മിനിയുടെ മിന്നും താരമായ കൺട്രിമൻ JCW ഓൾ-4 ഇങ്ങെത്തി! വിലയും സവിശേഷതകളും അറിയാം

ഒരു എസ്‌യുവി വാങ്ങണമെന്ന ആഗ്രഹം മനസില്‍ കൊണ്ടുനടക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഗംഭീര പ്രകടനം കാഴ്ച്ചവെക്കാന്‍ ഒരു പുതു അവതാരം പിറവിയെടുത്തിട്ടുണ്ട്. 2025-ല്‍ ഇന്ത്യ ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന കാറുകളിലൊന്നായ മിനി കണ്‍ട്രിമന്‍ JCW ഓള്‍-4 ഇപ്പോള്‍ പുറത്തിറക്കിയിരിക്കുകയാണ് ബ്രിട്ടീഷ് ബ്രാന്‍ഡ്. മികച്ച പെര്‍ഫോമന്‍സും ആകര്‍ഷകമായ സവിശേഷതകളും മികച്ച സുരക്ഷ സംവിധാനങ്ങളും ഉള്‍ക്കൊള്ളിച്ചെത്തുന്ന പുത്തന്‍ കാര്‍ വാങ്ങാനായി ഷോറൂമില്‍ എത്തും മുമ്പ് അറിഞ്ഞിരിക്കേണ്ട കുറച്ച് കാര്യങ്ങൾ ചുവടെ വായിക്കാം.

ഡിസൈന്‍: 64.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയില്‍ വരുന്ന മിനി കണ്‍ട്രിമന്‍ JCW ഓള്‍-4 ആരെയും ആകര്‍ഷിപ്പിക്കുന്ന ഡിസൈനിലാണ് വരുന്നത്. മുന്‍വശത്ത് ചെക്കര്‍ഡ് ഫ്‌ലാഗ് മോട്ടിഫും, വലിയ എയര്‍ ഇന്‍ടേക്കുകളും ഉള്ള ബ്ലാക്ക്-ഔട്ട് ഗ്രില്ലാണ് ഈ താരത്തിന്റെ പ്രധാന ആകര്‍ഷണം. ഫ്രണ്ട് ബമ്പര്‍, എല്‍ഇഡി ഹെഡ്ലൈറ്റുകള്‍ എന്നിവ കിടിലന്‍ അത്ലറ്റിക് ലുക്ക് നല്‍കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ ഹുഡിലെയും ഫ്രണ്ട് ഫാസിയയിലെയും ആക്സന്റുകള്‍ റേസിംഗ് പൈതൃകത്തെ സൂചിപ്പിക്കുന്നു.

Mini Countryman JCW All4

വശങ്ങളില്‍ നിന്ന് നോക്കുമ്പോള്‍ 5-സ്പോക്ക് അലോയ് വീലുകള്‍, ഫ്‌ലേര്‍ഡ് വീല്‍ ആര്‍ച്ചുകള്‍ എന്നിവ ബോള്‍ഡ് ലുക്ക് നല്‍കുന്നുണ്ട്. പിന്‍വശത്ത് ക്വാഡ് എക്സ്ഹോസ്റ്റ് ടിപ്പുകള്‍, ഡിഫ്യൂസര്‍-സ്‌റ്റൈല്‍ ബമ്പര്‍, വലിയ റൂഫ് സ്പോയിലര്‍, JCW ബാഡ്ജിംഗ് എന്നിവ കാഴ്ചയില്‍ ആകര്‍ഷകമാക്കുക മാത്രമല്ല ഈ വീരപുത്രന്റെ കരുത്തിനെയും എടുത്തുകാണിക്കുന്നു.

ഇന്റീരിയര്‍: മനോഹരമായി അലങ്കരിച്ച ക്യാബിനാണ് മിനി കണ്‍ട്രിമന്‍ JCW വാഗ്ദാനം ചെയ്യുന്നത്. മിനി OS9 ഉള്ള 9.4 ഇഞ്ച് OLED ടച്ച്സ്‌ക്രീന്‍, ലെതര്‍ അപ്‌ഹോള്‍സ്റ്ററി, ചുവന്ന സ്റ്റിച്ചിംഗുള്ള JCW സ്പോര്‍ട് സീറ്റുകള്‍, അലുമിനിയം അല്ലെങ്കില്‍ കാര്‍ബണ്‍-ഫൈബര്‍ ആക്സന്റുകള്‍ എന്നിവയുള്‍പ്പെടെ പ്രീമിയം മെറ്റീരിയലുകള്‍ ക്യാബിനില്‍ ഉടനീളം അണിനിരക്കുന്നുണ്ട്. ഇത് ഡ്രൈവര്‍ക്കും യാത്രക്കാര്‍ക്കും സുഖകരമായ ക്യാബിന്‍ അന്തരീക്ഷം സൃഷ്ടിക്കുന്നു.

Mini Countryman JCW All4

മെമ്മറി ഫംഗ്ഷനോടുകൂടിയ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഫ്രണ്ട് സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഉപയോഗിച്ച് സുഖസൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. യാത്രയ്ക്കിടെ കണക്റ്റിവിറ്റി ഉറപ്പാക്കുന്ന ഹാര്‍മന്‍ കാര്‍ഡണ്‍ പ്രീമിയം സൗണ്ട് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്പ്ലേ, വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ചാര്‍ജിംഗ് എന്നിവ ഉള്‍പ്പെടുന്ന സാങ്കേതിക വിദ്യയുടെ ഒരു കലവറ തന്നെയാണ് മിനി കണ്‍ട്രിമന്‍ JCW.

ഇന്ധനക്ഷമത: ഈ മോഡല്‍ പ്രകടനത്തിന്റെ കാര്യമായാലും ഇന്ധനക്ഷമതയുടെ കാര്യമായാലും മികച്ചു നില്‍ക്കുന്നുണ്ട്. 300 hp പവറും 400 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന ശക്തമായ 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് കരുത്ത് പകരുന്നത്. 7-സ്പീഡ് ഡ്യുവല്‍-ക്ലച്ച് ട്രാന്‍സ്മിഷനും ഓള്‍-വീല്‍ ഡ്രൈവും സംയോജിപ്പിച്ചിരിക്കുന്നതിനാല്‍ ഈ എസ്‌യുവി ആവേശകരമായ ആക്‌സിലറേഷനാണ് നല്‍കുന്നത്.

ഒപ്റ്റിമൈസ് ചെയ്ത ട്രാന്‍സ്മിഷന്‍ മാപ്പിംഗ്, അനാവശ്യ ഇന്ധന ഉപഭോഗം കുറയ്ക്കുന്ന എയറോഡൈനാമിക് എന്നിവയുള്‍പ്പെടെയുള്ള നൂതന എഞ്ചിനീയറിംഗ് സവിശേഷതകളാണ് കണ്‍ട്രിമന്‍ JCW മോഡലിനെ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സഹായിക്കുന്നത്. ഡ്രൈവിംഗ് ശൈലി, ഭൂപ്രദേശം, ലോഡ് എന്നിവയെ ആശ്രയിച്ച് യഥാര്‍ത്ഥ മൈലേജ് വ്യത്യാസപ്പെടുന്നുണ്ടെങ്കിലും ദൈനംദിന ഉപയോഗക്ഷമത ആഗ്രഹിക്കുന്നവര്‍ക്ക് ഇത് ഒരു മികച്ച ചോയ്‌സാണ്.

സുരക്ഷ: യാത്രക്കാരെ സംരക്ഷിക്കുന്നതിനും ഡ്രൈവറുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനുമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന സമഗ്രമായ സുരക്ഷാ സവിശേഷതകളോടെയാണ് മിനി കണ്‍ട്രിമന്‍ JCW വരുന്നത്. ആറ് എയര്‍ബാഗുകള്‍, ഡൈനാമിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, കോര്‍ണറിംഗ് ബ്രേക്ക് കണ്‍ട്രോള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നീ സംവിധാനങ്ങൾ പ്രധാന സുരക്ഷയിൽ ഉള്‍പ്പെടുന്നുണ്ട്.

ലെയ്ന്‍-കീപ്പിംഗ് അസിസ്റ്റോട് കൂടിയ ലെയ്ന്‍ ഡിപ്പാര്‍ച്ചര്‍ വാണിംഗ്, ബ്ലൈന്‍ഡ്-സ്‌പോട്ട് ഡിറ്റക്ഷന്‍, ബ്രേക്ക് ഇന്റര്‍വെന്‍ഷനോടുകൂടിയ ഫ്രണ്ട് കൊളീഷന്‍ വാണിംഗ് തുടങ്ങിയ നൂതന സംവിധാനങ്ങള്‍ അപകടങ്ങള്‍ സംഭവിക്കുന്നതിന് മുമ്പ് തടയാന്‍ സഹായിക്കുന്നു. കൂടാതെ റിയര്‍ ക്രോസ്-ട്രാഫിക് അലേര്‍ട്ട്, 360-ഡിഗ്രി ക്യാമറ, ഹില്‍ ഹോള്‍ഡ് അസിസ്റ്റ്, ക്രാഷ് സെന്‍സറുകള്‍ എന്നിവയും എസ്‌യുവി വാഗ്ദാനം ചെയ്യുന്നുണ്ട്.

More from DriveSpark

Article Published On: Tuesday, October 14, 2025, 17:13 [IST]
English summary
Mini countryman jcw all 4 launched in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X