എക്സ്പോയിൽ നിറഞ്ഞാടി വാണിജ്യ വാഹനങ്ങൾ; ടാറ്റ എയ്സിൻ്റെ ചീട്ടു കീറാൻ മോൺട്ര ഇലക്ട്രിക്

2025 ജനുവരി 18-ന്, ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോ 2025 -ൽ മോൺട്ര ഇലക്ട്രിക് രണ്ട് വിപ്ലവകരമായ ഇലക്ട്രിക് വാഹനങ്ങൾ അവതരിപ്പിച്ചിരിക്കുകയാണ് - 'EVIATOR' എന്ന മോഡലും, സൂപ്പർ കാർഗോ എന്ന ത്രീ വീലറുമാണ് മോൺട്ര അവതരിപ്പിച്ചത്. ഇന്ത്യാ ഗവൺമെന്റിന്റെ കേന്ദ്ര ഘന വ്യവസായ മന്ത്രി ശ്രീ എച്ച്. ഡി. കുമാരസ്വാമിയായിരുന്നു വാഹനങ്ങളുടെ ലോഞ്ച് നടത്തിയത്. മികച്ച പ്രകടനത്തിനും കാര്യക്ഷമതയ്ക്കും വേണ്ടി രൂപകൽപ്പന ചെയ്ത EVIATOR, ഫ്ലീറ്റ് ഓപ്പറേറ്റർമാരുടെയും സംരംഭകരുടെയുംഎല്ലാവിധ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത സൂപ്പർ കാർഗോ, ഇനി വിപണിയിൽ എതിരാളികളെ നിലം പരിശാക്കുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട.

ഒരു ഇലക്ട്രിക് ചെറുകിട വാണിജ്യ വാഹനമായ (e-SCV) 245 കിലോമീറ്റർ സർട്ടിഫൈഡ് റേഞ്ചും 170 കിലോമീറ്റർ റേഞ്ചും ഉള്ളത് കൊണ്ട് വ്യവസായികളുടെ ഇഷ്ടവാഹനമാകുമെന്ന കാര്യത്തിൽ ഉറപ്പാണ്, ഇത് 80 kW ന്റെ ഉയർന്ന പവറും 300 Nm ന്റെ ടോർക്കുമാണ് അവകാശപ്പെടുന്നത്. 7 വർഷം അല്ലെങ്കിൽ 2.5 ലക്ഷം കിലോമീറ്റർ വരെ വാറന്റി വാഗ്ദാനം ചെയ്യുന്ന ഇതിന്റെ വില 15.99 ലക്ഷം രൂപയിൽ ആണ് ആരംഭിക്കുന്നത്.

ഇലക്ട്രിക് ത്രീ-വീലറായ സൂപ്പർ കാർഗോ, 200 കിലോമീറ്ററിൽ കൂടുതൽ സർട്ടിഫൈഡ് റേഞ്ചും 150 കിലോമീറ്റർ പ്രായോഗിക റേഞ്ചും ഉള്ള ഉയർന്ന നിലവാരം പുലർത്തുന്ന ത്രീ വീലറാണ്. മൂന്ന് കാർഗോ ബോഡി തരങ്ങളിൽ ലഭ്യമാണ്, 15 മിനിറ്റ് വേഗത്തിൽ പൂർണ്ണ ചാർജ് ചെയ്യാനുള്ള കഴിവുമുണ്ട്, ഇതിന്റെ വില 4.37 ലക്ഷം രൂപയാണ് എക്സ്ഷോറൂം. മുരുഗപ്പ ഗ്രൂപ്പിന്റെ ഭാഗമായി, നൂതനവും സുസ്ഥിരവുമായ ക്ലീൻ മൊബിലിറ്റി സൊല്യൂഷനുകൾക്ക് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ് എന്നാണ് ചെയർമാൻ ശ്രീ. അരുൺ മുരുഗപ്പൻ പറഞ്ഞത്.

ലാസ്റ്റ് മൈൽ ത്രീ വീലറുകൾ, ചെറുകിട, ഹെവി കൊമേഴ്‌സ്യൽ വാഹനങ്ങൾ, ഇലക്ട്രിക് ട്രാക്ടറുകൾ എന്നിങ്ങനെ വൈവിധ്യമാർന്ന പോർട്ട്‌ഫോളിയോയുള്ള മോൺട്ര ഇലക്ട്രിക്, 2070 ഓടെ നെറ്റ്-സീറോ കാർബൺ കൈവരിക്കുക എന്ന ഇന്ത്യയുടെ ലക്ഷ്യത്തിലേക്ക് ഗണ്യമായ സംഭാവന നൽകുന്നതിന് വേണ്ടി പ്രതിജ്ഞാബദ്ധമാണ് എന്ന് തെളിയിക്കുന്നു. അതിന്റെ നൂതന രൂപകൽപ്പന, ശക്തമായ പ്രകടനം, അസാധാരണമായ ഈട് എന്നിവ ഉപയോഗിച്ച് മിഡ്-മൈൽ, ലാസ്റ്റ് മൈൽ മൊബിലിറ്റി പുനർനിർവചിച്ചിരിക്കുകയാണ്.

EVIATOR-ന്റെ നൂതന ടെലിമാറ്റിക്സ് 95 ശതമാനത്തിലധികം ഫ്ലീറ്റ് അപ്‌ടൈം ഉറപ്പാക്കുന്നുണ്ട്, ദൈനംദിന വാഹന ഉപയോഗം പരമാവധിയാക്കുന്നതിന് കസ്റ്റമൈസേഷൻ ചെയ്ത ചാർജിംഗും ആഫ്റ്റർ മാർക്കറ്റ് സൊല്യൂഷനുകളും ഇതിൽ പിന്തുണയ്ക്കുന്നു. സൂപ്പർ-കാർഗോയുടെ സവിശേഷതകളായി, ഫ്രണ്ട് ഡിസ്ക് ബ്രേക്കുകൾ, വിശാലമായ എർഗണോമിക് ഡ്രൈവർ ക്യാബിൻ, 15 മിനിറ്റ് വേഗത്തിലുള്ള പൂർണ്ണ ചാർജിംഗ് ഓപ്ഷൻ എന്നിവയെല്ലാം കമ്പനി ഊന്നി പറയുന്നു.

മോണ്‍ട്ര ഇലക്ട്രിക് സൂപ്പര്‍ ഓട്ടോയെ കുറിച്ച് പറയുമ്പോള്‍ ഇത് 2022-ലാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിയത്. ഈ ഇലക്ട്രിക് ഓട്ടോ 2023-ലെ ഇന്റര്‍നാഷണല്‍ റെഡ് ഡോട്ട് ഡിസൈന്‍ അവാര്‍ഡ്‌സില്‍ 'ഇന്നോവേറ്റീവ് ലാസ്റ്റ് മൈല്‍ മൊബിലിറ്റി ഇലക്ട്രിക് പാസഞ്ചര്‍ വെഹിക്കിള്‍' വിഭാഗത്തില്‍ പുരസ്‌കാരം കരസ്ഥമാക്കിയിരുന്നു. ഡ്രൈവിംഗ് റേഞ്ച് നവീകരിച്ച് ഇലക്ട്രിക് ഓട്ടോയുടെ പുതുക്കിയ പതിപ്പ് ഈ വര്‍ഷം തുടക്കത്തില്‍ നിര്‍മാതാക്കള്‍ വിപണിയില്‍ എത്തിച്ചിരുന്നു.

മോണ്‍ട്ര ഇലക്ട്രിക് ഓട്ടോയുടെ 2024 പതിപ്പിന് 10 kW ലിഥിയം-അയണ്‍ ബാറ്ററി പായ്ക്കില്‍ നിന്നാണ് പവറെടുക്കുന്നത്. ഇത് ഒറ്റചാര്‍ജില്‍ 203 കിലോമീറ്റര്‍ ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. 3.02 ലക്ഷം രൂപ മുതല്‍ 3.50 ലക്ഷം രൂപ വരെയാണ് ഇലക്ട്രിക് ഓട്ടോയുടെ എക്സ്ഷോറൂം വില പോകുന്നത്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു.ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലിഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻ്റ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Saturday, January 18, 2025, 19:15 [IST]
English summary
Montra electric introduced two electric vehicles bharat mobility global expo 2025
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X