരിക്കുന്നത് ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു ഗ്രൂപ്പ് എംജിയില്‍ നിക്ഷേപവുമായി സഹ ഉടമകളായുതാടെയാണ്. ജെഎസ്ഡബ്ല്യു എത്തിയതോടെ എംജി പ്രധാനമായും ഇലക്ട്രിക് കാറുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും വിദേശ വിപണികളിലുള്ള ഗ്രൂപ്പിന്റെ മികച്ച ഉല്‍പ്പന്നങ്ങള്‍ ഇന്ത്യയില്‍ എത്തിക്കാനും തുടങ്ങി.

എംജി ZS ഇവി, കോമെറ്റ് ഇവി എന്നിവയ്ക്ക് ശേഷം അവതരിപ്പിച്ച വിന്‍ഡ്‌സര്‍ എന്ന ഇവിയാണ് കമ്പനിയുടെ തലവര മാറ്റിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനം (സിയുവി) എന്ന വിശേഷണവുമായി വന്ന വിന്‍ഡ്‌സര്‍ ഇവി തല്‍ക്ഷണം ഹിറ്റായി. വിപണിയിലെത്തിയത് മുതല്‍ ബെസ്റ്റ് സെല്ലറായി മാറിയ വിന്‍ഡ്‌സര്‍ അതിന്റെ ജൈത്രയാത്ര 2025 ഓഗസ്റ്റിലും തുടര്‍ന്നു.

mg windsor ev delivery

തുടര്‍ച്ചയായി 11-ാം മാസമാണ് വിന്‍ഡ്‌സര്‍ ഇവി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാര്‍ ആയി മാറിയത്. 2025 ഓഗസ്റ്റ് മാസത്തില്‍ എംജി 4,511 യൂണിറ്റ് വിന്‍ഡ്‌സര്‍ ഇവിയായിരുന്നു വിറ്റഴിച്ചത്. 2024 സെപ്റ്റംബറിലാണ് ജെഎസ്ഡബ്ല്യു എംജി വിന്‍ഡ്സര്‍ ഇവി കാര്‍ ഇന്ത്യയില്‍ പുറത്തിറക്കിയത്. ലോഞ്ച് ചെയ്ത് ഇതുവരെ ആകെ വിറ്റഴിക്കപ്പെട്ട എംജി വിന്‍ഡ്‌സര്‍ ഇവികളുടെ എണ്ണം 41,000 കവിഞ്ഞു.

അതായത്, ശരാശരി 4,000-ത്തിലധികം ഉപഭോക്താക്കള്‍ എല്ലാ മാസവും വിന്‍ഡ്‌സര്‍ ഇവി വാങ്ങുന്നു. എക്സൈറ്റ് (38kWh), എക്സ്‌ക്ലൂസീവ് (38kWh), എസെന്‍സ് (38kWh), എക്സ്‌ക്ലൂസീവ് പ്രോ (52.9kWh), എസെന്‍സ് പ്രോ (52.9kWh) എന്നീ അഞ്ച് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമായ വിന്‍ഡ്സര്‍, ഫിക്‌സഡ് ബാറ്ററി ഓപ്ഷനും ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സബ്സ്‌ക്രിപ്ഷനും ഓപ്ഷനും നല്‍കുന്നുണ്ട്.

mg windsor ev

എംജി വിന്‍ഡ്സര്‍ ഇവി ഇലക്ട്രിക് കാറിന് ഇത്രയും ഉയര്‍ന്ന സ്വീകാര്യത ലഭിക്കാനുള്ള പ്രധാന കാരണം വിന്‍ഡ്സര്‍ ഇവിയും ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വില്‍ക്കുന്നു എന്നതാണ്. അതായത്, ഈ കാറിന്റെ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു. ബാറ്ററി വാടക നല്‍കുന്നതിനാല്‍ വാഹനം വാങ്ങാനായി മുടക്കുന്ന പ്രാരംഭ തുക ഗണ്യമായി കുറയുന്നു.

ബാസ് തിരഞ്ഞെടുക്കുന്നവര്‍ക്ക്, എക്സൈറ്റ് (38kWh) വേരിയന്റിന്റെ വില 10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. കിലോമീറ്ററിന് 3.9 രൂപയാണ് ബാറ്ററി വാടക. എസെന്‍സ് പ്രോ (52.9kWh) വേരിയന്റിന് 13.31 ലക്ഷം രൂപയും കിലോമീറ്ററിന് 4.5 രൂപ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജും വരും. പരമ്പരാഗത മോഡല്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്കും വിന്‍ഡ്സര്‍ മത്സരാധിഷ്ഠിത വിലയില്‍ സ്വന്തമാക്കാം.

mg windsor ev ambient lighting

എക്സൈറ്റ് (38kWh) വേരിയന്റിന് 14 ലക്ഷം രൂപ മുതല്‍ എസെന്‍സ് പ്രോ (52.9kWh) വേരിയന്റിന് 18.31 ലക്ഷം രൂപ വരെ വിലയുള്ള ഈ ഓപ്ഷനുകള്‍ വിശാലമായ ബജറ്റുകളും മുന്‍ഗണനകളും നിറവേറ്റുന്നു. വിന്‍ഡ്‌സറിന്റെ എല്ലാ വേരിയന്റുകളിലും ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 38 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്.

ഈ ഇലക്ട്രിക് പവര്‍ട്രെയിന്‍ 134 bhp പവറും 200 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വിന്‍ഡ്‌സര്‍ പ്രോ വേരിയന്റുകളില്‍ വലിയ 52.9 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ക്ലെയിംഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെയാണ്. അതേസമയം പ്രോ വേരിയന്റിന്റെ പവര്‍ ഔട്ട്പുട്ടുകളില്‍ മാറ്റമില്ല.

ടാറ്റ നെക്‌സോണ്‍ ഇവി, മഹീന്ദ്ര XUV400, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി എന്നീ മോഡലുകള്‍ക്ക് എതിരാളിയാണ് വിന്‍ഡ്‌സര്‍ ഇവി. എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ താങ്ങാനാവുന്ന വില, പ്രായോഗികത, പ്രീമിയം ഫീച്ചറുകള്‍ എന്നിവയാണ് വിന്‍ഡ്സര്‍ ഇവിയെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ആധുനിക സാങ്കേതികവിദ്യ, ആഡംബര സവിശേഷതകള്‍, വിശ്വസനീയമായ ചാര്‍ജിംഗ് നെറ്റ്വര്‍ക്ക് എന്നിവയും എംജി വിന്‍ഡ്സര്‍ ഇവിക്ക് മുതല്‍ക്കൂട്ടാകുന്നു.

More from DriveSpark

Article Published On: Thursday, September 4, 2025, 10:09 [IST]
English summary
Mg windsor ev becomes best selling electric car in india for 11 months in a row details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X