460 കി.മീ റേഞ്ചുള്ള ബാറ്ററിയുമായി MG വിന്‍ഡ്‌സര്‍ ഇവി ഉടന്‍ എത്തും; ടാറ്റ ഇത് താങ്ങുമോ?

ഇന്ത്യന്‍ കമ്പനിയായ ജെഎസ്ഡബ്ല്യു സഹ-ഉടമകളായി എത്തിയ ശേഷം എംജി മോട്ടോര്‍ ഇന്ത്യക്ക് (MG Motor India) ശുക്രന്‍ ഉദിച്ചത് നമ്മള്‍ കണ്‍മുന്നില്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യയിലെ ആദ്യത്തെ ഇന്റലിജന്റ് ക്രോസ്ഓവര്‍ യൂടിലിറ്റി വാഹനം എന്ന വിശേഷണവുമായി കമ്പനി കൊണ്ടുവന്ന വിന്‍ഡ്‌സര്‍ ഇവി (MG Windsor EV) പാസഞ്ചര്‍ ഇലക്ട്രിക് കാര്‍ വിപണിയില്‍ മായാജാലം കാണിക്കുകയാണ്. ടാറ്റ നെക്‌സോണ്‍ ഇവി, പഞ്ച് ഇവി എന്നീ ജനപ്രിയ മോഡലുകളെ മൂലയിലുരുത്തി വിന്‍ഡ്‌സര്‍ കഴിഞ്ഞ നാല് മാസങ്ങളായി ഇന്ത്യയിലെ നമ്പര്‍ 1 ഇവിയെന്ന പദവി അലങ്കരിക്കുകയാണ്.

2024-ല്‍ കമ്പനിയുടെ വിപണി വിഹിതം 21 ശതമാനമാക്കി ഉയര്‍ത്താന്‍ വിന്‍ഡ്‌സറിന് സാധിച്ചു. 2025 ജനുവരിയില്‍ എംജി 4225 ഇവികളാണ് ഇന്ത്യയില്‍ വിറ്റത്. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 251 ശതമാനമാണ് വളര്‍ച്ച. വില്‍പ്പന ഇനിയും ഉയര്‍ത്താന്‍ വേണ്ടി വിന്‍ഡ്‌സറില്‍ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ പോകുകയാണ് എംജി.

mg windsor ev

എംജി മോട്ടോര്‍ നിലവില്‍ ഒരു ബാറ്ററി പായ്ക്ക് ഓപ്ഷനില്‍ മാത്രമാണ് വിന്‍ഡ്‌സര്‍ ഇവി ഓഫര്‍ ചെയ്യുന്നത്. ഇത് ചിലരെങ്കിലും ഒരു പോരായ്മയായി എടുത്ത് കാണിക്കുന്നു. ഏതായാലും ഈ കുറവ് കൂടി നികത്തി ഒരു പുതിയ ബാറ്ററി പായ്ക്കുമായി എംജി വിന്‍ഡ്‌സര്‍ ഇവി ഏപ്രിലില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. അതിനെ കുറിച്ച് വിശദമായി വായിക്കാം.

വിന്‍ഡ്‌സറില്‍ ഉള്‍പ്പെടുത്താന്‍ പോകുന്ന പുതിയ ബാറ്ററി പായ്ക്ക് ഓപ്ഷന്‍ നിലവില്‍ വില്‍പ്പനയിലുള്ളതിനേക്കാള്‍ അല്‍പ്പം വലിയ ബാറ്ററി പായ്ക്ക് ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വിന്‍ഡ്‌സര്‍ ഇവിയില്‍ എംജി പുതിയ 50 kWh ലിഥിയം അയണ്‍ ബാറ്ററി പായ്ക്ക് ഓപ്ഷന്‍ അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും പുറത്തുവന്നിട്ടില്ല.

mg windsor ev rear

ZS ഇവി പോലുള്ള ചില ആഗോള മോഡലുകളില്‍ എംജി ഈ ബാറ്ററി ഓഫര്‍ ചെയ്യുന്നുണ്ട്. ടോപ് എന്‍ഡ് ട്രിമ്മില്‍ എക്‌സ്‌ക്ലൂസീവായിട്ടായിരിക്കും ഈ ബാറ്ററി പായ്ക്ക് നല്‍കുക. ഏകദേശം 460 കിലോമീറ്ററാണ് റേഞ്ച് പ്രതീക്ഷിക്കുന്നത്. സ്റ്റാന്‍ഡേര്‍ഡ് എസി ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 16 മണിക്കൂറും 50kW ഡിസി ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഏകദേശം 46 മിനിറ്റും മതി ചാർജ് ചെയ്യാൻ.

ഈ ബാറ്ററി പായ്ക്ക് എംജി ZS ഇവിയെ വെറും 8.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ പ്രാപ്തമാക്കുന്നു. മണിക്കൂറില്‍ 175 കിലോമീറ്റര്‍ വരെ വേഗത്തില്‍ പായാന്‍ ഇവിക്ക് സാധിക്കും. നിലവില്‍ വില്‍പ്പനയിലുള്ള വിന്‍ഡ്സര്‍ ഇവി 38 kWh ബാറ്ററി പായ്ക്ക് ഓപ്ഷന്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

mg windsor ev interior

ഫുള്‍ ചാര്‍ജില്‍ 331 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നത് ശ്രദ്ധിക്കേണ്ടതാണ്. 136 bhp പവറും 200 Nm ടോര്‍ക്കും നല്‍കാന്‍ ശേഷിയുള്ള ഇലക്ട്രിക് മോട്ടോറാണ് ഇതിന്റെ ശക്തി. ഇക്കോ, ഇക്കോ+, നോര്‍മല്‍, സ്പോര്‍ട് എന്നീ നാല് ഡ്രൈവിംഗ് മോഡലുകളും ഇലക്ട്രിക് എംപിവിയില്‍ ലഭ്യമാണ്. ചെറിയ ബാറ്ററി പായ്ക്കുള്ള വിന്‍ഡ്‌സര്‍ ഇവിയുടെ പ്രാരംഭ വില 13.50 ലക്ഷം രൂപയാണ്. ടോപ് എന്‍ഡ് വേരിയന്റിന് 15.50 ലക്ഷം രൂപ മുടക്കണം. എക്‌സ്-ഷോറൂം വിലകളാണിത്.

വലിയ ബാറ്ററി പായ്ക്ക് ഓപ്ഷന്‍ ലഭിക്കുമ്പോള്‍ വിന്‍ഡ്‌സറിന്റെ വിലയിലും മാറ്റമുണ്ടാകും. ഏകദേശം 1 ലക്ഷം മുതല്‍ 1.50 ലക്ഷം രൂപ വരെ കൂടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൃത്യമായ വിശദാംശങ്ങള്‍ ഇതുവരെ അറിവായിട്ടില്ല. ഇതിനായി ഏതാനും ആഴ്ചകള്‍ കൂടി കാത്തിരുന്നാല്‍ മതി. ഇതിനോടകം തന്നെ ടാറ്റ മോട്ടോര്‍സിന് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന എംജി വലിയ ബാറ്ററി പായ്ക്കുള്ള വിന്‍ഡ്‌സറുമായി മത്സരം കടുപ്പിക്കാന്‍ തന്നെയാണ് പുറപ്പാട്.

More from DriveSpark

Article Published On: Friday, February 28, 2025, 12:00 [IST]
English summary
Mg windsor ev to get bigger 50 kwh battery pack launch likely in april
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X