കാക്കറുമ്പന്‍, കണ്ടാല്‍ കുറുമ്പന്‍... കുറഞ്ഞ വിലയില്‍ വാങ്ങാവുന്ന 5 ബ്ലാക്ക് എഡിഷന്‍ കാറുകള്‍

നമ്മള്‍ ഒരു കാര്‍ വാങ്ങുമ്പോള്‍ അത് നാലാള്‍ നോക്കാന്‍ ആരായാലും ആഗ്രഹിക്കും. അതിന് നമ്മുടെ കാര്‍ ഏതാണെന്നതിനൊപ്പം തന്നെ അതിന്റെ നിറത്തിനും പ്രാധാന്യമുണ്ട്. ഇന്ന് വിപണിയില്‍ ഫ്‌ലാഷി കളര്‍ ഓപ്ഷനുകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതലെങ്കിലും കറുപ്പ് കാറുകള്‍ക്ക് പ്രത്യേക ഫാന്‍സുണ്ട്. ബ്ലാക്ക് എക്‌സ്റ്റീരിയറിന് സമാനമായ ഡാര്‍ക്ക് തീമിലുള്ള ഇന്റീരിയര്‍ കൂടിയായാല്‍ സംഗതി പ്രീമിയം സെറ്റപ്പായി. ഇതേ കാരണം കൊണ്ട് തന്നെ ന്ിരവധി ബ്രാന്‍ഡുകള്‍ അവരുടെ ജനപ്രിയ മോഡലുകളുടെ ബ്ലാക്ക് എഡിഷനുകള്‍ പുറത്തിറക്കിയിട്ടുണ്ട്. മിക്കപ്പോഴും ബ്ലാക്ക് എഡിഷനുകള്‍ കാറിന്റെ ടോപ് സ്‌പെക്ക് ട്രിമ്മിനെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരിക്കും.

പല സ്‌പെഷ്യല്‍ എഡിഷന്‍ ബ്ലാക്ക് കാറുകള്‍ക്കും വെറും കറുപ്പ് നിറം മാത്രമല്ലാതെ മറ്റ് കോസ്‌മെറ്റിക് പരിഷ്‌കാരങ്ങളും നല്‍കുന്നു. നിങ്ങള്‍ ക്ലാസും എലഗന്‍സും ഒത്തുചേരുന്ന ഒരു ബ്ലാക്ക് എഡിഷന്‍ കാര്‍ ബജറ്റ് വിലയില്‍ കിട്ടിയാല്‍ കൊള്ളാമെന്ന് ആഗ്രഹിക്കുന്ന ആളാണോ. എന്നാല്‍ നിങ്ങള്‍ക്ക് തുടര്‍ന്ന് വായിക്കാം. 15 ലക്ഷം രൂപയില്‍ താഴെ വിലയില്‍ ഇന്ന് വാങ്ങാന്‍ കിട്ടുന്ന ബ്ലാക്ക് എഡിഷന്‍ കാറുകളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

mg comet ev blackstorm

എംജി കോമെറ്റ് ഇവി ബ്ലാക്ക്‌സ്‌റ്റോം എഡിഷന്‍: അടുത്തിടെയാണ് എംജി തങ്ങളുടെ ഏറ്റവും കുറഞ്ഞ വിലയുള്ള ഇലക്ട്രിക് കാര്‍ ആയി കോമെറ്റിന്റെ ബ്ലാക്ക്‌സ്‌റ്റോം എഡിഷന്‍ പുറത്തിറക്കിയത്. കുഞ്ഞന്‍ ഇലക്ട്രിക് കാറിന്റെ ടോപ്പ്-സ്‌പെക്ക് എക്‌സ്‌ക്ലൂസീവ് FC വേരിയന്റിനെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ പതിപ്പ്. കോമെറ്റ് ഇവി ബ്ലാക്ക്സ്‌റ്റോമിന് ഫുള്‍ ബ്ലാക്ക് എക്‌സ്റ്റീരിയര്‍, അലോയ് വീലുകളില്‍ റെഡ് ഹൈലൈറ്റ് സ്പ്ലാഷുകള്‍, ബോണറ്റ് ബ്രാന്‍ഡിംഗ്, ഫോഗ് ലാമ്പ് ഗാര്‍ണിഷ്, സ്‌കിഡ് പ്ലേറ്റുകള്‍, ബോഡി മോള്‍ഡിംഗ് എന്നിവ ലഭിക്കുന്നു.

ഫ്രണ്ട് ഫെന്‍ഡറുകളില്‍ ബ്ലാക്ക്സ്റ്റോം ബാഡ്ജുകള്‍ സ്ഥാപിച്ചിരിക്കുന്നു. ക്യാബിന്‍ ഡിസൈന്‍ ഇപ്പോഴും വൈറ്റ്, ഗ്രേ നിറങ്ങളിലാണ്. കറുത്ത സീറ്റുകളും പ്രത്യേക ബ്ലാക്ക്സ്റ്റോം ബാഡ്ജിംഗും കാണാം. മെക്കാനിക്കല്‍ വശത്ത് ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന് മാറ്റമില്ല. ഫീള്‍ചാര്‍ജില്‍ 230 കിലോമീറ്റര്‍ റേഞ്ച് നല്‍കാന്‍ ശേഷിയുള്ള 17.3 kWh ബാറ്ററി പായക്കാണ് കാറിന് ലഭിക്കുക.

ഫീച്ചറുകളും സേഫ്റ്റി സ്യൂട്ടും സ്റ്റാന്‍ഡേര്‍ഡ് മോഡലിന് സമാനമാണ്. ഈ പ്രത്യേക പതിപ്പ് സാധാരണ മോഡലിനേക്കാള്‍ 30,000 രൂപ അധികം മുടക്കേണ്ടതായുണ്ട്. എംജിയുടെ എക്‌സ്‌ക്ലൂസീവായ ബാറ്ററി ആസ് എ സര്‍വീസിന് (BaaS) കീഴില്‍ എംജി കോമെറ്റ് ഇവി ബ്ലാക്ക്‌സ്‌റ്റോം എഡിഷന്‍ 7.8 ലക്ഷം രൂപയ്ക്ക് വാങ്ങാം. അതേസമയം ബാസിന് കീഴിലല്ലാതെ ബാറ്ററിയുടെ ഉടമസ്ഥാവകാശം അടക്കം ഈ കാര്‍ വാങ്ങാന്‍ 9.81 ലക്ഷം രൂപയാകും. എക്‌സ്-ഷോറൂം വിലകളാണിത്.

ഹ്യുണ്ടായി എക്സ്റ്റര്‍ നൈറ്റ് എഡിഷന്‍: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കള്‍ പുറത്തിറക്കുന്ന മൈക്രോ എസ്‌യുവിയാണ് എക്‌സ്റ്റര്‍. അകത്തും പുറത്തും കറുപ്പ് ചാലിച്ച് 2024 ജൂലൈയിലാണ് കൊറിയന്‍ കമ്പനി എക്സ്റ്ററിന്റെ നൈറ്റ് എഡിഷന്‍ പുറത്തിറക്കിയത്. ബ്ലാക്ക്-ഔട്ട് ബാഡ്ജുകള്‍, അലോയ് വീലുകള്‍, ഫ്രണ്ട്, റിയര്‍ സ്‌കിഡ് പ്ലേറ്റുകള്‍, ഡാഷ്ബോര്‍ഡ്, സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവ ഈ സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പിന്റെ ബോള്‍ഡ് ലുക്ക് ഉയര്‍ത്തുന്നു.

hyundai exter knight edition

മൊത്തത്തില്‍ കറുപ്പിന്റെ അയ്യരുകളിയാകാതിരിക്കാന്‍ അങ്ങിങ്ങായി റെഡ് ആക്‌സന്റുകള്‍ ചേര്‍ത്തിട്ടുണ്ട്. റെഡ് ബ്രേക്ക് കാലിപ്പറുകള്‍, ഗ്രില്‍ ട്രിം, എസി വെന്റ് ഹൈലൈറ്റുകള്‍, സീറ്റ് പൈപ്പിംഗ് എന്നിവ ഒരു സ്‌പോര്‍ട്ടി കോണ്‍ട്രാസ്റ്റ് സൃഷ്ടിക്കുന്നു. ഉയര്‍ന്ന SX, SX(O) കണക്റ്റ് വേരിയന്റുകളില്‍ മാത്രമാണ് ഹ്യുണ്ടായി എക്‌സ്റ്റര്‍ നൈറ്റ് എഡിഷന്‍ ലഭ്യമാകുക.

സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ നിന്ന് ഹ്യുണ്ടായി എക്‌സ്റ്റര്‍ നൈറ്റ് എഡിഷന് മെക്കാനിക്കലായി മാറ്റങ്ങള്‍ ഒന്നുമില്ല. ഫീച്ചര്‍ ലിസ്റ്റും സ്റ്റാന്‍ഡേര്‍ഡ് എക്‌സ്റ്ററിന് സമാനമാണെന്ന് ശ്രദ്ധിക്കുക. ഹ്യുണ്ടായി എക്സ്റ്റര്‍ നൈറ്റ് എഡിഷന്റെ വില തുടങ്ങുന്നത് 8.46 ലക്ഷം മുതലാണ്. ഇതിന്റെ ഏറ്റവും ഉയര്‍ന്ന വേരിയന്റിന്റെ വില 10.50 ലക്ഷം രൂപയാണ്. എല്ലാ വിലകളും എക്‌സ്-ഷോറൂം ആണ്.

tata altroz dark

ടാറ്റ ആള്‍ട്രോസ് ഡാര്‍ക്ക് എഡിഷന്‍: സ്‌പെഷ്യല്‍ എഡിഷന്‍ പതിപ്പുകള്‍ അല്ലെങ്കില്‍ ബ്ലാക്ക് എഡിഷന്‍ പതിപ്പുകള്‍ ട്രെന്‍ഡിംഗ് ആക്കിയ കമ്പനിയാണ് ടാറ്റ മോട്ടോര്‍സ്. സ്‌പെഷ്യല്‍ ബ്ലാക്ക് ട്രീറ്റ്‌മെന്റ് ലഭിക്കുന്ന ടാറ്റയുടെ ഏറ്റവും കുറഞ്ഞ വിലയുള്ള കാറുകളില്‍ ഒന്നാണ് ആള്‍ട്രോസ് പ്രീമിയം ഹാച്ച്ബാക്ക്. ആള്‍ട്രോസ് ഡാര്‍ക്ക് എഡിഷന് ഫുള്‍ ബ്ലാക്ക് എക്സ്റ്റീരിയറും ഇന്റീരിയറും ലഭിക്കുന്നു.

കറുത്ത ഗ്രില്‍, അലോയ് വീലുകള്‍, ക്യാബിന്‍ തീം, സീറ്റ് അപ്‌ഹോള്‍സ്റ്ററി എന്നിവയാണ് സൗന്ദര്യവര്‍ധക മാറ്റങ്ങള്‍. ഇത് കാറിന്റെ ലുക്ക് വേറെ ലെവലാക്കുന്നുണ്ട്. ഗ്രില്ലിലും ടെയില്‍ഗേറ്റിലും ഇരുണ്ട ക്രോം ഘടകങ്ങള്‍, ഫ്രണ്ട് ഫെന്‍ഡറില്‍ ഒരു ഡാര്‍ക്ക് എഡിഷന്‍ ബാഡ്ജ്, സീറ്റ് ബാക്ക്റെസ്റ്റുകളില്‍ എംബോസ് ചെയ്ത ഡാര്‍ക്ക് ബ്രാന്‍ഡിംഗ് തുടങ്ങിയ സൂക്ഷ്മവും എന്നാല്‍ പ്രീമിയം ടച്ചുകളും ഈ പതിപ്പിനെ കൂടുതല്‍ വ്യത്യസ്തമാക്കുന്നു.

Take a Poll

പെട്രോള്‍, ഡീസല്‍ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമായ XZ പ്ലസ് S, XZ പ്ലസ് S ലക്‌സ് വേരിയന്റുകളില്‍ ആള്‍ട്രോസ് ഡാര്‍ക്ക് എഡിഷന്‍ ഉപഭോക്താക്കള്‍ക്ക് വാങ്ങാന്‍ സാധിക്കും. മെക്കാനിക്കല്‍, ഫീച്ചര്‍ വശം മാറ്റങ്ങള്‍ ഒന്നുമില്ല. 9.50 ലക്ഷം മുതലാണ് ആള്‍ട്രോസ് ഡാര്‍ക്ക് ശ്രേണിയുടെ വില തുടങ്ങുന്നത്. ഇത് 11 ലക്ഷം വരെ പോകുന്നു. എക്‌സ്-ഷോറൂം വിലകളാണിത്.

ഹ്യുണ്ടായി വെന്യു നൈറ്റ് എഡിഷന്‍: ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ ജനപ്രിയ സബ് 4 മീറ്റര്‍ എസ്‌യുവിയും ബ്ലാക്ക് എഡിഷന്‍ പതിപ്പില്‍ വാങ്ങാം. വെന്യു നൈറ്റ് എഡിഷനില്‍ ഫുള്‍ ബ്ലാക്ക് എക്സ്റ്റീരിയറും ഇന്റീരിയറും ഉണ്ട്. എക്‌സ്റ്ററില്‍ നിന്ന് വ്യത്യസ്തമായി വെന്യു നൈറ്റ് എഡിഷനില്‍ ഹ്യുണ്ടായി ഗ്രില്‍, സ്റ്റിയറിംഗ് വീല്‍, എസി വെന്റുകള്‍ എന്നിവയില്‍ കോപ്പര്‍ ആക്‌സന്റുകള്‍ നല്‍കിയിരിക്കുന്നു. ബ്ലാക്ക് സീറ്റ് അപ്‌ഹോള്‍സ്റ്ററിയില്‍ കോപ്പര്‍ ഹൈലൈറ്റുകളാണ് വരുന്നത്.

S(O), SX, SX(O) വേരിയന്റുകളില്‍ ലഭ്യമാകുന്ന നൈറ്റ് എഡിഷന്‍ സ്റ്റാന്‍ഡേര്‍ഡ് പതിപ്പില്‍ ലഭ്യമാകുന്ന എല്ലാ സവിശേഷതകളും വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, SX(O) നൈറ്റ് എഡിഷന് ഒരു എക്‌സ്‌ക്ലൂസീവ് ഡ്യുവല്‍-ക്യാമറ ഡാഷ്‌ക്യാം ലഭിക്കുന്നു. ടര്‍ബോ-പെട്രോള്‍, നാച്ചുറലി ആസ്പിരേറ്റഡ് പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളില്‍ വെന്യു നൈറ്റ് എഡിഷന്‍ വാങ്ങാം. വെന്യു നൈറ്റ് എഡിഷന്റെ വില 10.35 ലക്ഷം മുതല്‍ 13.57 ലക്ഷം വരെ പോകുന്നു (എക്‌സ്-ഷോറൂം).

ടാറ്റ നെക്സോണ്‍ ഡാര്‍ക്ക് എഡിഷന്‍: ക്രിയേറ്റീവ്, ക്രിയേറ്റീവ് പ്ലസ്, ക്രിയേറ്റീവ് പ്ലസ് S, ഫിയര്‍ലെസ്, ഫിയര്‍ലെസ് പ്ലസ് S എന്നിവയുള്‍പ്പെടെ ഒന്നിലധികം വേരിയന്റുകളില്‍ ടാറ്റ നെക്സോണ്‍ ഡാര്‍ക്ക് എഡിഷന്‍ വാഗ്ദാനം ചെയ്യുന്നു. മറ്റ് ഡാര്‍ക്ക് എഡിഷന്‍ മോഡലുകള്‍ പോലെ ബ്ലാക്ക് എക്‌സീറ്റീരിയര്‍ നെക്‌സോണിന്റെ റോഡ് പ്രസന്‍സ് വര്‍ധിപ്പിക്കുന്നു.

tata nexon dark

ഫ്രണ്ട് ഫെന്‍ഡറുകളിലെ വ്യത്യസ്തമായ 'ഡാര്‍ക്ക് എഡിഷന്‍' ബാഡ്ജുകള്‍ കാണാം. അതേസമയം സ്റ്റാന്‍ഡേര്‍ഡ് നെക്‌സോണുമായി പവര്‍ട്രെയിന്‍, ഫീച്ചര്‍, സേഫ്റ്റി ഫീച്ചര്‍ ലിസ്റ്റുകളില്‍ വ്യത്യാസങ്ങള്‍ ഒന്നും തന്നെയില്ല. നെക്‌സോണ്‍ ഡാര്‍ക്ക് എഡിഷന്റെ വില 11.70 ലക്ഷം മുതലാണ് തുടങ്ങുന്നത്. ഇത് 15.60 ലക്ഷം രൂപ വരെ പോകുന്നു. എക്‌സ്‌ഷോറൂം വിലകളാണിത്.

More from DriveSpark

Article Published On: Monday, March 17, 2025, 17:42 [IST]
English summary
Most affordable black edition cars in india from mg comet ev blackstrom to tata nexon dark
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X