ഓട്ടോ ചേട്ടന്‍മാരേ ക'മോണ്‍ട്ര'! 160KM റേഞ്ചുമായി 'സൂപ്പര്‍ ഓട്ടോ' വിപണിയില്‍, കൊല്ലം 1 ലക്ഷം വരെ ലാഭിക്കാം

ടൂവീലര്‍, ഫോര്‍വീലര്‍ വിഭാഗങ്ങള്‍ക്കൊപ്പം ഇലക്ട്രിക് ത്രീ വീലറുകള്‍ക്കും രാജ്യത്ത് പ്രചാരമേറി വരികയാണ്. അതിന് തെളിവാണ് കമ്പനികള്‍ ഓരോ മാസവും പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നത്. ഇപ്പോള്‍ മോണ്‍ട്ര ഇലക്ട്രിക് തങ്ങളുടെ മുന്‍നിര ഇലക്ട്രിക് ത്രീ-വീലറായ സൂപ്പര്‍ ഓട്ടോയുടെ പുതിയ പതിപ്പ് പുറത്തിറക്കി. ടെക്‌നോളജി, കംഫര്‍ട്ട്, പെര്‍ഫോമന്‍സ് എന്നിവ മെച്ചപ്പെടുത്തുന്നതിനാവശ്യമായ അപ്‌ഗ്രേഡുകളുമായി വരുന്ന പുതിയ മോണ്‍ട്ര സൂപ്പര്‍ ലാസ്റ്റ് മൈല്‍ പാസഞ്ചര്‍ മൊബിലിറ്റിയെ പുനര്‍നിര്‍വചിക്കാനാണ് പിറവിയെടുത്തിരിക്കുന്നത്. 'ആപ് കേലിയെ - ഇസ്സത്ത് സേ' (നിങ്ങള്‍ക്ക് വേണ്ടി ആദരവോടെ നിര്‍മ്മിച്ചത്) എന്ന ഹൃദയസ്പര്‍ശിയായ ക്യാമ്പയിനിലൂടെ ഇന്ത്യയിലെ കഠിനാധ്വാനികളായ ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ക്ക് മോണ്‍ട്ര ഈ വാഹനം സമര്‍പ്പിക്കുന്നു.

മെച്ചപ്പെട്ട പ്രകടനത്തിനായി രൂപകല്‍പ്പന ചെയ്ത പുതിയ മോണ്‍ട്ര സൂപ്പര്‍ ഓട്ടോ മികച്ച സവാരി ഉറപ്പാക്കുന്നു. പവര്‍ഫുള്‍ എല്‍ഇഡി ഹെഡ്ലാമ്പുകള്‍, റേഡിയല്‍ ട്യൂബ്ലെസ് ടയറുകള്‍, നവീകരിച്ച സസ്‌പെന്‍ഷന്‍ സിസ്റ്റം എന്നിവ ഇന്ത്യന്‍ റോഡുകളില്‍ സുഗമമായ യാത്ര സമ്മാനിക്കുന്നു. ഈ അപ്‌ഗ്രേഡുകള്‍ സേഫ്റ്റിയും സ്റ്റബിലിറ്റിയും വര്‍ധിപ്പിക്കുമ്പോള്‍ മെയിന്റനന്‍സ് കോസ്റ്റ് നന്നേ കുറയ്ക്കുന്നു. ഇത് ഡ്രൈവര്‍ക്ക് ആത്മവിശ്വാസവും നല്‍കുന്നു.

montra super auto launched with upgrades

മോന്‍ട്ര ഇലക്ട്രിക്ക് സ്വന്തമായി വികസിപ്പിച്ച 'വണ്‍ മോന്‍ട്ര ഇലക്ട്രിക്' (1എം) കണക്റ്റഡ് സോഫ്റ്റ്വെയര്‍ പ്ലാറ്റ്ഫോമാണ് സൂപ്പര്‍ ഓട്ടോയ്ക്ക് കരുത്ത് പകരുന്നത്. വാഹനത്തിന്റെ പ്രകടനം, അടുത്തുള്ള ചാര്‍ജിംഗ് സ്റ്റേഷനുകള്‍, ഓപറേഷനുകള്‍ എളുപ്പവും മികച്ചതുമാക്കുന്ന ഡിജിറ്റല്‍ ടൂളുകള്‍ എന്നിവയെ കുറിച്ച് ഡ്രൈവര്‍മാര്‍ക്ക് തത്സമയ വിവരങ്ങള്‍ ഇത് നല്‍കുന്നു. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ മോണ്‍ട്ര സൂപ്പര്‍ ഓട്ടോ 160 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുമെന്നാണ് നിര്‍മാതാക്കള്‍ പറയുന്നത്.

അതിന്റെ ഇത് സെഗ്‌മെന്റിലെ ഏറ്റവും കാര്യക്ഷമമായ മോഡലുകളില്‍ ഒന്നാണെന്ന് പറയാം. ഡ്രൈവര്‍മാര്‍ക്ക് സൗകര്യവും യാത്രക്കാര്‍ക്ക് ആശ്വാസവും നല്‍കുന്ന വിശാലമായ ക്യാബിന്‍, എര്‍ഗണോമിക് ഡിസൈന്‍, ദൈനംദിന ഉപയോഗത്തിന് അനുയോജ്യമായ ഘടകങ്ങള്‍ എന്നിവ ഈ മോഡലില്‍ ഉള്‍പ്പെടുന്നു.മോണ്‍ട്ര ഇലക്ട്രിക് ഓട്ടോ വാങ്ങുന്നവര്‍ക്ക് വര്‍ഷത്തില്‍ 1 ലക്ഷം രൂപ വരെ ലാഭിക്കാനാകുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

montra super auto launched with upgrades

പുതിയ സൂപ്പര്‍ ഓട്ടോ പ്രായോഗികതയും വിശ്വാസ്യതയും ലാഭവും സംയോജിപ്പിക്കുന്നു. ഇതിന്റെ വരവ് ഇലക്ട്രിക് ത്രീ-വീലര്‍ വിഭാഗത്തില്‍ കമ്പനിയുടെ സ്ഥാനം കൂടുതല്‍ ശക്തിപ്പെടുത്തുന്നു. മോണ്‍ട്ര ഇലക്ട്രിക്കിന്റെ 13,000-ത്തിലധികം വാഹനങ്ങള്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 120-ല്‍ അധികം മാര്‍ക്കറ്റികളില്‍ അവര്‍ സെയില്‍സ്, സര്‍വീസ്, സ്‌പെയേഴ്‌സ് പിന്തുണ നല്‍കുന്നു.

'മോണ്‍ട്ര ഇലക്ട്രിക്കിലെ ഓരോ പുതിയ ഉല്‍പ്പന്നവും ഡ്രൈവര്‍മാര്‍ക്ക് ഇലക്ട്രിക് മൊബിലിറ്റി കൂടുതല്‍ കാര്യക്ഷമവും വിശ്വസനീയവും മൂല്യമുള്ളതുമാക്കുക എന്ന വ്യക്തമായ ലക്ഷ്യത്തോടെയാണ് നിര്‍മ്മിക്കുന്നത്. പുതിയ സൂപ്പര്‍ ഓട്ടോ സൗകര്യം, സുരക്ഷ, ഈട് എന്നിവയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ തന്നെ താങ്ങാനാവുന്ന വില നിലനിര്‍ത്തുന്ന ഞങ്ങളുടെ എഞ്ചിനീയറിംഗിലെ ഫോക്കസിനെ പ്രതിഫലിപ്പിക്കുന്നു. ഇത് ഡ്രൈവര്‍മാര്‍ക്കും ഫ്‌ലീറ്റ് ഓപ്പറേറ്റര്‍മാര്‍ക്കും ഗ്രീന്‍ മൊബിലിറ്റി പ്രായോഗികവും ലാഭകരവുമാക്കുന്നു' മോണ്‍ട്ര ഇലക്ട്രിക് ലാസ്റ്റ് മൈല്‍ സിഇഒ ദീപീന്ദ്ര ശര്‍മ്മ പറഞ്ഞു.

montra super auto launched with upgrades

മോണ്‍ട്ര സൂപ്പര്‍ ഓട്ടോ ആകര്‍ഷകമായ കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാം. വൈറ്റ്, ബ്ലൂ, ഗ്രീന്‍ നിറങ്ങളിലും ഡൈനാമിക് ഡെക്കലുകളോടുകൂടിയ ബ്ലാക്ക് എഡിഷനിലും സൂപ്പര്‍ ഓട്ടോ ലഭ്യമാണ്. മുമ്പത്തെ അതേ വിലയില്‍ തന്നെ മികച്ച സവിശേഷതകളോടെ ഇത് ലഭ്യമാകുന്നു. സബ്സിഡിക്ക് ശേഷം 3,79,500 രൂപയാണ് പുത്തന്‍ ഓട്ടോയുടെ എക്‌സ്‌സ്-ഷോറൂം വില. പുതിയ സൂപ്പര്‍ ഓട്ടോയുടെ അവതരണത്തോടെ ഇന്ത്യയിലെ ഡ്രൈവര്‍ സമൂഹത്തിന് ഗ്രീന്‍ മൊബിലിറ്റി പ്രായോഗികവും ലാഭകരവുമാക്കാനുള്ള ദൗത്യം മുന്നോട്ട് കൊണ്ടുപോകുകയാണ് മോണ്‍ട്ര ഇലക്ട്രിക്.

ഡ്രൈവ്സ്പാർക്ക് മലയാളം വെബ്‌സൈറ്റ് വാഹന സംബന്ധിയായ വാർത്തകൾ തത്സമയം നിങ്ങളുടെ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ഞങ്ങൾ വാർത്തകൾ വായനക്കാരുമായി തൽക്ഷണം പങ്കിടുന്നു. ഏറ്റവും പുതിയ കാർ, ബൈക്ക് വാർത്തകൾ, ടെസ്റ്റ് ഡ്രൈവ് റിപ്പോർട്ടുകൾ, വീഡിയോകൾ എന്നിവ ലഭിക്കാൻ ഡ്രൈവ്സ്പാർക്ക് മലയാളത്തിന്റെ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ടെലഗ്രാം, യൂട്യൂബ് ചാനൽ എന്നിവ മറക്കാതെ ഫോളോ ചെയ്യാം. ഞങ്ങളുടെ ഏതെങ്കിലും വാർത്ത ഇഷ്ടപ്പെട്ടാൽ ലൈക്ക് ചെയ്യാനും കമൻറ് ചെയ്യാനും മറക്കല്ലേ.

More from DriveSpark

Article Published On: Friday, October 10, 2025, 13:07 [IST]
English summary
Montra super auto electric three wheeler launched with upgrades price range colours feature details
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X