ഫോർച്യുണറിൻ്റെ നെഗളിപ്പ് ഉടനെ തീരും! കൈവിട്ട സാമ്രാജ്യം പിടിക്കാൻ പജേറോ എത്തുന്നു

ഒരു കാലത്ത് ഇന്ത്യൻ റോഡുകൾ മാത്രമല്ല ഓഫ്റോഡുകളിലും രാജാവായി വാണിരുന്ന ഒരാളാണ് മിത്സുബിഷി പജേറോ എന്ന വാഹനം. കമ്പനി ഔദ്യോഗികമായി ഇന്ത്യ വിട്ട് പോയിട്ടില്ല എങ്കിലും പുതിയ വാഹനങ്ങളൊന്നും നിരത്തിലിറക്കുന്നില്ല. 2020 വരെ പജേറോ സ്പോർട് ഇന്ത്യയിൽ ലഭ്യമായിരുന്നു. കണ്ണുളളപ്പോൾ കണ്ണിൻ്റെ വില അറിഞ്ഞില്ല എന്ന് പറയുന്നത് പോലെ ആയിരുന്നു പജേറോയുടെ കാര്യം. കാലം തെറ്റി വന്ന വണ്ടിയെന്നും പറയാം. പജേറോയുടെ കഴിവും ശേഷിയും എന്താണെന്ന് പലരും അറിയാതെ പോയി. ഇന്ന് മഹീന്ദ്ര ഥാർ റോക്സും,ജിംനിയും ഒക്കെ വിളയാടുന്ന കളമൊക്കെ പജേറോ പണ്ടേ വിട്ടതാ. സെക്കൻഡ് ഹാൻഡ് മാർക്കറ്റിൽ ഇന്നും വാഹനത്തിന് പൊന്നും വിലയുണ്ട്.

പലരും തങ്ങളുടെ കൈവശമുള്ള പജേറോ പൊന്നുപോലെ പുത്തൻ പുതിയത് പോലെ സൂക്ഷിക്കുന്നുണ്ട്. ഇനി വിഷയത്തിലേക്ക് വന്നാൽ മിത്സുബിഷി പജേറോ ആരാധകർക്കൊരു സന്തോഷ വാർത്തയുണ്ട്. പുത്തൻ പജേറോ കാമോഫ്ലാഗിൽ ടെസ്റ്റ് റൺ നടത്തുന്നതായി വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്. ഡിസൈൻ, പവർട്രെയിൻ, ഇൻ്റീരിയർ എന്നിവയെല്ലാം പുതുക്കി തന്നെയായിരിക്കും അവതരിപ്പിക്കാൻ സാധ്യത.

mitsubishiu Pajero making a comeback

പുത്തൻ പജേറോയിലും പഴയ ഉയരവും വീതിയും നിലനിർത്തുകയും എന്നാൽ LED DRL-കൾ വിശാലമായ ഗ്രില്ലിനൊപ്പം ഉൾക്കൊള്ളുന്ന ഒരു ലംബമായ ഫ്രണ്ട് എൻഡുള്ള ഒരു ഉയരമുള്ള ലുക്കായിരിക്കും ലഭിക്കുക എന്നും പ്രതീക്ഷിക്കാം. എസ്‌യുവിയിൽ ഒരു വലിയ സ്‌കിഡ് പ്ലേറ്റ്, ഒരു ക്ലാംഷെൽ ബോണറ്റ് ഡിസൈൻ, അപ്‌ഡേറ്റ് ചെയ്‌ത ബമ്പറുകൾ എന്നിവയെല്ലാം കമ്പനി നൽകുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടുതൽ വിവരങ്ങളൊന്നും തൽക്കാലം ലഭ്യമല്ലെങ്കിലും യൂറോപ്പിൽ വാഹനം ടെസ്റ്റ് റൺ നടത്തിയത് കൊണ്ട് തന്നെ അധികം താമസിക്കാതെ ഇന്ത്യയിലേക്കും എത്തുമെന്ന കാര്യത്തിൽ പ്രതീക്ഷയ്ക്ക് വകയുണ്ട്. 2024-ൽ തായ്‌ലൻഡിൽ പജേറോ സ്പോർട് അവതരിപ്പിച്ചിരുന്നു. ഇന്ത്യന്‍ കറന്‍സിയിലേക്ക് മാറ്റുമ്പോള്‍ ഏകദേശം 32 ലക്ഷം മുതല്‍ 39 ലക്ഷം രൂപ വരെ ഉണ്ടായിരുന്നു വില. അകത്തും പുറത്തും ചില കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും നടപ്പാക്കിയതിനൊപ്പം ഹുഡിന് കീഴിലാണ് ഏറ്റവും പ്രധാന മാറ്റം. ബോണറ്റിന് കീഴില്‍ പുത്തന്‍ ഹൃദയവുമായാണ് പജേറോ സ്‌പോര്‍ട് എസ്‌യുവി എത്തിയത്.

mitsubishiu Pajero making a comeback

4N16 2.4 ലിറ്റര്‍ 4 സിലിണ്ടര്‍ ടര്‍ബോ ഡീസല്‍ എഞ്ചിന്‍ 184 PS പീക്ക് പവറും 430 Nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. പഴയ 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിന് പകരം ട്രൈറ്റണ്‍ പിക്കപ്പ് ട്രക്കില്‍ നിന്നുള്ള പുതിയ 6 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ജോടിയാക്കിയത്. RWD, ഓപ്ഷണല്‍ AWD എന്നീ ഡ്രൈവ്‌ട്രെയിന്‍ ഓപ്ഷനുളില്‍ എസ്‌യുവി സ്വന്തമാക്കാന്‍ സാധിക്കും.

വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോയും ആപ്പിള്‍ കാര്‍പ്ലേയും ഉള്ള വലിയ ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, 8 ഇഞ്ച് ഇന്‍സ്ട്രുമെന്റ് സ്‌ക്രീന്‍, ലെതര്‍ അപ്ഹോള്‍സ്റ്ററി, ഇലക്ട്രിക്കലി അഡ്ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകള്‍ എന്നിവ പജേറോ സ്പോര്‍ട്ടിന്റെ ക്യാബിനില്‍ ജാപ്പനീസ് ബ്രാന്‍ഡ് ഒരുക്കിയിരിക്കുന്നു. ഓട്ടോ-ഡിമ്മിംഗ് ഐആര്‍വിഎം, കീലെസ് എന്‍ട്രി, പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്ട്, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, സ്റ്റിയറിംഗ് മൗണ്ടഡ് പാഡില്‍ ഷിഫ്റ്ററുകള്‍, 7 എയര്‍ബാഗുകള്‍, ADAS സ്യൂട്ട് എന്നിവയാണ് മറ്റ് പ്രധാനപ്പെട്ട സൗകര്യങ്ങള്‍.

mitsubishiu Pajero making a comeback

ടൊയോട്ടയുടെ ഫോർച്യൂണർ എസ്‌യുവി സെഗ്മെൻ്റിൽ സുഖമായി വാഴാൻ ഇനി സമയം ഉണ്ടോ എന്ന് സംശയമാണ്. രണ്ട് ശക്തർ തമ്മിൽ ഏറ്റുമുട്ടുമ്പോൾ വിപണിയിൽ അതിൻ്റെ പ്രകമ്പനം ഉറപ്പായും അറിയാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചെറുപ്പക്കാർക്ക് ഇപ്പോൾ ഫോർച്യൂണറിനോട് ഒരു ചായ്‌വ് ഉണ്ടെങ്കിലും അത് പജേറോ എത്തുന്നത് കൂടി അവസാനിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇനി കാണാൻ പോകുന്ന പൂരത്തിന് വേണ്ടി കാത്തിരിക്കാം.

mitsubishiu Pajero making a comeback

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, July 18, 2025, 15:23 [IST]
English summary
Mitsubishi pajero making a comeback truth behind the rumours details inside
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X