മിനിമോൾ അടുത്ത മാസം ഇങ്ങെത്തും കേട്ടോ; ബുക്ക് ചെയ്യാൻ തീയതി അറിയിച്ച് ജർമൻ ബ്രാൻഡ്

രാജ്യത്ത് മിനി ബ്രാൻഡിൻ്റെ കാറുകൾക്ക് പ്രത്യേക ഫാൻബേസ് ഉണ്ടെന്ന് പറയാതെ വയ്യ. അതിൽ പ്രധാനിയാണ് കൺട്രിമാൻ എന്ന മോഡൽ. ജോൺ കൂപ്പർ വർക്ക്സ് വേരിയൻ്റ് കൺട്രിമാൻ മോഡലിൻ്റെ പ്രീ ബുക്കിങ്ങ് ആരംഭിച്ചിരിക്കുകയാണ്. അടുത്ത മാസം അതായത് ഒക്ടോബർ 14ന് വാഹനം രാജ്യത്ത് ലോഞ്ച് ചെയ്യുമെന്നാണ് ബ്രാൻഡ് അറിയിച്ചിരിക്കുന്നത്. വാഹനം വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് മിനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ബ്രാൻഡിന്റെ രാജ്യവ്യാപകമായി പ്രവർത്തിക്കുന്ന 11 ഡീലർഷിപ്പുകളിൽ നിന്നോ പെർഫോമൻസിന് പ്രാധാന്യം നൽകുന്ന എസ്‌യുവി ബുക്ക് ചെയ്യാൻ സാധിക്കുമെന്നാണ് ജർമൻ ബ്രാൻഡ് അറിയിച്ചിരിക്കുന്നത്.

പെർഫോമൻസിന് കൂടുതൽ പ്രാധാന്യം നൽകുന്നത് കൊണ്ട് തന്നെ 2.0 ലിറ്റർ, നാല് സിലിണ്ടർ ട്വിൻപവർ ടർബോ പെട്രോൾ എഞ്ചിനാണ് ജെസിഡബ്ല്യു കൺട്രിമാൻ ALL4 എന്ന മോഡലിൽ നൽകിയിരിക്കുന്നത്. ഓൾ-വീൽ-ഡ്രൈവ് സിസ്റ്റവുമായി സംയോജിപ്പിച്ചിരിക്കുന്ന ഈ കാർ ഏതൊരു തരത്തിലുള്ള റോഡുകളിലും മികച്ച പ്രകടനം കാഴ്ച്ചവയ്ക്കാൻ പ്രാപ്തമാണ്.

mini announced pre launch booking jsw countryman

ടച്ച് പോയിൻ്റുകളെ കുറിച്ച് വിശദമായി നോക്കിയാൽ മിനിയുടെ ഡീലർ നെറ്റ്‌വർക്കിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ, പൂനെ, ഗുരുഗ്രാം, ഹൈദരാബാദ്, കൊച്ചി, അഹമ്മദാബാദ്, ചണ്ഡീഗഡ്, കൊൽക്കത്ത തുടങ്ങിയ നഗരങ്ങളിലെ ഔട്ട്‌ലെറ്റുകൾ എല്ലാം ഉൾപ്പെടുന്നുണ്ട്. അത് കൊണ്ട് രാജ്യത്തെ എല്ലാ പ്രധാന നഗരങ്ങളിലുളളവർക്കും മിനിയുടെ പുത്തൻ മോഡൽ ബുക്ക് ചെയ്യാൻ സാധിക്കും എന്നതാണ് പ്രത്യേകത.

പരിമിതമായ യൂണിറ്റുകളില്‍ മാത്രം പുതിയ മിനി കണ്‍ട്രിമാന്‍ ഇ ജോണ്‍ കൂപ്പര്‍ വര്‍ക്‌സ് പായ്ക്ക് (JCW) ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരുന്നു. വൈദ്യുതീകരണവും മിനിയുടെ മോട്ടോസ്‌്േപാര്‍ട്ട് പ്രചോദിത അപ്‌ഡേറ്റുകളും കാതലായിക്കൊണ്ട് ഒരുമിച്ചുകൊണ്ടുവരുന്ന ഈ മോഡലിന്റെ 20 യൂണിറ്റുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിക്കായി നീക്കിവച്ചത്. മിഡ്നൈറ്റ് ബ്ലാക്ക്, ലെജന്‍ഡ് ഗ്രേ എന്നിങ്ങനെ രണ്ട് രണ്ട് എക്സ്റ്റീരിയര്‍ കളര്‍ ഓപ്ഷനുകളിലാണ് മിനി കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു പാക്ക് വരുന്നത്.

mini announced pre launch booking jsw countryman

സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രിമാന്‍ ഇവിയില്‍ നിന്നുള്ള സവിശേഷതകളില്‍ ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റിയുള്ള 9.4 ഇഞ്ച് വൃത്താകൃതിയിലുള്ള OLED ടച്ച്സ്‌ക്രീന്‍, ഹാര്‍മന്‍ കാര്‍ഡണ്‍ സൗണ്ട് സിസ്റ്റം, വയര്‍ലെസ് ചാര്‍ജര്‍, ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന മുന്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ്, ആംബിയന്റ് ലൈറ്റിംഗ് എന്നിവ ഉള്‍പ്പെടുന്നു. ഫ്രണ്ട്, സൈഡ് കര്‍ട്ടന്‍ എയര്‍ബാഗുകള്‍, എബിഎസ്, ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, റിയര്‍-വ്യൂ ക്യാമറ, ലെവല്‍ 2 ADAS സ്യൂട്ട് എന്നിവയാണ് സേഫ്റ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നത്.

മിനി കണ്‍ട്രിമാന്‍ ഇ ജെസിഡബ്ല്യു പായ്ക്കില്‍ 66.45 kWh ബാറ്ററി പായ്ക്ക് ഉണ്ട്, ഇത് ഫ്രണ്ട്-മൗണ്ടഡ് ഇലക്ട്രിക് മോട്ടോറിന് കരുത്ത് പകരുന്നു. ഇതിന് 201 bhp പവറും 250 Nm ടോര്‍ക്കും നല്‍കാനാകും. പെര്‍ഫോമന്‍സ് വശം നോക്കുമ്പോള്‍ ഇവി വെറും 8.6 സെക്കന്‍ഡിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്ന് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നു. ഇതിന് മണിക്കൂറില്‍ 170 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ കഴിയും.

കണ്‍ട്രിമാന്‍ ഇലക്ട്രിക് ഒറ്റ ചാര്‍ജില്‍ (WLTP സൈക്കിള്‍) 462 കിലോമീറ്റര്‍ സഞ്ചരിക്കുമെന്ന് മിനി അവകാശപ്പെടുന്നു. 130 kW DC ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് 29 മിനിറ്റിനുള്ളില്‍ ബാറ്ററി 10-80% വരെ ചാര്‍ജ് ചെയ്യാന്‍ കഴിയും. അതേസമയം ഒരു സാധാരണ 11 kW AC ചാര്‍ജര്‍ ബാറ്ററി 0-100% വരെ ചാര്‍ജ് ചെയ്യാന്‍ 6.4 മണിക്കൂര്‍ എടുക്കും.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, September 20, 2025, 18:03 [IST]
English summary
Mini india officially announced pre launch bookings for jcw countryman details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X