20 യൂണിറ്റ് സെലിബ്രിറ്റികള്‍ക്ക് തന്നെ തികയില്ലെല്ലോ! മിനിയുടെ പുത്തന്‍ ഇവി പുറത്തിറങ്ങി

ഇന്ത്യയില്‍ മികച്ച ഉപഭോക്തൃ അടിത്തറയുള്ള ആഡംബര കാര്‍ ബ്രാന്‍ഡ് ആണ് മിനി. ബിഎംഡബ്ല്യു ഗ്രൂപ്പിന് കീഴിലുള്ള ഈ ബ്രാന്‍ഡ് പുറത്തിറക്കുന്ന കാറുകള്‍ക്ക് സെലിബ്രിറ്റികള്‍ക്കിടയിലടക്കം വന്‍ സ്വീകാര്യതയാണ്. ഇപ്പോള്‍ പരിമിതമായ യൂണിറ്റുകളില്‍ മാത്രം വരുന്ന പുതിയ മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് പായ്ക്ക് (JCW) ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുകയാണ് കമ്പനി. വൈദ്യുതീകരണവും മിനിയുടെ മോട്ടോസ്‌്േപാര്‍ട്ട് പ്രചോദിത അപ്‌ഡേറ്റുകളും കാതലായിക്കൊണ്ട് ഒരുമിച്ചുകൊണ്ടുവരുന്ന ഈ മോഡലിന്റെ 20 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിക്കായി നീക്കിവെക്കുന്നത്. പുത്തന്‍ കാറിന്റെ വിലയും സവിശേഷതകളും ചുവടെ വിശദമായി വായിക്കാം.

കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് (യൂണിറ്റുകളായി) ഇന്ത്യയിലെത്തുന്ന കാറിന് 62 ലക്ഷം രൂപയാണ് എക്‌സ്്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. 2025 ജൂണ്‍ 10 മുതല്‍ ഈ കാറിന്റെ ഡെലിവറി ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മിനയുടെ ഓണ്‍ലൈന്‍ ഷോപ്പ് വഴി മാത്രമാണ് റിസര്‍വ് ചെയ്യാന്‍ സാധിക്കുക. മിഡ്നൈറ്റ് ബ്ലാക്ക്, ലെജന്‍ഡ് ഗ്രേ എന്നിങ്ങനെ രണ്ട് രണ്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് മിനി കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു പാക്ക് വരുന്നത്.

mini countryman e jcw pack

രണ്ടാമത്തേതില്‍ കറുത്ത സ്പോര്‍ട്സ് സ്‌ട്രൈപ്പുകളും ഉണ്ട്. കണ്‍ട്രിമാന്‍ ഇലക്ട്രിക് ജെസിഡബ്ല്യു മിനിയുടെ ബ്ലാങ്ക്ഡ് ഓഫ് ഗ്രില്‍ റേസിംഗ് പാരമ്പര്യത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചെക്കേര്‍ഡ് ഡിസൈന്‍ കൊണ്ട് വേറിട്ടുനില്‍ക്കുന്നു. ഇത് ബമ്പറിലേക്കും വ്യാപിക്കുന്നു. സൈഡ് സ്‌കര്‍ട്ടുകള്‍, റിയര്‍ സ്പോയിലര്‍, ഡോര്‍ സില്‍സ് എന്നിവയ്ക്ക് പോലും ജെസിഡബ്ല്യു ട്രീറ്റ്മെന്റ് ലഭിക്കുന്നു. കൂടാതെ അലോയ് വീലുകള്‍ കറുപ്പ് നിറത്തിലാണ് പൂര്‍ത്തിയാക്കിയിരിക്കുന്നത്.

ചെക്കേര്‍ഡ് ഫ്‌ലാഗുള്ള ജെസിഡബ്ല്യു ബാഡ്ജുകള്‍ പുത്തന്‍ ഇലക്ട്രിക് കാറിന്റെ സി-പില്ലറിലും മുന്‍വശത്ത് ചാര്‍ജിംഗ് പോര്‍ട്ടിന് സമീപത്തും കാണാം. അകത്തളത്തിലേക്ക് കടന്നാല്‍ ബൂസ്റ്റ് മോഡോഡ് കൂടിയ ജെസിഡബ്ല്യു നിര്‍ദ്ദിഷ്ട സ്റ്റിയറിംഗ് വീല്‍, സ്പോര്‍ട്സ് സീറ്റുകള്‍, കറുത്ത അപ്‌ഹോള്‍സ്റ്ററി, ഡാഷ്ബോര്‍ഡിനായി റെഡ് ആക്സന്റുകള്‍ എന്നിവ നല്‍കിയിരിക്കുന്നു.

mini countryman e jcw pack interior

സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രിമാന്‍ ഇവിയില്‍ നിന്നുള്ള സവിശേഷതകളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.4 ഇഞ്ച് വൃത്താകൃതിയിലുള്ള OLED ടച്ച്സ്‌ക്രീന്‍, ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഫ്രണ്ട്, സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍-വ്യൂ ക്യാമറ, ലെവല്‍ 2 ADAS സ്യൂട്ട് എന്നിവയാണ് സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്.

മിനി കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു പായ്ക്കില്‍ 66.45 kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നു. ഇതിന് 201 bhp പവറും 250 Nm ടോര്‍ക്കും നല്‍കാനാകും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഇവി വെറും 8.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇതിന് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

mini countryman e jcw pack side profile

കണ്‍ട്രിമാന്‍ ഇലക്ട്രിക് ഒറ്റ ചാര്‍ജില്‍ (WLTP സൈക്കിള്‍) 462 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് മിനി അവകാശപ്പെടുന്നു. 130 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 29 മിനിറ്റിനുള്ളില്‍ ബാറ്ററി 10-80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം ഒരു സാധാരണ 11 kW AC ചാര്‍ജര്‍ ബാറ്ററി 0-100% വരെ ചാര്‍ജ് ചെയ്യാന്‍ 6.4 മണിക്കൂര്‍ എടുക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, June 6, 2025, 18:36 [IST]
English summary
Mini countryman e jcw pack launched in india price design range feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X