ടോപ് 5 എസ്‌യുവികളില്‍ ഒന്ന് വാങ്ങണോ? സാലറി എത്ര വേണമെന്ന് പറഞ്ഞ് തരാം...

ലോകത്തിലെ തന്നെ ഏറ്റവും വലിയ മൂന്നാമത്തെ കാര്‍ വിപണിയായ ഇന്ത്യയിലെ നിലവിലെ ട്രെന്‍ഡ് സ്പോര്‍ട് യൂടിലിറ്റി വാഹനങ്ങള്‍ക്ക് അനുകൂലമാണ്. ഇന്ത്യയില്‍ വില്‍ക്കുന്ന കാറുകളുടെ പകുതിയോളം എസ്‌യുവികളാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയെടുത്താല്‍ എസ്‌യുവികളുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ടോപ് 5 എസ്‌യുവികളുടെ പട്ടികയെടുത്താല്‍ അവയില്‍ കാര്യമായ മാറ്റങ്ങള്‍ കാണാറില്ല. ടാറ്റ പഞ്ച്, ടാറ്റ നെക്സോണ്‍, മാരുതി സുസുക്കി ബ്രെസ, ഹ്യുണ്ടായി ക്രെറ്റ, മഹീന്ദ്ര സ്‌കോര്‍പിയോ എന്നീ എസ്‌യുവികളെ കുറിച്ചാണ് പറഞ്ഞ് വരുന്നത്. നിങ്ങള്‍ ആരെങ്കിലും ഈ എസ്‌യുവികളില്‍ ഒന്ന് വാങ്ങാന്‍ ലോണിട്ട് വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ?.

എങ്കില്‍ ഇന്ത്യയിലെ ടോപ് 5 എസ്യുവികള്‍ വാങ്ങാന്‍ ആവശ്യമായ മിനിമം ശമ്പളവും മാസതവണയും ഈ ലേഖനത്തില്‍ വായിക്കാം. പ്രത്യേകം ശ്രദ്ധിക്കുക ഇതില്‍ 10% ആണ് സ്റ്റാന്‍ഡേര്‍ഡ് പലിശ നിരക്കായി കണക്കാക്കിയിരിക്കുന്നത്. മാത്രമല്ല 5 വര്‍ഷമാണ് തിരിച്ചടവ് കാലാവധി നിശ്ചയിച്ചിരിക്കുന്നത്. ഇഎംഐയ്ക്കായി ഒരാള്‍ ശമ്പളത്തിന്റെ 25% മാത്രമേ വിനിയോഗിക്കൂ എന്ന് കണക്കുകൂട്ടിയാണ് ഈ പട്ടിക തയാറാക്കിയതെന്ന് മനസില്‍ വെക്കണേ.

tata punch camo

ടാറ്റ പഞ്ച്: ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കോംപാക്ട് എസ്‌യുവികളില്‍ ഒന്നാണ് ടാറ്റ പഞ്ച്. 2024 കലണ്ടര്‍ വര്‍ഷം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറായിരുന്ന ഈ മൈക്രോ എസ്‌യുവി. സേഫ്റ്റി, വിശ്വാസ്യത, മാന്യമായ ഫീച്ചര്‍ ലിസ്റ്റ്, ഒന്നിലേറെ പവര്‍ട്രെയിന്‍ ഓപ്ഷന്‍ എന്നിവ കൊണ്ടാണ് പഞ്ച് ഇന്ത്യക്കാര്‍ക്കിടയില്‍ ജനപ്രിയമായത്.

നിലവില്‍ പഞ്ചിന്റെ ഐസിഇ പതിപ്പ് നിരത്തിലെത്തിക്കാന്‍ ഏകദേശം 7.26 ലക്ഷം രൂപ മുതല്‍ 12.15 ലക്ഷം രൂപ വരെയാകും. അതിനാല്‍ ബേസ് പ്യുവര്‍ എംടിക്ക് 11,855 രൂപയും ടോപ് സ്പെക് ക്രിയേറ്റീവ് + എസ് എഎംടി കാമോ എഡിഷന് 19,734 രൂപയും വരെയാണ് പ്രതിമാസ ഇഎംഐ വരിക. അതിനാല്‍ 49,000 മുതല്‍ 83,000 രൂപ വരെ മാസശമ്പളമുള്ളവര്‍ക്ക് ഈ കാര്‍ സുഖമായി വാങ്ങാം.

ടാറ്റ നെക്സോണ്‍: ആഭ്യന്തര വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന സബ് 4 മീറ്റര്‍ എസ്‌യുവിയാണ് നെക്സോണ്‍. ഇന്ത്യന്‍ വിപണിയില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന എസ്‌യുവികളില്‍ ഒന്നായ നെക്സോണ്‍ 2023-ലാണ് അവസാനം മുഖംമിനുക്കലിന് വിധേയമായത്. പെട്രോള്‍, ഡീസല്‍, സിഎന്‍ജി, ഇലക്ട്രിക് എന്നിങ്ങനെ നാല് പവര്‍ട്രെയിന്‍ ഓപ്ഷനില്‍ വാങ്ങാന്‍ കിട്ടുന്ന ഏക എസ്‌യുവിയാണ് ഇത്. ഇത് മാത്രമല്ല 5 സ്റ്റാര്‍ സേഫ്റ്റിയും നൂതന സവിശേഷതകളുമാണ് നെക്സോണിലെ മറ്റ് ആകര്‍ഷക ഘടകങ്ങള്‍.

നിലവില്‍ നെക്‌സോണിന് 9.30 ലക്ഷം മുതല്‍ 18.60 ലക്ഷം രൂപ വരെയാണ് ഓണ്‍-റോഡ് വില. നെക്സോണിന്റെ ബേസ് സ്മാര്‍ട്ട് എംടിക്ക് 15,297 രൂപയും റേഞ്ച് ടോപ്പിംഗ് വേരിയന്റായ ഫിയര്‍ലെസ് + പിഎസ് ഡിടി ഡീസല്‍ എഎംടിക്ക് 29,448 രൂപ വരെയുമാണ് പ്രതിമാസ ഇഎംഐ വരിക. ഈ മാസതവണ സുഖമായി അടച്ച് തീര്‍ക്കാന്‍ കുറഞ്ഞ ശമ്പളം 64,000 രൂപ മുതല്‍ 1.28 ലക്ഷം രൂപ വരെ ആയിരിക്കണം.

maruti brezza

മാരുതി ബ്രെസ: നെക്സോണിന്റെ എതിരാളിയായ മാരുതി ബ്രെസയും ഒരു ബെസ്റ്റ് സെല്ലര്‍ കാര്‍ മോഡലാണ്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന കാറുകളുടെ പട്ടികയില്‍ സ്ഥിരമായി ടോപ 10-ല്‍ ഇടംപിടിക്കുന്ന മോഡലാണ് ബ്രെസ. നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന ഈ കാര്‍ ഫാക്ടറി ഫിറ്റഡ് സിഎന്‍ജി കിറ്റുമായും ഓഫര്‍ ചെയ്യുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ഈ കാര്‍ 6 എയര്‍ബാഗുകള്‍ ചേര്‍ത്ത് കമ്പനി അപ്ഡേറ്റ് ചെയ്തത്.

നിലവില്‍ മാരുതി ബ്രെസയുടെ വില 10.88 ലക്ഷം മുതല്‍ 17.73 ലക്ഷം രൂപ വരെയാണ് പോകുന്നത്. പ്രതിമാസ ഇഎംഐയുടെ നോക്കുമ്പോള്‍ ബ്രെസ LXI വേരിയന്റിന് 16,617 രൂപയും ടോപ് സ്പെക് ZXi+ AT ഡ്യുവല്‍ ടോണിന് 27,038 രൂപയും വരെയാണ് വരുന്നത്. മാരുതി ബ്രെസ സ്വന്തമാക്കാന്‍ മിനിമം മാസശമ്പളം 74,000 രൂപ മുതല്‍ 1.21 ലക്ഷം രൂപ വരെ ആയിരിക്കണം.

hyundai creta

ഹ്യുണ്ടായി ക്രെറ്റ: 2025 മാര്‍ച്ച് മാസത്തില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട കാര്‍ ആണ് ഹ്യുണ്ടായി ക്രെറ്റ. 18,000 യൂണിറ്റിലധികം യൂണിറ്റ് വില്‍പ്പനയുമായാണ് മിഡ്സൈസ് എസ്‌യുവി മാരുതിയുടെ കുഞ്ഞന്‍ കാറുകളെയടക്കം പിന്നിലാക്കി രാജാവായത്. ബോള്‍ഡ് ലുക്കിനൊപ്പം ഒന്നിലധികം പവര്‍ട്രെയിന്‍, ഗിയര്‍ബോക്സ് കോമ്പിനേഷനാണ് ക്രെറ്റയെ എസ്‌യുവി ഉപഭോക്താക്കള്‍ക്കിടയില്‍ ജനപ്രിയമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ക്രെറ്റ മുഖംമിനുക്കി എത്തിയത്.

നിലവില്‍ ക്രെറ്റയുടെ ഓണ്‍റോഡ് വില 13.16 ലക്ഷം മുതല്‍ 24.88 ലക്ഷം രൂപ വരെയാണ്. ക്രെറ്റയുടെ ബേസ് ഇ പെട്രോള്‍ എംടി വേരിയന്റിന് 21,243 രൂപ വരെയും ഫുള്ളി ലോഡഡ് SX (0) ഡ്യുവല്‍ ടോണ്‍ ഡീസല്‍ എടി നൈറ്റ് എഡിഷന് 39,196 രൂപ വരെയുമാണ് മാസതവണ വരുന്നത്. കാറിന്റെ ഇഎംഐ സുഖമായി അടച്ച് തീര്‍ക്കാന്‍ കുറഞ്ഞത് 90,000 മുതല്‍ 1.70 ലക്ഷം രൂപ വരെ മാസ ശമ്പളം വേണം.

mahindra scorpio n black

മഹീന്ദ്ര സ്‌കോര്‍പിയോ N: മഹീന്ദ്രയുടെ ജനപ്രിയ എസ്‌യുവിയായ സ്‌കോര്‍പിയോ N അതിന്റെ ബോള്‍ഡര്‍ ഡിസൈന്‍, സുരക്ഷ എന്നിവയ്ക്ക് പേരുകേട്ടതാണ്. നിലവില്‍ 16.74 ലക്ഷം മുതല്‍ 30.37 ലക്ഷം രൂപ വരെയാണ് എസ്‌യുവിയുടെ ഓണ്‍-റോഡ് വില പോകുന്നത്. സ്‌കോര്‍പിയോയുടെ എന്‍ട്രി ലെവല്‍ Z2 7-സീറ്റര്‍ പെട്രോള്‍ MT-ക്ക് 26,755 രൂപ മുതലും ഫുള്ളി ലോഡഡ് Z8 L 4×4 ഡീസല്‍ AT കാര്‍ബണ്‍ എഡിഷന് 47,597 രൂപ വരെയുമാണ് ഇഎംഐ വരിക.

കുറഞ്ഞത് 1.14 ലക്ഷം മുതല്‍ 2.02 ലക്ഷം രൂപ വരെ മാസ ശമ്പളമുള്ളവര്‍ക്ക് ഈ കാര്‍ കണ്ണുംപൂട്ടി വാങ്ങാം.10% ആണ് സ്റ്റാന്‍ഡേര്‍ഡ് പലിശ നിരക്കില്‍ 5 വര്‍ഷത്തെ തിരിച്ചടവ് കാലാവധിയിലാണ് ഈ കണക്കുകള്‍ തയാറാക്കിയത്. ഇഎംഐയ്ക്കായി ഒരാള്‍ ശമ്പളത്തിന്റെ 25% മാത്രമേ വിനിയോഗിക്കൂ എന്നും കണക്കൂകൂട്ടി.

ഇവിടെ നമ്മള്‍ പറഞ്ഞ ഓണ്‍റോഡ് വില വിവിധ നഗരങ്ങള്‍ക്ക് അനുസരിച്ച് വ്യത്യാസപ്പെടുന്നതിനാല്‍ കണക്കുകളില്‍ നേരിയ മാറ്റം ഉണ്ടായേക്കാം. എന്നിരുന്നാലും അത് പറഞ്ഞ ശമ്പള നിരക്കിനെ വലിയ രീതിയില്‍ ബാധിക്കിക്കില്ല. അതുകൊണ്ട് പുതുതായി ലോണില്‍ കാര്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന മാസശമ്പളക്കാരായ നിങ്ങളുടെ ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കും ഇത് അയച്ച് കൊടുക്കൂ.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Sunday, April 20, 2025, 18:00 [IST]
English summary
Minimum salary required to buy top 5 suvs in india with emi details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X