മിനിയുടെ കിടിലൻ ഇലക്ട്രിക് സർപ്രൈസ്; കൂപ്പറിൻ്റെ കൊച്ചനിയൻ അടുത്ത വർഷം ഇന്ത്യയിലെത്തും

ബിഎംഡബ്ലു ഗ്രൂപ്പിന്റെ കീഴിലുള്ള ബ്രാൻഡായ മിനി ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയിൽ തന്റെ സാന്നിധ്യം കൂടുതൽ ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ഭാഗമായി 2026ഓടെ രാജ്യത്ത് മിനി എയ്‌സ്‌മാൻ (MINI Aceman) എന്ന ഇവി എസ്‌യുവി പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. പൂർണ്ണമായും ഇലക്ട്രിക് പ്ലാറ്റ്‌ഫോമിൽ വികസിപ്പിച്ച ഈ പുതിയ ക്രോസോവർ കൂപ്പറിനും കണ്‍ട്രിമാന്‍ ഇലക്ട്രികിനും ഇടയിൽ സ്ഥാനം പിടിക്കുന്ന ഒരു മോഡലായിരിക്കും. സ്റ്റൈലിഷ് ഡിസൈൻ, ആധുനിക ടെക്‌നോളജി, നഗര ജീവിതത്തിന് അനുയോജ്യമായ പ്രായോഗികത എന്നിവ ഒരുമിച്ച് വാഗ്ദാനം ചെയ്യുന്ന ഈ മോഡൽ ഇന്ത്യയിലെ പ്രീമിയം ഇവി ഉപഭോക്താക്കൾക്ക് പുതിയൊരു ആകർഷണമായി മാറാനാണ് സാധ്യത.

എയ്‌സ്‌മാൻ ഇന്ത്യയിൽ മിനിയുടെ ഏറ്റവും താങ്ങാനാവുന്ന ഇലക്ട്രിക് എസ്‌യുവി എന്ന നിലയിലാണ് അവതരിപ്പിക്കപ്പെടാൻ സാധ്യതയുള്ളത്. ആദ്യ ഘട്ടത്തിൽ ഇത് CBU ആയി, അഥവാ പൂർണ്ണമായും ഇറക്കുമതി ചെയ്ത വാഹനമായിട്ടായിരിക്കും വിപണിയിലെത്തുക. അതിനാൽ പ്രീമിയം വില പ്രതീക്ഷിക്കാവുന്നതാണ്. എന്നാൽ യൂകെയിൽ നിന്നാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത് എങ്കിൽ ഇന്ത്യ-യൂകെ സ്വതന്ത്ര വ്യാപാര കരാർ (FTA) നടപ്പിലാകുന്ന സാഹചര്യത്തിൽ ഇറക്കുമതി നികുതി കുറയാനുള്ള സാധ്യതയുണ്ട്.

MINI Aceman EV

ഇത് വാഹനത്തിന്റെ അന്തിമ വില കുറയാനും കൂടുതൽ ഉപഭോക്താക്കൾക്ക് ഈ സ്റ്റൈലിഷ് പ്രീമിയം ഇലക്ട്രിക് മോഡൽ സ്വന്തമാക്കാനുള്ള അവസരം ലഭിക്കാനും സഹായകരമായേക്കും. കാറിനെ കൂപ്പർ ഇലക്ട്രിക്കിൽ ഉപയോഗിക്കുന്ന അതേ ഇലക്ട്രിക് പ്ലാറ്റ്‌ഫോമിലാണ് നിർമ്മിച്ചിരിക്കുന്നത്. ഇതിലൂടെ മികച്ച ഡ്രൈവിംഗ് ഫീലും പുതിയ തലമുറ ഇലക്ട്രിക് ടെക്‌നോളജിയും ഒരുമിച്ച് നൽകുകയാണ് കമ്പനി ലക്ഷ്യമിടുന്നത്. ആഗോള വിപണികളിൽ എയ്‌സ്‌മാൻ രണ്ട് ബാറ്ററി പാക്ക് ഓപ്ഷനുകളോടെയാണ് ലഭിക്കുന്നത്.

38.5 kWh ബാറ്ററിയുള്ള എൻട്രി വേരിയന്റും കൂടുതൽ ശേഷിയുള്ള 49.2 kWh ബാറ്ററിയുള്ള വേരിയന്റുമാണത്. ഇതിൽ വലിയ ബാറ്ററി പതിപ്പ് ഏകദേശം 215 bhp പവറും 330 Nm ടോർക്കും ഉത്പാദിപ്പിക്കുകയും ഒരൊറ്റ ചാർജിൽ 405 കിലോമീറ്റർ വരെ ഓടാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുകയും ചെയ്യുന്നു. വലുപ്പത്തിന്റെ കാര്യത്തിൽ കൂപ്പർ ഹാച്ച്ബാക്കിനേക്കാൾ ഉയരവും വീതിയും കൂടുതലുള്ള ഒരു ക്രോസോവർ ആയതിനാൽ അകത്തളത്തിൽ കൂടുതൽ ഹെഡ്റൂമും ബൂട്ട്സ്പേസും ലഭിക്കും.

MINI Aceman EV

ഇതിന്റെ ഭാഗമായി അഞ്ച് വാതിലുകളുള്ള മോഡലായി വാഗ്ദാനം ചെയ്യുന്നു. ഇത് പിന്നിലെ സീറ്റിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയും കുടുംബ ഉപയോഗത്തിനും ദൈനംദിന യാത്രകൾക്കും കൂടുതൽ പ്രായോഗികത നൽകുകയും ചെയ്യുന്നു. ഡിസൈൻ കാര്യത്തിൽ മിനിയുടെ പരമ്പരാഗത സിഗ്നേച്ചർ സ്റ്റൈൽ തന്നെയാണ് പിന്തുടരുന്നത്. എന്നാൽ അതിന് ഒരു കൂടുതൽ മസ്കുലാർ ഹാച്ച്ബാക്ക് എസ്‌യുവി ലുക്ക് നൽകിയിരിക്കുന്നു. ചതുരാകൃതിയിൽ കട്ടിയുള്ള വീൽ ആർച്ചുകൾ കാറിന് കരുത്തുറ്റ സ്റ്റാൻസ് നൽകുന്നു.

ഉയർന്ന വേരിയന്റുകളിൽ 19 ഇഞ്ച് വരെ വലുപ്പമുള്ള അലോയ് വീലുകൾ ലഭിക്കുന്നത് കാറിന്റെ പ്രീമിയം അപ്പീൽ കൂടുതൽ വർധിപ്പിക്കുന്നുണ്ട്. പുറംഭാഗത്ത് ശ്രദ്ധ പിടിച്ചുപറ്റുന്ന മൾട്ടി-ടോൺ സ്റ്റൈലിഷ് റൂഫ്, ആധുനിക രൂപകൽപ്പനയുള്ള ആംഗുലർ ഡിആർഎല്ലുകളോടെയുള്ള സിഗ്നേച്ചർ എൽഇഡി ഹെഡ്‌ലാമ്പുകൾ, കൂടാതെ വ്യത്യസ്ത ജ്യാമിതീയ പാറ്റേണിൽ ഒരുക്കിയ എൽഇഡി ടെയിൽ ലാമ്പുകൾ എന്നിവയാണ് പ്രധാന ഹൈലൈറ്റുകൾ. ഇൻ്റീരിയറിലും ആധുനികതക്ക് വലിയ പ്രാധാന്യം നൽകുന്ന ഒരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.

MINI Aceman EV

സ്റ്റിയറിംഗ് വീൽ, സീറ്റുകൾ എന്നിവ ഉൾപ്പെടെ ലെതർ-ഫ്രീ ഇന്റീരിയർ ആണ് ഈ മോഡലിൽ നൽകിയിരിക്കുന്നത്. ഇത് ബ്രാൻഡിൻ്റെ സസ്റ്റെയിനബിൾ ഡിസൈൻ ഫിലോസഫിയെ വ്യക്തമാക്കുന്നു. ക്യാബിനിനുള്ളിൽ മിനിമലിസ്റ്റ് ഡാഷ്‌ബോർഡ് ലേഔട്ട് ആണ് കാണുന്നത്. ഡ്രൈവറിന് ആവശ്യമായ വിവരങ്ങൾ നേരിട്ട് കണ്ണിന് മുമ്പിൽ ലഭിക്കാൻ ഹെഡ്-അപ്പ് ഡിസ്പ്ലേ ഉണ്ട്. അതേസമയം മിനിയുടെ ഐക്കോണിക് ഡിസൈൻ ഘടകമായ റൗണ്ട് ആകൃതിയിലുള്ള സെൻട്രൽ ടച്ച്‌സ്‌ക്രീൻ ആണ് മറ്റൊരു പ്രധാന ആകർഷണം.

ഇതിനൊപ്പം ഗിയർ സെലക്ഷൻ ഉൾപ്പെടെയുള്ള പ്രധാന ഡ്രൈവിംഗ് കൺട്രോളുകൾക്കായി ടോഗിൾ ബാർ, വിവിധ മൂഡുകൾക്ക് അനുസരിച്ച് ക്രമീകരിക്കാവുന്ന ഒന്നിലധികം ആംബിയന്റ് ലൈറ്റിംഗ് ഓപ്ഷനുകൾ, വ്യത്യസ്ത ഡാഷ്‌ബോർഡ് കളർ തീമുകൾ, കൂടുതൽ വെളിച്ചവും മികച്ച യാത്രാ അനുഭവവും നൽകുന്ന വലിയ പനോരമിക് സൺറൂഫ്, കൂടാതെ മികച്ച ശബ്ദ ഗുണനിലവാരം ഉറപ്പാക്കുന്ന പ്രീമിയം ഹാർമൻ കാർഡൺ സൗണ്ട് സിസ്റ്റം എന്നിവയും എയ്‌സ്‌മാനിൻ്റെ പ്രധാന ഹൈലൈറ്റുകളാണ്.

More from DriveSpark

Article Published On: Thursday, December 18, 2025, 13:00 [IST]
English summary
Mini aceman ev likely to launch in india by 2026
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X