ഇവികളിലെ റോൾസ് റോയ്സോ എംജി വിൻഡ്സർ! ബിസിനസ് ക്ലാസിന് സമാനമോ യാത്ര, റിവ്യു വായിക്കാം

ഒരു ഇലക്ട്രിക് വാഹനം വാങ്ങാൻ ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഓപ്ഷനായി മാറാൻ എംജി വിൻഡ്സർ ഇവിക്ക് സാധിച്ചിട്ടുണ്ട്. റിവ്യുവിന് വേണ്ടി ഇവി ലഭിച്ചപ്പോൾ ഏതൊരാളെ പോലെ എൻ്റെ പ്രധാന ആശങ്ക ചാർജിങ്ങ് തന്നെയായിരുന്നു. എന്നാൽ ഹോം ചാർജിങ്ങ് കേബിൾ വാഹനത്തിൻ്റെ കൂടെ ലഭിക്കുന്നുണ്ട്. എംജിയുടെ കൊച്ചിയിലെ ഡീലർഷിപ്പായ കോസ്റ്റ്ലൈനിൽ നിന്ന് 100 ശതമാനം ചാർജോടെയാണ് വാഹനം ലഭിക്കുന്നത്. ഇക്കോ,ഇക്കോ+,നോർമൽ,സ്പോർട് എന്നിങ്ങനെ 4 മോഡുകളാണുളളത്. വാഹനമോടിച്ചപ്പോൾ ആക്സിലറേറ്ററിൽ നിന്ന് കാൽ എടുക്കുമ്പോൾ വാഹനത്തെ പിന്നോട്ട് വലിക്കുന്നത് പോലെ തോന്നിയേക്കാം. ആദ്യമായി ഇവി ഓടിക്കുന്നവർക്ക് സംശയം വരും ഇതെന്താണ് ഇങ്ങനെ എന്ന്.

അവിടെയാണ് റീജനറേറ്റീവ് ബ്രേക്കിങ്ങ് സിസ്റ്റ്റ്റത്തിനെ കുറിച്ച് അറിയേണ്ടത്. നിങ്ങൾ ഓരോ തവണയും ആക്സിലറേറ്ററിൽ നിന്ന് കാല് എടുക്കുമ്പോൾ വാഹനം സ്വയം ചാർജിങ്ങ് പ്രക്രിയ നടത്തും. ലൈറ്റ്, നോർമൽ,ഹെവി എന്നിങ്ങനെ മൂന്ന് മോഡുകളുണ്ട്. വിമാനത്തിലെ ബിസിനസ് ക്ലാസിന് സമാനമായ യാത്രയെന്ന് വെറുതെ പറയുന്നതല്ല കേട്ടോ. വിശാലമായ ക്യാബിൻ ആരേയും ആകർഷിക്കും.

Mg Windsor Ev Kerala Road Driving Impression

സാധാരണ വാഹനമോടിക്കുന്ന ഒരു വ്യക്തിക്ക് വിൻഡ്സറിലേക്ക് കയറുമ്പോൾ പെട്ടെന്ന് മറ്റൊരു ഡിജിറ്റൽ ലോകത്തേക്ക് എത്തിയത് പോലെ തോന്നും. അത് മറ്റൊന്നും കൊണ്ടല്ല 15.6-ഇഞ്ച് ടച്ച്സ്ക്രീൻ കണ്ടാൽ ഒരു ലാപ്ടോപ് പോലെ തോന്നും. ഇത്രയും വലിയ വാഹനത്തിൻ്റെ എല്ലാ ഫീച്ചറുകളും നിങ്ങൾ നിയന്ത്രിക്കേണ്ടത് ഈ വലിയ സ്ക്രീനിലാണ്. വാഹനത്തിനകത്ത് ഫിസിക്കൽ സ്വിച്ചുകൾ വളരെ കുറവാണെന്നല്ല ഒട്ടുമില്ല എന്ന് തന്നെ പറയേണ്ടിരിക്കുന്നു. ആൻഡ്രോയിഡ് ഫോണിൽ നിന്ന് ഐ ഫോണിലേക്ക് വന്ന പോലെ ഒരു അനുഭവമായിരിക്കും അത്.

ഒറ്റ നോട്ടത്തിൽ യൂസർ ഫ്രണ്ട്ലി അല്ല എന്ന് തോന്നുമെങ്കിലും ഒരു ദിവസം കൊണ്ട് തന്നെ നിങ്ങൾക്ക് ഇതുമായി പരിചയമാകും. സൈഡ് മിററർ ക്രമീകരിക്കുന്നത് പോലും നിങ്ങളുടെ മുന്നിലെ ടച്ച്സ്ക്രീനിലുടെ വേണം. വിശാലമായ ക്യാബിൻ, ഉയർന്ന സീറ്റിംഗ് പോസിഷൻ, മികച്ചതും സുഖകരവുമായ സസ്പെൻഷൻ എന്നിവയെല്ലാം തന്നെ വിൻഡ്സർ ഇവിയിലെ നിങ്ങളുടെ യാത്ര ബിസിനസ് ക്ലാസിന് തുല്യമാക്കുന്നുണ്ട്.

Mg Windsor Ev Kerala Road Driving Impression

ഡ്രൈവിങ്ങിൻ്റെ കാര്യത്തിലേക്ക് വന്നാൽ സ്റ്റീയറിങ്ങ് റെസ്പോൺസ് എടുത്തു പറയേണ്ട ഒന്നാണ്.ഇത്രയും വലിപ്പമുള്ള ഒരു വാഹനമാണ് നിങ്ങൾ ഓടിക്കുന്നതെന്ന ചിന്ത നിങ്ങൾക്ക് ഒരിക്കലും തോന്നില്ല, ഏതൊരു ഇടവഴിയിലൂടേയും അഭ്യാസിയുടെ മെയ്‌വഴക്കത്തോടെ വളഞ്ഞും തിരിഞ്ഞും പോകും. ക്യാബിനുളളിൽ വല്ലാത്തൊരു നിശബ്ദത നിങ്ങൾക്ക് തോന്നും, ഹൈവേകളിലൂടെ പാഞ്ഞ് പോകുമ്പോഴും നിങ്ങളുടെ വീട്ടിലെ സോഫയിൽ ഇരിക്കുന്ന അതേ അനുഭവമാണ് വിൻഡ്സർ നിങ്ങൾക്ക് നൽകുന്നത്.

വിന്‍ഡ്സറിന്റെ എല്ലാ വേരിയന്റുകളിലും ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 38 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഈ ഇലക്ട്രിക് പവര്‍ട്രെയിന്‍ 134 bhp പവറും 200 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വിന്‍ഡ്സര്‍ പ്രോ വേരിയന്റുകളില്‍ വലിയ 52.9 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ക്ലെയിംഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെയാണ്. അതേസമയം പ്രോ വേരിയന്റിന്റെ പവര്‍ ഔട്ട്പുട്ടുകളില്‍ മാറ്റമില്ല.

Mg Windsor Ev Kerala Road Driving Impression

എക്‌സൈറ്റ് (38kWh), എക്‌സ്‌ക്ലൂസീവ് (38kWh), എസെന്‍സ് (38kWh), എക്‌സ്‌ക്ലൂസീവ് പ്രോ (52.9kWh), എസെന്‍സ് പ്രോ (52.9kWh) എന്നീ അഞ്ച് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമായ വിന്‍ഡ്‌സര്‍, ഫിക്സഡ് ബാറ്ററി ഓപ്ഷനും ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സബ്‌സ്‌ക്രിപ്ഷനും ഓപ്ഷനും നല്‍കുന്നുണ്ട്. ഇവി ഉടമസ്ഥാവകാശം എളുപ്പമാക്കിയ ബാസ് സ്‌കീമാണ് വിന്‍ഡ്സര്‍ ഹിറ്റാകാനുള്ള ഒരു കാരണം. ബാസ് തിരഞ്ഞെടുക്കുന്നവര്‍ക്ക്, എക്‌സൈറ്റ് (38kWh) വേരിയന്റിന്റെ വില 10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. കിലോമീറ്ററിന് 3.9 രൂപയാണ് ബാറ്ററി വാടക.

വിൻഡ്സർ ഇവിയുടെ എതിരാളികളായ ടാറ്റ നെക്സോണ്‍ ഇവി, മഹീന്ദ്ര XUV400, ഹ്യുണ്ടായി ക്രെറ്റ ഇലക്ട്രിക്, ടാറ്റ കര്‍വ് ഇവി എന്നീ മോഡലുകളുമായി തട്ടിച്ച് നോക്കുമ്പോൾ എന്തുകൊണ്ടും ഫീച്ചർ, സ്പേസ്, കംഫർട്ട് എന്നിവ കൊണ്ട് മുന്നിൽ നിൽക്കുന്നത് എംജിയുടെ ഈ ചുണക്കുട്ടൻ തന്നെയാണ്. എംജി വിൻഡ്സർ ഇവിയെ കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങളും അത് പോലെ തന്നെ വാഹനത്തെ കുറിച്ച് കൂടുതലായി എന്തെങ്കിലും അറിയണമെങ്കിലും കമൻ്റ് ചെയ്യാൻ മറക്കരുതേ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Tuesday, December 2, 2025, 14:10 [IST]
English summary
Mg windsor ev kerala road driving impressions explained in malayalam
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X