കോക്പിറ്റ് തോൽക്കുന്ന ക്യാബിൻ കണ്ടാൽ ആരാണ് വാങ്ങാത്തത്; വിൻഡ്സർ ഇവിക്ക് റെക്കോർഡ് വിൽപ്പന
2025 ഒക്ടോബറിലെ കാർ വിൽപ്പന കണക്കുകൾ കേട്ട് എല്ലാവരും ഞെട്ടിയിരിക്കുകയാണ്. പുറത്ത് വരുന്ന കണക്കുകൾ പ്രകാരം ജെഎസ്‌ഡബ്ല്യു എംജി മോട്ടോർ ഇന്ത്യ എട്ടാം സ്ഥാനത്താണുള്ളത്. എന്നാൽ 2024 ഒക്ടോബറിനെയും 2025 സെപ്റ്റംബറിനെയും അപേക്ഷിച്ച് കമ്പനിയുടെ വിൽപ്പനയിൽ നേരിയ ഇടിവുണ്ടായിട്ടുണ്ട്. കഴിഞ്ഞ മാസം 6,397 കാറുകളാണ് ജെഎസ്‌ഡബ്ല്യു എംജി വിറ്റഴിച്ചത്. ഇത് 2024 ഒക്ടോബറിൽ വിറ്റ 7,045 എംജി കാറുകളെ അപേക്ഷിച്ച് 9 ശതമാനം കുറവാണെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്.എന്നാൽ ഈ കുറവിലും പുതിയ വിൻഡ്സർ ഇവി ഇലക്ട്രിക് കാർ മികച്ച വിൽപ്പന തുടരുകയാണ്.
ഇന്ത്യയിൽ 1 ലക്ഷം ഇവികളുടെ വിൽപ്പന എന്ന നേട്ടം കൈവരിക്കാൻ എംജിയെ സഹായിച്ചത് വിൻഡ്സറാണ്. കഴിഞ്ഞ മാസം ഏറ്റവും കൂടുതൽ വിറ്റഴിച്ച എംജി കാറായി വിൻഡ്സർ ഇവി മാറി. 4,445 യൂണിറ്റുകളാണ് ഇതിന്റെ വിൽപ്പന. 2024 ഒക്ടോബറിൽ വിറ്റ 3,116 വിൻഡ്സർ ഇവി കാറുകളെ അപേക്ഷിച്ച് 43 ശതമാനത്തിൻ്റെ വാർഷിക വളർച്ചയാണ് ഇത്. എന്നാൽ 2025 സെപ്റ്റംബറിൽ ഉണ്ടായിരുന്ന 4,741 യൂണിറ്റുകളെ അപേക്ഷിച്ച് പ്രതിമാസ വിൽപ്പന 6 ശതമാനം കുറഞ്ഞിട്ടുമുണ്ട് കേട്ടോ.

വിൽപ്പനയിൽ ഒരു കുതിച്ച് ചാട്ടം പ്രതീക്ഷിച്ചു കൊണ്ടാണ്, എംജി 2025 ഒക്ടോബറിൽ വിൻഡ്സർ ഇൻസ്പയർ പതിപ്പ് പുറത്തിറക്കിയത്. 300 യൂണിറ്റുകൾ മാത്രമുള്ള ഒരു ലിമിറ്റഡ് എഡീഷനാണ് ഇത്. ഒരു വർഷത്തിനുള്ളിൽ വിൻഡ്സർ ഇവി 40,000 യൂണിറ്റ് വിൽപ്പന എന്ന നാഴികക്കല്ല് പിന്നിട്ടത് ഈ പതിപ്പിലൂടെ കമ്പനി ആഘോഷിച്ചിരിക്കുകയാണ്.
എക്സൈറ്റ് (38kWh), എക്സ്‌ക്ലൂസീവ് (38kWh), എസെന്‍സ് (38kWh), എക്സ്‌ക്ലൂസീവ് പ്രോ (52.9kWh), എസെന്‍സ് പ്രോ (52.9kWh) എന്നീ അഞ്ച് വ്യത്യസ്ത മോഡലുകളില്‍ ലഭ്യമായ വിന്‍ഡ്സര്‍, ഫിക്‌സഡ് ബാറ്ററി ഓപ്ഷനും ബാറ്ററി-ആസ്-എ-സര്‍വീസ് (BaaS) സബ്സ്‌ക്രിപ്ഷനും ഓപ്ഷനും നല്‍കുന്നുണ്ട് എന്നുളളത് കൊണ്ട് തന്നെ ഉപഭോക്താക്കൾക്ക് യാതൊരു കൺഫ്യൂഷനും സൃഷ്ടിക്കുന്നില്ല.

എംജി വിന്‍ഡ്സര്‍ ഇവി ഇലക്ട്രിക് കാറിന് ഇത്രയും ഉയര്‍ന്ന സ്വീകാര്യത ലഭിക്കാനുള്ള പ്രധാന കാരണം വിന്‍ഡ്സര്‍ ഇവിയും ബാറ്ററി ആസ് എ സര്‍വീസ് (BaaS) സ്‌കീമിന് കീഴില്‍ വില്‍ക്കുന്നു എന്നതാണ്. അതായത്, ഈ കാറിന്റെ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ അടിസ്ഥാനത്തില്‍ വാങ്ങാന്‍ ഉപഭോക്താക്കള്‍ക്ക് അവസരം ലഭിക്കുന്നു. ബാറ്ററി വാടക നല്‍കുന്നതിനാല്‍ വാഹനം വാങ്ങാനായി മുടക്കുന്ന പ്രാരംഭ തുക ഗണ്യമായി കുറയുന്നത് ആണ് എല്ലാവരേയും ആകർഷിക്കുന്ന പ്രധാന ഘടകം.
ബാസ് തിരഞ്ഞെടുക്കുന്നവര്‍ക്ക്, എക്സൈറ്റ് (38kWh) വേരിയന്റിന്റെ വില 10 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. കിലോമീറ്ററിന് 3.9 രൂപയാണ് ബാറ്ററി വാടക. എസെന്‍സ് പ്രോ (52.9kWh) വേരിയന്റിന് 13.31 ലക്ഷം രൂപയും കിലോമീറ്ററിന് 4.5 രൂപ ബാറ്ററി സബ്‌സ്‌ക്രിപ്ഷന്‍ ചാര്‍ജും വരും. പരമ്പരാഗത മോഡല്‍ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കള്‍ക്കും വിന്‍ഡ്സര്‍ മത്സരാധിഷ്ഠിത വിലയില്‍ സ്വന്തമാക്കാം.

വിന്‍ഡ്‌സറിന്റെ എല്ലാ വേരിയന്റുകളിലും ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്ന 38 kWh ബാറ്ററി പായ്ക്കാണ് ലഭിക്കുന്നത്. ഈ ഇലക്ട്രിക് പവര്‍ട്രെയിന്‍ 134 bhp പവറും 200 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു.അതേസമയം അടുത്തിടെ പുറത്തിറങ്ങിയ വിന്‍ഡ്‌സര്‍ പ്രോ വേരിയന്റുകളില്‍ വലിയ 52.9 kWh ബാറ്ററി പായ്ക്ക് ഉണ്ട്. ക്ലെയിംഡ് റേഞ്ച് ഫുള്‍ചാര്‍ജില്‍ 449 കിലോമീറ്റര്‍ വരെയാണ്.
ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.


Click it and Unblock the Notifications








