1 മണിക്കൂറില്‍ വില്‍ക്കുന്നത് 5 വിന്‍ഡ്‌സര്‍ ഇവി! 400 ദിവസം കൊണ്ട് 50000 യൂണിറ്റ് നിറവില്‍ എംജി ഇവി

ഇന്ത്യന്‍ വിപണിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറുകയാണ്. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് വരെ ഇലക്ട്രിക് വാഹന വിഭാഗത്തില്‍ ടാറ്റ മോട്ടോര്‍സിന്റെ ഏകാധിപത്യമായിരുന്നുവെങ്കില്‍ ഇന്ന് അതല്ല സ്ഥിതി. ഒരൊറ്റ മോഡലിന്റെ വരവോടെ വിപണി വിഹിതം കുത്തനെ ഉയര്‍ത്തി ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ടാറ്റയുടെ തൊട്ടുപിന്നാലെയുണ്ട്. ആ ബ്ലോക്ക്ബസ്റ്റര്‍ മോഡല്‍ ആണ് എംജി വിന്‍ഡ്‌സര്‍ ഇവി. കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് എംജി വിന്‍ഡ്‌സര്‍ ഇവി (MG Windsor EV).

ഇപ്പോള്‍ വെറും 400 ദിവസങ്ങള്‍കൊണ്ട് 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഈ ഈ ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനം. വിന്‍ഡ്‌സര്‍ ഇവി 400 ദിവസത്തിനുള്ളില്‍ 50,000 യൂണിറ്റുകള്‍ വിറ്റഴിച്ച് ഒരു പുതിയ റെക്കോര്‍ഡ് കുറിച്ചതായി എംജി മോട്ടോര്‍ ഇന്ത്യ വാര്‍ത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. ഓരോ മണിക്കൂറിലും അഞ്ച് വിന്‍ഡ്‌സര്‍ ഇവി വീതം വില്‍ക്കുന്നതായാണ് എംജി പറയുന്നത്.

mg windsor ev 50k sales milestone

വിന്‍ഡ്‌സര്‍ ഇവി പുറത്തിറക്കുമ്പോള്‍ തങ്ങളുടെ ദൗത്യം ലളിതവും എന്നാല്‍ വലിയ ലക്ഷ്യമുള്ളതുമായിരുന്നെന്ന് എംജി മോട്ടോര്‍സിന്റെ മാനേജിംഗ് ഡയറക്ടര്‍ അനുരാഗ് മെഹ്റോത്ര പറഞ്ഞു. 'ഈ റെക്കോര്‍ഡ് നേട്ടം ഇന്ത്യയുടെ ഇവി മുന്നേറ്റത്തിലെ ഒരു ചരിത്ര നിമിഷമാണ്. ഉപഭോക്താക്കള്‍ ഈ മാറ്റത്തെ ആവേശത്തോടെ സ്വീകരിക്കുന്നു എന്നതിന്റെ തെളിവാണിത്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എതിരാളികളുമായി തട്ടിച്ച് നോക്കുമ്പോള്‍ താങ്ങാനാവുന്ന വില, പ്രായോഗികത, പ്രീമിയം ഫീച്ചറുകള്‍ എന്നിവയാണ് വിന്‍ഡ്‌സര്‍ ഇവിയെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ആധുനിക സാങ്കേതികവിദ്യ, ആഡംബര സവിശേഷതകള്‍, വിശ്വസനീയമായ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് എന്നിവയും എംജി വിന്‍ഡ്‌സര്‍ ഇവിക്ക് മുതല്‍ക്കൂട്ടായി മാറി. എംജി വിന്‍ഡ്‌സര്‍ ഇവി നിരവധി മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, V2L, V2V കണക്റ്റിവിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

mg windsor ev ventilated seats

കൂടാതെ ആംബിയന്റ് ലൈറ്റിംഗ്, ഇന്‍ഫിനിറ്റി ഗ്ലാസ് റൂഫ്, ഫ്രണ്ട് സീറ്റ് വെന്റിലേഷന്‍, 15.6 ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ആപ്പിള്‍ കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, നാല് സ്പീക്കറുകള്‍, നാല് ട്വീറ്ററുകള്‍, സബ് വൂഫര്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് സ്മാര്‍ട്ട്‌ഫോണ്‍ ചാര്‍ജര്‍, വുഡന്‍ ഫിനിഷ്, 604 ലിറ്റര്‍ ബൂട്ട് സ്‌പേസ് എന്നീ സവിശേഷതകൾ ഇതിൽ കമ്പനി ഒരുക്കുന്നു.

എല്‍ഇഡി ഹെഡ്ലൈറ്റുകള്‍, എല്‍ഇഡി ടെയില്‍ ലൈറ്റുകള്‍, കണക്റ്റഡ് ഡിആര്‍എല്‍, പവേര്‍ഡ് ടെയില്‍ഗേറ്റ്, 18 ഇഞ്ച് അലോയ് വീലുകള്‍, ഗ്ലാസ് ആന്റിന, ഫ്‌ലഷ് ഡോര്‍ ഹാന്‍ഡിലുകള്‍ തുടങ്ങിയ സവിശേഷതകളും ഈ വാഹനത്തില്‍ ലഭ്യമാണ്.എംജി വിന്‍ഡ്‌സര്‍ പ്രോ ഇവിയില്‍ 52.9 കിലോവാട്ട് ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്നു. ഇത് ഫുള്‍ ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്നു.

mg windsor ev

60 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 20% മുതല്‍ 80% വരെ ചാര്‍ജ് ചെയ്യാന്‍ വെറും 50 മിനിറ്റ് മതിയാകും. ഇതിന്റെ മോട്ടോര്‍ 136 PS പവറും പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്‌സറില്‍ ഒറ്റ ചാര്‍ജില്‍ 330 കിലോമീറ്റര്‍ വരെ റേഞ്ച് നല്‍കുന്ന 38kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്.

എംജി വിന്‍ഡ്‌സര്‍ ഇവിക്ക് 12.6 ലക്ഷം രൂപ മുതല്‍ 18.39 ലക്ഷം രൂപ വരെയാണ് എക്‌സ്-ഷോറൂം വില. ബാറ്ററി ആസ് എ സര്‍വീസ് (BaaS) പ്രകാരം ഇതിന് 9.99 ലക്ഷം രൂപ മുതല്‍ 12.50 ലക്ഷം രൂപ വരെയാണ് വില വരുന്നത്. ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര XUV400, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി എന്നീ മോഡലുകള്‍ക്ക് മികച്ച ബദലായി വിന്‍ഡ്‌സര്‍ ഇവിയെ കണക്കാക്കാം.

More from DriveSpark

Article Published On: Wednesday, November 19, 2025, 16:43 [IST]
English summary
Mg windsor ev crossed 50000 unit sales milestone in 400 days details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X