തുടര്‍ച്ചയായി 10 മാസം ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍! എംജിയുടെ തുറുപ്പുഗുലാനായി വിന്‍ഡ്‌സര്‍ ഇവി

രാജ്യത്ത് ജെഎസ്ഡബ്ല്യു എംജിഎംജി മോട്ടോര്‍ ഇന്ത്യയുടെ തലവര മാറ്റിവരച്ച് കൊണ്ടിരിക്കുകയാണ് വിന്‍ഡ്‌സര്‍ ഇവി. തുടര്‍ച്ചയായി പത്താം മാസം രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഇലക്ട്രിക് കാര്‍ ആയി വിന്‍ഡ്സര്‍ ഇവി മാറിയതായി കമ്പനി അറിയിച്ചു. 4308 പുതിയ ഉപഭോക്താക്കളെ ലഭിച്ച വിന്‍ഡ്‌സര്‍ ഇവി 2025 ജൂലൈ മാസത്തില്‍ റെക്കോര്‍ഡ് വില്‍പ്പന രേഖപ്പെടുത്തി. വിപണിയില്‍ എത്തിയ ശേഷമുള്ള ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണ് ഇത്. പുറത്തിറങ്ങിയ അന്ന് മുതല്‍ ഇതുവരെ വിന്‍ഡ്സര്‍ ഇവിയുടെ 36,000 യൂണിറ്റുകളാണ് ഷോറൂമില്‍ നിന്നിറങ്ങിയത്.

വിന്‍ഡ്സറിന്റെ വമ്പന്‍ വില്‍പ്പനയുടെ ഫലമായി എംജിയുടെ ഇവി വിപണി വിഹിതം 2025 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ 32% ആയി ഉയര്‍ന്നു. ഇത് കഴിഞ്ഞ പാദത്തെ അപേക്ഷിച്ച് 4% വര്‍ധനവാണ്. ഇതേ കാലയളവില്‍ വിന്‍ഡ്‌സര്‍ ഇവി ശരാശരി വില്‍പ്പന 17% വര്‍ധിച്ചപ്പോള്‍, ബ്രാന്‍ഡിന്റെ മൊത്തം ഇവി വില്‍പ്പന 28% വര്‍ധിച്ചു.

mg windsor ev running shot

ഹാച്ച്ബാക്ക്, എംപിവി, കോംപാക്റ്റ് എസ്‌യുവി എന്നിവയുടെ സവിശേഷതകള്‍ സംയോജിപ്പിക്കുന്ന ഒരു അതുല്യ രൂപകല്‍പ്പനയാണ് എംജി വിന്‍ഡ്‌സര്‍ ഇവിക്കുള്ളത്. മുന്‍വശത്ത് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലൈറ്റുകളും പ്രൊജക്ടര്‍ ഹെഡ്‌ലൈറ്റുകളുമുള്ള സ്പ്ലിറ്റ് ലൈറ്റിംഗ് ഡിസൈന്‍, ഇല്യുമിനേറ്റഡ് എംജി ലോഗോ എന്നിവ ഇതിന് ലഭിക്കുന്നു. കാറിന്റെ വശങ്ങളില്‍ മനോഹരമായ ലൈനുകളും വലിയ വിന്‍ഡോകളും അലോയ് വീലുകളും കാണാം.

ചില ട്രിമ്മുകളില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക്ഡ് ഔട്ട് പില്ലറുകള്‍ ഫ്ലോട്ടിംഗ് റൂഫ് ലുക്ക് നല്‍കുന്നു. പിന്നില്‍ കണക്റ്റഡ് എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, റൂഫ് സ്‌പോയിലര്‍, റിയര്‍ വിന്‍ഡോ എന്നിവ ഇവിയുടെ ലുക്കിന് ചാരുതയേകുന്നു. ഡാക്ക് തീമും ബ്രോണ്‍സ്, വുഡ് ആക്‌സെന്റുകള്‍ എന്നിവ ചേരുന്ന ഇവിയുടെ അകത്തളം വിശാലമാണ്. പനോരമിക് ഗ്ലാസ് റൂഫ് ഈ വിശാലത വര്‍ധിപ്പിക്കുന്നു.

mg windsor ev pro interior

നിരവധി സുഖസൗകര്യങ്ങള്‍ സജ്ജീകരിച്ച ഇന്റീരിയറാണ് വിന്‍ഡ്സറില്‍ വരുന്നത്. വിമാനത്തിലെ ഫസ്റ്റ്ക്ലാസിന് സമാനമായ സുഖം സമ്മാനിക്കുന്ന 135 ഡിഗ്രി വരെ ചരിഞ്ഞ 'എയ്‌റോ ലോഞ്ച്' സീറ്റുകളാണ് ഇതിന്റെ പ്രധാന ഹൈലൈറ്റുകളില്‍ ഒന്ന്. 5.6 ഇഞ്ച് ടച്ച്‌സ്‌ക്രീനാണ് സെന്റര്‍ കണ്‍സോളിന്റെ പ്രധാന ആകര്‍ഷണം. ഇത് നാവിഗേഷന്‍, ഇന്‍ഫോടെയ്ന്‍മെന്റ്, വെഹിക്കിള്‍ കണ്‍ട്രോള്‍സ് എന്നിവ നിയന്ത്രിക്കുന്നു.

വിന്‍ഡ്സറിന്റെ എല്ലാ വേരിയന്റുകളിലും ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 38 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഈ ഇലക്ട്രിക് പവര്‍ട്രെയിന്‍ 134 bhp പവറും 200 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വിന്‍ഡ്സര്‍ പ്രോ വേരിയന്റുകളില്‍ വലിയ 52.9 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ക്ലെയിംഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെയാണ്. അതേസമയം പ്രോ വേരിയന്റിന്റെ പവര്‍ ഔട്ട്പുട്ടുകളില്‍ മാറ്റമില്ല.

താങ്ങാനാവുന്ന വില, പ്രായോഗികത, പ്രീമിയം ഫീച്ചറുകള്‍ എന്നിവയുടെ സമന്വയമാണ് വിന്‍ഡ്‌സര്‍ ഇവി ജനപ്രിയമാകാന്‍ കാരണം. ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര XUV400, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ സാങ്കേതികവിദ്യ, ആഡംബര സവിശേഷതകള്‍, വിശ്വസനീയമായ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് എന്നിവ എംജി വിന്‍ഡ്‌സര്‍ ഇവിക്ക് മുന്‍തൂക്കം നല്‍കുന്നു.

എക്‌സൈറ്റ് (38kWh), എക്‌സ്‌ക്ലൂസീവ് (38kWh), എസെന്‍സ് (38kWh), എക്‌സ്‌ക്ലൂസീവ് പ്രോ (52.9kWh), എസെന്‍സ് പ്രോ (52.9kWh) എന്നീ അഞ്ച് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമായ വിന്‍ഡ്‌സര്‍, ഫിക്സഡ് ബാറ്ററി ഓപ്ഷനും ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സബ്‌സ്‌ക്രിപ്ഷനും ഓപ്ഷനും നല്‍കുന്നുണ്ട്. ഇവി ഉടമസ്ഥാവകാശം എളുപ്പമാക്കിയ ബാസ് സ്‌കീമാണ് വിന്‍ഡ്സര്‍ ഹിറ്റാകാനുള്ള ഒരു കാരണം. ബാസ് തിരഞ്ഞെടുക്കുന്നവര്‍ക്ക്, എക്‌സൈറ്റ് (38kWh) വേരിയന്റിന്റെ വില 10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. കിലോമീറ്ററിന് 3.9 രൂപയാണ് ബാറ്ററി വാടക.

mg windsor ev

എസെന്‍സ് പ്രോ (52.9kWh) വേരിയന്റിന് 13.31 ലക്ഷം രൂപയും കിലോമീറ്ററിന് 4.5 രൂപ ബാറ്ററി സബ്സ്‌ക്രിപ്ഷന്‍ ചാര്‍ജും വരും. പരമ്പരാഗത മോഡല്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്കും വിന്‍ഡ്‌സര്‍ മത്സരാധിഷ്ഠിത വിലയില്‍ സ്വന്തമാക്കാം. എക്‌സൈറ്റ് (38kWh) വേരിയന്റിന് 14 ലക്ഷം രൂപ മുതല്‍ എസെന്‍സ് പ്രോ (52.9kWh) വേരിയന്റിന് 18.31 ലക്ഷം രൂപ വരെ വിലയുള്ള ഈ ഓപ്ഷനുകള്‍ വിശാലമായ ബജറ്റുകളും മുന്‍ഗണനകളും നിറവേറ്റുന്നു.

More from DriveSpark

Article Published On: Thursday, August 14, 2025, 10:08 [IST]
English summary
Mg windsor ev becomes indias top selling electric car for 10th consecutive month details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X