ഷോക്കടിപ്പിച്ച് എംജിയും, ടാറ്റ ഹാപ്പി; ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാറിന്റെ വില കൂട്ടി

പുതുവര്‍ഷത്തില്‍ വില വര്‍ധനവ് പ്രഖ്യാപിച്ച വാഹന നിര്‍മാതാക്കളില്‍ ഒന്നായിരുന്നു ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. കഴിഞ്ഞ ഏതാനും മാസങ്ങളായി എംജിക്ക് നല്ല സമയമാണ്. കാരണം കമ്പനിയുടെ ഒരു മോഡലാണ് പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയിലെ സെയില്‍സ് ചാര്‍ട്ടില്‍ ഒന്നാം സ്ഥാനം അലങ്കരിക്കുന്നത്. അത് മറ്റേതുമല്ല ഇന്ത്യയിലെ ആദ്യത്തെ ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനം (സിയുവി) എന്ന വിശേഷണവുമായി എത്തിയ വിന്‍ഡ്‌സര്‍ ഇവിയാണ്. കഴിഞ്ഞ മൂന്ന് മാസമായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാറാണ് വിന്‍ഡ്‌സര്‍. ജനുവരിയിലെ വില വര്‍ധനവ് ഇപ്പോള്‍ വിന്‍ഡ്‌സറിനെയും ബാധിച്ചിരിക്കുകയാണ്. അത് വിശദമായി ചുവടെ വായിക്കാം.

2025 ജനുവരി 1 മുതല്‍ എംജി വിന്‍ഡ്‌സര്‍ ഇവിയുടെ മൂന്ന് വേരിയന്റുകളുടെയും വില 50,000 രൂപ കൂട്ടി. v3cars വെബ്സൈറ്റില്‍ പങ്കുവെച്ച റിപ്പോര്‍ട്ട് പ്രകാരം പട്ടിക പ്രകാരം പഴയ വിലയെ അപേക്ഷിച്ച് പുതിയ ഇവിക്ക് മൂന്ന് ശതമാനത്തിലധികമാണ് വില വര്‍ധനവ്. എന്നിരുന്നാലും എംജി മോട്ടോര്‍ ഇന്ത്യയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ ഇപ്പോഴും പഴയ വിലകളാണ് ദൃശ്യമാകുന്നത്. ഉടന്‍ തന്നെ വെബ്സൈറ്റിലും പരിഷ്‌കരിച്ച വില പ്രസിദ്ധീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

mg windsor ev mega delivery

ഈ പുതിയ വിലകളില്‍ വിന്‍ഡ്സര്‍ വാങ്ങുന്നവര്‍ക്ക് 1 വര്‍ഷത്തെ സൗജന്യ പബ്ലിക് ചാര്‍ജിംഗ് കമ്പനി വാഗ്ദാനം ചെയ്യുമോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഈ കാറിന്റെ മൂന്ന് വേരിയന്റുകളിലും 3.25% മുതല്‍ 3.70% വരെ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് വേരിയന്റിനെ ആശ്രയിച്ച് വ്യത്യാസപ്പെടുന്നു. എംജി വിന്‍ഡ്‌സര്‍ ഇവിയുടെ പ്രാരംഭ വില ഇപ്പോള്‍ 14 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന് 16 ലക്ഷം രൂപ മുടക്കേണ്ടതായുണ്ട്.

വിശദമായി പറഞ്ഞാല്‍ വില വര്‍ധനവ് നിലവില്‍ വന്ന ശേഷം എംജി വിന്‍ഡ്‌സര്‍ ഇവിയുടെ എക്‌സൈറ്റ് വേരിയന്റിന്റെ വില 13,99,800 രൂപയായി. 13,49,800 രൂപയായിരുന്നു പഴയ വില. 14,99,800 രൂപയുണ്ടായിരുന്ന എക്‌സ്‌ക്ലൂസീവ് ട്രിമ്മിന്റെ വില 14,99,800 രൂപയാണ്. ടോപ് എന്‍ഡ് എസെന്‍സ് വേരിയന്റിന് ഇനി മുതല്‍ 15,99,800 രൂപ ചിലവ് വരും. മുമ്പ് ഈ വേരിയന്റ് 15,49,800 രൂപയ്ക്ക് കിട്ടിയിരുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.

mg windsor ev rear profile

വിപണിയില്‍ എത്തിയ അന്ന് മുതല്‍ എംജി വിന്‍ഡ്സര്‍ ഇവിക്ക് നല്ല ഡിമാന്‍ഡ് ആണ്. പ്രതിമാസം 3,000-ലധികം കാറുകളാണ് വിതരണം ചെയ്യുന്നത്. വിലയിലെ മാറ്റം ഒരുപക്ഷേ വില്‍പ്പനയില്‍ പ്രതിഫലിച്ചേക്കാം. കൂടുതല്‍ ഫീച്ചറുകളും മികച്ച ുറഞ്ചുമായി മാരുതി സുസുക്കി, ഹ്യുണ്ടായി, ടാറ്റ എന്നീ എതിരാളികള്‍ 2025 ഓട്ടോ എക്‌സ്‌പോയില്‍ വെച്ച് തങ്ങളുടെ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാന്‍ പോകുകയാണ്. മത്സരം കടുക്കുന്ന സാഹചര്യത്തില്‍ എംജി വിന്‍ഡ്‌സറിന്റെ വിലയില്‍ എംജി കൈവെക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല.

2024 കലണ്ടര്‍ വര്‍ഷത്തിന്റെ അവസാന പാദത്തില്‍ എംജി മൊത്തം 10045 വിന്‍ഡ്‌സര്‍ ഇവികളാണ് വിറ്റത്. എംജിയുടെ മോഡല്‍ നിരയിലെ മറ്റ് വാഹനങ്ങള്‍ എല്ലാം ചേര്‍ത്ത് ഇതേ കാലയളവില്‍ വിറ്റത് 20,580 യൂണിറ്റാണ്. അങ്ങനെ വരുമ്പോള്‍ കമ്പനിയുടെ മൊത്തം പാസഞ്ചര്‍ കാര്‍ വില്‍പ്പനയുടെ 49 ശതമാനം സംഭാവന ചെയ്യുന്നത് വിന്‍ഡ്‌സര്‍ ഇവിയാണ്. ബ്രാന്‍ഡിന്റെ വില്‍പ്പനയുടെ 70 ശതമാനവും ഇപ്പോള്‍ ഇലക്ട്രിക് വാഹനങ്ങളാണ്.

ഇലക്ട്രിക് കാറില്‍ 38 kWh ബാറ്ററി പായ്ക്കാണ് സജ്ജീകരിച്ചിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. 136 hp പവറും 200 Nm ടോര്‍ക്കും നല്‍കുന്ന ഫ്രണ്ട് ആക്‌സില്‍ മൗണ്ടഡ് പെര്‍മനന്റ് മാഗ്നറ്റ് സിന്‍ക്രണസ് മോട്ടോറുമായാണ് ഇത് വരുന്നത്. ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുള്ളതിനാല്‍ 45kW ഡിസി ചാര്‍ജര്‍ വഴി 55 മിനിറ്റിനുള്ളില്‍ 10-80 ശതമാനം വരെ ബാറ്ററി ചാര്‍ജ് ചെയ്യാനുമാവും.

6 എയര്‍ബാഗുകള്‍, ESC, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ഓട്ടോ ഹോള്‍ഡുള്ള ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, TPMS, ISOFIX ആങ്കറേജുകള്‍, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകളുള്ള 360-ഡിഗ്രി ക്യാമറ എന്നീ സേഫ്റ്റി ഫീച്ചറുകളും വണ്ടിയിലുണ്ട്. 15 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, 9 സ്പീക്കര്‍ ഇന്‍ഫിനിറ്റി ഓഡിയോ സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകള്‍ എന്നീ ഫീച്ചറുകള്‍ കാറിന് ലഭിക്കുന്നു.

mg windsor ev ambient lighting

ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഡ്രൈവര്‍ സീറ്റ്, ടില്‍റ്റ് ആന്‍ഡ് ടെലിസ്‌കോപ്പിക് അഡ്ജസ്റ്റബിള്‍ സ്റ്റിയറിംഗ് വീല്‍, റിക്ലൈയിന്‍ ചെയ്യാവുന്ന റിയര്‍ സീറ്റ്, പനോരമിക് ഗ്ലാസ് റൂഫ്, വയര്‍ലെസ് ചാര്‍ജിംഗ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, എല്‍ഇഡി ലൈറ്റിംഗ്, 18 ഇഞ്ച് ക്രോം അലോയ് വീലുകള്‍, ഫ്ലോട്ടിംഗ് റൂഫ്‌ലൈന്‍, പോപ്പ്-ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

More from DriveSpark

Article Published On: Tuesday, January 7, 2025, 10:39 [IST]
English summary
Mg windsor ev becomes costlier by rs 50000 check out new price list here
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X