പുത്തൻ മിനി കൺട്രിമാൻ SE ALL4 പുറത്തിറക്കി! ഇനി ഇന്ത്യയിലെ സെലിബ്രിറ്റി ഇവൻ തന്നെ

ബിഎംഡബ്ല്യു ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു ലോകപ്രശസ്ത ബ്രിട്ടീഷ് വാഹന നിർമാതാക്കളാണ് മിനി. ആഡംബര ഹാച്ച്ബാക്കുകൾ മുതൽ കൺട്രിമാൻ പോലുള്ള എസ്‌യുവികൾ ഉൾപ്പെടെ നിരവധി മോഡലുകൾ നിരത്തിലിറക്കിക്കൊണ്ട് വിപ്ലവം തീർത്ത കമ്പനിക്ക് പ്രത്യേകിച്ച് ആമുഖത്തിന്റെ ആവശ്യമൊന്നുമില്ല. ക്രിക്കറ്റ് താരങ്ങൾ, സിനിമ താരങ്ങൾ, വലിയ വ്യവസായികൾ എന്നിവരുടെയെല്ലാം ഗരാജിൽ മിനിയുടെ സാന്നിധ്യം കാണാനാവും. ഇപ്പോഴിതാ കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് മിനി കൺട്രിമാൻ SE ALL4 രാജ്യത്ത് ലോഞ്ച് പുറത്തിറക്കിയിരിക്കുകയാണ്. 66.90 ലക്ഷം രൂപയുടെ എക്സ്ഷോറൂം വിലയിൽ വരുന്ന ഈ മോഡലിൻ്റെ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

കൺട്രിമാൻ SE ALL4 ലെജൻഡ് ഗ്രേ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളിലാണ് തെരഞ്ഞെടുക്കാനാവുന്നത്. മുൻഭാഗത്തുള്ള ഗ്രിൽ ഡിസൈൻ, എൽഇഡി ഹെഡ്‌ലാമ്പുകൾ, മൂന്ന് ലൈറ്റിംഗ് മോഡുകൾ (Classic, Favoured, John Cooper Works) എന്നിവയാണ് കാറിലെ പ്രധാന ഹൈലൈറ്റ്. കൂടാതെ ഫ്ലഷ് ഡോർ ഹാൻഡിലുകൾ, ബോഡി പാനലുകൾ, ക്രോം ഘടകങ്ങൾ എന്നിവ ആധുനികവും എയറോഡൈനാമിക്കുമായ രൂപം കാറിന് നൽകുന്നു.

New Mini Countryman SE ALL4 Launched

ഒപ്പം 19 ഇഞ്ച് അലോയ് വീലുകൾ, ബ്ലാക്ക് റൂഫ് റെയിലുകൾ, സ്പോർട്ട് ബമ്പറുകൾ ഇവയെല്ലാം കൂടിയുള്ള കൺട്രിമാൻ SE ALL4 ഇവിയുടെ രൂപഭംഗിയിൽ ആരായാലും വീണുപോകും. ജോൺ കൂപ്പർ വർക്ക്‌സിന്റെ (JCW) പ്രചോദനം ഉൾക്കൊണ്ടാണ് കൺട്രിമാൻ SE ALL4 ഇലക്ട്രിക്കിന്റെ അകത്തളം രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഇത് മിനിമലിസ്റ്റികും പ്രീമിയം ലുക്കുമാണ് വാഹനത്തിന് സമ്മാനിക്കുന്നത്.

ഡാഷ്‌ബോർഡിന്റെ മധ്യഭാഗത്തായി ഇടംപിടിച്ചിരിക്കുന്ന വൃത്താകൃതിയിലുള്ള OLED ടച്ച്‌സ്‌ക്രീൻ ഡിസ്‌പ്ലേയാണ് ഇന്റീരിയറിലെ പ്രധാന ആകർഷണം. ഇത് നാവിഗേഷൻ, ക്ലൈമറ്റ് കൺട്രോൾ, ഡ്രൈവിംഗ് മോഡുകൾ എന്നിവ പോലുള്ള കാറിന്റെ പ്രധാന കാര്യങ്ങളെല്ലാം പ്രദർശിപ്പിക്കും. ഡാഷ്‌ബോർഡും ഡോർ ട്രിമ്മുകളും നിറ്റഡ് ഫാബ്രിക് മെറ്റീരിയലുകൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ സംവിധാനവും ടച്ച്‌സ്‌ക്രീനിലുണ്ട്.

വയർലെസ് ചാർജിംഗ്, മിനി ഡിജിറ്റൽ കീ പ്ലസ് എന്നിവ സ്മാർട്ട്‌ഫോൺ ഉപയോഗിച്ച് കാർ അൺലോക്ക് ചെയ്യാനും സ്റ്റാർട്ട് ചെയ്യാനും അനുവദിക്കുന്ന റീച്ചറും മിനിയുടെ പുത്തൻ ഇലക്ട്രിക് കാറിലുണ്ട്. ഈ പുതിയ മോഡലിൽ 313 bhp കരുത്തും 494 Nm ടോർക്കും ഉത്പാദിപ്പിക്കുന്ന ഡ്യുവൽ-മോട്ടോർ ഓൾ-വീൽ-ഡ്രൈവ് സജ്ജീകരണത്തോടെയാണ് വിപണനത്തിന് എത്തുന്നത്. 5.6 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്ററർ കൈവരിക്കാനും കൺട്രിമാൻ SE ALL4 ഇവിക്കാവും.

അതേസമയം പരമാവധി വേഗത മണിക്കൂറിൽ 180 കിലോമീറ്ററായി നിജപ്പെടുത്തിയിട്ടുമുണ്ട്. 66.45 kWh ലിഥിയം-അയൺ ബാറ്ററി പായ്ക്കാണ് കൺട്രിമാൻ SE ALL4 ഇവിയുടെ ഹൃദയം. ഇത് ഒറ്റ ചാർജിൽ 440 കിലോമീറ്റർ വരെ റേഞ്ച് നൽകാൻ ശേഷിയുള്ളതാണ്. കാർ AC, DC ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്ക്കുന്നതിനാൽ ചാർജിംഗും കാര്യക്ഷമമാണ്. 22 kW AC ചാർജർ ഉപയോഗിച്ച് പൂർണമായി ചാർജ് ചെയ്യാൻ ഏകദേശം 3 മണിക്കൂർ 45 മിനിറ്റ് എടുക്കും.

അതേസമയം 130 kW DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 29 മിനിറ്റിനുള്ളിൽ 10 ശതമാനം മുതൽ 80 ശതമാനം വരെ വാഹനം വേഗത്തിൽ ചെയ്യാനും കഴിയും. സുരക്ഷക്ക് മികച്ച പ്രാധാന്യം നൽകിയാണ് കൺട്രിമാൻ SE ALL4 നിർമ്മിച്ചിരിക്കുന്നത്. ഒന്നിലധികം എയർബാഗുകൾ, സീറ്റ് ബെൽറ്റ് പ്രിറ്റെൻഷനറുകൾ, യാത്രക്കാരുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ISOFIX ചൈൽഡ് സീറ്റ് മൗണ്ടുകൾ എന്നിവ എസ്‌യുവിയിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്.

ലെയ്ൻ ഡിപ്പാർച്ചർ വാണിംഗ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗുള്ള ഫ്രണ്ട് കൊളീഷൻ വാണിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ, ബ്ലൈൻഡ് സ്പോട്ട് ഡിറ്റക്ഷൻ തുടങ്ങിയ അധിക സേഫ്റ്റി ഫീച്ചറുകൾ നൽകുന്ന ADAS സപ്പോർട്ടും കാറിലുണ്ട്. കൂടാതെ 360-ഡിഗ്രി ക്യാമറ സിസ്റ്റം, പാർക്ക് അസിസ്റ്റ്, റിയർ ക്രോസ്-ട്രാഫിക് അലേർട്ട് എന്നിവക്കൊപ്പം സ്റ്റെബിലിറ്റി കൺട്രോൾ, ട്രാക്ഷൻ കൺട്രോൾ, കോർണറിംഗ് ബ്രേക്ക് കൺട്രോൾ ഇലക്ട്രോണിക് ബ്രേക്ക്‌ഫോഴ്‌സ് ഡിസ്ട്രിബ്യൂഷൻ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം എന്നിവയും കൺട്രിമാൻ ഇവിയെ വേറിട്ടുനിർത്തുന്നുണ്ട്.

More from DriveSpark

Article Published On: Sunday, November 9, 2025, 9:00 [IST]
English summary
Mini countryman se all4 aunched at 66 90 lakh in india
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X