ഫുൾചാർജിൽ 461 കിലോമീറ്റർ റേഞ്ച് തരുന്ന എസ്‌യുവി! രണ്ടിരട്ടി വിൽപ്പനയുമായി എംജിയുടെ ആരും കുറ്റം പറയാത്ത ഇവി

2020 മുതൽ ഇന്ത്യൻ വിപണിണിയിലേക്ക് എത്തിയ എംജിയുടെ ഭാഗ്യമോഡലാണ് ZS ഇവി. ഇത് വരെ ആരും അങ്ങനെ കുറ്റം പറഞ്ഞ് കേട്ടിട്ടില്ലാത്ത മോഡലിന് എല്ലാ മാസവും വളരെ മാന്യമായ വിൽപ്പനയുണ്ട് എന്നതാണ് സത്യം. ഒക്ടോബർ മാസത്തെ വിൽപ്പന നോക്കിയാൽ 609 യൂണിറ്റിൻ്റെ വിൽപ്പനുമായി 143 ശതമാനത്തിൻ്റെ വളർച്ചയാണ് നേടിയിരിക്കുന്നത്. ഇത്രയും കേൾക്കുമ്പോൾ നിങ്ങൾ വിചാരിച്ചേക്കാം അത് എന്തൊരും വർധനവാണ് എന്ന്. സെപ്റ്റംബർ മാസത്തിൽ അപ്പോൾ എംജിയുടെ ഈ എസ്‌യുവി 250 യൂണിറ്റുകൾ മാത്രമാണ് വിറ്റിരുന്നത്. 2024 ഒക്ടോബറിൽ 609 യൂണിറ്റുകളായിരുന്നു വിറ്റിരുന്നത്.

ടാറ്റ കർവ് ഇവി, ഹ്യുണ്ടായി ക്രെറ്റ ഇവി, മഹീന്ദ്ര BE 6, ബിവൈഡി അറ്റോ 3, ടാറ്റ നെക്സോൺ ഇവി തുടങ്ങിയ എതിരാളികളുമായി എംജി ZS ഇലക്ട്രിക് എസ്‌യുവി 6 വർഷം പടപൊരുതി നിന്നുവെന്നത് ചെറിയ കാര്യമല്ല. 50.3 kWh ബാറ്ററി പായ്ക്ക് ആണ് എംജി ZS ഇവിയിൽ ലഭിക്കുന്നത്. സിംഗിൾ ഇലക്ട്രിക് മോട്ടോറുമായി ജോടിയാക്കിയിരിക്കുന്ന ഈ ഇലക്ട്രിക് പവർട്രെയിൻ 174 bhp പവറിൽ പരമാവധി 280 Nm torque വരെ ഉത്പാദിപ്പിക്കാൻ പ്രാപ്തിയുളളതാണ്.

MG ZS EV Posted 143 Percentage More Sales On October

സിംഗിൾ ചാർജിൽ 461 കിലോമീറ്റർ റേഞ്ച് വരെ നൽകാൻ ഇലക്‌ട്രിക് എസ്‌യുവി ഡിസി ഫാസ്റ്റ് ചാർജിംഗിനെ വരെ പിന്തുണയ്ക്കുന്നതിനാൽ വേഗത്തിൽ ചാർജ് ചെയ്യാനും കഴിയുമെന്നതാണ് ഹൈലൈറ്റ്. 1 കി.മീ. ഓടിക്കാൻ വാഹനത്തിന് 60 പൈസയാണ് ചെലവ് വരുന്നത്. വാഹനത്തിൻ്റെ ബാറ്ററിയുടെ കാര്യത്തിലേക്ക് വന്നാൽ പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നും ബാറ്ററിയെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിലാണ് കമ്പനി ഇത് ഡിസൈൻ ചെയ്തിരിക്കുന്നത്.

അത് മാത്രമല്ല, കർശനമായ സുരക്ഷയും പെർഫോമൻസ് ആവശ്യകതകളും നിറവേറ്റുന്നതിായി വികസിപ്പിച്ച ബാറ്ററിയാണ് ZS ഇവിയിൽ പ്രവർത്തിക്കുന്നതെന്നുമാണ് കമ്പനിയുടെ അവകാശവാദം. UL2580 സേഫ്റ്റി മാനേജ്‌മെന്റ് സിസ്റ്റവും ASIL-D മെച്ചപ്പെടുത്തിയ സുരക്ഷാ ഇന്റഗ്രിറ്റി ലെവൽ റേറ്റിംഗും ബാറ്ററി പായ്ക്കിനുണ്ട്. ഫീച്ചറുകളുടെ കാര്യത്തിലേക്ക് നോക്കിയാൽ ഇതിന് 360-ഡിഗ്രി ക്യാമറ, ഹിൽ-ഡിസന്റ് കൺട്രോൾ, ക്ലൈമറ്റ് കൺട്രോൾ, റിയർ എസി വെന്റുകൾ, പുതിയ ഐ-സ്മാർട്ട് സവിശേഷതകൾ എന്നിവ ലഭിക്കുന്നുണ്ട്.

MG ZS EV Posted 143 Percentage More Sales On October

ഇതോടൊപ്പം തന്നെ പുതിയ i-Smart ഫീച്ചറിൽ എംജി മോട്ടോർസ് FOTA കേപ്പബിലിറ്റി, പാർക്കിംഗ് ബുക്കിംഗിനുള്ള പാർക്ക് പ്ലസ് നേറ്റീവ് ആപ്പ്, ലൈവ് ട്രാഫിക് അപ്‌ഡേറ്റുകളുള്ള മാപ്മൈഇന്ത്യ ഓൺലൈൻ നാവിഗേഷൻ, ഡിസ്‌കവർ ആപ്പ്, ലൈവ് ക്ലൈമഫ്ഫ് എന്നിവയെല്ലാം നൽകുന്നുണ്ട്. 16.88 ലക്ഷം രൂപ 24.93 ലക്ഷം രൂപ വരെയാണ് എംജി ZS ഇവിയുടെ എക്സ്ഷോറൂം വിലകളുടെ വിവരം.

ഇത്തവണ ഇലക്ട്രിക് വാഹനങ്ങളിൽ നിന്ന് എംജി നല്ല രീതിയിൽ പണം വാരിയിട്ടുണ്ട്, പ്രത്യേകിച്ച് വിൻഡ്സർ ഇവിയാണ് എംജിയുടെ ബംബർ താരം. കഴിഞ്ഞ കുറേ മാസങ്ങളായി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാര്‍ കൂടിയാണ് എംജി വിന്‍ഡ്‌സര്‍ ഇവി. പുതിയ റെക്കോർഡ് എന്താണെന്ന് വച്ചാൽ 400 ദിവസങ്ങള്‍കൊണ്ട് 50,000 യൂണിറ്റുകള്‍ വിറ്റഴിച്ചുകൊണ്ട് പുതിയ റെക്കോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ് ഈ ജനപ്രിയ ക്രോസ്ഓവര്‍ യൂട്ടിലിറ്റി മോഡൽ.

സെഗ്മെൻ്റിലെ എതിരാളികളുമായി താരതമ്യം ചെയ്ത് നോക്കുമ്പോള്‍ താങ്ങാനാവുന്ന വില, പ്രായോഗികത, പ്രീമിയം ഫീച്ചറുകള്‍ എന്നിവയാണ് വിന്‍ഡ്‌സര്‍ ഇവിയെ ജനപ്രിയമാക്കുന്ന ഘടകങ്ങള്‍. ആധുനിക സാങ്കേതികവിദ്യ, ആഡംബര സവിശേഷതകള്‍, വിശ്വസനീയമായ ചാര്‍ജിംഗ് നെറ്റ്‌വര്‍ക്ക് എന്നിവയും എംജി വിന്‍ഡ്‌സര്‍ ഇവിക്ക് മുതല്‍ക്കൂട്ടായി മാറി. എംജി വിന്‍ഡ്‌സര്‍ ഇവി നിരവധി മികച്ച ഫീച്ചറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. ഡ്യുവല്‍ ടോണ്‍ ഇന്റീരിയര്‍, V2L, V2V കണക്റ്റിവിറ്റി എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, November 21, 2025, 12:52 [IST]
English summary
Mg zs ev posted 143 percentage more sales on october details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X