449 Km റേഞ്ചുള്ള വിന്‍ഡ്‌സര്‍ 85000 രൂപ കുറവില്‍ വാങ്ങാം! ടാറ്റയെ നടുനിവര്‍ത്താന്‍ അനുവദിക്കാതെ MG

സമീപകാലത്ത് എംജി വിന്‍ഡ്‌സര്‍ ഇവിയോളം ഇന്ത്യയില്‍ ഓളം സൃഷ്ടിച്ച ഒരു ഇലക്ട്രിക് കാര്‍ ഉണ്ടോയെന്ന് സംശയമാണ്. വിപണിയിലെത്തിയത് മുതല്‍ തുടര്‍ച്ചയായി ആറ് മാസത്തിലേറെ കാലമായി ഇന്ത്യയിലെ നമ്പര്‍ 1 ഇലക്ട്രിക് കാര്‍ ആയി മാറിയ വിന്‍ഡ്‌സര്‍ ഇവി കുറഞ്ഞ വിലയില്‍ ലോഞ്ച് സമാനമായ സീറ്റുകളടക്കം അകത്തളത്തില്‍ ഒരുക്കിയാണ് കച്ചവടം കൂട്ടിക്കൊണ്ടിരിക്കുന്നത്. റേഞ്ച് കുറവാണെന്ന പരാതി തീര്‍ക്കാനായി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വിന്‍ഡ്‌സര്‍ പ്രോ വേരിയന്റ് പുറത്തിറക്കിയത്. വലിയ ബാറ്ററി പായ്ക്കുമായി എത്തിയ പുതിയ വേരിയന്റും ശരവേഗത്തിലാണ് ബുക്ക് ചെയ്ത് പോയത്.

ആദ്യത്തെ 8000 ഉപഭോക്താക്കള്‍ക്ക് 17.49 ലക്ഷം രൂപ വിലയിലാണ് വിന്‍ഡ്‌സര്‍ പ്രോ ലഭിച്ചത്. ലോഞ്ച് ചെയ്ത ഉടനെ 8,000 ബുക്കിംഗുകള്‍ ലഭിച്ചതിനെ തുടര്‍ന്ന് വില 18.09 ലക്ഷം രൂപയായി ഉയര്‍ത്തി. വിന്‍ഡ്‌സര്‍ പ്രോയുടെ വില കൂടിയെന്ന് കരുതി നിരാശപ്പെട്ടിരിക്കുന്നവര്‍ക്ക് സന്തോഷമേകുന്ന ഒരു വാര്‍ത്ത ഇപ്പോള്‍ പുറത്ത് വന്നിട്ടുണ്ട്. കൂടുതല്‍ താങ്ങാനാകുന്ന വിലയില്‍ എംജി വിന്‍ഡ്‌സറിന്റെ പുതിയ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റ് പുറത്തിറക്കിയിരിക്കുകയാണ് കമ്പനി.

mg windsor ev exclusive pro launched

വിന്‍ഡ്‌സര്‍ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റിന്റെ വില 17,24,800 രൂപയാണ് (എക്‌സ്‌ഷോറൂം). കമ്പനിയുടെ എക്‌സ്‌ക്ലൂസീവ് പ്രോഗ്രാമായ ബാറ്ററി ആസ് എ സര്‍വീസ് (ബാസ്) ഉപയോഗപ്പെടുത്തി വാങ്ങുമ്പോള്‍ എംജി വിന്‍ഡ്‌സര്‍ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റ് 12.24 ലക്ഷം രൂപയ്ക്ക് ലഭിക്കും. ബാറ്ററി വാടക കിലോമീറ്ററിന് 4.5 രൂപയായിരിക്കും.

വിന്‍ഡ്സര്‍ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റിന് ടോപ് സ്‌പെക് എസെന്‍സ് പ്രോ വേരിയന്റിനേക്കാള്‍ 85,000 രൂപ കുറവാണ് വില. സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്സര്‍ ഇവിയുമായി താരതമ്യം ചെയ്യുമ്പോള്‍ 38 kWh ബാറ്ററി പായ്ക്കുള്ള ടോപ് സ്‌പെക്ക് എസെന്‍സ് വേരിയന്റിന് 16,14,800 രൂപയാണ് വില. ഇതിനേക്കാള്‍ 1.1 ലക്ഷം രൂപ കൂടുതല്‍ മുടക്കിയാല്‍ വലിയ ബാറ്ററിയും റേഞ്ചുമുള്ള എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റ് സ്വന്തമാക്കാം.

ഇവ കൂടാതെ എംജി വിന്‍ഡ്സര്‍ ഇവിയുടെ അടിസ്ഥാന വില 13.99 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. 38 kWh ബാറ്ററി പായ്ക്ക് ഉള്ള എക്‌സ്‌ക്ലൂസീവ് വേരിയന്റിന് 15.04 ലക്ഷം രൂപയാണ് വില. ബാസ് പ്രോഗ്രാമിന് കീഴില്‍ വിന്‍ഡ്സറിന്റെ ബേസ് വേരിയന്റ് 9.99 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കാം. അതേസമയം ടോപ് സ്‌പെക്ക് എസെന്‍സ് വേരിയന്റിന്റെ ബാസ് വില 11.99 ലക്ഷം രൂപയാണ്.

വിന്‍ഡ്‌സര്‍ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റിനെ കുറിച്ച് പറയുമ്പോള്‍ ഇതിലും കമ്പനി 52.9 kWh ബാറ്ററി പായ്ക്കാണ് നല്‍കിയിരിക്കുന്നത്. ഫുള്‍ ചാര്‍ജില്‍ 449 കിലോമീറ്ററാണ് ക്ലെയിംഡ് റേഞ്ച്. മറുവശത്ത് 38 kWh ബാറ്ററി പായ്ക്ക് ലഭിക്കുന്ന സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്‌സര്‍ ഇവിയുടെ സര്‍ട്ടിഫൈഡ് റേഞ്ച് 331 കിലോമീറ്റര്‍ ആണ്. 136 PS പവറും 200 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന സിംഗിള്‍ ഇലക്ട്രിക് മോട്ടോര്‍ ആണ് രണ്ടിനും കരുത്ത് പകരുന്നത്.

mg windsor ev exclusive pro launched

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, വയര്‍ലെസ് ചാര്‍ജിംഗ് പാഡുകള്‍, 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 8.8 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ഗേജ് ക്ലസ്റ്റര്‍, 9-സ്പീക്കര്‍ ഇന്‍ഫിനിറ്റി ഓഡിയോ സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയടക്കമുള്ള സവിശേഷതകള്‍ എംജി വിന്‍ഡ്‌സര്‍ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റിന് ലഭിക്കുന്നു.

അതേസമയം എസെന്‍സ് പ്രോ വേരിയന്റിന്റെ ഏറ്റവും വലിയ ആകര്‍ഷണങ്ങളില്‍ ഒന്നായ ലെവല്‍ 2 ADAS സ്യൂട്ട് എംജി വിന്‍ഡ്സര്‍ എക്സ്‌ക്ലൂസീവ് പ്രോ വേരിയന്റിന് നഷ്ടമാകുന്നു. മാത്രമല്ല V2L (വെഹിക്കിള്‍-ടു-ലോഡ്), V2V (വെഹിക്കിള്‍-ടു-വെഹിക്കിള്‍) ശേഷികള്‍ക്ക് പുറമെ പനോരമിക് ഗ്ലാസ് റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവയും വിന്‍ഡ്‌സര്‍ എക്‌സ്‌ക്ലൂസീവ് വേരിയന്റില്‍ കാണാനാകില്ല.

mg windsor ev exclusive pro launched

വിന്‍ഡ്‌സര്‍ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റിന്റെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്. താല്‍പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11000 രൂപ ടോക്കണ്‍ തുക നല്‍കി വിന്‍ഡ്സര്‍ ഇവിയുടെ എക്സ്‌ക്ലൂസീവ് പ്രോ വേരിയന്റ് ഓണ്‍ലൈനായും ഓഫ്‌ലൈനായും റിസര്‍വ് ചെയ്യാം. ഇവിയുടെ പുത്തന്‍ വേരിയന്റിന്റെ ഡെലിവറികള്‍ ഈ വര്‍ഷം ജൂണ്‍ ആദ്യ വാരത്തില്‍ ആരംഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു. വിന്‍ഡ്‌സര്‍ എസെന്‍സ് പ്രോ വേരിയന്റുകളുടെ ഡെലിവറി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

2025 ഏപ്രില്‍ എംജി വിന്‍ഡ്‌സര്‍ ഇവി മൊത്തം 3,660 യൂണിറ്റ് വില്‍പ്പന നേടി. കമ്പനിയുടെ മൊത്തം വിറ്റ 5,829 പാസഞ്ചര്‍ വാഹനങ്ങളില്‍ 63 ശതമാനവും സംഭാവന ചെയ്തത് വിന്‍ഡ്‌സര്‍ ആണ്. 2024 ഒക്ടോബര്‍ മുതലുള്ള എംജിയുടെ മൊത്തം വില്‍പ്പനയും വിന്‍ഡ്സര്‍ ഇവിയുടെ കച്ചവടവും താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡലിന്റെ വരവ് എംജിക്ക് എത്രത്തോളം ഗുണം ചെയ്തുവെന്ന് മനസ്സിലാകും.

കഴിഞ്ഞ ഏഴ് മാസത്തിനിടെ എംജി 23,054 വിന്‍ഡ്സര്‍ ഇവികളാണ് ഡീലര്‍മാര്‍ക്ക് അയച്ചത്. ഇതേസമയം ജെഎസ്ഡബ്ലിയു എംജി മോട്ടോര്‍ ഇന്ത്യ വിറ്റ 40,366 പാസഞ്ചര്‍ വാഹനങ്ങളുടെ 57 ശതമാനം വരും ഇത്. ഒരൊറ്റ കാര്‍ എംജിക്ക് നല്‍കിയ ഉത്തേജനം ഇതില്‍ നിന്ന് വ്യക്തമാണ്. ആസ്റ്റര്‍, ഹെക്ടര്‍ 5-സീറ്റര്‍/ഹെക്ടര്‍ പ്ലസ്, ഗ്ലോസ്റ്റര്‍, ZS ഇവി, വിന്‍ഡ്സര്‍ ഇവി എന്നിവയുള്‍പ്പെടെ 6 എസ്‌യുവികളാണ് നിലവില്‍ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ വില്‍പ്പനക്കെത്തിക്കുന്നത്.

ഇതിനൊപ്പം കോമെറ്റ് ഇവിയെന്ന കോംപാക്ട് ഇലക്ട്രിക് കാറും കമ്പനിയുടെ മോഡല്‍ നിരയിലുണ്ട്. സെഗ്മെന്റ്-ഫസ്റ്റ് സവിശേഷതകള്‍, ലോഞ്ച് സമാനമായ സീറ്റുകള്‍, ലൈഫ് ടൈം ബാറ്ററി വാറണ്ടി, ബാസ് പ്രോഗ്രാം എന്നിവയുമായി വരുന്ന വിന്‍ഡ്‌സര്‍ ഇവി എംജിയുടെ വില്‍പ്പനക്ക് നല്‍കിയ ബൂസ്റ്റ് ചെറുതല്ല. കൂടാതെ മറ്റ് ചില പാസഞ്ചര്‍ വാഹനങ്ങളുടെ പ്രത്യേകിച്ച് ഹെക്ടര്‍ മിഡ്സൈസ് എസ്‌യുവിയുടെ വില്‍പ്പന ഇടിവിന്റെ ക്ഷീണം തീര്‍ക്കാന്‍ ഇതുവഴി സാധിക്കുന്നു.

സ്റ്റാന്‍ഡേര്‍ഡ് വിന്‍ഡ്സര്‍ ഇവി ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര XUV400 എന്നിവയുമായി മത്സരിക്കുന്നു. അതേസമയം പുതിയ വിന്‍ഡ്സര്‍ പ്രോ ഇവി നെക്സോണ്‍ ഇവിയുടെ 45 kWh വേരിന്റുമായും ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി എന്നിവയുടെ എന്‍ട്രി ലെവല്‍ വേരിയന്റുകളുമായും ഏറ്റുമുട്ടുന്നു. കാര്യങ്ങള്‍ ഇങ്ങനെ ഒക്കെയാണെങ്കിലും വരും മാസങ്ങളില്‍ ഇന്ത്യയിലെ പാസഞ്ചര്‍ ഇവി സെഗ്‌മെന്റ് വമ്പന്‍ ലോഞ്ചുകള്‍ക്കാണ് സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി, മഹീന്ദ്ര BE 6, എന്നിവയുമായി കൊമ്പുകോര്‍ക്കാനെത്തുന്ന മാരുതി സുസുക്കി ഇ വിറ്റാരയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്ന്. ഇതിന് പിന്നാലെ റീബാഡ്ജിംഗ് തന്ത്രങ്ങളുടെ ഭാഗമായി ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഇവി പുറത്തിറക്കും. ഇവി വിപണിയിലെ മേധാവിത്തം ഊട്ടിയുറപ്പിക്കാനായി ടാറ്റ മോട്ടോര്‍സ് ജൂണ്‍ ആദ്യവാരം പുതിയ ഹാരിയര്‍ ഇവി പുറത്തിറക്കാന്‍ പോകുകയാണ്. മഹീന്ദ്രയുടെ ഒരുപിടി ഇവികളും ലോഞ്ചിന് റെഡിയായി അണിയറയില്‍ ഒരുങ്ങുകയാണ്.

XEV 7e, XEV 9e എന്നിവയാണ് മഹീന്ദ്രയില്‍ നിന്ന് വരാന്‍ പോകുന്ന ഇലക്ട്രിക് കാറുകള്‍. ഇതിന് പുറമെ ടാറ്റ നെക്‌സോണ്‍ ഇവിയെ നേരിടാനായി സമീപകാലത്തെ ഹിറ്റ് മോഡല്‍ ആയ XUV 3XO യുടെ ഫുള്‍-ഇലക്ട്രിക് പതിപ്പും കൊണ്ടുവരും. കാരെന്‍സ് ക്ലാവിസിനെ അടിസ്ഥാനമാക്കിയുള്ള ഇവി മോഡലിലൂടെ കിയയും സെഗ്‌മെന്റിലേക്ക് കാലെടുത്ത് വെക്കാന്‍ പോകുകയാണ്. കിയയുടെ മാസ് മാര്‍ക്കറ്റ് ഇവിയുടെ ലോഞ്ച് ഈ വര്‍ഷം തന്നെയുണ്ടാകാന്‍ സാധ്യതയുണ്ട്.

FAQs
പുത്തന്‍ വേരിയന്റ് ലഭിച്ച എംജിയുടെ ഇലക്ട്രിക് കാര്‍ ഏതാണ്?

എംജി വിൻഡ്സർ ഇവി

എംജി വിന്‍ഡ്‌സര്‍ ഇവിയുടെ പുതിയ വേരിയന്റിന്റെ പേര്?

എക്സ്ക്ലൂസീവ് പ്രോ

എംജി വിന്‍ഡ്‌സര്‍ എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റിന്റെ എക്‌സ്‌ഷോറും വില എത്രയാണ്?

17.24 ലക്ഷം രൂപ

DriveSpark Automotive

More from DriveSpark

Article Published On: Wednesday, May 21, 2025, 16:27 [IST]
English summary
Mg windsor ev exclusive pro variant launched in india price range feature details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X